- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
കൈത്തറി വ്യവസായം തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: ജീവനും, ജീവനോപാതിയും സംരക്ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കരുത്തു പകരുന്നതാണ് നബാർഡിന്റേയും സിസ്സയുടേയും പ്രവർത്തനമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ജവഹർ ബാലഭവനിൽ ആരംഭിച്ച ബാലരാമപുരം കൈത്തറി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നര വർഷമായി ആഗോള തലത്തിലും ദേശീയ സംസ്ഥാന തലത്തിലും പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ വർഷത്തെ ഓണം വീടുകളിൽ ഇരുന്നു ആഘോഷിച്ചു. ഈ വർഷം അൽപ്പം ഇളവ് ഉണ്ടെങ്കിലും അതിന് ശേഷം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. കഴിഞ്ഞ ഓണക്കാലത്ത് കൈത്തറിയുടെ വിപണനം പരാജയപ്പെട്ട് സമയത്താണ് നബാർഡും, സിസ്സയും ചേർന്ന് ബാലരാമപുരം കൈത്തറി പുനരുദ്ധീകരിക്കാൻ ശ്രമിച്ചത്. അതിന്റെ ശ്രമഫലമായി അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ബാലരാമപുരം കൈത്തറിയെത്തിക്കാനായത് സന്തോഷകരമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരത്തിന്റെ പുരോഗതി മന്ദഗതിയിലാണ്. കൈത്തറി വ്യവസായം തിരുവനന്തപുരത്തിന്റെ വളർച്ചയ്ക്ക് മുതൽക്കാട്ടാകുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖയിലൂടെയാണ് കേരളത്തിന് വളർച്ച സാധ്യതയുള്ളത്. ഇവിടെ എത്തുന്ന വിനോദ…
തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ആയിരിക്കും സർവ്വീസുകൾ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും ആവശ്യമായ സർവ്വീസുകൾ നടത്തും. ദീർഘ ദൂര സർവ്വീസുകളിൽ മുൻകൂർ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി അവധി തുടങ്ങുന്നതിന്റെ തലേ ദിവസമായ 18 ന് യാത്രാക്കാരുടെ തിരക്കനുസരിച്ച് മുഴുവൻ സർവ്വീസുകളും നടത്തും. ആഗസ്റ്റ് 15, 22 ഞാറാഴ്ച ദിവസങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ യാത്രാക്കാരുടെ തിരക്കനനുസരിച്ച് ആവശ്യമായ സർവ്വീസ് നടത്തും. ഉത്രാട ദിവസമായ 20 തിന് ഹെഡ് ക്വാർട്ടേഴ്സ് ഡി.റ്റി.ഒ മാർ അതാത് ഹെഡ് ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് സർവ്വീസുകൾ ക്രമീകരിക്കുകയും, പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്പെക്ടർമാരെ വിന്യസിച്ച് സർവ്വീസുകൾ നിയന്ത്രിക്കുകയും ചെയ്യും. കൂടുതൽ യാത്രാക്കർ ഉണ്ടെങ്കിൽ ദീർഘദൂര ബസുകൾ END to END ഫെയർ നിരക്കിൽ കൂടുതൽ…
എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നാം. ഉദാത്തമായ ജനാധിപത്യമൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിര്‍ത്തി എല്ലാവര്‍ക്കും കൂടുതല്‍ അന്തസ്സര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്. വര്‍ദ്ധിച്ച പുരോഗതിയുയും സ്വാശ്രയത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥിതിയും കൈവരിക്കാനുള്ള ഭാരതത്തിന്റെ ഉദ്യമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലി . ഗവര്‍ണര്‍ ആശംസയില്‍ പറഞ്ഞു.
