Author: staradmin

തിരുവനന്തപുരം: ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ വഴിയരികിൽ കച്ചവടം നടത്തവെ ആക്രമണത്തിനിരയായ അൽഫോൺസ്യയെ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയിലെത്തി നേരിൽ കണ്ടു. അൽഫോൺസ്യയോട് സംഭവത്തിന്റെ വിശദവിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.അൽഫോൺസ്യയെ ചികിൽസിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ്അൽഫോൺസ്യ ചികിത്സയിൽ കഴിയുന്നത്. അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സർക്കാർ പാവങ്ങളുടെ സർക്കാരാണ്. ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആവർത്തിച്ചു. അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും എന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. മത്സ്യത്തൊഴിലാളികളോട് എന്നും ചേർന്നുനിൽക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം നോക്കിയാൽ ഇക്കാര്യം വ്യക്തമാണ്. തീരമേഖലയിൽ മികച്ച പിന്തുണയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന വീഴ്ച സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ്…

Read More

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം യൂണിയൻ പ്രസിഡന്റും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഓണക്കോടിയും ബോണസും അദ്ദേഹം വിതരണം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ലാലു ​ഗോപൻ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, സംസ്ഥാന കൗൺസിൽ അം​ഗം ശ്രീവരാഹം വിജയൻ, യൂണിയൻ സെക്രട്ടറി അനിൽകുമാർ, ജോ.സെക്രട്ടറി അഷ്റഫ്, ട്രെഷറർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വീട് ഒരു വിദ്യാലയം’ പദ്ധതിക്കു തുടക്കമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താവിന്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണു ‘വീട് ഒരു വിദ്യാലയം’. സമഗ്ര ശിക്ഷാ കേരളമാണു പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ രീതികളിൽ കാലത്തിനൊത്ത മാറ്റം വേണമെന്ന ലക്ഷ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോവിഡ് കാലത്തു വൈവിധ്യമാർന്ന നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണു ‘വീട് ഒരു വിദ്യാലയം’ പദ്ധതിയും നടപ്പാക്കുന്നത്. അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും പിന്തുണയോടെ പഠന പ്രവർത്തനങ്ങൾ വിദ്യാർഥിയുടെ വീടുകളിലെത്തിച്ച് വീടുകളിൽ പഠനാനുകൂല അന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലാനുസൃത മാറ്റങ്ങൾ വരണം. പഠനരീതിയും പരീക്ഷാസമ്പ്രദായവുമെല്ലാം മാറേണ്ടതുണ്ട്. സമഗ്രമായ മാറ്റത്തിനു വേണ്ടി പൊതുവിദ്യാഭ്യാസ…

Read More

തിരുവനന്തപുരം: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോ ജനപ്രതിനിധിസഭയുടെ സ്പീക്കർ ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോ കോൺഫറൻസ് നടത്തി. കേരളത്തിൽ കോവിഡ് മഹാമാരിയെ എങ്ങനെയാണ് പ്രതിരോധിച്ചത് എന്നത് സംബന്ധിച്ച്‌ ബ്രയാൻ ഇഗോൾഫ് ചോദിക്കുകയുണ്ടായി. കേരളത്തിലെ ഉയർന്ന ഗുണനിലവാരമുള്ള ആരോഗ്യരക്ഷാ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകയ്യും ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തവും കൊണ്ടാണ് മരണനിരക്ക് ഏറ്റവും കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ മഹാമാരിയെ നേരിട്ടതെന്ന് എംബി രാജേഷ് വിശദീകരിച്ചു. അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ്- 19 നെ പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ മെക്സിക്കോ. അതിൻ്റെ അനുഭവങ്ങൾ അദ്ദേഹവും കൈമാറി. ബ്രയാൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ശ്രീമതി റീന ഷെവിൻസ്കി, ആർട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (ALA) യുടെ പ്രവർത്തകരും സുഹൃത്തുക്കളുമായ പ്രദീപ് പിള്ള, കിരൺ ചന്ദ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ സഹകരിക്കാമെന്നും ആശയ വിനിമയം തുടരാമെന്നും പറഞ്ഞാണ് ഓൺലൈൻ കൂടിക്കാഴ്ച അവസാനിപ്പിച്ചത്. സ്പീക്കറായി…

