- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,77,88,931 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 67,24,294 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 50.25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും…
അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
തിരുവനന്തപുരം: അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജി(ഇ.സി.പി.ആര്‍)ന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണ് അടിയന്തിര ആവശ്യങ്ങള്‍ക്കായി ജില്ലകള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളം സന്ദര്‍ശിക്കുകയും കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി…
തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ ആരംഭിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിച്ചത്. സംസ്ഥാനത്താകെ 10123 പേർ പരീക്ഷയെഴുതി. ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 9 പേരും 5086സ്ത്രീകളും 5028പുരുഷൻമാരും ഉൾപ്പെടും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ്. 947സ്ത്രീകളും 1093 പുരുഷൻമാരുമടക്കം 2040 പേർ മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതി. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ പഠിതാക്കൾ ഇത്തവണ മലപ്പുറം ജില്ലയിലാണ്. ഏറ്റവും പ്രായം കൂടിയ തുല്യതാ പഠിതാവ് 76 വയസുള്ള മരയ്ക്കാർ ഹാജി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലും ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ് 17 വയസുള്ള ഹിബ ഷെറിൻ പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലും പരീക്ഷയെഴുതി. പരീക്ഷാ ഭവനാണ് പരീക്ഷാ നടത്തിപ്പ് ചുമതല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 199 സെൻ്ററുകളിലായാണ് സംസ്ഥാനത്ത് പരീക്ഷ നടത്തുന്നത് .കന്നഡ ഭാഷയിൽ പരീക്ഷയെഴുതിയ കാസർഗോഡ് ജില്ലയിലെ 167പഠിതാക്കളും തമിഴ്…
തിരുവനന്തപുരം: ഓർമ്മശക്തി തിരിച്ചു കിട്ടി തുടങ്ങിയിട്ടേയുള്ളൂ ടൈറ്റസിന്. എന്നാൽ കഴിഞ്ഞ കാലത്തെക്കുറിച്ചൊന്നും ഓർത്തെടുക്കാനുള്ള അവസ്ഥയിലെത്തിയിട്ടുമില്ല. എങ്കിലും നേരം പുലർന്നാലുടൻ ഉറ്റവരുടെ വരവും പ്രതീക്ഷിച്ച് ആശുപത്രിക്കിടക്കയിൽ കാത്തിരിപ്പാണ് ഈ വയോധികൻ. ജൂലായ് 31നാണ് അബോധാവസ്ഥയിൽ അജ്ഞാത രോഗിയായി ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കൊല്ലം തങ്കശേരി കടപ്പുറത്ത് അബോധാവസ്ഥയിൽ കണ്ടതിനാൽ സാമൂഹ്യ പ്രവർത്തകനായ ഗണേഷ് എന്നയാളും നാട്ടുകാരും ചേർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടെന്നു കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ടൈറ്റസ് ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. പേര് ടൈറ്റസെന്നും സ്ഥലം അഞ്ചുതെങ്ങ് മുതലപ്പൊഴിയെന്നും പറയുന്നുണ്ട്. ഉദ്ദേശം 65 വയസു തോന്നിക്കുന്ന ടൈറ്റസ് ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയുമെല്ലാം സംരക്ഷണയിലാണിപ്പോഴുള്ളത്. ബന്ധുക്കളുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന ടൈറ്റസ് ഓരോ കാൽപ്പെരുമാറ്റവും വളരെ പ്രതീക്ഷയോടെയാണ് ശ്രവിക്കുന്നത്. നിലവിൽ ആശുപത്രി…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1678 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 599 പേരാണ്. 2095 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9601 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 67 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 357, 29, 162തിരുവനന്തപുരം റൂറല്‍ – 184, 35, 82കൊല്ലം സിറ്റി – 391, 21, 46കൊല്ലം റൂറല്‍ – 21, 21, 211പത്തനംതിട്ട – 64, 63, 100ആലപ്പുഴ – 27, 14, 41കോട്ടയം – 101, 92, 356ഇടുക്കി – 57, 6, 7എറണാകുളം സിറ്റി – 101, 25, 20എറണാകുളം റൂറല്‍ – 98, 20, 161തൃശൂര്‍ സിറ്റി – 4, 6, 7തൃശൂര്‍ റൂറല്‍ – 18, 16, 60പാലക്കാട് – 33,…
