Author: staradmin

കോഴിക്കോട് : ഹരിത പ്രവർത്തകരുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി. കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കോഴിക്കോട് വെള്ളയിൽ പോലീസിന്റേതാണ് നടപടി. യോഗത്തിനിടെ ഹരിത നേതാക്കളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. വനിതാ കമ്മീഷനിൽ ഹരിത നേതാക്കൾ നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനം വനിതാ നേതാക്കൾ നിരസിച്ചിരുന്നു. ഇതേ തുടർന്ന് ഹരിതയുടെ…

Read More

തിരുവനന്തപുരം: തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങളെ പുരസ്കരിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന “ഓണക്കോടിയും ആദരവും” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരത്ത് പേട്ട ലതികാലയത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എം.എസ്സ്.സുരേന്ദ്രന്  പൊന്നാടയും ഓണക്കോടിയും പ്രശസ്തിപത്രവും  ദക്ഷിണയും നൽകി യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ നിർവ്വഹിച്ചു. തൊഴിൽ മേഖല അത്യന്തം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തെ തൊഴിലാളികളും തൊഴിലാളി കുടുംബങ്ങളും ഭാവിയെപ്പറ്റി ആശങ്കയിലാണെന്നും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളും സംസ്ഥാന സർക്കാരിൻ്റെ നയ രാഹിത്യവും ഭാവിതലമുറയെ വർധിച്ച ദുരിതത്തിലേക്കാണ് നയിക്കുന്നതെന്നും മുൻമന്ത്രി കൂടിയായ യു.ഡി.എഫ്. കൺവീനർ അഭിപ്രായപ്പെട്ടു. ലാഭേച്ഛയില്ലാതെ പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കുന്ന തൊഴിലാളി നേതാക്കൾ സമൂഹത്തിൻ്റെ ആദരവർ ഹിക്കുന്നൂവെന്നും ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എം.എം.ഹസ്സൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ്  വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിൽ 73 പഞ്ചായത്തുകളിലും മുനിസിപ്പൽ, നഗരസഭകളിലുമായി മറ്റു 100 പേരെക്കൂടി ഇതിനോടനുബന്ധിച്ച് ആദരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181…

Read More

തിരുവനന്തപുരം: മുൻ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിക്കാൻ പാർട്ടിയിൽ ധാരണയായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാൻ തീരുമാനിച്ചത്. മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ച് രണ്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അദ്ധ്യക്ഷയെ തെരഞ്ഞെടുക്കുന്നത്. പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് ജൂണിലായിരുന്നു ജോസഫൈന്റെ രാജി. ഇതിനിടെ പുതിയ അദ്ധ്യക്ഷയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും നിരവധി തവണ ഉയർന്നിരുന്നു. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പി സതീദേവി. 2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരുന്നു. എന്നാൽ 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. പാർട്ടിയ്‌ക്ക് പുറത്തുനിന്നും പൊതുസ്വീകാര്യയായ ഒരാൾ സ്ഥാനത്തേക്ക് വരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സംസ്ഥാന സമിതിയിൽ റിപ്പോർട്ടുചെയ്തിട്ടില്ല. സെക്രട്ടറിയേറ്റിലെ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക…

Read More

കണ്ണൂർ: സോഷ്യൽ മീഡിയ വഴി ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ എൻ‌ഐ‌എയുടെ പിടിയിലായി. ഷിഫ ഹാരിസ്,​ മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡൽഹിയിൽ നിന്നെത്തിയ എൻ‌ഐ‌എ ടീമിന്റെ പിടിയിലായത്. മുൻപ് സമാനമായ കേസിൽ അറസ്‌റ്റിലായ മുസാദ് അൻവറിന്റെ കൂട്ടാളികളാണ് ഇവർ. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തിയെന്നാണ് എൻ‌ഐ‌എ കണ്ടെത്തൽ. ഇത് ഐസിസിനു വേണ്ടിയുള‌ള പ്രചാരണം ആയിരുന്നെന്നാണ് എൻഐഎ അറിയിച്ചത്. മംഗലാപുരത്ത് നിന്നും ഈ മാസം നാലിന് പിടിയിലായ അമീർ അബ്‌ദുൾ റഹ്‌മാനും ഇതേ സംഘത്തിൽപെട്ടയാളാണ്. ഇയാൾ നൽകിയ സൂചനയാണ് കണ്ണൂരിലെ യുവതികളിലേക്ക് എൻ‌ഐ‌എ സംഘത്തിന്റെ ശ്രദ്ധയെത്തിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

