- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: staradmin
യുഎഇ: സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ഗോൾഡൻ വിസ. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കും. വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണ് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡന്‍ വിസപതിച്ച് നല്‍കും. നേരത്തെ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
വാഷിംഗ്ടന്‍: പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഭീകരവാദികളേയും വിധ്വംസപ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ എക്‌സ്‌പോസ് പാക്കിസ്ഥാന്‍ ക്യാമ്പയിന്‍ കമ്മിറ്റി വാഷിംങ്ടന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ‘ടെററിസ്റ്റ് സ്റ്റേറ്റ്’ പാക്കിസ്ഥാന്‍ എന്ന ബാനറും പിടിച്ചു നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ കാശ്മീരിലും അഫ്ഗാനിസ്ഥാനിലും നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകളെ പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രകടനക്കാര്‍ യുഎസും സഖ്യ കക്ഷികളും പാക്കിസ്ഥാന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് ഇതിന് നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് 14 എന്നത് സ്വാതന്ത്ര്യദിനമല്ലെന്നും പാകിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാന്‍ വെട്ടിപിടിച്ചതും പഷ്തൂണിലും , അഫ്ഗാനിസ്ഥാനിലും അവരുടെ സാംസ്‌കാരിക പാരമ്പര്യം തകര്‍ക്കും വിധം ഇസ്ലാമിക ടെററിസം നടപ്പിലാക്കുന്നതുമായ ദിവസമാണെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദത്തിനെതിരെ പോരാടി നിരവധി അമേരിക്കന്‍ സൈനീകര്‍ ജീവിതം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട്. താലിബാന്‍- പാക്കിസ്ഥാന്‍- ചൈന- ഇറാന്‍- തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അച്ചുതണ്ട് വരുന്ന വര്‍ഷങ്ങളില്‍ ജനാധിപത്യ രാജ്യങ്ങള്‍ക്കു ഭീഷിണിയാകുമെന്നും പ്രകടനക്കാര്‍…
വാഷിംഗ്ടണ്‍: വിമാനം, ട്രെയിന്‍, ബസ് തുടങ്ങിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിയമം ജനുവരി വരെ നീട്ടികൊണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വാഴ്ച ഉത്തരവിട്ടു. ജനുവരി 18 വരെ താല്‍ക്കാലികമായി ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കുന്നതിനാണ് മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നത്.രാജ്യത്ത് കൂടുതല്‍ അപകടകാരിയും വ്യാപനശക്തിയുള്ളതുമായ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം 19 വര്‍ധിച്ചുവരുന്ന ചില സംസ്ഥാനങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കല്‍ വീണ്ടും നിലവില്‍ വരികയും ചെയ്തിട്ടുള്ളതായി സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കോവിഡ് 19 നേക്കാള്‍ മാരകമാണ് ഡെല്‍റ്റാ വകഭേദമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതരും ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. മുഖവും മൂക്കും വളരെ ശക്തമായി മറയ്ക്കുന്ന മാസ്‌ക്കുകള്‍ ധരിക്കുന്നത് മറ്റുള്ളവരില്‍ കോവിഡ് വ്യാപനം കുറക്കുന്നതിന് ഉപകരിക്കുമെന്ന് സിഡിസി അറിയിച്ചു. യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് ഫെബ്രുവരി ഒന്നിനാണ് ആദ്യമായി നിലവില്‍ വന്നത്. പിന്നീട് സെപ്റ്റംബര്‍ 13 വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തുകയായിരുന്നു. പുതിയ നിയമമനുസരിച്ചു…
ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ അവിടെ നിന്നും പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തി തുറക്കണമെന്ന് നോബല്‍ സമ്മാന ജേതാവും പാക്കിസ്ഥാന്‍ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായി അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ മലാലയെ 2021-ല്‍ തലക്കു വെടിവെച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.കഴിഞ്ഞ 20 വര്‍ഷമായി യു.എസിന്റെ നേതൃത്വത്തില്‍ ടെറൊറിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ നടത്തിയിരുന്ന പോരാട്ടം അവസാനിപ്പിച്ചു സൈന്യത്തെ പിന്‍വലിച്ചതോടെ ഭീകര സംഘടനയായ താലിബാന്‍ അധികാരം പിടിച്ചെടുക്കുകയായിരുന്നു. സാധാരണക്കാരായവര്‍ കാബൂളിലെ ഹമിദ് കര്‍സായ് ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിലേക്കു കൂട്ടമായി ഓടിയെത്തുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ മലാല പറഞ്ഞു. നാം ഇന്ന് ജീവിക്കുന്നതു പുരോഗതിയിലേക്ക് അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യത അനുഭവിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് പോകുവാന്‍ ഒരു ര്ാജ്യത്തേയോ, ഭരണാധികാരികളേയോ അനുവദിക്കരുത്, 24 വയസ്സുമാത്രം പ്രായമുള്ള മലാല അഭിപ്രായപ്പെട്ടു. 1992 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാന്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പുരുഷന്മാരുടെ നിയന്ത്രണത്തിലാക്കുകയും, കുട്ടികളെ…
