Author: staradmin

തിരുവനന്തപുരം; ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിൻ്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് ന​ഗരത്തിൽ സർവ്വീസ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ “ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം ” എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും. മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആർ ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക് ഭാരതത്തിൻ്റെ ഈ അനിർവചനീയമായ നേട്ടത്തിൽ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവൻ…

Read More

കോട്ടയം: യശ്ശ: ശരീരനായ കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിൻ്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് ഇറങ്ങി. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019 ല്‍ മരിക്കുന്നത് വരെ 13 തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ച രാജ്യത്തെ തന്നെ ഏക ജനപ്രതിനിധിയായിരുന്ന കെ.എം മാണിയുടെ ഓർമ്മയായി ഇനി പാലാ ബൈപ്പാസ് അറിയപ്പെടും. കെ.എം. മാണി തന്നെയാണ് പാലാ ബൈപ്പാസിന് രൂപം നൽകിയത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പാലായിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ധന മന്ത്രിയായിരിക്കെ കെ.എം മാണി ബൈപ്പാസ്…

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 16 ന് നടത്തിയ 16,362 കോവിഡ് -19 ടെസ്റ്റുകളിൽ 106 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 37 പേർ പ്രവാസി തൊഴിലാളികളാണ്. 54 പുതിയ കേസുകൾ സമ്പർക്കം മൂലവും 15 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.65% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 109 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,531 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,110 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1,104 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 56,93,371 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,27,298 പേർ ഓരോ ഡോസും 10,72,508 പേർ രണ്ട് ഡോസും 230,176 പേർ ബൂസ്റ്റർ ഡോസും…

Read More

തിരുവനന്തപുരം: തിരഞ്ഞെടുത്ത ബെവ്കോ ചില്ലറ വിൽപനശാലകളിൽ ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി മദ്യം വിൽക്കും. വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. തിരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം എഫ്.എൽ.1/11008 വെഎംസി പാവമണി എന്നീ ചില്ലറ വിൽപനശാലകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തും.https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒ.റ്റി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇമെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്‌ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ഉപഭോക്താക്കൾക്ക്…

Read More

ഡാളസ് : ഡാളസ്  കൗണ്ടിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിന്നും നേടിയ വിധി ടെക്‌സസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആഗസ്‌ററ് 15 ഞായറാഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വിധി ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ടെക്‌സസ് സംസ്ഥാനത്തു മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്ത ഉത്തരവിറക്കിയതിന് പുറകെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് ജില്ലാ കൗണ്ടി ജഡ്ജി കോടതിയെ സമീപിക്കുകയായിരുന്നു  വെള്ളിയാഴ്ച കൗണ്ടി ജഡ്ജിയുടെ അപ്പീലിനനുകൂലമായി, ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെ ടെക്‌സസ് ഗവര്‍ണറും, അറ്റോര്‍ണി ജനറലും ചേര്‍ന്ന് റിപ്പബ്ലിക്കന്‍സിനനൂകൂലമായ ടെക്‌സസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിന്റെ അവസാന ഉത്തരവ് വരുന്നതുവരെ ഡാലസ് കൗണ്ടിയിലും ബെക്‌സര്‍ കൗണ്ടിയിലും ഏര്‍പ്പെടുത്തിയിരുന്ന മാസ്‌ക്ക് മാന്‍ഡേറ്റ് സ്റ്റേ തുടരും.ഡാലസ് കൗണ്ടിയിലെ പല വിദ്യാഭ്യാസ ജില്ലകളിലും അധ്യായനം ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിക്കണമെന്നത് പല സ്‌കൂള്‍ അധികൃതരും നിര്‍ബന്ധമാക്കിയിരുന്നു. ഓഗസ്റ്റ് 21…

