Author: staradmin

മനാമ: ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തി. കുട്ടികളെ ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ച് രണ്ടു സെഷനുകളായി മനാമ കെഎംസിസി ഓഫീസിൽ വെച്ചാണ് മത്സരം നടത്തിയത്. സുനിതവ്യാസ്, സംസമ എന്നീ ടീച്ചർമാർ മത്സരം നിയന്ത്രിച്ചു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മത്സരത്തിന് ശേഷം വിതരണം ചെയ്തു. മത്സരത്തിന്റെ ഫലം കെഎംസിസി ബഹ്റൈന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ മൻസൂർ പിവി സ്വാഗതം പറഞ്ഞു. ഗഫൂർ കൈപമംഗലം, മുസ്തഫ കെപി, റസാഖ് മൂഴിക്കൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, എപി ഫൈസൽ, നൂറുദ്ധീൻ മുണ്ടേരി, അഷ്റഫ് തോടന്നൂർ, കെകെസി മുനീർ, ആശിഖ് പൊന്നു, മഹ്മൂദ് പെരിങ്ങത്തൂർ, മൊയ്തീൻ പേരാമ്പ്ര, മാസിൽപട്ടാമ്പി ,സഹീർ കാട്ടാമ്പള്ളി, അലി അക്ബർ, ഷറഫുദ്ധീൻ,ഉമർ മലപ്പുറം, റിയാസ് കെവി, റിയാസ് ഒമാനൂർ, അബീഷ്മാസ്റ്റർ ഹാഫിസ്, അസീസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

Read More

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം താലിബാൻ പ്രതിനിധികൾ ആദ്യ വാർത്താ സമ്മേളനം നടത്തി. യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും മാപ്പ് നൽകിയിട്ടുണ്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്നും മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം തേടുമെന്നും അഫ്ഗാൻ സൈന്യത്തിലെ മുൻ അംഗങ്ങളോട് പ്രതികാരം ചെയ്യുകയില്ലെന്നും വാഗ്ദാനം ചെയ്തു. ”ഒരു സംഘട്ടനവും യുദ്ധവും വീണ്ടും ആവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. കൂടാതെ സംഘർഷത്തിനുള്ള ഘടകങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു, ശത്രുതകൾ അവസാനിച്ചു. സമാധാനപരമായി ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. ആന്തരിക ശത്രുക്കളെയും ബാഹ്യ ശത്രുക്കളെയും ആഗ്രഹിക്കുന്നില്ല.” താലിബാൻ വക്താവ് അറിയിച്ചു. അഫ്ഗാൻ സൈന്യത്തിലെയും പോലീസിലെയും മുൻ അംഗങ്ങൾക്ക് പൊതുമാപ്പ് നൽകുന്നതായും 2001 മുതൽ അന്താരാഷ്ട്ര സേനയിൽ പ്രവർത്തിച്ച വിവർത്തകരെയും കോൺട്രാക്ടർമാരെയും ഉപദ്രവിക്കില്ലെന്ന് അവർ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുകയും അവർക്ക് ജോലി ചെയ്യാനും പഠിക്കാനും സമൂഹത്തിൽ…

Read More

ചെന്നൈ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേഫലം പുറത്തുവിട്ടത്. സർവേ പ്രകാരം രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയാണ് തിരഞ്ഞെടുത്തത്. 42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 35 ശതമാനം പേരാണ് പിണറായി വിജയന് വോട്ട് ചെയ്തത്. 38 ശതമാനമാണ് നവീന്‍ പട്‌നായിക്കിന് ലഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒൻപതും സ്ഥാനങ്ങളാണ്.

Read More

കോഴിക്കോട്: കേരളത്തിലെ വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറ‍ഞ്ഞു. കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നത്. ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ല. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സാക്ഷരത കൂടുതലാണെങ്കിലും വിദ്യാസമ്പന്നരായ ജനത തൊഴിലിനായി പുറത്തേക്ക് പോവേണ്ടിവരുന്നു. ഇവിടെ തൊഴിലവസരങ്ങളില്ല.പുതിയ വ്യവസായങ്ങൾ വരുന്നില്ലെന്ന് മാത്രമല്ല രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ശത്രുതാ പരമായ നിലപാട് കാരണം ഉള്ള വ്യവസായങ്ങൾ പോലും പൂട്ടിപുറത്തേക്ക് പോകുകയാണ്. കേരളം സാമ്പത്തിക സ്ഥിതി കടക്കെണിയിലാണ്. മൂന്നരലക്ഷം കോടി രൂപയാണ് മൊത്ത കടം. അതേ സമയം കേരളം അറിയപ്പെടുന്നത് തീവ്രവാദ ഓപറേഷൻ മൊഡ്യൂളുകളുടെയും ഐ.എസ് റിക്രൂട്ടിംഗ് കേന്ദ്രത്തിന്റെയും സ്വ‌ർണ ക്കളക്കടത്തിന്റെയും പേരിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വ‌ർണ ക്കളക്കടത്തിന് കൂട്ടു നിന്നു എന്നത് നാണക്കേടുളവാക്കുന്നതാണെന്നും ജെ.പി നദ്ദ പറഞ്ഞു.…

Read More

തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ആദരിച്ചു. 2021 ഓഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്, ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, മുൻ എംപി ഡോ. ടി.എൻ. സീമ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനും മുൻ എം.എൽ.എ.യുമായ ബി. സത്യൻ, ജില്ലാ പഞ്ചായത്ത് 2005-2010 ഭരണസമിതിയുടെ അധ്യക്ഷൻ ആനാവൂർ നാഗപ്പൻ, 2010-13 ഭരണസമിതി അധ്യക്ഷ ശ്രീമതി രമണി പി. നായർ, 2013-15 ഭരണസമിതി അധ്യക്ഷയും നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീമതി അൻസജിത റസ്സൽ എന്നിവരെ വേദിയിൽ ആദരിച്ചു.…

