Author: staradmin

നൈജർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ മോ​ട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ 14 കുട്ടികളുൾപ്പെടെടെ 37 പേർ കൊല്ലപ്പെട്ടു. ഭീകര സംഘടനയാണ്​ ആക്രമണത്തിനു പിന്നിലെന്നാണ്​ സംശയം. നൈജറിന്റെ മാലി അതിർത്തിക്ക് സമീപമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. വെസ്റ്റേൺ നൈജർ ഗ്രാമീണർക്ക് നേരെ ഇതിനുമുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.വിമത ​നീക്കം ശക്​തമായ പ്രദേശമാണ്​ ദാരി ​ദയെ. ഇവിടെ കഴിഞ്ഞ മാർച്ചിലുണ്ടായ സമാന ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു. ബുർകിന ഫാസോ, മാലി എന്നിവയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത്​ ഐ.എസ്​ ബന്ധമുള്ള ഭീകര സംഘടനകളുടെ നേതൃത്വത്തിൽ ആക്രമണം നേരത്തെ നടന്നിരുന്നു. ഈ വർഷം മാത്രം ടില്ലബെരി പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലുമായി 420 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​. പതിനായിരങ്ങൾ നാടുവിട്ടിട്ടുമുണ്ട്​.യു.എൻ മനുഷ്യ വികസന സൂചികയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ്​ നൈജർ. രാജ്യത്ത്​ ഒമ്പതു വർഷമായി ആഭ്യന്തര സംഘട്ടനം തുടരുകയാണ്​. അധികാരികൾ സുരക്ഷാ ശ്രമങ്ങൾ നടത്തിയിട്ടും സമാനമായ ആക്രമണങ്ങൾ മേഖലയിൽ ആവർത്തിക്കുകയാണ്.

Read More

അബുദാബി: ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഓഗസ്റ്റ് 20 പുലർച്ചെ 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്നാണു ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണു വിലക്ക് പിൻവലിച്ചത്. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദേശം. ദുബായിലേക്കു വരുന്നതിന് ജിഡിആർഎഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും 6 മണിക്കൂറിനുള്ളിലും രണ്ട് പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമാണ് യാത്രയ്ക്ക് അനുമതി.

Read More

പോർട്ട് ഓ പ്രിൻസ്​: ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ഹെ​യ്തി​യി​ൽ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 കടന്നു. ഇതുവരെ 2,186 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കെ​ട്ടി​ടാ​ശി​ഷ്​​ട​ങ്ങ​ൾക്കി​ട​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ഇപ്പോഴും തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​ക​ൾ രോ​ഗി​ക​ളെ​ക്കൊ​ണ്ട്​ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 15നാണ് 7.2 തീ​വ്ര​ത​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ​ച്ച​യാ​യ ഭൂ​കമ്പം ഹെ​യ്​​തി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റൻ ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. ​രാ​ജ്യ​ത്ത്​ ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 600,000 ആളുകൾക്കാണ് അടിയന്തര സഹായം ആവശ്യമായിട്ടുള്ളത്.

Read More

സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക്‌ തിളക്കമുള്ളതാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത, മഹാത്മാഗാന്ധിയെ കൊല്ലാൻ പ്രേരണയേകിയ ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന നരേന്ദ്രമോഡി സർക്കാരും സംഘപരിവാറും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശപ്പെടുകയാണ്‌. ഇതിനെ തുറന്നുകാട്ടാനാണ്‌ സ്വാതന്ത്ര്യദിനവേളയിൽ കമ്യൂണിസ്‌റ്റുകാർ ദേശീയ പതാക ഉയർത്തിയത്‌. ഇത്‌ ചരിത്രത്തിലെ തകിടംമറിയൽ എന്നവിധത്തിലെ മാധ്യമങ്ങളുടെയും കോൺഗ്രസിന്റെയും ബിജെപിയുടെയും ചിത്രീകരണം അർഥശൂന്യമാണ്‌.കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ പി കൃഷ്‌ണപിള്ള ഉപ്പ്‌ സത്യഗ്രഹത്തിൽ കോഴിക്കോട്‌ കടപ്പുറത്ത്‌ പങ്കെടുത്തപ്പോൾ പൊലീസ്‌ ഭീകരമായി മർദിച്ചു. കൈയിൽ പിടിച്ച ത്രിവർണ പതാക ബോധംപോകുംവരെ ഉയർത്തിപ്പിടിച്ചു. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയവേളയിൽ പി കൃഷ്‌ണപിള്ള കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസിന്‌ മുന്നിൽ ദേശീയപതാക ഉയർത്തുകയും ചെയ്‌തു. സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടത്‌ കമ്യൂണിസ്റ്റുകാരെയാണെന്ന്‌ ഗൂഢാലോചനകേസുകൾ ഉൾപ്പെടെ വിവരിച്ച്‌ കോടിയേരി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു വരുന്ന തുടർച്ചയായ അവധി ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്തുകൊണ്ട് നടന്നേക്കാവുന്ന റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ തടയുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.  ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ലാൻ്റ് റവന്യൂ കമ്മീഷണർ, ജോയിൻ്റ് കമ്മീഷണർ, ജില്ലാ കളക്ടർമാർ എന്നിവരുടെ ഒരു അടിയന്തിര യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്യക്ഷമമായി നിയമലംഘനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അതാത് ജില്ലകളിലെ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കുന്നതിനും താലൂക്കുകളിൽ ഇതുപ്രകാരമുള്ള ടീമുകൾ 24×7 മണിക്കൂർ പ്രവർത്തിക്കാനും നിശ്ചയിച്ചു. ഈ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപനം അസിസ്റ്റൻ്റ് കമ്മീഷണർ (ഡിഎം ) , ലാൻ്റ് റവന്യൂ കമ്മീഷണറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം മുഖേന നടത്തും. സംസ്ഥാന കൺട്രോൾ റൂമിൻ്റെയും ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളുടെയും ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു. പൊതുജനങ്ങൾക്ക് റവന്യു വകുപ്പുമായി ബന്ധപ്പെട്ട…

