- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
Author: staradmin
തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും രജിസ്ട്രേഷന്‍ എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടി വന്നതിനാലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി കേരള ടൂറിസം ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരൻമാർക്കായി പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 15 മിനിറ്റ് വീഡിയോ പരിപാടി ടൂറിസം വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇത് വിവിധ ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി സംപ്രേക്ഷണം ചെയ്യും. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പറ്റാത്ത പ്രവാസിമലയാളികള്‍ക്കും, സാമൂഹ്യമായ ഒത്തുചേരല്‍ നഷ്ടമായ നാട്ടിലുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ ഒരുമിച്ച് പങ്കെടുക്കാനുള്ള പൊതുവേദിയാണ് പൂക്കളമത്സരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഐക്യത്തിന്‍റെയും ഒരുമയുടെയും ആഘോഷമായ ഓണത്തിന്‍റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ഈ പ്രമേയത്തിലൂടെ സാധിക്കും. വിദേശമലയാളികള്‍ സാധാരണ അവിടങ്ങളിലെ മലയാളി കൂട്ടായ്മകള്‍ വഴിയാണ് ഓണമാഘോഷിക്കുന്നത്. എന്നാല്‍ ഇക്കുറി പ്രവാസിയെന്നോ നാട്ടുകാരെന്നോ വ്യത്യാസമില്ലാതെ…
കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ല കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററുകൾ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നും പോസ്റ്ററിൽ പറയുന്നു. നാട്ടകം സുരേഷിനേയും യൂജിൻ തോമസിനെയുമാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഉമ്മൻചാണ്ടിയുടേയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പ്രതിനിധികളാണ് ഇരുവരും.
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ’യുടെ ഓഡിയോ പതിപ്പിന്റെ ഉദ്ഘാടനം സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് മാഗസിന്‍ ഏറ്റുവാങ്ങും. ആഗസ്റ്റ് 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഭാരത് ഭവനിലാണ് സമ്മേളനം. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ്, കൈരളി ചാനല്‍ ന്യൂസ് ഡയറക്ടര്‍ എന്‍.പി.ചന്ദ്രശേഖരന്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി.സുധാകരന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സെക്രട്ടറി അഭിജിത് നായര്‍, ഭാരത് ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പും മാധ്യമങ്ങളുടെ പങ്കും എന്ന വിഷയത്തെ അധികരിച്ചുളള കവര്‍ സ്റ്റോറിയാണ് ഈ ലക്കം മീഡിയ. തൊണ്ണൂറ്റിയഞ്ചു കഴിഞ്ഞ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് കവര്‍. 104 പേജുളള മാഗസിന്റെ എല്ലാ ഇനങ്ങളും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കേള്‍ക്കാനാകും.…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ…
ശിവനയനം’ മോഹന്‍ലാല്‍ പ്രകാശനം ചെയ്യും; യുട്യൂബ് ചാനല്‍ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ പ്രസ് ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ ശിവനെ കുറിച്ച് കേരള മീഡിയ അക്കാദമി നിര്‍മിച്ച ശിവനയനം എന്ന ഡോക്യുഫിക്ഷന്‍ മഹാനടന്‍ മോഹന്‍ലാല്‍ ആഗസ്റ്റ് 18 ബുധന്‍ വൈകിട്ട് 4.00ന് റിലീസ് ചെയ്യും. ശിവന്റെ മകനും രാജ്യാന്തരപ്രശസ്തനായ ചലച്ചിത്രകാരനുമായ സന്തോഷ് ശിവനാണ് സംവിധാനം നിര്‍വ്വഹിച്ചത്. തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അക്കാദമിയുടെ പുതിയ യുട്യൂബ് ചാനല്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. ശിവനയനത്തിന്റെ രചന പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വി.എസ്.രാജേഷിന്റേതാണ്. ഐക്യകേരളത്തിന് മുമ്പും പിമ്പുമുളള നാടിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ചാണ് ശിവന്റെ സംഭാവനകള്‍ രേഖപ്പെടുത്തിയത്. എം.ടി.വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ നടത്തിയ നിരീക്ഷണങ്ങളും ഈ ഹ്രസ്വചിത്രത്തെ വേറിട്ടതാക്കുന്നു. 