- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
അമേരിക്കയിലെ പോയവാരത്തിലെ പ്രധാന വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള STARVISION 3D PRO
മനാമ: അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ടീമിനൊപ്പം ചേർന്ന് ബുസൈറ്റീനിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ 90 തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇന്നത്തെ പരിപാടിയിൽ ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പൊതികളും നൽകി . കോവിഡ് -19 പ്രോട്ടോക്കോൾ പിന്തുടർന്ന് സംഘടിപ്പിച്ച പരിപാടിയിൽ തൊഴിൽ & സാമൂഹിക, വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്‌കി , തൊഴിൽ & സാമൂഹിക വികസന മന്ത്രാലയത്തിലെ സുരക്ഷ & ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി എന്നിവർ പങ്കെടുത്തു. കൂടാതെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുഖ്ല , അൽ ഘാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഖീൽ യൂസഫ് അൽഘാന, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, എക്സ് ഓഫീഷ്യയോ/ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട,…
ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം സ്പീക്കർ എം ബി രാജേഷ് നിർവഹിക്കുന്നു
മനാമ: ഇന്ത്യ @ 75 – സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്‌ഘാടനം നിർവഹിക്കുന്നു.സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്ത് 15 ഞായറാഴ്ച ബഹ്‌റൈൻ സമയം വൈകീട്ട് 6.30നാണ് . (ഇന്ത്യൻ സമയം രാത്രി 9 ). സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 രാവിലെ 7 മണി മുതൽ ബഹ്‌റൈൻ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നുമുണ്ട്.ഇതോടൊപ്പം വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നുണ്ട്. ഏവരെയും പ്രതിഭയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാറും വൈസ് പ്രസിഡണ്ട് കെ.എം. രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ മൂന്നാമത് ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച മീറ്റിൽ കെ.പി.എ യുടെ പത്തു ഏരിയ കമ്മിറ്റിയിലെയും, സെൻട്രൽ കമ്മിറ്റിയിലെയും, ലേഡീസ് വിങ്ങിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. കെ.പി.എ വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച ചടങ് മെമ്പർഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞു ഉത്‌ഘാടനം ചെയ്തു. ചാരിറ്റി കൺവീനർ സന്തോഷ് കാവനാട് സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പത്തു ഏരിയ കമ്മിറ്റിയുടെയും, ലേഡീസ് വിങ്ങിന്റെയും പ്രതിനിധികൾ അവരവരുടെ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം നേതൃത്വം നൽകിയ സംഘടനാ പഠന ക്യാമ്പ് രണ്ടാമത്തെ സെഷനിൽ നടന്നു. ആശ്രിത സാന്ത്വന പദ്ധതിയുമായി നടന്ന ലക്കി ഡ്രായുടെ സമ്മാന വിതരണം സാമൂഹ്യ പ്രവർത്തകൻ ഷിബു പത്തനം തിട്ട നിർവഹിച്ചു. തുടർന്ന് കെ.പി.എ സമ്മർ ക്യാമ്പ്, ഫിറ്റ്നസ് ക്യാമ്പ്, പൊന്നോണം എന്നിവയുടെ…
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കകത്തും, പുറത്തും ഭീതിജനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്റ് ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയര്‍ വില്‍മിംഗ്ടണിലുള്ള വസതിയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവധിക്കാലം ചിലവഴിക്കുന്ന ക്യാമ്പ് ഡേവിഡിലേക്കു പോയത്. അമേരിക്കകത്തു കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതും, അവിടേക്ക് അമേരിക്കന്‍ സൈന്യത്തെ അയയ്ക്കുന്നതിനും, കാബൂളിലുള്ള അമേരിക്കന്‍ എംബസിയിലെ അത്യാവശ്യ രേഖകള്‍ ഒഴികെ എല്ലാം നശിപ്പിച്ചശേഷം ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് തിരിക്കുന്നതും ഉള്‍പ്പെടെ രാജ്യം ഗുരുതര സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രസിഡന്റ് അവധിക്കാലം ചിലവഴിക്കുന്നതിന് വാഷിംഗ്ടണ്‍ വിട്ട സംഭവം അത്രയും സ്വീകാര്യമല്ല എന്നാണ് പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുറുമുറിപ്പിന് ഇടയാക്കിയിട്ടുള്ളത്. കാബൂളിലെ അമേരിക്കന്‍ എംബസ്സി സുരക്ഷാ ഉറപ്പാക്കുന്നതിന് രണ്ടു മറീന്‍, ഒരു ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ആഗസ്റ്റ് 13ന് കാബൂളിലേക്ക് യാത്രതിരിച്ചിരുന്നു. രണ്ടാഴ്ച അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് നേരത്തെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെനറ്റില്‍ സുപ്രധാന ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ബില്ലുകള്‍ ഉള്‍പ്പെടെ പാസ്സാക്കേണ്ടതുള്ളതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്യാമ്പ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന…
ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂള്‍ ഡിസ്്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്‌ക ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂള്‍ സൂപ്രണ്ട് ഡീന്‍ മക്ക് ദാനിയേല്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറന്നുവെങ്കിലും അതിനുശേഷം കോവിഡ് വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കേണ്ടി വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.സ്‌ക്കൂള്‍ തുറന്ന ദിവസം നാല് വിദ്യാര്‍ത്ഥികളഇല്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ച അത് 119 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് നിര്‍ബന്ധമാക്കിയത് സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും, കുട്ടികളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.അദ്ധ്യാപകര്‍ക്കു രണ്ടു വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ 1000 ഡോളര്‍ സ്റ്റയ്പന്റ് നല്‍കുമെന്നും സൂപ്രണ്ട് പറഞ്ഞു. മതപരവും, മെഡിക്കല്‍ സംബന്ധിച്ചും മാസ്‌ക് ധരിക്കുവാന്‍ തടസ്സമുള്ളവരെ ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഒക്കലഹോമ സിറ്റിയുടെ മാസ്‌ക് മാന്‍ഡേറ്റിനെ ചോദ്യം ചെയ്തു വ്യാഴാഴ്ച കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൊ സ്യൂട്ടിനെ എതിര്‍ക്കുന്നതില്‍ തുളസാ സ്‌ക്കൂള്‍ ബോര്‍ഡ്…
ആള്‍ട്ടമോങ്ങ്‌സ് (ഫ്‌ളോറിഡ): ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും കൊച്ചു മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആള്‍ട്ട്‌മോങ്ങില്‍ ഉണ്ടായ ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 21കാരിയായ ഷമയലിന്‍ എന്ന യുവ മാതാവിനാണ്.വീഡിയോ കോളിലായിരുന്ന ഇവരുടെ പുറകില്‍ കുട്ടി തോക്കുമായി നില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ വീഡിയോയില്‍ കണ്ടിരുന്നു. പിന്നീട് വെടിപൊട്ടുന്ന ശബ്ദവും ഷമയ പുറകോട്ട് വീഴുകയുമായിരുന്നു.സംഭവ സ്ഥലത്ത് ഉടനെ പോലീസ് എത്തിയെങ്കിലും ഷമയായുടെ ജീന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് രണ്ട് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നതെന്നും, വെടിവെക്കുവാന്‍ ഉപയോഗിച്ച തോക്ക് കുട്ടികളുടെ പിതാവിന്റേതായിരുന്നുവെന്നും പോലീസ് പറഞ്ഞു. തോക്ക് പിന്നീട് പോലീസ് പിടിച്ചെടുത്തു. സംഭവസമയം പിതാവ് സ്ഥലത്തില്ലായിരുന്നു. ലോഡഡ് ഗണ്‍ കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിധം അലക്ഷ്യമായി ഇട്ടതാണ് തോക്ക് ലഭിക്കുന്നതിന് ഇടയാക്കുന്നതും ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അലക്ഷ്യമായി നിറ തോക്ക് ലോക്ക് ചെയ്യാതെ വെച്ച പിതാവിനെതിരെ കേസ്സെടുക്കണമോ എന്ന് തീരുമാനിച്ചില്ലെന്നും വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടിക്ക് പരിക്കൊന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്.അതേസമയം സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. മൈക്രൊ കണ്ടൈന്‍മെന്റ് സോണുകള്‍ ചുരുക്കാന്‍ തീരുമാനമായി. പത്ത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രൊ കണ്ടൈന്‍മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ മൈക്രൊ കണ്ടൈന്‍മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രൊ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്‌സിനേഷന്‍ 5 ലക്ഷത്തില്‍ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇനിയാരെങ്കിലും ഈ വിഭാഗത്തില്‍ വാക്‌സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. 1,478 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 359 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1837…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 343, 32, 188തിരുവനന്തപുരം റൂറല്‍ – 195, 50, 112കൊല്ലം സിറ്റി – 604, 32, 39കൊല്ലം റൂറല്‍ – 66, 66, 153പത്തനംതിട്ട – 60, 55, 90ആലപ്പുഴ – 46, 5, 33കോട്ടയം – 113, 104, 383ഇടുക്കി – 58, 7, 6എറണാകുളം സിറ്റി – 105, 18, 26എറണാകുളം റൂറല്‍ – 92, 17, 174തൃശൂര്‍ സിറ്റി – 6, 6, 14തൃശൂര്‍ റൂറല്‍ – 29, 26, 108പാലക്കാട് – 64,…