Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729…

Read More

 തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീധനത്തിനെതിരെ സമൂഹ മനസാക്ഷിയനുസരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലത്തെ എസ് വി. വിസ്മയയുടെ ഭര്‍ത്താവ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍ കുമാറിനെ ഗതാഗത വകുപ്പില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. സ്ത്രീധന പീഡനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് പൊതുവായ ആവശ്യമാണ്, യാതൊരു ദാക്ഷിണ്യവും കൂടാതെ അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു മാതൃകയാവേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ദുഷ് പ്രവണതകള്‍ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല…

Read More

തിരുവനന്തപുരം: മഹർഷി അരവിന്ദന്റെ ദർശനങ്ങൾ കേരളത്തിലെ പുതുതലമുറയെ പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഊർജം നൽകിയത് അരവിന്ദന്റെ ദേശീയ കാഴ്ചപ്പാടുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അരവിന്ദോ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അരവിന്ദോ ജയന്തി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹർഷി അരവിന്ദോ ഇന്റ​ഗ്രൽ യോ​ഗയുടെ സമകാലീന പ്രസക്തിയും ആത്മീയതയിലൂന്നിയ മനുഷ്യ പുരോ​ഗതിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സുരേന്ദ്രൻ വിശദീകരിച്ചു. മുൻ കേന്ദ്രമന്ത്രി ഒ.രാജ​ഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരവിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ.രാമൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി പ്രൊഫ.പി.രഘുനാഥ് സ്വാ​ഗതവും ട്രെഷറർ പി.രാഘവൻ നന്ദിയും പറഞ്ഞു.

Read More

മനാമ: ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി ഇന്നലെ മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിൻറെ 50ാം വാ​ർ​ഷി​ക​ത്തിൻറെ​യും ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘാ​ഷ​ത്തിൻറെ​യും ഭാ​ഗ​മാ​യിട്ടാണ് സന്ദർശനം. ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി​യു​ടെ ര​ണ്ടാ​മ​ത്തെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ കപ്പലിലെ ക്യാ​പ്റ്റ​നേയും ഓ​ഫി​സ​ർ​മാ​രെയും നാ​വി​കരെയും സ്വീകരിച്ചു. ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ‘കൊ​ൽ​ക്ക​ത്ത’ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗൈ​ഡ​ഡ് മി​സൈ​ൽ ന​ശീ​ക​ര​ണ ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് കൊ​ച്ചി ക​ട​ൽ​യു​ദ്ധ​ത്തി​ൽ അ​തി ​പ്ര​ഹ​ര​ശേ​ഷി​യു​ള്ള​താ​ണ്. ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ത്യാ​ധു​നി​ക സെ​ൻ​സ​റും ക​പ്പ​ലി​ലു​ണ്ട്. ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകളെ വിക്ഷേപിക്കുവാൻ തക്ക ശേഷിയുള്ള ഈ യുദ്ധക്കപ്പൽ വാർത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നു. വി​ദൂ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശേ​ഷി​യു​ള​ള​താ​ണ്​ മി​സൈ​ൽ. ഇതുവരെ ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ഐ.എൻ.എസ്. കൊച്ചി. മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ്…

Read More

എറണാകുളം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും പുന്നമൂട് പബ്ലിക് ലൈബ്രറിയും സംയുക്തമായി സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഓൺലൈൻ പ്രശ്നോത്തരിയിൽ മാവേലിക്കര റ്റി എം വി എം എച്ച് എസ് വെട്ടിയാർ സ്കൂൾ വിദ്യാർത്ഥി രാമാനന്ദ് പി എസ് ഒന്നാം സ്ഥാനവും, എറണാകുളം ജിൽപിഎസ് വടവുക്കോട് സ്കൂൾ വിദ്യാർത്ഥിനി എസ്. ശ്രീദേവിയും മാവേലിക്കര സ്വദേശിനി ചവറ സ്ട്രാറ്റ്ഫോർഡ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി നിരഞ്ജന ബാബു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. നേരത്തേ അഡ്വ പി എൻ പ്രമോദ് നാരായണൻ എം.എൽ.എ പ്രശ്നോത്തരി ഉദ്ഘാടനം ചെയ്തു. ഡോക്ടർ നീതു സോന, ജോയിൻ്റ് ഡയറക്ടർ, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ മുഖ്യപ്രഭാഷണം നടത്തി. പുന്നമുട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷത വഹിച്ചു. എൽ. സി. പൊന്നുമോൻ, ഫീൽഡ് എക്‌സിബിഷൻ ഓഫീസർ സംസാരിച്ചു.ഡി.…