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കാനൊരുങ്ങി താലിബാൻ ഭീകരർ. അഫ്ഗാൻ സർക്കാർ ഏത് നിമിഷവും നിലംപതിക്കുമെന്ന ആശങ്കയാണ് നിലിവലുള്ളത്. ഈ സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്‌തു. അഫ്ഗാൻ ടെലിവിഷനിലൂടെയാണ് അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തത്. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ ഇനിയെന്താണ് രാജ്യത്ത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അന്താരാഷ്‌ട്ര സംഘടനകളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം വൈകാതെ അറിയിക്കും. അസ്ഥിരത രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് ഒരു യുദ്ധത്തിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ അഭയാർത്ഥികളായി ഓടിപ്പോകുന്ന സാഹചര്യം മനസിനെ വല്ലാതെ വേദനപ്പിക്കുന്നു. ഉചിതമായ തീരുമാനമെടുക്കുമെന്നും അഷ്‌റഫ് ഗനി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതിരോധ സേനയെ പുനസംഘടിപ്പിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അഷ്‌റഫ് ഗനി അധികാരം വിട്ടൊഴിഞ്ഞേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അദ്ദേഹം രാജിവെച്ച് രാജ്യം വിടുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്. അതേസമയം കാബൂളിൽ നിന്ന് 50 കിലോമീറ്റർ മാത്രം…
തിരുവനന്തപുരം: ശബരിമലയിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ തന്നെ ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള ബൃഹത് പദ്ധതിയായ നിലയ്ക്കൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി 129 കോടി രൂപയാണ് വകയിരുത്തി നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ നിലയ്ക്കലിൽ 65.75 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്നതിന് ആവശ്യമായ ജലസംഭരണി നിലവിലുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ വ്യക്തമാക്കി. ഇതിലേക്ക് പമ്പയിൽ നിന്നും, സീതത്തോട് നിന്നും ടാങ്കർ ലോറി വഴിയാണ് ജലം എത്തിക്കുന്നത്. ഇത് കൂടാതെ മണിയ്ക്കൂറിൽ 28000 ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള ആർ.ഒ പ്ലാന്റുകൾ മണ്ഡലകാലം ആരംഭിക്കുന്നതിന് ( നബംബർ 1 ന്) മുൻപ് സ്ഥാപിച്ച് നിലവിലുള്ള ജലവിതരണ ശൃംഖല വഴി 150 ഓളം കിയോസ്കുൾ വഴി നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കും. കൂടാതെ ഇവിടെ ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന ടോയ്ലറ്റുകളിലും, കംഫർട്ട് സ്റ്റേഷനുകളിലും ആവശ്യമുള്ള…
മലപ്പുറം: മലപ്പുറം ജില്ലയിൽ കണ്ടെത്തിയത് 2000 വർഷം പഴക്കമുള്ള പ്രാചീന ഗുഹ. ജില്ലയിലെ കോഡൂര്‍ താണിക്കലില്‍ കഴിഞ്ഞ മാസം 12 നാണ് ശുദ്ധജല വിതരണ പൈപ്പ്ലൈനിന് കൂഴിയെടുക്കുന്നതിനടയിൽ ‘പ്രാചീന ഗുഹ’ കണ്ടെത്തിയത്. അകത്ത് മണ്‍പാത്രങ്ങളും ചിത്രപ്പണികള്‍ തീര്‍ത്ത തൂണുകളും.!!