Author: staradmin

തിരുവനന്തപുരം: എ പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി മുതൽ കൊവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ കൈ പൊള്ളും. ജനറൽ വാർഡിലെ കട്ടിൽ കണ്ട് ആരും പനിക്കണ്ട. ആശ്വാസം കൊള്ളണ്ട. അതിൽ കിടക്കണെമെങ്കിൽ ദിവസം 750 രൂപ കൊടുക്കണം. സർക്കാരാശുപത്രിയിലെ ഫീസിനെപ്പറ്റി പറയുന്നത് ആരെന്നു കൂടി നോക്കണം. സകല മാദ്ധ്യമങ്ങൾ വഴിയും കേരളത്തിൽ മാത്രം എല്ലാം സൗജന്യം എന്ന് പരസ്യം നൽകിയ സർക്കാർ. മെഡിക്കൽ കോളേജിൽ ജനറൽ വാർഡിൽ രോഗിയെ പുഴുവരിച്ച വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ അത് പറഞ്ഞ മുഴുവൻ പേരെയും സൈബർ സൈന്യത്തെക്കൊണ്ട് പുലഭ്യം പറയിച്ച സർക്കാർ. ബുദ്ധിജീവികളും ഉപദേശകരും പുരനിറഞ്ഞു നിൽക്കുന്ന സർക്കാർ. ക്യൂബൻ മോഡലിനെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന സർക്കാർ. നാഴികയ്ക്ക് നാൽപതു വട്ടം ആഗോളവത്കരണത്തെക്കുറിച്ചും നിയോലിബറൽ അജണ്ടയെക്കുറിച്ചും സ്വകാര്യവത്കരണത്തിനെതിരായും സംസാരിക്കുന്ന സർക്കാരും പാർട്ടിയും. ഈ പാർട്ടി ഭരിക്കുന്ന നാട്ടിൽ എ.പി.എൽ ആയി തടിക്കട്ടിലിൽ കിടക്കാൻ ദിവസം 750 രൂപ കൊടുക്കണം എന്ന് പറയുന്ന ആരോഗ്യ വകുപ്പ് എന്ത് കരുതലാണ്…

Read More

മ​നാ​മ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ, പൊന്നോണം 2021 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക്  വെള്ളിയാഴ്ച  തുടക്കം കുറിക്കുന്നു.  10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അതിനായി നിസാർ കൊല്ലം കൺവീനറും, ജഗത്കൃഷ്ണകുമാർ ജോയിന്റ് കൺവീനർ ആയും 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആദ്യ ഓണാഘോഷം നടക്കുന്നു. തുടർന്ന് വരുന്ന ദിവസങ്ങളിൽ മറ്റ് ഏരിയകളുടെ ഓണാഘോഷം ഉണ്ടാകും. ഇരുപതിയെട്ടാം ഓണാഘോഷത്തോടെ ഈ പൊന്നോണം 2021 പരിസമാപ്തി ആകും. കൂടുതൽ വിവരങ്ങൾക്ക് ഏരിയ ഓണാഘോഷ കമ്മിറ്റി കൺവീനർമാരെ ബന്ധപ്പെടുക.അജിത് ബാബു 3556 0231, നവാസ് 3835 4672 (ഹമദ് ടൌൺ)നാരായണൻ 3320 5249 (ഗുദൈബിയ)ബിനു കുണ്ടറ 3879 4085 (സിത്ര)സന്തോഷ് കാവനാട് 3369 8685, സജീവ് ആയൂർ 3402 9179 (സൽമാബാദ്)മനോജ് ജമാൽ 3921 2052 (മനാമ)രഞ്ജിത് 3979 4065 (സൽമാനിയ)അനോജ് മാസ്റ്റർ 3976 3026, കോയിവിള മുഹമ്മദ്…

