Author: staradmin

തിരുവനന്തപുരം: പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്‍റെ ആദ്യ പ്രതികരണം.  കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറുമാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ  പി സി ജോര്‍ജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്‍റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു.

Read More

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പിസി ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് പിസി ജോർജിനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി നൽകിയ മറ്റു പരാതികളിൽ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിർക്കുന്നതിന്റെ പേരിൽ മാത്രമാണ് പിസിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികൾക്കും മനസിലാകും. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരിൽ പിസിയെ ജയിലിലടയ്ക്കാൻ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറയ്ക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്നും വിഷയം മാറ്റാൻ രാഷ്ട്രീയ എതിരാളികളെ മുഴുവൻ വേട്ടയാടാനാണ്…

Read More

മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലാണ്. പിണറായി വിജയനെ അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി വണ്ടൂരിൽ ചോദിച്ചു. ഇത് ആദ്യമായി ആണ് രാഹുൽ മുഖ്യമന്ത്രിയെ നേരിട്ട് ഇത്ര ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ ഉന്നയിക്കാത്ത അത്ര ശക്തമായ വിമർശനങ്ങൾ ആണ് രാഹുൽഗാന്ധി വണ്ടൂരിൽ ഉന്നയിച്ചത്. ഇ ഡി അഞ്ചു ദിവസം ചോദ്യം ചെയ്തത് തനിക്ക് മെഡൽ ലഭിച്ച പോലെയാണ് കരുതുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുൽ ചോദിച്ചു. “ബിജെപിയെ എതിർക്കുന്നവർ ചോദ്യം ചെയ്യപ്പെടുക ആണ് ഇവിടെ. എതിർക്കുന്നവർ എല്ലാം ഇ.ഡി യെ നേരിടേണ്ടി വരും. തന്നെ 5 ദിവസം ആണ് ഇ.ഡി ചോദ്യം ചെയ്തത്. അതിനെ ഞാൻ ഒരു മെഡൽ ആയി ആണ് കാണുന്നത്. എന്തിന് അഞ്ചിൽ നിർത്തി 10 ദിവസം ആക്കാമായിരുന്നു ചോദ്യം ചെയ്യൽ”- രാഹുൽ പറഞ്ഞു.…

Read More

മനാമ: പരസ്യങ്ങളോ, മറ്റു പബ്ലിസിറ്റികളോ ഇല്ലാതെ രണ്ടര വർഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്‌റൈനിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ മാത്രം ചെയ്തുവരുന്ന എച്ഛ് എസ് കെ(HSK) കൂട്ടായ്മ സ്റ്റാർവിഷൻ മീഡിയയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലായ് ഒൻപത് ശനിയാഴ്ച്ച ഇന്ത്യൻക്ലബ്ബിൽ അവതരിപ്പിക്കുന്നതാണ്. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖിൽ, കോമഡി സ്റ്റാർസ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗൾഫുനാടുകളിൽ പ്രെശസ്തരായ ഓറ ഡാൻസ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും. ഗൾഫ് നാടുകളിൽ നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗാമിന്റെ ടിക്കറ്റ് ഒരാൾക്ക് അഞ്ച് ദിനാർ, മൂന്ന് ദിനാർ നിരക്കുകളിലാണ്. ബാങ്കോക് ഇന്റർ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ആറ് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോർജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ  പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പിസിയെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനും നോട്ടീസ് നൽകിയെങ്കിലും ഇതേവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്വപ്ന അറിയിച്ചിട്ടുള്ളത്. ഗൂഢാലോചന കേസിൽ ഇന്നലെ സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: ലൈഫ്‌ ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട്‌ പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ്‌ പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു. ആദ്യ കരട്‌ പട്ടികയിൽ 5,14,381 പേരായിരുന്നു ഗുണഭോക്താക്കൾ. ഇതിൽ 3,28,041 പേർ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തിൽ ലഭിച്ച അപ്പീലുകൾ പരിശോധിച്ചാണ്‌ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്‌. പുതിയ പട്ടികയിൽ ആകെയുള്ള 5,60,758 പേരിൽ 3,63,791 പേർ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേർ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്‌. ഒന്നാം ഘട്ട അപ്പീലിലൂടെ 35,750 ഭൂമിയുള്ള…

Read More

കോഴിക്കോട്: സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്‍ററിലേക്ക് ബോംബെറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വാക്പോരും പരസ്പര ആരോപണങ്ങളും തുടങ്ങിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. അതേസമയം സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി സിപിഎം തന്നെ നടത്തിയ നാടകമാണിതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസും ഇതേ ആരോപണവുമായി രംഗത്തെത്തി. ചോദിക്കുന്നവരൊക്കെ പറയുന്ന കാര്യം എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അവർ തന്നെയായിരിക്കുമെന്നാണ്. എന്ത് കൊണ്ടായിരിക്കും ആളുകളിങ്ങനെ വിചാരിക്കാൻ കാരണം? ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്- അക്കമിട്ട് നിരത്തി കാരണങ്ങള്‍ വ്യക്തമാക്കുകയാണ് പികെ ഫിറോസ്.  പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ മനസ്സിലാക്കിയ കാരണങ്ങളിതൊക്കെയാണ്. 1. ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന സി.പി.എം ക്രിമിനലുകൾ സഞ്ചരിച്ച ഇന്നോവയുടെ പിറകിൽ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു. 2. തലശ്ശേരിയിൽ കാരായിമാരുടെ നേതൃത്വത്തിൽ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി…

Read More

തിരുവനന്തപുരം: അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ വ്യപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. അതേസമയം തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിന്നിരുന്ന ന്യുന മർദ്ദപാത്തി ചുരുങ്ങിയതായും അറിയിപ്പിൽ പറയുന്നു.

Read More

തിരുവനന്തപുരത്ത്‌ എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. സിപിഐഎംമ്മിന്റേയും എൽഡിഎഫിന്റേയും ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വലിയതോതിലുള്ള പ്രതിഷേധ പരിപാടികൾ നടക്കുകയാണ്‌. സംഭവമറിഞ്ഞയുടൻ പ്രതിഷേധ പരിപാടകൾ നടക്കുകയാണ്‌. ആയിരക്കണക്കിന്‌ പ്രകടനങ്ങളും പൊതുയോഗങ്ങളും പ്രാദേശിക തലങ്ങളിൽ നടന്നു. വൈകുന്നേരം ലോക്കൽ, ഏരിയാ, ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത പ്രകടനങ്ങളും പ്രതിേേഷധ പരിപാടികളുംേ നടക്കും. ആയിരങ്ങൾ അണിനിരക്കും. സിപിഐഎം എൽഡിഎഫ്‌ നേതാക്കൾ പങ്കെടുക്കും. തലസ്ഥാനത്ത്‌ രാവിലെ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ രണ്ടായിരത്തിലധികം പേരാണ്‌ പങ്കെടുത്തത്‌. പുളിമൂട്ടിൽ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, ടി എൻ സീമ, എ എ റഹിം എംപി, എസ്‌ പുഷ്‌പലത, ബി സത്യൻ, പ്രസന്നകുമാർ, സി അജയകുമാർ, പുത്തൻകട വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ…

Read More