Author: staradmin

2021 ആഗസ്ത് 22 നു രാവിലെ പത്തു മണിക്ക് പത്തനാപുരം ഗാന്ധി ഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് ഓണക്കോടിയും, ഓണ സദ്യയും വിതരണം ചെയ്യുന്ന ഫോമയുടെ പരിപാടി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജീവിത പന്ഥാവിൽ അനാഥമായിപ്പോയ 438 വയോധികരായ പുരുഷൻമാരും, 512 സ്ത്രീകളും, കൗമാരപ്രായത്തിനു താഴെയുള്ള 38 പേരുമാണ് ഗാന്ധിഭവനിലുള്ളത്. എല്ലാവർക്കും ഓണക്കോടിയും, ഓണ സദ്യയും നൽകും. ബാലരാമപുരം കൈത്തറി തൊഴിലാളികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് ഓണക്കോടിയായി നൽകുക. ബാലരാമ പുറം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും ഒരുമിച്ചു കാരുണ്യ മനസ്കരായ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ടാണ് ഈ പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നത്. ചടങ്ങിൽ കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തകരും പങ്കെടുക്കും. പത്തനാപുരം ഗാന്ധി ഭവൻ സമൂഹ നന്മ മാത്രം ലക്‌ഷ്യം വെച്ച് കുട്ടികൾ തുടങ്ങി വയോധികർ വരെ അന്തേവാസികളായിട്ടുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനമാണ്. കാരുണ്യ മനസ്കരായവർ…

Read More

വാഷിംഗ്ടണ്‍: താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബൈഡനാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കുറ്റപ്പെടുത്തി.അമേരിക്കന്‍ മിലിട്ടറിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുരുത്, ഭീകര്‍ക്ക് സുരക്ഷിതമായ താവളമുണ്ടാക്കാന്‍ അനുവദിക്കരുത്. പുതിയൊരു ഗവണ്‍മെന്റ് ഉണ്ടാകുന്നതിന് അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഫെബ്രുവരി 2020 ല്‍ പ്രസിഡന്റ് ട്രമ്പ് താലിബാനുമായി ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിക്കാതെ നിലനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കുമെന്നും ട്രമ്പ് താലിബാന് ഉറപ്പു നല്‍കിയിരുന്നു. ബൈഡന്‍ ഈ കരാര്‍ ലംഘിക്കുകയും, സൈന്യത്തെ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ പിന്‍വലിക്കുകയും ചെയ്തത്. ഗുരുതര കൃത്യവിലോപമാണ് ബൈഡന്‍ ആവര്‍ത്തിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാരാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ താലിബാന്‍ ഏര്‍പ്പെടുത്തിയ ചെക്ക് പോസ്റ്റില്‍ തടയപ്പെട്ടിരിക്കുന്നത്. കാബൂളിന് സമീപം ഇപ്പോള്‍ തന്നെ 5000ത്തിനും പതിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ കാബൂളിനു ചുറ്റും കഴിയുന്നു. ഇവര്‍ക്ക് സുരക്ഷിത്വം നല്‍കുവാന്‍ അമേരിക്കന്‍ സൈനീകര്‍ക്കു കഴിയുന്നില്ല, എന്നും അവര്‍ സമ്മതിക്കുന്നു. ട്രമ്പ്…

Read More

വാഷിങ്ടൻ ഡി സി:  യുഎസ് സെനറ്റിലെ മൂന്ന് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് അംഗങ്ങളും കോവിഡ് വാക്സീൻ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അമേരിക്കയിൽ വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്റർമാരുടെ കോവിഡ് സ്ഥിരീകരണ വാർത്ത പുറത്തുവന്നിരിക്കുന്നത്. സെനറ്റർ അൻഗസ് കിംഗ് (മയിൻ), റോജർ ഹക്കർ (മിസിസിപ്പി), ജോൺ ഹിക്കൻ ലൂപർ (കൊളറാഡൊ) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിനുശേഷം ക്ഷീണം ഉണ്ടായിരുന്നതായി അൻഗസ് പറഞ്ഞു. മറ്റു രണ്ട് സെനറ്റർമാർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും അറിയിച്ചു.

Read More

‌മനാമ: നീണ്ട പതിനെട്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഡി സലീം നാട്ടിലേക്ക് തിരിച്ചിരിക്കുന്നു. തകഴിയുടെ ചെമ്മീൻ നോവലിന് പാത്രമായ ആലപുഴയിലെ തൃക്കുന്ന പുഴക്കാരനാണ് ഡി സലീം. പതിനെട്ട് വർഷവും കൺസോളിഡേറ്റഡ് ഷിപ്പിംഗ് സർവീസസ് എന്ന ഷിപ്പിംഗ് ഫോർവേഡിംഗ് കമ്പനിയിൽ ആണ് അദ്ദേഹം ജോലി ചെയ്തത്. സൂപ്പർവൈസർ ആയാണ് ഈ ജോലിയിൽ നിന്നും ഇദ്ദേഹം പിരിയുന്നത്. ബഹ്റൈനിലെ സാംസ്കാരിക കലാ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളീയ സമാജത്തിന്റെ കോർ കമ്മിറ്റി അംഗമായും, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗമായും സലീം പ്രവർത്തിച്ചു.‌‌കേരളീയ സമാജത്തിലെ ആദ്യ സാഹിത്യ ക്യാമ്പിന്റെ കൺവീനർ സലീം ആയിരുന്നു. ആ ക്യാമ്പ് പ്രവാസി എഴുത്തുകാർക്ക് സാഹിത്യത്തിലെ ചിരപ്രതിഷ്ഠി നേടിയ മറ്റു മലയാള സാഹിത്യകാരൻമാരുമായി ഇടപഴകാനും തങ്ങളുടെ എഴുത്തിനെ പുതിയ വഴികളിലേക്ക് തിരിച്ചു വിടാനും. ഏറെ സഹായിച്ചു. സമാജം പുസ്തകോത്സവ കൺവീനറായി പ്രവർത്തിച്ച ഡി സലീം അതിനെ വൻ വിജയമാക്കി കൊണ്ട് തന്റെ സംഘാടക മികവ് തെളിയിച്ചു.…

