Author: staradmin

തിരുവനന്തപുരം: ജയിലിലെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്കുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കമായി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളിലും കായിക പരിശീലന പരിപാടി ആരംഭിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പരിവര്‍ത്തന്‍ പരിപാടി, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിജിപി ഡോ. ദര്‍വേഷ് സാഹേബ്, ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാനതലവനുമായ വി.സി. അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. പരിവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളിലെ ജയില്‍വകുപ്പുമായി സഹകരിച്ചുകൊണ്ട്, തടവുപുള്ളികള്‍ക്ക്, ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്സ്, ടെന്നീസ്, കാരംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക. തടവുശിക്ഷ അനുഭവിക്കുന്നവരുടെ കായികവും മാനസികവുമായ ഉന്നമനമാണ് പരിവര്‍ത്തന്റെ ഉദ്ദേശ്യം. വിനോദം എന്നതിലുപരി പ്രാദേശിക മത്സരങ്ങളളില്‍ അവര്‍ക്ക് അവസരം ലഭ്യമാക്കുക എന്നതും പരിവര്‍ത്തന്റെ ഉദ്ദേശ്യത്തില്‍പ്പെടുന്നു. നാലാഴ്ച നീണ്ടുനില്ക്കുന്ന പരിശീലനത്തിന് 129- തടവുകാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ കായിക താരങ്ങള്‍, പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ബാഡ്മിന്റണ്‍ താരങ്ങളായ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,94,57,951 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,626 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 747…

Read More

മനാമ: ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സൽമാനിയ ആസ്‌ഥാനത്ത് നടന്നു. https://youtu.be/xEc0tw6D6Qk പ്രസിഡണ്ട് ചാൾസ് ആലുക്ക പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ സ്വാതന്ത്യ ദിനാഘോഷം ഗുദൈബിയ ക്ലബ് ആസ്‌ഥാനത്ത് നടന്നു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി ജോബ് ജോസഫ്, അസിസ്റ്റൻറ് എന്റർടൈൻമെന്റ് സെക്രട്ടറി ആർ. സെന്തിൽ കുമാർ, ബാഡ്മിന്റൺ സെക്രട്ടറി സുനീഷ് കല്ലിങ്കീൽ ഉൾപ്പെടെയുള്ളവർ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പതാക ഉയർത്തലിൽ പങ്കെടുത്തു. https://youtu.be/xEc0tw6D6Qk സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ 30 ൽ താഴെ ആളുകളുടെ സാന്നിധ്യം കൊണ്ട് വളരെ ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.

Read More

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് ആഘോഷങ്ങളുടെ ഭാഗമായി 8 മാസത്തോളമായി കോവിഡ് വിപത്തിൽ ശമ്പളം കിട്ടാതെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഏറ്റവും അർഹതപ്പെട്ട തൂബ്ലിയിലെ ഗുമയിസ് തൊഴിലാളി താമസ സ്ഥലത്ത് അവരുടെ നിത്യോപയോഗ പാചകത്തിന് 2 മാസത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും അടക്കം ചെയ്ത 75 ഭക്ഷണ കിറ്റുകൾ സ്വാതന്ത്ര്യത്തിന്റെ 75 മത് നിറപകിട്ടിൽ BKSF വിതരണം ചെയ്തു. തൊഴിലാളികളുമായി ദേശീയ ഗാനത്തോടെയും ദേശഭക്തിഗാനത്തോടെയും പങ്കെടുത്തു വിതരണം ചെയ്ത പരിപാടിയിൽ കോവിഡ് മഹാമാരിയിൽ സ്വന്തം ജനതയെപോലെ കരുതലോടെ കൂടെ നിർത്തിയ പോറ്റമ്മയായ ബഹ്റൈൻ സർക്കാരിനോടും രാജകുടുംബത്തോടും ഐക്യദാർഡ്യവുമായി ഇരുപതാകളും കൈയ്യിലേന്തിയായിരുന്നു വ്യത്യസ്ഥവും ഏറെ മാതൃകാപരമായും ഭാരതത്തിന്റെ 75 പിറന്നാൾ ആഘോഷം തൊഴിലാളികളുമായി BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ പ്രവർത്തകർ കൊണ്ടാടിയത്. ബഷീർ അമ്പലായി,സുബൈർ കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. https://youtu.be/xEc0tw6D6Qk

Read More

അരൂർ-ചേർത്തല ദേശീയപാത വിവാദത്തിൽ എ എം ആരിഫ് എംപിയെ പൂർണ്ണമായി തള്ളി സിപിഎം നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് അനൗചിത്യമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. വിജിലൻസ് അന്വേഷണം എന്ന ആവശ്യവുമായി പരസ്യമായി ഇറങ്ങിയത് പാർട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങിയ ശേഷമാണെന്നായിരുന്നു ആരിഫ് പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് നേതൃത്വത്തിന് ഒന്നും അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. പാർട്ടി നേതാവെന്ന നിലയിൽ ആരിഫിന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ദേശീയപാത പുനർനിർമ്മാണത്തില്‍ ആരിഫ് ഉൾപ്പടെ പരാതി നൽകിയപ്പോൾ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അന്വേഷണം നടത്തിയിരുന്നു. ഇപ്പോൾ വീണ്ടുമൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സജി ചെറിയാനും വ്യക്തമാക്കി. അതേസമയം മോശം റോഡിലൂടെ പോകുന്ന നാട്ടുകാരുടെ കാര്യമാണ് താൻ പറഞ്ഞതെന്നും അതിൽ തെറ്റുണ്ടെങ്കിൽ പാർട്ടി പരിശോധിക്കട്ടെ എന്നുമാണ് ആരിഫിന്‍റെ നിലപാട്.