Read More

തിരുവനന്തപുരം: സോളാർ കേസിലെ സിബിഐ അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി. ഇടതുസർക്കാർ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സോളാർ കേസ് പരിപൂർണ്ണമായും രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ഹൈബി ഈഡൻ എം.പിയുടെ പ്രതികരണം. നേരറിയാൻ സംസ്ഥാന സർക്കാറിൻ്റെ പൊലീസിന് കഴിഞ്ഞില്ല സിബിഐക്ക് നേരറിയാൻ സാധിക്കട്ടെയെന്നും ഹൈബി ഈഡൻ പറഞ്ഞു.

Read More

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച യുവ കർഷകനുള്ള അവാർഡിന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം സ: സംഗീത് അർഹനായി. കർഷക ദിനത്തിൽ നഗരസഭ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സ: അഡ്വ: എസ്.കുമാരി കർഷക അവാർഡുകൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ 30 വർഷമായി കൃഷി യോഗ്യമല്ലാതെ കിടന്ന 8 ഏക്കർ തരിശ് നിലം ഉൾപ്പെടെ 10 ഏക്കർ നെൽകൃഷിയും ഒന്നര ഏക്കർ കരനെൽ കൃഷിയും ഒരു ഏക്കർ പപ്പായ കൃഷിയും ആണ് സ : സംഗീത് കൺവീനർ ആയിട്ടുള്ള സമിതി കൃഷി ചെയ്തു വരുന്നത്. കൂടാതെ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റിക്ക് കീഴിൽ 4 പൊതുകുളങ്ങൾ ഏറ്റെടുത്തു കൊണ്ട് മത്സ്യ കൃഷിയും നടന്നു വരികയാണ്.

Read More

തിരുവനന്തപുരം: 2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനുമാണ് പുരസ്കാര ജേതാക്കൾ. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രൊഫ. എം.എസ്. സ്വാമിനാഥനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാര അർഹനാക്കിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ആവിഷ്ക്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്കാരം. 1925 ൽ ജനിച്ച പ്രൊഫ. എം.എസ്. സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ…

Read More

തിരുവനന്തപുരം: കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത് പ്രകാരം നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. ഇക്കൂട്ടത്തിലുള്ള മലയാളികളെ കഴിഞ്ഞ ദിവസം നോർക്ക സി.ഇ.ഒ. ബന്ധപ്പെട്ടിരുന്നു. കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഒറ്റദിവസം നൽകിയതിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ എന്ന നേട്ടത്തിൽ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 88.13 ലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയത്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 55 കോടി എന്ന നാഴികക്കല്ലിലെത്തി. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 62,12,108 സെഷനുകളിലൂടെ ആകെ 55,47,30,609 ഡോസ് വാക്സിൻ നൽകി. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ആരോഗ്യപ്രവർത്തകർഒന്നാം ഡോസ് 1,03,50,941രണ്ടാം ഡോസ് 81,20,754 മുന്നണിപ്പോരാളികൾഒന്നാം ഡോസ് 1,82,86,002രണ്ടാം ഡോസ് 1,22,44,940 18-44 പ്രായപരിധിയിലുള്ളവർഒന്നാം ഡോസ് 20,20,24,963രണ്ടാം ഡോസ് 1,61,02,484 45-59 പ്രായപരിധിയിലുള്ളവർഒന്നാം ഡോസ് 11,87,86,699രണ്ടാം ഡോസ് 4,64,06,915 60നുമേൽ പ്രായമുള്ളവർഒന്നാം ഡോസ് 8,17,46,204രണ്ടാം ഡോസ് 4,06,60,707 ആകെ 55,47,30,609 ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി; 2020…

Read More