Read More

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് തീരാനഷ്ടമാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പി ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ് നമ്പ്യാർ ശ്രദ്ധേയനായത്. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും തന്റെ പരിശീലന മികവ് കാണിക്കാൻ നമ്പ്യാർക്ക് സാധിച്ചു. എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അദ്ദേഹം കേരള ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്പോട്സ് കൗൺസിൽ പരിശീലകനായി എത്തുകയായിരുന്നു. പിന്നീട് ഉഷയിലൂടെ ചരിത്രം രചിച്ചു. നമ്പ്യാരുടെ സമർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ശിഷ്യരോട് അദ്ദേഹത്തിന് അളവറ്റ വാത്സല്യമായിരുന്നു. അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ഓടിയെത്താനും ശ്രദ്ധിച്ചിരുന്നു. കേരള കായികലോകം ഈ മനുഷ്യനെ ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു.

Read More

ഫിനിക്‌സ്: ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലഴിക്കുള്ളില്‍ കഴിയേണ്ടിവന്ന ബാങ്ക് കവര്‍ച്ചക്കാരന്‍ 84 വയസ്സുള്ള റോബര്‍ട്ട് കെര്‍ബ്‌സിനെ ഫിനിക്‌സ് കോടതി ആഗസ്റ്റ് 17 ചൊവ്വാഴ്ച 21 കൊല്ലത്തേക്ക് വീണ്ടും ജയില്‍ ശിക്ഷ വിധിച്ചു.അരിസോണ ക്രെഡിറ്റ് യൂണിയനില്‍ സായുധ കവര്‍ച്ച നടത്തിയതിനാല്‍ പുതിയ ജയില്‍ ശിക്ഷ വിധിച്ചത്. കവര്‍ച്ചാ കേസ്സില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ ജയില്‍ വിമോചിതനായ റോബര്‍ട്ട് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയിലില്‍ എത്തുകയായിരുന്നു. പുറത്തു ജീവിക്കുവാന്‍ സാധിക്കുകയില്ലായെന്നാണ് ഇതിനെ കുറിച്ചു റോബര്‍ട്ടിന്റെ അറ്റോര്‍ണി കോടതിയില്‍ പറഞ്ഞത്. ചൊവ്വാഴ്ച വിധി പ്രസ്താവിക്കുമ്പോള്‍ വീല്‍ ചെയറിലായിരുന്ന പ്രതിക്ക് കേള്‍വി കുറവായതിനാല്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കൊന്നും റോബര്‍ട്ട് ഉത്തരം പറഞ്ഞില്ല.തുടര്‍ച്ചയായി ബാങ്ക് കവര്‍ച്ച നടത്തി ജനങ്ങളെയും സമൂഹത്തേയും ഭീതിയിലാഴ്ത്തിയ റോബര്‍ട്ട് ദയ അര്‍ഹിക്കുന്നില്ല എന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ജനിഫര്‍ സിപ്‌സ് വിധി ന്യായത്തില്‍ ചൂണ്ടികാട്ടി. ഫ്‌ളോറിഡായില്‍ ബാങ്ക് കവര്‍ച്ച നടത്തിയതിന് 1981 ല്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചിരുന്നു. 2018 ല്‍ ജയില്‍ വിമോചിതനായപ്പോള്‍ സോഷ്യല്‍…