ഓസ്റ്റിന്‍: ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനു കോവിഡ് സ്ഥിരീകരിച്ചു. സാധാരണ കോവിഡ് ടെസ്റ്റ് നടത്താറുണ്ടെങ്കിലും ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലായെന്നും തന്റെ പ്രവർത്തനങ്ങൾക്കു യാതൊരു തടസ്സവും ഇല്ലെന്നും ഗവർണർ അറിയിച്ചു. താൻ പൂർണമായും ആരോഗ്യവാനാണെന്നും ഗവർണർ പറഞ്ഞു. രണ്ടു ഡോസ് കോവിഡു വാക്‌സിൻ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നു ഗവർണർ ഓഫീസ് അറിയിച്ചു. ഗവർണറുടെ ഭാര്യക്കു കോവിഡ് നെഗറ്റീവാണ്. കോവിഡ് കുത്തിവെപ്പ് നടത്തിയവർക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഔദ്യോഗീക വസതിയിൽ സ്വയം മാറി താമസിക്കുന്ന ഗവര്‍ണര്‍ക്ക് കൂടുതൽ ഇൻഫെക്ഷൻ വരാതിരിക്കുന്നതിനു മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സ നല്‍കുന്നതായി കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്. ഈയിടെ ഗ്വര്‍ണറുമായി ബന്ധപെട്ടവരെയെല്ലാം വിവരം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. മാസ്‌ക്ക് ധരിക്കണമെന്നു നിബന്ധനകൾക്കെതിരെ ശക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നിയമനിർമാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കൻ ഗവര്‍ണറാണ് ഗ്രെഗ് ആബട്ട്. ഗവർണർ എത്രയും വേഗം സുഖം…
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ പ്രവാസികൾക്കിടയിലും, സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കിടയിലും കേരള സർക്കാരുമായി സഹകരിച്ചു നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും മാതൃകാപരവുമാണെന്നു കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച കേരളത്തിലെ ഇനിയും പഠനത്തിനായി മൊബൈൽ ഫോൺ ലഭിക്കാത്തതായ വിദ്യാർഥികൾക്ക് ഫോൺ വാങ്ങി നൽകുക എന്ന ലക്ഷ്യത്തോട് സൂം ഫ്ലാറ്റ്‌ഫോം വഴി സംഘടിപ്പിച്ച സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കേരള സംസ്ഥാന നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. കേരളം ഇന്ന് അതിഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും കരകയറുന്നതിന്എ ല്ലാവരുടെയും സഹകരണം ആവശ്യമാണ്. പി എം എഫിന്റെ നേതാക്കൾ ഇതിനനുകൂലമായി പ്രതികരിക്കുന്നു എന്നറിയുന്നതിൽ കൃതഞ്ജത അറിയിക്കുന്നതായി സ്പീക്കർ പറഞ്ഞു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളീകളായ മുൻനിര ഗായകരായ അലീഷാ തോമസ് (വാഷിംഗ്ടൺ ഡി.സി), ജെംസൺ കുര്യാക്കോസ് (ന്യൂജേഴ്‌സി) ,…
ന്യൂയോർക്ക്: കോവിഡ് കാല ശേഷം ഫോമയുടെ പന്ത്രണ്ടു റീജിയനുകളിലും നടത്തുന്ന മീറ്റ് ആൻറ് ഗ്രീറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അഞ്ച് അംഗസംഘടനകളിലെ ഭാരവാഹികൾ പങ്കെടുത്ത സൗത്ത് ഈസ്റ് റീജിയന്റെ സമ്മേളനം വിജയകരമായി നാഷ്‌വില്ലിൽ നടന്നു. ആഗസ്ത് ഏഴിന് നടന്ന സമ്മേളനം മുൻ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടൻ നെപ്പോളിയൻ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളർ സംഭാവന നൽകിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഫോമയുടെ ഈ കമ്മറ്റി കാലയളവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, സൗത്ത് ഈസ്റ് റീജിയൻ നൽകിയ പിന്തുണക്കും, സഹകരണത്തിനും നന്ദി പറഞ്ഞു.ആർ.വി.പി, ബിജു ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA), അഗസ്റ്റ മലയാളി അസോസിയേഷൻ (AMA),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC), എന്നീ മലയാളീ സംഘടനകളിലെ നൂറുകണക്കിന്…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ വർഗീസ് കുര്യൻ സംഭാവന നൽകി. ഐ.സി.ആർ.എഫിന്റെ കുടുംബ ക്ഷേമനിധിയിലൂടെ ബഹ്റൈനിൽ മരണമടഞ്ഞ പാവപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. വർഗീസ് കുര്യന്റെ ഉദരപരമായ സംഭാവനകളാൽ, ഇപ്പോൾ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ ഉള്ള അഞ്ച് കുടുംബങ്ങൾക്ക്, അവരുടെ ഏക ആശ്രയക്കാരനെ നഷ്ടപെട്ടതിനുശേഷം, അപ്രതീക്ഷിതമായി ഒരു ലക്ഷം രൂപ വീതം സാമ്പത്തിക പിന്തുണ ലഭിച്ചു. ഈ പിന്തുണ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഒരു ജീവിതമാർഗമായിരിക്കുകയും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ അവർക് സഹായകരമായിരിക്കുകയും ചെയ്യും. “കുടുംബ ക്ഷേമനിധി പദ്ധതിയിലേക്ക് വർഗീസ് കുര്യന്റെ ഉദാരമായ സംഭാവനയെയും ഐ.സി.ആർ.എഫിനുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പിന്തുണയെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ പറഞ്ഞു.
അബുദാബി: താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗാനിക്ക് യുഎഇയിൽ രാഷ്ട്രീയ അഭയം നൽകി. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗനി യുഎഇയില്‍ എവിടെയാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
തിരുവനന്തപുരം: അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. കോളജിലെ ഓണാഘോഷ പരിപാടിക്കിടെയാണ് ആത്മഹത്യ. രാവിലെമുതല്‍ വിദ്യാര്‍ത്ഥികളോടും മറ്റു അധ്യാപകരോടും നല്ലരീതിയില്‍ ഇടപഴകിയിരുന്ന സുനില്‍, ഉച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. തീനാളങ്ങള്‍ ഉയരുന്നതുകണ്ട് ഓടിയെത്തിയ കോളജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനില്‍കുമാര്‍ പത്തുവര്‍ഷമായി അക്കാദമിയിലെ അധ്യാപകനാണ്.