താണിക്കല്‍ ഒമ്പതാം വാര്‍ഡ് പാലുംകുന്നില്‍ ലക്ഷം വീട് കോളനിയിലാണ് ഈ അദ്‌ഭുതം കണ്ടെത്തിയത്. വൈകീട്ട് നാല് മണിയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ കുഴി എടുക്കുന്നതിനിടെ മണ്ണിനടിയില്‍ ദ്വാരം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും മണ്ണെടുപ്പ് നടത്തിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. ഇരുമ്പുയുഗത്തിൻ്റെ തുടക്കത്തിൽ ശവസംസ്കാരത്തിനായി ചെങ്കല്ലുവെട്ടി നിർമ്മിച്ച ഈ ഗുഹയ്ക്ക് രണ്ടായിരത്തിലധികമെങ്കിലും വർഷത്തെ പഴക്കം കാണുമെന്ന് അനുമാനിക്കുന്നു. ‘മഹാശിലാസംസ്കാരം’ എന്ന് പൊതുവേ വിളിക്കുന്ന ഒരു സംസ്കാരത്തിൻ്റെ ശേഷിപ്പാണിത്. നന്നങ്ങാടികൾ, കുടക്കല്ലുകൾ, മേശക്കല്ലുകൾ, പെട്ടിക്കല്ലറകൾ, പത്തിക്കല്ലുകൾ, കൽവൃത്തങ്ങൾ എന്നിങ്ങനെ പത്തോളം സ്മാരകങ്ങൾ ഈ സംസ്കാരത്തിൻ്റേതായി നമുക്ക് ലഭിക്കുന്നു. ഇത്തരത്തിലൊന്ന് വെളിച്ചത്തു വന്നാൽ ഏതൊരാൾക്കും അത് പരിശോധിക്കാനുള്ളകൗതുകം തോന്നിയേക്കാം. എന്നാൽ അത്തരം ഇടപെടലുകൾ നഷ്ടപ്പെടുത്തുന്നത് വലിയ ചരിത്രത്തെളിവുകളാവും;…
ന്യൂഡൽഹി: 2012 അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞു. എല്ലാ ഫോർമാറ്റിലുമുള്ള ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇരുപത്തിയെട്ടുകാരനായ ഉൻമുക്ത് വ്യകത്മാക്കി. യു.എസ്.എയിൽ ട്വന്റി-20 ലീഗിൽ കളിക്കാനാണ് ഉൻമുക്തിന്റെ നീക്കം. ഉൻമുക്ത് ചന്ദ് ഇന്ത്യ അണ്ടർ 23 ടീമിനെയും ഇന്ത്യ എ ടീമിനെയും പ്രതിനിധീകരിച്ചു. U-19 WC ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3379 റൺസും 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4505 റൺസും നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ കഴിയില്ല. അതിനാലാണ് ഉൻമുക്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2019 -ൽ ഉൻമുക്തിന്റെയൊപ്പം അണ്ടർ 19 ലോകകപ്പ് ജയിച്ച ടീമിലുണ്ടായിരുന്ന സമിത് പട്ടേൽ നേരത്തേ…
മനാമ: ഭാരതീയ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്കൃതി ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോളേജ്, കിംഗ് ഹമദ് ഹോസ്പിറ്റൽ, ബഹറിൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 13ന് നടത്തിയ ക്യാമ്പിൽ നൂറ്റിയൻപതിൽ പരം സംസ്കൃതി വളണ്ടിയർമാർ രക്‌തദാനത്തിൽ പങ്കെടുത്തു. സംസ്കൃതി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗം വെങ്കട്ടേഷ്, മനോജ് ഗുദേബിയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 13 ന് നടത്തിയ 14,387 കോവിഡ് -19 ടെസ്റ്റുകളിൽ 102 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 48 പേർ പ്രവാസി തൊഴിലാളികളാണ്. 50 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.71% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 95 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,185 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,123 പേരാണ്. ഇവരിൽ 4 പേർ ഗുരുതരാവസ്ഥയിലാണ്. 1,119 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 56,45,928 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,24,366 പേർ ഓരോ ഡോസും 10,69,185 പേർ രണ്ട് ഡോസും 219,073 പേർ ബൂസ്റ്റർ ഡോസും…
തിരുവനന്തപുരം: വിവയുടെ നേതൃത്വത്തില്‍ എസ്. എന്‍. സുധീര്‍ രചിച്ച ‘സാംസ്‌കാരിക ഭൂപടം ‘ പുസ്തക പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് പുളിമൂട് കേസരി മെമ്മോറിയല്‍ ഹാളിലാണ് പരിപാടി.