Read More

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാന്‍ ഭരണം പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുകയും, പ്രസിഡന്റഅ അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കാബൂളില്‍ യു.എസ്. എംബസ്സിയുടെ മുകളില്‍ ഉയര്‍ത്തിയിരുന്ന പതാക അവിടെ നിന്നും മാറ്റി. കാബൂള്‍ ഡിപ്ലോമാറ്റിക് കോംബൗണ്ടില്‍ നിന്നും എംബസ്സി ജീവനക്കാരെ സുരക്ഷിതമായി മാറ്റുന്നതിന് 1000 പട്ടാളക്കാരെ കൂടെ ബൈഡന്‍ ഭരണകൂടം കാബൂളിലേക്കയച്ചു. അഫ്ഗാന്‍ ഗവണ്‍മെന്റ് ഒഫീഷ്യല്‍സ് രാജ്യം വിടുന്നതിന് കാബൂള്‍ എയര്‍പോര്‍ട്ടില്‍ എത്തിയതോടെ, അവിടെ നിന്നും വെടിയുടെ ശബ്ദം കേട്ടതായി സി.എന്‍.എന്‍. ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ്. എംബസ്സി ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന പ്രധാന ഫയലുകള്‍ നശിപ്പിക്കുകയും, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തു. താലിബാന്റെ കൈവശം യു.എസ്. രഹസ്യങ്ങള്‍ ലഭിക്കാതെയിരിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കാബൂളിലുള്ള പ്രസിഡന്റ് പാലസ്സില്‍ അഫ്ഗാന്‍ അധികൃതര്‍ താലിബാന് അധികാരം കൈമാറുന്ന രംഗങ്ങള്‍ അള്‍ജസീറ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ലൈവായി റിപ്പോര്‍ട്ട് ചെയ്തു.  ഞായറാഴ്ച രാത്രിയോടെ യു.എസ്. എംബസ്സിയിലെ നാലായിരം ജീവനക്കാരില്‍…

Read More

വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഓഗസ്റ്റ് 15-ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന താലിബാന്റെ മുന്നേറ്റം, കോവിഡിന്റെ അതിവ്യാപനം, അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം, അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ച ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബൈഡന്‍ രാജിവയ്ക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. അഫ്ഗിനിസ്ഥാനിലെ പ്രത്യേകിച്ച് തലസ്ഥാനമായ കാബൂളിലെ ജനങ്ങള്‍ വിഭ്രാന്തിയിലാണ്. കാബൂള്‍ വിമാനത്താവളം രാജ്യം വിടാന്‍ ഒരുങ്ങുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ട്രംപ് ഭരണകൂടം താലിബാനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അഫ്ഗിനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുന്നതിന് താലിബാന്‍ എല്ലാ സഹകരണവും ഉറപ്പു നല്‍കിയിരുന്നതാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ 2021 സെപ്റ്റംബര്‍ 11-ന് മുമ്പ് അമേരിക്കന്‍ സൈന്യത്തെ അഫ്ഗിനിസ്ഥാനില്‍ നിന്നും പൂര്‍ണമായി പിന്‍വലിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ താലിബാന്‍ ധാരണ ലംഘിച്ചാല്‍ വീണ്ടും സൈന്യത്തെ അയയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു. സെപ്റ്റംബറിനു മുമ്പ് പൂര്‍ണമായും…

Read More

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലിയാഘോഷം വെർച്യുലായി ആഘോഷിച്ചു.സ്വാതന്ത്ര്യസമരപാതയിൽ ജീവിതവും ജീവനും നൽകിയ ധീരദേശാഭിമാനികൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങുകൾക്ക് പ്രസിഡന്റ് ജെ.പി ആസാദ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ ഉത്‌ഘാടനം നിർവഹിച്ചു. രാജ്യം കൈവരിച്ച നേട്ടങ്ങൾ വിലമതിക്കാനാകാത്തതാണെന്നും നമ്മുടെ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്താനാകുമെന്നും രാജ്യത്തിന്റെ പ്രശസ്തി പതിന്മടങ്ങു് വർധിക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. സെക്രട്ടറി വി. വി ബിജു കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജൻ നന്ദിയും പ്രകാശിപ്പിച്ചു. വിദുല ശ്രീജൻ ചടങ്ങുകൾ നിയന്ത്രിച്ചു.

Read More

തിരുവനന്തപുരം: കെഎംസിസി ബഹ്‌റൈന്റെ കീഴില്‍ സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ തിരുവനന്തപുരം സിഎച്ച് സെന്ററില്‍ ഒരുക്കിയ ഡോര്‍മെട്രിയുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. തിരുവനന്തപുരം ആര്‍സിസിയിലും ശ്രീചിത്തിരയിലും വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ തിരുവനന്തപുരം സിഎച്ച് സെന്ററില്‍ ഡോര്‍മെട്രി ഒരുക്കിയത്. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകി താമസ സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവാസലോകത്തും സ്വദേശത്തുമായി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാന്‍ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യര്‍ത്ഥിക്കുന്നു. താലിബാന്‍ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടന്‍ കുറ്റപ്പെടുത്തി. കൂടുതല്‍ രാജ്യങ്ങള്‍ താലിബാനെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്നു. അഫ്ഗാനിസ്ഥാനില്‍ മാനുഷിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യുഎന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തിയാണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാന്‍ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാന്‍ അംബാസഡര്‍ യോഗത്തില്‍ പറഞ്ഞു.

Read More