Read More

മനാമ: അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുന്ന മതേതര ഭാരതത്തിന്റെ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിലുണ്ടാവുമെന്ന പ്രതിജ്ഞ പുതുക്കി സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ചസ്വാതന്ത്ര്യ ദിന സ്നേഹ സംഗമം പ്രൗഢമായി. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗമം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തി. എസ് .കെ .എസ് . എസ്. എഫ് ബഹ്റൈൻ ഘടകത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്റൈൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ : ബാബു രാമചന്ദ്രൻ ആശംസ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജന: സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ച സംഗമത്തിൽ സമസ്ത ബഹ്റൈൻ നേതാക്കളായ വി.കെ കുഞ്ഞമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ് , അബ്ദുൽ ഗഫൂർ കൈപ്പമംഗലം( കെ.എം. സി.സി) തുടങ്ങി ബഹ്റൈനിലെ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് 2,34,804 തൊഴിലാളികള്‍ക്ക് 71 കോടിയിലേറെ രൂപ (71,78,66,900) അനുവദിച്ചുവെന്ന് തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ബോണസ്, പെന്‍ഷന്‍, കോവിഡ് ധനസഹായം എന്നിവയ്ക്കായും ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിനുമായാണ് തുക അനുവദിച്ചത്. കയര്‍ വികസന ഡയറക്ടറേറ്റ്, ഫിഷറീസ് ഡയറക്ടറേറ്റ്, കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ഡയറക്ടറേറ്റ്, ഈറ്റ,കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴി ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ആദ്യഗഡുവായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മോട്ടോര്‍ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍വകുപ്പ് ധനസഹായം പ്രഖ്യാപിച്ചു.മൊത്തം 20 കോടി രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്യുക. കേരളാ മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് , കേരളാ ഓട്ടോമൊബൈല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നീ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കാണ് നാലാംഘട്ട കോവിഡ് ധന സഹായം വിതരണം ചെയ്യുന്നത്. ബോര്‍ഡുകളുടെ തനതു…

Read More

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ രംഗത്ത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് പ്രസിഡന്റ് ബൈഡനോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ആഗസ്റ്റ് 16 തിങ്കളാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായ വിശ്രമമില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ അവര്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അനവധിയാണ്. അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. മൂന്ന് പ്രമുഖ പത്രങ്ങളും ഒപ്പിട്ടു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടികാട്ടി.കാബൂളിലെ പ്രമുഖ വിമാനത്താവളമായ ഹമിദ് കര്‍സായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ഇപ്പോള്‍ അമേരിക്കന്‍ സേനയുടെ കൈവശമാണ്. ഇതിന് എപ്പോഴാണ് മാറ്റം സംഭവിക്കുക എന്നതു പ്രവചിക്കാനാവില്ല. പല വിമാന സര്‍വ്വീസുകളും സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലെത്തിക്കേണ്ടതുണ്ട്.…

Read More

ടൊറന്റൊ (കാനഡ) : അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവന്‍ രക്ഷാര്‍ഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ആഗസ്ത് 16 ന് ചേര്‍ന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് കാനഡ ഈ ഉറപ്പു നല്‍കിയത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനില്‍ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു പ്രവര്‍ത്തന നിരതരാണെന്ന് കാനഡ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍മാര്‍ക്കൊ മെന്‍ഡിസി നിയൊ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആല്‍ബര്‍ട്ടായിലുള്ള മാന്‍മീറ്റ് സിംഗ് ബുള്ളര്‍ പൗണ്ടേഷനുമായി അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കുടുംബങ്ങളെ കാനഡയില്‍ എത്തിച്ചതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 1990 ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങളെയാണ് കാനഡയില്‍ എത്തിച്ചു അഭയം നല്‍കിയത്.കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹര്‍ജിത് സാജന്‍ അഭയാര്‍ഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണവും…

Read More

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസ് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ ആഗസ്റ്റ് 16 തിങ്കളാഴ്ച വെളിപ്പെടുത്തി.ആദ്യ ഡോസ് ലഭിച്ചവര്‍ക്കാണ് 8 മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ജനുവരിയില്‍ തന്നെ രണ്ടു ഡോസ്  ലഭിച്ചവര്‍ക്ക് ഉടനെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന്ും ബൈഡന്‍ ഭരണകൂടം അറിയിച്ചു. സെപ്റ്റംബര്‍ മാസത്തോടെ ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് ആദ്യമായി ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, നഴ്‌സിംഗ് ഹോം അന്തേവാസികള്‍, പ്രായം കൂടിയ പൗരന്‍മാര്‍ എന്നിവര്‍ക്കാണ് ലഭിക്കുക. ബൂസ്റ്റര്‍ ഡോസിനുള്ള വാക്‌സിന് അനുമതി നല്‍കുന്നതിനുള്ള ശ്രമത്തിലാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അതോടൊപ്പം അടുത്ത ആഴ്ചകളില്‍ ഫൈസര്‍ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ബൂസ്റ്റര്‍ ഡോസിന്റെ പ്രഖ്യാപനം ഈയിടെ ഈവാരാവസാനത്തോടെ ഉണ്ടാകും. ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം കൂടുതല്‍ ഗുരുതരമായതിനാലാണ് ബൂസ്റ്റര്‍ ഡോസിനെകുറിച്ചു തീരുമാനം എടുക്കേണ്ടി വന്നത്. ആദ്യം സ്വീകരിച്ച ഗ്രൂപ്പില്‍പ്പെട്ട…

Read More