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും നിയന്ത്രണാതീതമെന്നാണ് വിവരം. കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. രാജ്യം വിടാന്‍ എത്തിയവരുടെ തിക്കും തിരക്കും മൂലമാണ് കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. എന്നാല്‍ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടര്‍ മാര്‍ഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ…
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ പൂർണ തൃപ്തി; കൂടുതൽ വാക്‌സിൻ അനുവദിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ പൂർണതൃപ്‌തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവ. സംസ്‌ഥാനത്തിന് കൂടുതൽ വാക്‌സിൻ അനുവദിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 10 ലക്ഷം കൊവിഷീൾഡ് വാക്‌സിൻ വാങ്ങാനും കേരളത്തിന് അനുമതി നൽകി . സംസ്‌ഥാനം 1.11 കോടി വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്‌റ്റ്, സെപ്‌തംബർ മാസത്തിലേക്കാണ് ഇത്രയും ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടത്. വാക്‌സിൻ വേസ്‌റ്റേജ് ഒഴിവാക്കി കൂടുതൽ കുത്തിവെപ്പ് നടത്തിയും കേരളം മാതൃകയായിയെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. വാക്‌സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണ്. കോവിഡ് മരണനിരക്കും സംസ്‌ഥാനത്ത് കുറവാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന നീന്തല്‍താരം സജന്‍ പ്രകാശിന് ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലും പോലീസ് ആസ്ഥാനത്തും കേരളാ പോലീസ് സ്വീകരണം നല്‍കും. ആംഡ് പോലീസ് ഇന്‍സ്പെക്ടറാണ് സജന്‍ പ്രകാശ്. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സജന്‍ പ്രകാശിനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. തുടര്‍ന്ന് പോലീസ് ബാന്‍റ് സംഘത്തിന്‍റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കും. മോട്ടോര്‍ സൈക്കിള്‍, കുതിരപ്പോലീസ് എന്നിവയും അകമ്പടി നല്‍കും. പോലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പോലീസിന്‍റെ ഉപഹാരങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക്സ് അസോസിയേഷന്‍, സ്പോര്‍സ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പോലീസ് സ്പോര്‍ട്സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
തിരുവനന്തപുരം: ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ പ്ലേറ്റ് ലെറ്റ് കൗണ്ടിൽ ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ വയോധികയായ രോഗിക്ക് 15,000 രൂപ നഷ്ട പരിഹാരം ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. വർക്കല ചെമ്മരുതി ചുണ്ടവിള വീട്ടിൽ 67 വയസ്സുള്ള പ്രസന്നക്കാണ് 15000 രൂപ ലഭിച്ചത്. പ്രസന്നയുടെ മകൾ സ്വപ്ന സുജിത് സമർപ്പിച്ച പരാതിയിലാണ് 15000 രൂപ നഷ്ട പരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. പ്രമേഹരോഗ ചികിത്സയുടെ ഭാഗമായാണ് പ്രസന്നയെ 2021. ജനുവരി 4 ന് ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ നടത്തിയ ലാബ് പരിശോധനയിൽ പ്രസന്നയുടെ രക്തത്തിൽ 10,000 സെൽസ് മാത്രമാണ് കണ്ടെത്തിയത്. ഒന്നര ലക്ഷം മുതൽ നാല് ലക്ഷംവരെയാണ് അവശ്യം വേണ്ട സെൽസ്. രോഗിക്ക് അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ 1,82,000 സെൽസ് കണ്ടെത്തി. ഇത് സംബന്ധിച്ച്…
ആധാരമെഴുത്തുകാര്‍ക്ക് 3000 രൂപ ഉല്‍സവ ബത്ത; ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 5000 രൂപ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ഉല്‍സവ ബത്ത ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്ന ബത്തയിലാണ് വര്‍ദ്ധന വരുത്തിയത്. ക്ഷേമനിധിയിലെ സജീവമായ ആറായിരം അംഗങ്ങള്‍ക്ക് പുതുക്കിയ ഉല്‍സവ ബത്ത ലഭിക്കും. ഇതിനു പുറമെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കും. ജൂലൈ മാസത്തില്‍ നല്‍കിയ പ്രത്യേക ധന സഹായത്തിനു പുറമെയാണിത്. ഓണക്കാല അവധികള്‍ ആരംഭിക്കുന്നതിനു മുമ്പായി ഉല്‍സവ ബത്തയുടെയും അധിക ധനസഹായത്തിന്റെയും വിതരണം പൂര്‍ത്തിയാക്കാന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.