Read More

സലിസ്ബറി (മാസ്സച്യുസെറ്റ്‌സ്): സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ സലിസ്ബറി സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ നളിനി ജോസഫ് മത്സരിക്കുന്നു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നളിനി ജയിക്കുകയാണെങ്കില്‍ സലിസ്ബറി സിറ്റിയുടെ ചരിത്രത്തില്‍ കൗണ്‍സില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കും ഇവര്‍. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന നളിനി ജോസഫ് പിതാവിനോടൊപ്പമാണ് മിനിസ്ട്രിയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം അമേരിക്കയിലെത്തിയ ഇവര്‍ ജോര്‍ജിയ വെസ്ലിയന്‍ കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി, 2011 ല്‍ നളിനി സലിസ്ബറിയിലേക്ക് താമസം മാറ്റി. പീഡിപ്പിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്റ്റേറ്റ് ഡിസ്ട്രിക്ട് കോടതികളില്‍ വാദിക്കുന്ന ഗാര്‍ഡിയന്‍ ആഡ് ലിറ്റം പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്ററായി സലിസ്ബറി സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ഇവര്‍ പ്രവര്‍ത്തിച്ച് വരികയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നോണ്‍ പ്രോഫിറ്റ് എഡ്യൂക്കേഷന്‍ ഓര്‍ഗനൈസേഷനായ വില്യം ജോണ്‍സ് സ്‌കോളേഴ്‌സ് സ്ഥാപക കൂടിയാണ് നളിനി ജോസഫ്. സിറ്റിയുടെ സര്‍വോന്മുഖ പുരോഗതിക്ക് വേണ്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നളിനി.…

Read More

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹൂസ്റ്റണില്‍ മലയാളികള്‍ ധാരാളമായി തിങ്ങി പാര്‍ക്കുന്ന ഹാരിസ് കൗണ്ടിയില്‍ പുതുതായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്റീവ്  പ്രഖ്യാപിച്ചു കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗോ ആഗസ്റ്റ് 17 ചൊവ്വാഴ്ചയാണ് ഈ പുതിയ ഉത്തരവ് ജഡ്ജി പുറപ്പെടുവിച്ചത്. ആഗസ്റ്റ് 31 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകുക . ഇതനുസരിച്ച് കോവിഡ് വാക്‌സിന്‍ ഫസ്റ്റ് ഡോസ് സ്വീകരിക്കുന്നവര്‍ക്ക് 100 ഡോളറിന് അര്‍ഹത ലഭിക്കും. ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തിലൂടെ വാക്‌സിന്‍ സ്വീകരിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക . അമേരിക്കന്‍ റസ്‌ക്യൂ പ്ലാന്‍ അനുസരിച്ച് ഹാരിസ് കൗണ്ടിക്ക് ഫെഡറല്‍ ഫണ്ടായി ലഭിച്ച 900 മില്യണ്‍ ഡോളറില്‍ നിന്നും 2.3 മില്യണ്‍ ഡോളറാണ് ഇന്‍സെന്റീവിനായി മാറ്റി വച്ചിരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു . വാക്‌സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഇത് പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു . പ്രീപെയ്ഡ് കാര്‍ഡ് ആയിട്ടാണ് 100 ഡോളര്‍ നല്‍കുന്നത് .ഹൂസ്റ്റണില്‍ കോവിഡ്- 19 വ്യാപനം വര്‍ദ്ധിക്കുന്ന…

Read More

ഐ വൈ സി സി ബഹ്റൈൻ നേതൃത്വത്തിൽ സെപ്തംബർ 24 ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ ഐ ഓ സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ പ്രകാശനം ചെയ്തു. ഐ വൈ സി സി യുടെ ഏഴാമത് യൂത്ത് ഫെസ്റ്റ് ആണിത്. കോവിഡ് മൂലം ബി എം സി ഗ്ലോബൽ ലൈവ് പ്ലാറ്റ്ഫോമിൽ വേർച്വലായാണ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ, മികച്ച ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുള്ള ശുഹൈബ് പ്രവാസി മിത്ര അവാർഡ് തുടങ്ങിയവ യൂത്ത് ഫെസ്റ്റിൽ ഉണ്ടാകും. പ്രമുഖരായ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ സംസാരിക്കും. ഐ വൈ സി സി പ്രസിഡൻ്റ് അനസ് റഹിം ഭാരവാഹികൾ ആയ നിതീഷ് ചന്ദ്രൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കരൻ, മണിക്കുട്ടൻ, ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.

Read More