- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് അശൂറാ അവധി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 18-19 തീയതികളിലാണ് രാജ്യത്ത് അശൂറ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലേർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം. ഓഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും യെല്ലോ അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറും. ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ള 40 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികളിൽ 80% പേർക്ക് എങ്കിലും ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ലഭിക്കുന്നതുവരെ രാജ്യം താഴ്ന്ന അലേർട്ട് ലെവലിൽ ആയിരിക്കും. കോവിഡ് -19 അലർട്ട് ലെവൽ നിയന്ത്രണങ്ങൾ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് അനുസൃതമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ: വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാംവിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും…
തിരുവനന്തപുരം: കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഹൗസ് സര്‍ജന്മാരോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ക്ക് പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ക്ക് പതിനായിരം രൂപ പോലും കിട്ടുന്നില്ല. സ്വാശ്രയ മെഡിക്കല്‍ കോളജ് ഉടമകള്‍ തോന്നുംപടി പല കോളജുകളിലും പല തുകയാണ് നല്കുന്നത്. ഹൗസ് സര്‍ജന്മാര്‍ സമീപകാലത്തു നടത്തിയ സമരത്തെ തുടര്‍ന്ന് സ്റ്റൈപന്‍ഡ് തുക ഏകീകരിച്ചെങ്കിലും നടപ്പാക്കുന്നില്ല എന്നാണ് അവരുടെ ആക്ഷേപം. തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ സമരരംഗത്തേക്കിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അശൂറ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 (ബുധൻ, വ്യാഴം) ദിവസങ്ങളില്‍ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സർക്കുലർ പ്രകാരം സർക്കാർ ഏജൻസികളും വകുപ്പുകളും പൊതുസ്ഥാപനങ്ങളും അവധിയായിരിക്കും.
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ ഉൾപ്പെടെ 75 പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ബഹ്‌റൈൻ പ്രതിഭ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്നു ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ച ഐസിആർഎഫ് ചെയർമാൻ ഡോ: ബാബുരാമചന്ദ്രൻ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തു ബഹ്‌റൈൻ പ്രതിഭ ഇതിനോടകം പത്ത് രക്തദാന ക്യാമ്പുകൾ നടത്തി.ആയിരത്തോളം പ്രവർത്തകർ ഈ ക്യാമ്പുകളിലൂടെ രക്തദാനം നടത്തിയതായും ഈ പ്രവർത്തനത്തിന് സഹകരിച്ച മുഴുവൻ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും അഭിവാദ്യം ചെയ്യുന്നതായും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാറും വൈസ് പ്രസിഡണ്ട് കെ.എം. രാമചന്ദ്രനും പ്രസ്താവനയിലൂടെ അറിയിച്ചു.
മനാമ: ബഹറിനിലെ കേരളം സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സ്വാതന്ത്യദിനാഘോഷം ഗുദൈബിയ ആസ്‌ഥാനത്ത് നടന്നു. പ്രസിഡണ്ട് സന്തോഷ് കുമാർ പതാക ഉയർത്തി. https://youtu.be/xEc0tw6D6Qk
മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ദീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്‌ക്കും മർദ്ദിച്ചതിനുമാണ് കേസ്. മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വേങ്ങര ആശാരിപ്പടി മൂര്‍ത്തി നഹ്‌മത്ത് നഗര്‍ സ്വദേശി സുരേഷ് കുമാറിനെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീയോട് വാട്സ് ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഒരു സംഘം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതത്. വെള്ളിയാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പ്രകാശ് പോലീസിനോട് പറഞ്ഞിരുന്നു .ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൾ പരിക്കേറ്റ സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയ്യിലെ മുറിവിന് തുന്നല്‍ ഇടുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ സുരേഷ് അപമാനഭയത്താൽ മനം നൊന്ത് ജീവനൊടുക്കുകയായിരുന്നു.
ഡാളസ്: ഡാളസിലെ കുട്ടികളുടെ ആശുപത്രിയിലെ മുന്‍ നഴ്‌സ് മാന്‍ഡി ബ്രൗണ്‍ (30) കോവിഡിനെ തുടര്‍ന്ന് ഓഗസ്റ്റ് 12-നു വ്യാഴാഴ്ച മരിച്ചു. നഴ്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകരുടേയും, സ്‌നേഹിതരുടേയും സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രവഹിക്കുന്നു. രണ്ടു കുട്ടികളുടെ മാതാവായ മാന്‍ഡി 2014 മുതല്‍ 2017 വരെ രോഗികളെ കൊണ്ടുപോയിരുന്ന കെയര്‍ ഫ്‌ളൈറ്റില്‍ പാരാമെഡിക്കായും, തുടര്‍ന്നു പാരാ മെഡിക്കല്‍സിന്റേയും, ഇഎംടികളുടേയും പരിശീലകയുമായിരുന്നു.020 വരെ ഡാളസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. പിന്നീട് ഈസ്റ്റ് ടെക്‌സസിലേക്ക് പുതിയ ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. രോഗികളേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാന്‍ഡിയെന്ന് കെയര്‍ ഫ്‌ളൈറ്റ് സിഇഒ ജിം സ്പാര്‍ട്‌സ് പറഞ്ഞു. മാന്‍ഡിയുടെ അകാലത്തിലുള്ള വേര്‍പാട് കുടുംബാംഗങ്ങളേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി.
മിനിസോട്ട: അഞ്ചു വയസ്സുകാരന്റെ കൈയിൽ ലഭിച്ച തോക്കിൽ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. യുഎസിലെ മിനിസോട്ടയിൽ വീട്ടിനുള്ളിൽ വച്ചാണു സംഭവം. വിവരം അറിഞ്ഞെത്തിയ പാരാമെഡിക്കൽസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺകുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വീഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടിൽ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസിൽ രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം തന്നെ കുട്ടികൾ ഉൾപ്പെട്ട 239 വെടിവയ്പ്പുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 94 പേർക്കു ജീവൻ നഷ്ടപ്പെടുകയും 157 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നോൺ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗൺ കൺട്രോൾ സംഘടന അറിയിച്ചു. പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ഉണ്ടകളുള്ള തോക്ക് കുട്ടികളുടെ കൈയിൽ കിട്ടാൻ കാരണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകൾ സുരക്ഷിതമായി വയ്ക്കണമെന്നും അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.
ഭാരതത്തിന്റെ 75-മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള സ്റ്റാർവിഷൻ ന്യൂസ് സ്പെഷ്യൽ 3D PRO
75ാം സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മപുതുക്കലിന്റെ ഭാഗമായി മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തി യുവമോര്‍ച്ച
തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ 75ാം ഓര്‍മപുതുക്കലിന്റെ ഭാഗമായി യുവമോര്‍ച്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാരത്തോണ്‍ സംഘടിപ്പിച്ച്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയാണ് മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 75 ഓളം പേര്‍ അണിനിരന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങനൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു. രാവിലെ 10ന് വിവേകാനന്ദ പാര്‍ക്കില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചൊതുന്ന പ്രത്യേക ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് മാരത്തോണിനായി അണിചേര്‍ന്നത്. യുവതീയുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ദേശീയ പതാകയുമേന്തി അന്തപുരിയുടെ വീഥിയിലൂടെ ദേശീയ ചിന്തയുണര്‍ത്തുന്ന മുദ്രാവാക്യമുരുവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നീങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ കാഴ്ച്ചകാരില്‍ ദേശീയത ഉണര്‍ത്തി. ഗാന്ധിപാര്‍ക്കില്‍ സമാപിച്ച…