- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗതിശക്തി’ പദ്ധതിയുടെ ലക്ഷ്യം ആധുനിക അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും, ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസന പദ്ധതികൾ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവർക്ക് ബാങ്കിംഗ് സൗകര്യം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷൻ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കൊവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന…
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഈ ഏഴര പതിറ്റാണ്ടു ഘട്ടത്തിൽ നമുക്ക് കഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അർത്ഥപൂർണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തെ അമ്യതം എന്ന പദവുമായി ചേർത്ത് വച്ചത് മഹാകവി കുമാരനാശാൻ ആണ് എന്നത് മലയാളികൾക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അമൃത് പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും നാനാത്വത്തിൽ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും കരുത്തായി നിലകൊള്ളുകയാണ്. ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പ്വരുത്തുകയും ചെയ്യുക എന്ന കാഴ്ച്ചപ്പാടാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ ആർദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ്…
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.
തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി സിപിഎം. തിരുവനന്തപുരത്ത എകെജി സെന്ററിൽ പാർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
75-ാം സ്വാതന്ത്ര ദിനാമഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതു ഊർജം നൽകുന്ന വർഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കും. എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകൾ ഓർമ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നും പുഷ്പ വൃഷ്ടി ഉണ്ടായി. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ദിശാബോധം നൽകിയത് ജവാഹർലാൽ നെഹ്‌റുവും സർദാർ വല്ലഭായ് പട്ടേലുമെന്ന് മോദി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത്…
കോവിഡ് പ്രതിരോധ കുത്തിവയ്പ്: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 56.76 കോടിയിലധികം വാക്‌സിൻ ഡോസുകൾ
ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. വാക്‌സിൻ ഡോസുകൾ(2021 ഓഗസ്റ്റ് 15 വരെ) വിതരണം ചെയ്തത്56,76,14,390 ഉടൻ ലഭ്യമാക്കുന്നത്5,00,240 ഉപഭോഗം54,02,53,875 ബാക്കിയുള്ളത്3,03,90,091 കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 56.76 കോടിയിലധികം (56,76,14,390) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 5,00,240…
മനാമ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദനമറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിക്ക് അഭിനന്ദനമറിയിച്ച് ബഹ്‌റൈൻ രാജാവ്
മനാമ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആരോഗ്യവും സന്തോഷവും ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും നേരുന്നതായി ഹമദ് രാജാവ് അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 14 ന് നടത്തിയ 14,350 കോവിഡ് -19 ടെസ്റ്റുകളിൽ 124 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 37 പേർ പ്രവാസി തൊഴിലാളികളാണ്. 64 പുതിയ കേസുകൾ സമ്പർക്കം മൂലവും 23 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.86% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 114 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,299 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,133 പേരാണ്. ഇവരിൽ 4 പേർ ഗുരുതരാവസ്ഥയിലാണ്. 1,129 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 56,60,278 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,25,422 പേർ ഓരോ ഡോസും 10,69,945 പേർ രണ്ട് ഡോസും 222,946 പേർ ബൂസ്റ്റർ ഡോസും…
മനാമ: ബഹ്‌റൈനിൽ രണ്ട് വ്യത്യസ്ത കേസുകളിൽ ഏഷ്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗും ജനറൽ മോറൽസ് പ്രൊട്ടക്ഷൻ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആദ്യ കേസിൽ ഒരു ഏഷ്യൻ സ്ത്രീയെ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കേസിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായി 14 ഏഷ്യൻ സ്ത്രീകളെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ നിയമ നടപടികൾ സ്വീകരിച്ചു.