Read More

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകന്‍.എ, (റിട്ട.), അരുണ്‍ കുമാര്‍.എസ്, ഇന്‍സ്പെക്ടര്‍ സജി കുമാര്‍.ബി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, സബ് ഇന്‍സ്പെക്ടര്‍ സിന്ധു പി.വി, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, സതീശന്‍. എം എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്. യോഗേഷ് ഗുപ്ത നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടറാണ്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ ജോലിചെയ്തു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്‍റലിജന്‍സ്, അഡ്മിനിസ്ട്രേഷന്‍ എന്നിവിടങ്ങളില്‍ ഐ.ജിയായും ജോലി നോക്കി. സപ്ലൈകോ, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍…

Read More

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശിക ആയവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കകുളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ആശ്വാസമായി നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറ്‌ര്ച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാര്‍ക്ക് ഇളവു നല്‍കി കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. വായ്പയെടുത്തയാള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവകാശികള്‍ ഇളവ് നല്‍കി കുടിശിക ഒഴിവാക്കാനും അവസരം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാര്‍ച്ച്31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍…

Read More

തിരുവനന്തപുരം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിലെ പഴകി പുഴുവരിച്ചു ജീര്‍ണിച്ച 2000 ചാക്ക് റേഷനരി കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പഴകിയ റേഷനരി വൃത്തിയാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടെന്നത് ഏറെ ഗൗരവകരമായ കുറ്റകൃത്യമാണ്. സംസ്ഥാനത്തെ മറ്റു സപ്ലൈകോ ഗോഡൗണുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഗോഡൗണുകളിലും ഭക്ഷ്യവകുപ്പ് പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പഴകിയ അരി അലൂമിനിയം ഫോസ്‌ഫൈഡ് അടങ്ങിയ ക്വിക്ക്‌ഫേസ് എന്ന അതിമാരകമായ രാസകീടനാശിനി ഉപയോഗിച്ചാണ് കരാര്‍ തൊഴിലാളികള്‍ വൃത്തിയാക്കിയത്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച റേഷനരി ഗുണമേന്‍മ പരിശോധനയ്ക്ക് ശേഷമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന ഭക്ഷ്യവകുപ്പ് അധികൃതരുടെ…

Read More

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന ‘വോക്കല്‍ ഫോര്‍ ട്രഡീഷന്‍, വോക്കല്‍ ഫോര്‍ കള്‍ച്ചര്‍’ ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മ്മ നേതൃത്വം നല്‍കുന്ന ക്യാമ്പയിന്‍ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് പൂയം തിരുന്നാള്‍ ഗൗരി പാര്‍വ്വതി ബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റോയല്‍ഹാന്‍ഡ് ലൂം എഡിഷന്‍’ മുദ്ര’ യുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി നിര്‍വ്വഹിച്ചു. തൃശൂര്‍ കുത്താമ്പുള്ളിയിലെ നെയ്ത്തുകാര്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുദ്ര നെയ്‌തെടുത്ത കൈത്തറി സാരിയാണ് റോയല്‍ ഹാന്‍ഡ്‌ലൂം എഡിഷനിലൂടെ കവടിയാര്‍ കൊട്ടാരത്തിന് സമ്മാനിച്ചത്. കുത്താമ്പുള്ളിയിലെ സാധാരണക്കാരായ നെയ്ത്ത്കാരില്‍ നിന്ന് ആയിരത്തോളം തുണിത്തരങ്ങള്‍ ശേഖരിച്ചുകൊണ്ട് ഓണക്കാലത്ത് സഹായഹസ്തം ഒരുക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ഡിസൈനര്‍ അഞ്ജലി വര്‍മ്മ പറഞ്ഞു.ക്യാമ്പയിനിലൂടെ കേരളത്തിന്റെ കൈത്തറി ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാനും അന്താരാഷ്ട്രതലത്തിലേക്ക് നെയ്ത്തുഗ്രാമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.കുത്താമ്പുള്ളിയിലെ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സിക്ക പ്രതിരോധത്തിന് പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിക്ക വൈറസ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍, ആര്‍.ടി. എല്‍.എ.എം.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853…

Read More