45 മിനിട്ട് ദൈര്‍ഘ്യമുളള ഈ ഹ്രസ്വചിത്രം ചടങ്ങിന് ശേഷം പ്രദര്‍ശിപ്പിക്കും. അക്കാദമിയുടെ യുട്യൂബ് ചാനലിലും ലഭ്യമാകും. ശിവനയനത്തിന്റെ പ്രകാശനചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാപ്രസിഡന്റ് സുരേഷ് വെളളിമംഗലം, സംഗീത് ശിവന്‍, സരിത ശിവന്‍,…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി 16 ചില്‍ഡ്രന്‍സ് ഹോമുകളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്കായി 8 ഒബ്‌സര്‍വേഷന്‍ ഹോമുകളും 2 സ്‌പെഷ്യല്‍ ഹോമുകളും ഒരു പ്ലേസ് ഓഫ് സേഫ്റ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഘട്ടംഘട്ടമായി കൂടുതല്‍ ശിശുസൗഹൃദമാക്കുന്നതാണ്. അടുത്ത ഘട്ടത്തില്‍ മലപ്പുറം, പത്തനംതിട്ട ഹോമുകള്‍ കൂടുതല്‍ ശിശുസൗഹൃദമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശിശു സൗഹൃദമാക്കി നവീകരിച്ച തിരുവന്തപുരം പൂജപ്പുര ആണ്‍കുട്ടികളുടെ ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് ശാരീരിക മാനസിക വികാസത്തിന് ഊന്നല്‍ നല്‍കി ശിശു സൗഹാര്‍ദപരമായ രീതിയിലാണ് 84 ലക്ഷം രൂപ ചെലവഴിച്ച് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോം പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമുകളെ ശിശുസൗഹൃദമാക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം…
മനാമ: ബഹ്‌റൈനിൽ അശൂറ അവധി ദിനങ്ങളായ ഇന്നും നാളെയും (ഓഗസ്റ്റ് 18,19 – ബുധൻ, വ്യാഴം) ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലായിരിക്കും. ഈ ദിനങ്ങളിൽ യെല്ലോ ലെവലിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് മാറുമെന്ന് നേരത്തെ തന്നെ കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അറിയിച്ചിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികൾ ഉയർന്ന അലർട്ട് തലങ്ങളിൽ നിശ്ചയിക്കാമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം. ഓറഞ്ച് അലർട്ട് ലെവലിലെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ടാസ്ക് ഫോഴ്സ് ജനങ്ങളോട് ആവശ്യപ്പെട്ടു. തുടർന്ന് ആഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും യെല്ലോ ലെവലിലേക്ക് മാറും. 40 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതുവരെ ഏറ്റവും താഴ്ന്ന അലർട്ട് ലെവലിൽ ആയിരിക്കും. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ: വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാംവിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി…
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 17 ന് നടത്തിയ 16,095 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 35 പേർ പ്രവാസി തൊഴിലാളികളാണ്. 57 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.65% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 99 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,630 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,384 ആണ്. മരണനിരക്ക് 0.51 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,116 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1,110 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 57,09,466 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,28,205 പേർ ഓരോ ഡോസും 10,73,383 പേർ രണ്ട് ഡോസും 232,417 പേർ ബൂസ്റ്റർ ഡോസും…
വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്ലാന്റിൽ താമസിക്കുന്ന 58കാരനാണ് ഇപ്പോൾ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസിന് കാരണമെന്ന് ജസീന്ത ആർഡേൻ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാൻ തക്ക ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ അൽപം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു. ‘ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണിൽ കഴിയുന്നതിനേക്കാൾ നല്ലത്, കർശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണിൽ നിന്നും പുറത്തുവരുന്നതാണ്,’ ജസീന്ത പറഞ്ഞു. ആസ്ട്രേലിയയിലെ നിലവിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ന്യൂസിലാന്റിന് കർശന നടപടികൾ കൂടിയേ തീരൂവെന്ന് ജസീന്ത പറഞ്ഞത്. കൊവിഡ് വ്യാപനം തടയുന്നതിൽ…
ചൊക്ലി: കീർത്തി ബേക്കറി ഗ്രൂപ്പ് ഉടമ മേക്കുന്ന് വെള്ളാവൂർ അലിഘറിലെ ആമേരി മജീദ് (61) നിര്യാതനായി. മട്ടന്നൂരിലെ പരേതരായ ആമേരി ആലിയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ: ഷാഹിദ (താഴ നല്ലൂർ). മക്കൾ: മുനീർ (ഖത്തർ ടെലിവിഷൻ), നിസാർ (കീർത്തി), ഷാഹിന (ഒളവിലം), മുബീനമരുമക്കൾ: നിസാർ (ദുബൈ ), നസീർ (വേലായുധൻ മൊട്ട), മുഫീദ(തോക്കോട്ട് വയൽ) ,റാഹില (ഫാർമസിസ്റ്റ്)സഹോദരങ്ങൾ: അഹമ്മദ് ( മദീന ഗ്രൂപ്പ് കോയമ്പത്തൂർ), മുസ്തഫ (ഖത്തർ), ജമീല (മട്ടന്നൂർ), പരേതയായ സുലൈഖ.