- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
 - ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
 - കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
 - ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
 - പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
 - മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
 - ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
 - സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
 
Author: staradmin
മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാ്ര്രതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.in-ല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം. തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാര്‍ഥി ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സവന വേതന വ്യവസ്ഥകള്‍ അടങ്ങുന്ന തൊഴില്‍ കരാര്‍ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്നു ഉറപ്പു വരുത്തണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുന്‍പു, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്‌പോര്ട്ട്…
തിരുവനന്തപുരം: പാലക്കാട് പറമ്പിക്കുളത്ത് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജി.വി.കെ ഇ.എം.ആര്‍.ഐയുടെ ജീവനകാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് മെല്‍ബിന്റെ ഭാര്യ ജിന്റു മെല്‍ബിന് മന്ത്രി കൈമാറിയത്. 2021 ഒക്‌ടോബര്‍ 20ന് ആണ് രോഗിയുമായി പോകുന്നതിനിടെ നിയന്ത്രംവിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്ക് പറ്റിയ മെല്‍ബിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാര്‍ച്ച് മാസം മെല്‍ബിന്റെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയത്. ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, എച്ച്.ആര്‍. മേധാവി വിഷ്ണു നന്ദ തുടങ്ങിയവര്‍ സന്നിഹിതരായി.
മനാമ: ദേശീയ രാഷ്ട്രീയത്തിൽ വേറിട്ട രീതിയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുകയും ബഹ്‌റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമുണ്ടായി. പ്രസ്തുത യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി സി സിറിയക് IAS, എറണാകുളം ജില്ല കൺവീനർ സാജു പോൾ, പറവൂർ മണ്ഡലം കൺവീനർ ബെൽസൺ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 2016ൽ നിലവിൽ വന്ന ആം ആദ്മി ബഹ്‌റൈൻ ഘടകം സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കൊറോണ മഹാമാരിയെ തുടർന്ന് മന്ദീഭവിക്കപ്പെട്ടു പോയ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ ഭരണ സമിതിയ്ക്ക് കഴിയട്ടെയെന്ന് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചവർ ആശംസിച്ചു. അഴിമതി രഹിതമായ, ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയ ഭരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ശ്രീ. അരവിന്ദ് കേജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയുടെ ജനപിന്തുണ നാൾക്കുനാൾ…
മോദിയെയും യോഗിയെയും അമിത് ഷായെയും അപായപ്പെടുത്തുമെന്ന് ഭീഷണി; രാഷ്ട്രീയ പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു
നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പിയും ആർ.എസ്.എസും മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് രാഷ്ട്രീയ പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ചെറിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അബ്ദുൾ മജീദ് അത്തറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മതവികാരം വ്രണപ്പെടുത്തിയതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനും ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തു. ജൂലൈ 2 മുതൽ ഹൈദരാബാദിൽ നടക്കുന്ന രണ്ട് ദിവസത്തെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവിന്റെ യോഗത്തിന് മുന്നോടിയായാണ് അറസ്റ്റ്. യോഗത്തിൽ മോദിയും അമിത് ഷായും പങ്കെടുക്കുന്നുണ്ട്. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച പോസ്റ്റിന്റെ പേരിൽ ചൊവ്വാഴ്ച ഉദയ്പൂരിൽ തയ്യൽക്കാരൻ തലയറുത്ത് കൊലപ്പെടുത്തിയത് മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഹൈദരാബാദിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ…
“മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പാർക്ലിങ് സമ്മർ ഓഫർ ആരംഭിച്ചു.ബഹ്‌റൈനിലെ എല്ലാ ഔട്ട്ലെറ്റുകളിലും ജൂലൈ 13 വരെ ഓഫർ തുടരും. 300 ദീനാറിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ അര ഗ്രാം ഗോൾഡ് കോയിനും 500 ദീനാറിന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സമ്മാനം ലഭിക്കുന്നതാണ് പദ്ധതി. സ്കൂൾ അവധിക്കാലത്ത് നാട്ടിൽ പോകുമ്പോൾ ബന്ധുക്കൾക്ക് സമ്മാനം നൽകാനും സ്വന്തമായി അണിയാനും ആഭരണങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയത് ഇടതുപക്ഷ സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയ പാർട്ടിയുടെ സംസ്ഥാന കാര്യാലയം ആക്രമിച്ച് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനെ വധിക്കാൻ ശ്രമിച്ച കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത് നീതിന്യായ വ്യവസ്ഥയുടെ വിജയമാണ്. കൃത്യമായ തെളിവുകളും സിസിടിടി ദൃശ്യങ്ങളുമുള്ള കേസ് പിൻവലിക്കാൻ സർക്കാർ ശ്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അധികാരത്തിന്റെ ഹുങ്കിൽ എന്തും ആകാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ ഫാസിസത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധി. കുറ്റപത്രത്തിൽ കേസ് നിലനിൽക്കുന്നതിനുള്ള തെളിവുകൾ ഉണ്ട്. ഇത്തരം കേസുകൾ പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളാണ് കേസിലെ പ്രതികൾ. ഇവരെ രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കമാണ് സംസ്ഥാന സർക്കാർ നടത്തിയത്. പ്രതികൾക്ക് അർഹിക്കുന്ന…
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, എന്നും പവിഴ ദ്വീപിലെ പാക്ട് അംഗങ്ങൾക്കും, മാലോകർക്കു൦ ഒരു ഉത്സവം തന്നെയാണ്. എന്നും പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന കലാവിരുന്ന് ഒരുക്കിയും അതോടൊപ്പം പാലക്കാടൻ രീതിയിലുള്ള സദ്യ നൽകി അതിഥികൾക്കും കുടുംബാംഗങ്ങൾക്കും നാട്ടിലെ ഓണത്തിൻറെ പ്രതീതി നൽകുവാൻ ഒരുപരിധിവരെ സാധിക്കുന്നു എന്നത് തന്നെ ഈ കൂട്ടായ്മയുടെ ഒരു വിജയമാണ്. ഈ വർഷം 3 മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ഈ വരുന്ന ജൂലൈ ഒന്നാം തീയതി തിരി തെളിയുകയായി. ഇതിൽ ചിലത് ഓൺലൈനായും (online) ചിലത് ഓഫ്ലൈനായും (offline) നടത്തുന്നതാണ്. ഓൺലൈൻ ക്വിസ് മത്സരം – മായാപ്രപഞ്ചം, വിവിധ കളികളുമായി ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി & പായസ മത്സരം, എന്നിങ്ങനെ നിരവധി പരിപാടികൾ അണി നിരക്കുന്ന ഓണപൂത്താലം, സെപ്തംബർ പതിനാറിന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന പൊന്നോണസദ്യയോട് കൂടെയാണ് അവസാനിക്കുക. എല്ലാ പരിപാടികളുടെയും…
മുംബൈ: സുപ്രീംകോടതി കൈവിട്ടതോടെ ഇന്നലെ രാത്രിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിസമർപ്പിച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഉദ്ധവ് ഏക്നാഥ് ഷിൻഡെയുടെ പേര് പരാമർശിക്കാതെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ‘ഓട്ടോറിക്ഷയും കൈവണ്ടിയും ഓടിച്ചുനടന്നവനെയൊക്കെ ഞങ്ങൾ എംഎൽഎയും എംപിയുമാക്കി. ഞാൻ എല്ലാം നൽകിയവനൊക്കെ തിരിച്ചു തന്നതിങ്ങനെയാണ്’- ഉദ്ധവ് താക്കറെ ആഞ്ഞടിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഓട്ടോറിക്ഷ, ടെംപോ ഡ്രൈവറായിരുന്നു ഏക്നാഥ് ഷിൻഡെ. വളരെ താഴത്തട്ടിൽ നിന്നാണ് ഏക്നാഥ് ഷിൻഡെ ഉയർന്നുവന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവിന്റെ ആക്രമണം. ”ഞാൻ എന്നന്നേക്കുമായി എങ്ങോട്ടും പോകുന്നില്ല. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. വീണ്ടും ശിവസേന ഭവനിൽ ഇരിക്കുകയും ചെയ്യും. എന്റെ എല്ലാ പ്രവർത്തകരെയും ഞാൻ വിളിച്ചുകൂട്ടും”-ആവേശ ഭരിതമായ പ്രസംഗത്തിൽ ഉദ്ധവ് പറഞ്ഞു.”മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിൽ എനിക്ക് ഖേദമില്ല, ഞാൻ പുതിയൊരു ശിവസേനയെ സൃഷ്ടിക്കും”- അദ്ദേഹം പറഞ്ഞു. ”എന്നെ പിന്തുണച്ച എൻസിപിയുടെയും കോൺഗ്രസിന്റെയും ആളുകൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
വിശ്വാസ വോട്ടോടുപ്പിന് കാത്ത് നില്‍ക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. നിയമസഭയില്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗുഢാലോചനക്കേസില്‍ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷിനൊപ്പം പി സി ജോര്‍ജും കേസില്‍ പ്രതിയാണ്.മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം വ്യാജരേഖ ചമയ്ക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകളും സ്വപ്‌നയ്‌ക്കെതിരെ പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സ്വപ്‌നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടന്നതിനാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ സ്വപ്‌നയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടാം പ്രതിയായ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് പി…