Read More

വാഷിംഗ്ടൺ: താലിബാൻ ഭീകരരെ പ്രശംസിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ മികച്ച പോരാളികളാണെന്നും സാമർത്ഥ്യമുള്ളവരാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം പ്രസിഡന്റ് ജോ ബൈഡനാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ആയിരം വർഷമായി താലിബാൻ പോരാടുകയാണ്. അഫ്ഗാൻ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ആണ്. തന്റെ ഭരണകാലത്ത് അഫ്ഗാൻ സർക്കാരിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്താനിൽ നിന്നും അമേരിക്ക പിന്മാറിയതല്ല, പിന്മാറിയ രീതിയാണ് തെറ്റായതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒരു അമേരിക്കൻ പൗരനെ ഉപദ്രവിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് താലിബാൻ നേതാവ് മുല്ല അബ്ദുൽഗനി ബരാദറിന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ട്രംപിനെ വിമർശിച്ച് എത്തിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഓണക്കാലവും നമ്മളിൽ പുതിയ പ്രതീക്ഷകൾ നിറയ്‌ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരുമയുടെ, സ്നേഹത്തിന്റെ, സമൃദ്ധിയുടെ സന്ദേശം നൽകി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ ഓണവും പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്‌ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേയ്‌ക്കായി നമുക്കൊരുമിച്ച് മുന്നേറാം’ – പിണറായി വിജയൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.

Read More

കൊച്ചി: ശ്രീലങ്കൻ ലഹരിക്കടത്ത് ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എൻഐഎ. മറൈൻ ഡ്രൈവിലെ പെന്റാ മേനകയിൽ ഹവാല ഇടപാടും നടന്നെന്ന് എൻഐഎ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് ഹവാല ഇടപാടിന് പിന്നിൽ. സുരേഷ് രാജിനെ പെന്റ് മേനകയിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അതേസമയം തമിഴ്‌നാട്ടിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം(എൽടിടിഇ) സംഘങ്ങൾ സജീവമാണെന്നും എൻഐഎ കണ്ടെത്തി. പാക്-ശ്രീലങ്കൻ ലഹരി കടത്ത് നിയന്ത്രിക്കുന്നത് ഇവരാണ്. ശ്രീലങ്കയിലെ ഹംബൻതോട തുറമുഖം, തമിഴ്‌നാട് തീരങ്ങൾ, ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകൾ എന്നിവയാണ് സംഘത്തിന്റെ പ്രധാന മേഖല. ലഹരിക്കടത്ത് മാഫിയ നിയന്ത്രിക്കുന്നത് പാക് പൗരൻ ആണെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചതായും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര ലഹരിക്കടത്ത് സംഘത്തിന് കേരളവുമായും ബന്ധമുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് എൻഐഎക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്.

Read More

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് കിട്ടാത്ത അവസ്ഥയുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ ഓണക്കിറ്റ് കിട്ടുമെന്ന് കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 30 ലക്ഷത്തിലധികം പേർക്ക് ലഭിച്ചിട്ടില്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 90.67 ലക്ഷം കാർഡ് ഉടമകളിൽ ഇന്നലെ വരെ 60.60 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സ്റ്റോക്കുണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കടകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ 70 ലക്ഷത്തിധികം പേർക്ക് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകളിൽ വരുന്നവർക്കെല്ലാം കിറ്റ് നൽകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ആഗസ്റ്റ് 16 ഓടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കണമെന്ന് എല്ലാ റേഷൻ കടകൾക്കും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്രാടം ദിവസമായിട്ടും കിറ്റ് വിതരണം പൂർത്തിയായിട്ടില്ല. കിറ്റിലെ വിഭവങ്ങളിൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മരണം കണക്കാക്കുന്നത് രോഗികളെ ചികിത്സിച്ച ഡോക്ടർമാരാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. എന്നാൽ സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് സമിതിയെ കുറിച്ച് മന്ത്രി പരാമർശിച്ചില്ല. സർക്കാർ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ കണക്കുകളും തമ്മിൽ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. ഈ ചോദ്യത്തിനും ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇൻഫർമേഷൻ കേരള മിഷൻ കണക്ക് പ്രകാരം 2020 ജനുവരി മുതൽ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത് 23486 പേരാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ 16170 പേരുടെ മരണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മാത്രം 7316 ന്റെ കുറവുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാതെ ആരോഗ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 19 ന് നടത്തിയ 12,979 കോവിഡ് ടെസ്റ്റുകളിൽ 96 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 29 പേർ പ്രവാസി തൊഴിലാളികളാണ്. 46 പുതിയ കേസുകൾ സമ്പർക്കം മൂലവും 21 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.74% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 99 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,68,836 ആയി വർദ്ധിച്ചു. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ രാജ്യത്തെ ആകെ മരണം 1,385 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,132 പേരാണ്. ഇവരിൽ 5 പേർ ഗുരുതരാവസ്ഥയിലാണ്. 1,127 പേരുടെ നില തൃപ്തികരമാണ്.

Read More