Read More

ശബരിമല: ഭക്തിയുടെ നിറവിൽ ശരണം വിളികളുടെ നടുവിൽ ശബരിമല അയ്യപ്പസന്നിധിയിൽ ആചാരവൂർവ്വം നിറപുത്തരി പൂജ നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ശ്രീകോവിൽ നട തുറന്നത്. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മണ്ഡപത്തിൽ നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചു. ശേഷം പതിനെട്ടാം പടിയിൽ വച്ചിരുന്ന നെൽകറ്റകൾ മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശിരസിലേറ്റി വാദ്യഘോഷങ്ങളോടെ അകമ്പടിയോടെ ആചാരവൂർവ്വം ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം വച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് മണ്ഡത്തിൽ വച്ച് കതിരുകൾ പൂജിച്ചു. പിന്നീട് ശ്രീകോവിലിനുള്ളിലേക്ക് കതിരുകൾ നിറപുത്തരി പൂജക്കായി കൊണ്ടുപോയി. നിറപുത്തരി പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ,ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗം പി.എം.തങ്കപ്പൻ എന്നിവർ നിറപുത്തരി പൂജയ്ക്ക് ശബരീശ ദർശനത്തിനായി എത്തിയിരുന്നു. ചിങ്ങം ഒന്നായ നാളെ…

Read More

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റിയോഗം എ കെ ജി സെന്ററിൽ തുടങ്ങി. പാർട്ടി സമ്മേളനങ്ങളുടെ മുന്നൊരുക്കമാണ് പ്രധാന അജണ്ട. കോവിഡ് വ്യാപന മേഖലകളിൽ ഓൺലൈനായി സമ്മേളനം ചേരുന്ന വിഷയം പാർട്ടി ചർച്ചചെയ്യും. എറണാകുളത്തെ സംസ്ഥാനസമ്മേളന നടത്തിപ്പിനുള്ള കമ്മറ്റിയെയും തീരുമാനിക്കും. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്‌ സംഘടനയുടെ ശക്തി വിളിച്ചോതുന്ന തരത്തിലാക്കണമെന്നും അഭിപ്രായമുണ്ട്. ആലപ്പുഴയിലെ വിഭാഗീയതയും ചർച്ചയാകും. സെക്രട്ടറി എ വിജയരാഘവൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Read More

അഫ്‌ഗാനിസ്‌ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താന്‍. താജിക്കിസ്ഥാനിൽ ഇറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് അദ്ദേഹം ഒമാനിൽ ഇറങ്ങി. തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ ഗനി ഒരു സ്വകാര്യ വിമാനത്തിൽ രാജ്യം വിടുകയായിരുന്നു. നിലവിൽ ഗനി ഒമാനിൽ ഉണ്ട്. ഇവിടെ നിന്ന് അമേരിക്കയിലേക്ക് പോകുന്നതായും സൂചനയുണ്ട്. അഷ്റഫ് ഗനിയെ കൂടാതെ, അഫ്ഗാനിസ്ഥാനിലെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും ഒമാനിലുണ്ട്. അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അഷ്റഫ് ഗനി നേരത്തെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. താലിബാൻ വളയുകയും തലസ്ഥാനമായ കാബൂൾ പോരാളികൾ പിടിച്ചടക്കുകയും ചെയ്ത ശേഷം പ്രസിഡന്റ് രാജ്യം വിടുകയായിരുന്നു. മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയും ദേശീയ അനുരഞ്ജന ഹൈ കൗൺസിൽ തലവൻ അബ്ദുള്ള അബ്ദുള്ളയും താലിബാനുമായി ഒരു സർക്കാരിനായി ചർച്ച നടത്താൻ ശ്രമിക്കുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) ഈ കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ള ദേവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പ്രായമനുസരിച്ച് ജൂനിയര്‍ സീനിയര്‍ എന്ന രണ്ട് വിഭാഗങ്ങളിലായിട്ട് ആണ​‍​‍് മത്സരം നടത്തിയത്. ഓണ്‍ ലൈനായി നടത്തിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 25 കുട്ടികളും സീനിയര്‍ വിഭാഗത്തില്‍ 17 കുട്ടികളും പങ്കെടുത്തു. നീയ മറിയ എല്‍ദോ (സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ജുവാന റെഞ്ചി (ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്), ക്യപ സാറ സന്തോഷ് (ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്) എന്നീ കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കി. അനുജ മറിയം ജോബ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍) അര്‍പ്പിതാ എലിസബത്ത് സാം (ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്), ആല്‍ഫിയ റെജന്‍ വര്‍ഗീസ് (സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) എന്നീ…

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 15 ന് നടത്തിയ 16,731 കോവിഡ് -19 ടെസ്റ്റുകളിൽ 103 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 36 പേർ പ്രവാസി തൊഴിലാളികളാണ്. 56 പുതിയ കേസുകൾ സമ്പർക്കം മൂലവും 11 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.62% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 123 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,422 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,113 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1,107 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 56,77,009 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,26,331 പേർ ഓരോ ഡോസും 10,71,350 പേർ രണ്ട് ഡോസും 227,279 പേർ ബൂസ്റ്റർ ഡോസും…

Read More