- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാന നഗരമായ കാബൂൾ താലിബാൻ ഭീകരർ പിടിച്ചെടുത്തു. ആഭ്യന്തരവകുപ്പും സായുധ സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂൾ സുരക്ഷിതമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ബല പ്രയോഗത്തിലൂടെ കാബൂൾ കീഴടക്കാൻ പദ്ധതിയില്ലെന്നാണ് താലിബാൻ വക്താക്കൾ വ്യക്തമാക്കുന്നത്. ഇപ്പോൾ 34 പ്രവിശ്യകളിൽ 22എണ്ണത്തിൽ അധികവും താലിബാന്റെ നിയന്ത്രണത്തിലാണ്. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങൾ പിടിച്ച താലിബാൻ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്. കാബുളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വരെ അഫ്ഗാൻ സൈന്യം ശക്തമായ പോരാട്ടമാണ് നടത്തിയത്. എന്നാൽ കാബൂളിൽ താലിബാൻ ഭീകരർ ആധിപത്യം സ്ഥാപിച്ചതോടെ സമാധാനപരമായി അധികാരം അഫ്ഗാൻ ഭരണകൂടം വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താലിബാനും അഫ്ഗാനും തമ്മിൽ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നതായാണ് വിവരം. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു. ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്. ഇന്നലെ…
ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യദിനം: എസ്.എൻ.സി.എസ് ആസ്ഥാനത്ത് ആക്ടിംഗ് ചെയർമാൻ പതാക ഉയർത്തി
മനാമ: ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ് ആസ്ഥാനത്ത് ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, ബോർഡ് മെമ്പർമ്മാരായ ജീമോൻ, ഗോപകുമാർ, ഷൈജു, മുഹറഖ് ഏരിയ യൂണിറ്റ് കൺവീനർ അമ്പിളി ശ്രീധരൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. നമ്മുടെ മഹത്തായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ദീപ്ത സ്മരണയിൽ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന്കൊണ്ട് ചടങ്ങുകൾ അവസാനിച്ചു.
മനാമ : മതേതര ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഇന്ന് രാത്രി 8 മണി മുതൽ ഓൺലൈൻ കോൺഫെറൻസ് വഴി നടക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സംഘമത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ യൂറ്റൂബ് ചാനൽ വഴിയും വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു.
മനാമ: ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനം ഇന്ത്യൻ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, സജി മങ്ങാട്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതാക ഉയർത്തൽ ചടങ്ങിന് ശേഷം ദേശീയഗാനം ആലപിച്ചു. എല്ലാ സാമൂഹിക അകലങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. ചെയർമാൻ പ്രിൻസ് എസ് നടരാജൻ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.സത്യത്തിന്റെയും അഹിംസയുടെയും സന്ദേശമാണ് ഇന്ത്യയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി സജി ആന്റണി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ വാക്കുകൾ നമുക്ക് പ്രചോദനമാവുന്നുവെന്നു പറഞ്ഞു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും…
എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍; ഫ്ലാഗ് കോഡിന്‍റെ ലംഘനമാണെന്ന ആരോപണവുമായി കെഎസ് ശബരീനാഥന്‍
തിരുവനന്തപുരം: എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്ലാഗ് കോഡിന്‍റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍. എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണല്‍ ഫ്ലാഗ് കോഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ കെഎസ് ശബരീനാഥന്‍ ആരോപിക്കുന്നു. ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെടുന്നു. അതേ സമയം 75ാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയത്തി സിപിഎം. തിരുവനന്തപുരത്ത എകെജി സെന്ററിൽ പാർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയർത്തലിന് ശേഷം…
തിരുവനന്തപുരം: സി പി എമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമർശച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സി പി എമ്മിന് വൈകി വിവേകം ഉദിച്ചതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മോദി വന്നതിന് ശേഷമാണ് പൂർണ സ്വാതന്ത്ര്യമെന്ന് സി പി എം തിരിച്ചറിയുന്നു. ആശയപാപ്പരത്തമാണ് സി പി എമ്മിന്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പ്രവർത്തകനെ കൊന്നതാണ് സി പി എം ചരിത്രം. മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും പൂർണ ബോധ്യം വന്നിട്ടില്ല. ഇനി സി പി എം ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് നയത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ആന്‍റണി രാജു പറയുന്നു. മലിനീകരണമാണ് പ്രശ്നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്, സംസ്ഥാനത്തിന്‍റെ നയം വ്യക്തമാക്കി ഗതാഗത മന്ത്രി പറയുന്നു.
ഡിസിസി പുനഃസംഘടന: ഒരുഘട്ടത്തിലും ആശയവിനിമയം നടത്തിയിട്ടില്ല; അതൃപ്തി പരസ്യമാക്കി സുധീരന്‍
തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി എം സുധീരന്‍. ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവര്‍ക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനുയമായി ബന്ധപ്പെട്ട് ഹൈക്കമാന്‍റിൽ പരാതിയുമായി രമേശ് ചെന്നിത്തല. കെ സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്നാണ് ചെന്നിത്തലയുടെ പരാതി. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നൽകിയ കൂടിയാലോന ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍റ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്‍റെ ശ്രമങ്ങൾ തടയില്ലെന്നും ഹൈക്കമാന്‍റ് അറിയിച്ചു. അതിനിടെ, പരസ്യ അതൃപ്തിയുമായി വി എം സുധീരൻ രംഗത്തെത്തി. ഡിസിസി പ്രസിഡന്‍റുമാരുടെ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്‍റ് കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടു. ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡന്‍റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് സുധീരന്‍റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍റെ വിമര്‍ശനം.
തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തല്ലിക്കൊന്ന് യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്. https://youtu.be/12oIz622MvQ ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കമ്പി കൊണ്ട് തലക്കടിച്ചാണ് കൃത്യം നിർവഹിച്ചത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.