Read More

കൊച്ചി: കേരളത്തിലെ പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഒരുക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സേവനമായ ഏസ്മണി യുപിഐ/ക്യുആര്‍, പൂര്‍ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ഏസ്മണി വെര്‍ച്വല്‍ബാങ്ക് എന്നിവയ്ക്ക് ഔപചാരികമായി തുടക്കംകുറിച്ചു. കലൂര്‍ സ്റ്റേഡിയത്തിലുള്ള ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫിന്‍ടെക് റിലേഷന്‍സ് മേധാവി ഗൗരിഷ് കെ, യുപിഐ, ക്യുആര്‍ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊബൈല്‍ ആപ്പിന്റെയും 100 ക്യുആര്‍, യുപിഐ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെയും ഉദ്ഘാടനം ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള നിര്‍വഹിച്ചു. യെസ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് ഗവണ്‍മെന്റ് ബാങ്കിങ് കണ്‍ട്രി ഹെഡ് അരുണ്‍ അഗ്രവാള്‍, ട്രാന്‍സാക്ഷന്‍ ബാങ്കിങ് കണ്‍ട്രി ഹെഡ് അജയ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഏസ്മണി വെര്‍ച്വല്‍ബാങ്ക് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസിന്റെ പുതിയ ഓഫീസ് സംസ്ഥാന ഐടി പാര്‍ക്കുകളുടെ സിഇഒ ജോണ്‍…

Read More

മ​നാ​മ: വൈദേശിക അധീനതയിൽ നിന്നും പൂർവ്വികർ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. നേരത്തെ സ്വാതന്ത്ര്യ ദിന സംഗമം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം നടത്തി. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , സെക്രട്ടറി കിഷോർ കുമാർ നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിൽ ട്രെഷറർ രാജ് കൃഷ്ണൻ, നവ കേരള ബഹ്‌റൈൻ പ്രതിനിധി ഷാജി മൂതല, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസാദ് കൃഷ്ണൻ കുട്ടി, പ്രമോദ് വി.എം, ബോജി രാജൻ, സ്മിതീഷ് ഗോപിനാഥ്, ഗീവർഗീസ് മത്തായി, ജോസ്‌മോൻ,…

Read More

മനാമ: ബഹ്‌റൈനിൽ ഫൈ​സ​ർ ബയോ എൻടെക്, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 വയസിന് മുകളിലുള്ളവർക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി നൽകി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്. ഈ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ നിർദേശം ന​ൽ​കി​യിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്‌സിനോ അല്ലെങ്കിൽ നേ​ര​ത്തെ​യെ​ടു​ത്ത അതേ വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന്​ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ ക​ണ്ടെ​ത്തി​യ​തിനെ തുടർന്നാണ്​ തീ​രു​മാ​നം. ഇത് കഠിനമായ അസുഖങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​​ക്കേ​ണ്ട​വ​രു​ടെ ബി​വെ​യ​ർ ആപ്പിന്റെ നിറം ഗ്രീ​ൻ ഷീ​ൽ​ഡിൽ നിന്ന് യെ​ല്ലോ ഷീ​ൽഡായി മാറും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചതിനു ശേഷം ഇത് പ​ച്ച​യാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള ര​ജി​സ്​​​ട്രേ​ഷ​ൻ ഉടൻ…

Read More

മ​നാ​മ: സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ വെള്ളിയാഴ്ച മു​ത​ൽ ഏറ്റവും താ​ഴ്​​ന്ന ജാ​ഗ്ര​ത ലെവലായ ഗ്രീ​ൻ അ​ല​ർ​ട്ട്​ ​ലെ​വ​ൽ നിയന്ത്രണങ്ങളിലേക്ക്​ ബഹ്‌റൈൻ മാ​റു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് അ​റി​യി​ച്ചു. 40ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള, ബൂ​സ്​​റ്റ​ർ ഡോ​സിന് അ​ർ​ഹ​രാ​യ​വ​രി​ൽ 75 ശ​ത​മാ​നം പേ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യതായി ടാസ്ക് ഫോഴ്‌സ് പ്രഖ്യാപിച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഗ്രീ​ൻ അ​ല​ർ​ട്ട്​ ​ലെ​വ​ലിലേക്ക് മാറാൻ തീരുമാനമായത്. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ണി​ച്ച ജാ​ഗ്ര​ത​യ്ക്കും പ്രതിബദ്ധതയ്ക്കും ടാസ്ക് ഫോഴ്‌സ് അഭിനന്ദനം അറിയിച്ചു. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രി​ൽ 80 ശ​ത​മാ​നം പേ​രും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യം റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. ബൂസ്റ്റർ ഡോസുകൾ കോവിഡ് -19 നെതിരായ വ്യക്തികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായും ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നുമുള്ള സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതായും ടാസ്ക് ഫോഴ്‌സ് വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945…