Read More

ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന് പ്ലാസ്റ്റിക് ഷെഡിൽ നരക യാതനയിൽ കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകൻ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി.

Read More

തിരുവനന്തപുരം: കോൺ​ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ നേരിൽ കണ്ട് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ. പറയാനുണ്ട് , എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാൽ കൂടുതലൊന്നും പ്രതികരിക്കാനും തയാറായില്ല. ചർച്ചകൾ നടത്താത്തതിലെ എതിർപ്പ് സുധീരൻ കെ സുധാകരനെ അറിയിച്ചു. ചർച്ചകളിൽ ഉൾപ്പടെ ഒഴിവാക്കി. അഭിപ്രായങ്ങൾ കേട്ടില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകര‌ൻ വി എം സുധീരനെ അറിയിച്ചു. ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ അധ്യൾന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്ന ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷട്രീയ കാര്യ സമിതി മുൻ കെ പി സി സി അധ്യക്ഷന്മാരെ ഉൾപ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി എം സുധീരന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വി എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്. ഇതേത്തുടർന്നായിരുന്നു കെ…

Read More

തിരുവനന്തപുരം: എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ സ്വാതന്ത്ര്യം ദിനം ആഘോഷിച്ച സിപിഎമ്മിന്റെ സത്ബുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും ഇക്കാലമത്രയും ചെയ്തത് തെറ്റാണെന്ന് പറയാനുള്ള നട്ടെല്ല് കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വതന്ത്ര്യദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സിപിഎം.ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാര്‍.ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അത് ആപത്ത് 15 ആയിരുന്നു.മഹാത്മഗാന്ധിജിയെയും അഹിംസയെയും അവര്‍ തിരസ്‌കരിച്ചു.കോണ്‍ഗ്രസിന്റെ രാക്ഷ്ട്രീയ ലക്ഷ്യത്തെ പരസ്യമായി അധിക്ഷേപിച്ചു. പക്ഷേ ഒറ്റുകാരെ നിഷ്പ്രമമാക്കി ബാബുജിയുടെ നേതൃത്വത്തില്‍ രാജ്യത്തിന് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം. എഴുപത്തഞ്ച് വര്‍ഷം കാത്തിരിന്നിട്ടും കോണ്‍ഗ്രസിന്റെ ലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റുകാര്‍ പരിവര്‍ത്തനത്തിന് വിധേയമായി ദേശീയപതാക സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ വിവേകത്തെ സ്വാഗതം ചെയ്യുന്നു. നനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ അസ്ഥിത്വം നിലനിര്‍ത്താന്‍ നമുക്ക്…

Read More

കഴിഞ്ഞ ദിവസം ഫോമയ്‌ക്കെതിരെ പേര് വെളിപ്പെടുത്താതെയും, ക്ര്യത്യമായ വിവരങ്ങൾ നൽകാതെയും ഫോമക്കെതിരായും, ഫോമയുടെ ഭാരവാഹികൾക്കെതിരായും സമൂഹ മാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും പങ്കു വെക്കപ്പെടുകയും ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സമിതിയുടെ ഭരണ കാലയളവിൽ  യാതൊരു വിധത്തിലുള്ള ആരോപണങ്ങൾ ആരെങ്കിലും ഉന്നയിക്കുകയോ, പരാതികൾ എഴുതി നൽകുകയോ, തെളിവ് നൽകുകയോ ചെയ്തിട്ടില്ല. ഉത്തരവാദിത്തോടെയും,  അർപ്പണബോധത്തോടെയും, യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവർത്തിക്കുന്നവരാണ് ഫോമയുടെ ഭാരവാഹികൾ. തെളിവുകളോ,  രേഖാമൂലമുള്ള പരാതികളോ നൽകാതെ പൊതുജന മധ്യത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ഫോമയ്‌ക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയുമാണ് ചെയ്തിരിക്കുന്നത് . അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ യശസ്സിനും അന്തസ്സിനും, ഭരണഘടനയ്ക്കും നിരക്കാത്ത പ്രവൃത്തിയിൽ ഏർപ്പെട്ട വ്യക്തിയെ ഫോമാ അനേഷണങ്ങൾക്കു ശേഷം അഞ്ചു വർഷത്തേക്ക്  സസ്പെൻറ് ചെയ്ത് ഫോമയുടെ വ്യക്തിത്വം ഉയർത്തിപ്പിടിച്ചിട്ടുള്ളതാണ്.  ഫോമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, കംപ്ലൈൻസ് കൌൺസിൽ,  അഡ്വൈസറി  കൌൺസിൽ, ജുഡീഷ്യൽ കൌൺസിൽ തുടങ്ങിയ എല്ലാ സംഘടനാ തലത്തിലും ചർച്ച നടത്തിയാണ് ഫോമാ നടപടി എടുത്തിട്ടുള്ളത് . മേല്പറഞ്ഞ നടപടി റദ്ധാക്കിയില്ലെങ്കിൽ വലിയ രീതിയിലുള്ള തിരിച്ചടികള്‍  ഫോമയും ഭാരവാഹികളും…

Read More