Read More

മ​നാ​മ: ലോകമെമ്പാടും മലയാളി സമൂഹം സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഓ​ണ​​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒരുങ്ങി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്കറ്റ്. ഓ​ണ വിപണി വി​ല​ക്കു​റ​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഓണസദ്യയ്ക്കുള്ള മികച്ച പച്ചക്കറികൾ, പഴങ്ങൾ, പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യിട്ടുള്ളത്. ഓണച്ചന്ത, ഓ​ണ​സ​ദ്യ, പാ​യ​സ മേ​ള, ഓ​ണ​ക്കോ​ടി, ഓണവിഭവങ്ങൾ എന്നിവയെല്ലാമൊരുക്കി കേരളത്തനിമയോടെ ഓണമാഘോഷിക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയിട്ടുള്ളത്. ആ​ഗ​സ്​​റ്റ്​ 16ന്​ ​തു​ട​ങ്ങി​യ ഓ​ണ​ച്ച​ന്ത 23 വ​രെ നീ​ണ്ടു​നി​ൽ​ക്കും. സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഓ​ണ​ക്കോ​ടി​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്കൾക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ രുചികരമായ ഓണസദ്യയും ഓണച്ചന്തയുടെ പ്രത്യേകതയാണ്. 1.990 ദീ​നാ​റി​നാ​ണ്​ ഓണ​സ​ദ്യ നൽകുന്നത്. ആ​ഗ​സ്​​റ്റ്​ 20 വ​രെ ബുക്കിംഗ് തുടരും. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ 21ന്​ ​രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ ഓ​ണ​സ​ദ്യ വാ​ങ്ങാം. ലു​ലു ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ വ​ഴി​യും ഓൺ​ലൈ​ൻ മു​ഖേ​ന​യും ഓണ​സ​ദ്യ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാം. രണ്ടു പായസം ഉൾപ്പെടെ 24…

Read More

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. 20.08.2021 നു ബഹ്‌റൈൻ സമയം വൈകീട്ട് 4.30 മുതൽ 6.30 വരെ zoom പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തെരെഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന ഗൈഡൻസ് കൊടുക്കുകയാണ് ഉദ്ദേശിക്കുന്നത്. സീരീസുകളായി നടത്താൻ പോകുന്ന ഐ എസ് എഫ് എജുകെയർ ട്രൈനിംഗിന്റെ ഭാഗമായ ഈ ആദ്യ സീരീസിൽ IIT/ IIM കോഴ്സുകൾ , ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈൻ കോഴ്സുകൾ, വിവിധ മേഖലകളിലെ അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഉയർന്ന തൊഴിൽ സാധ്യതയുള്ള പ്രത്യേക കോഴ്സുകൾ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകൾ ഉണ്ടാകും. അതാത് മേഖലയിൽ കഴിവ് തെളിയിച്ച പ്രഗത്ഭരാണ് ക്‌ളാസ്സു നയിക്കുന്നത്. ഒമ്പതു മുതൽ 12 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.…

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 18 ന് നടത്തിയ 13,258 കോവിഡ് ടെസ്റ്റുകളിൽ 127 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 40 പേർ പ്രവാസി തൊഴിലാളികളാണ്. 66 പുതിയ കേസുകൾ സമ്പർക്കം മൂലവും 21 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 107 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,737 ആയി വർദ്ധിച്ചു. 1 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ രാജ്യത്തെ ആകെ മരണം 1,385 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,135 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,130 പേരുടെ നില തൃപ്തികരമാണ്.

Read More