Author: staradmin

കാബൂള്‍ : താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.പിടിക്കപ്പെട്ടവരിൽ അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയെന്ന വാർത്ത താലിബാൻ നിഷേധിച്ചു.താലിബാൻ വക്താവ് അഹമ്മദുള്ള വാസെക് ആണ് ആരോപണം നിഷേധിച്ചത്. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.

Read More

സെന്റ് ലൂയിസ്   : സെന്റ് ലൂയിസ് &കാൻസസ് മാർത്തോമാ ച ര്‍ച്ച് വികാരിയും ദൈവവചന പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ   റവ. തോമസ് മാത്യു ആഗസ്ത് 24  ചൊവാഴ്ച ഇന്‍റർനാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. ആഗസ്ത് 24 ന് ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ. തോമസ് മാത്യു അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പരുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. email–tamathew@hotmail.com, cvsamuel8@gmail.com, ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207,…

Read More

തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഒരു വടക്കൻ വീരഗാഥ, ആറാം തമ്പുരാൻ, അദ്വൈതം തുടങ്ങി 130ഓളം ചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായ നടി ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ കുടുംബാംഗങ്ങളുടെയും സിനിമാ ആസ്വാദകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: കോവിഡിൽ രക്ഷിതാക്കൾ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പിൽ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങൾ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. വനിതാ ശിശു വികസന സെക്രട്ടറി ചെയർപേഴ്സണായും ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകൾ ജില്ലാ ശിശു സംരക്ഷണ സമിതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ അന്തിമതീരുമാനം സമിതിയുടേതാകും. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അനുശോചിച്ചു. 130 ഓളം തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച അവർ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഒരു വടക്കൻ വീരഗാഥ, ആറാംതമ്പുരാൻ, അദ്വൈതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ നിര്യാണത്തിൽ അവരുടെ കുടുംബത്തിൻ്റെയും സിനിമാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Read More

ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Read More

ന്യൂഡല്‍ഹി: താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ തിരഞ്ഞിരുന്ന ഒരു മുഖമാണ് താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദയുടെ. താലിബാന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലും അഖുന്‍സാദയെ കണ്ടിരുന്നില്ല. 2016 ല്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്ത അഖുന്‍സാദ ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലിലാണെന്നാണ് കരുതുന്നതായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 ല്‍ അന്നത്തെ താലിബാന്‍ പരമോന്നത നേതാവ് അഖ്ത്തര്‍ മന്‍സൂര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അഖുന്‍സാദ താലിബാന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ മേയില്‍ ഈദ് ആഘോഷത്തിന്റെ വേളയിലാണ് അവസാനമായി ഇദ്ദേഹത്തിന്റേതായി ഒരു സന്ദേശം വരുന്നത്. ഈയടുത്ത് നടന്ന താലിബാന്റെ പത്രസമ്മേളനങ്ങളില്‍ പോലും അഖുന്‍സാദയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലായിരുന്നു. എന്നാല്‍ അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന വിവരം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Read More

ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണസംഖ്യയുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. എല്ലാ അവശ്യ സേവനങ്ങളും സാധാരണ പോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല വ്യക്തമാക്കി. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 4 വരെ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കില്ല. 372,079 പേർക്കാണ് ശ്രീലങ്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,604 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി.

Read More

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ഇതിനാവശ്യമായ തുകയാണ് അനുവദിച്ചത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. ഐ സി ഡി എസ് ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂനിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും ശിശു സംരക്ഷണ സമിതിക്ക് റിപോര്‍ട് നല്‍കുകയും ഈ കുട്ടികളുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് മൂലം മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവ്…

Read More

റിയാദ്: സൗദി അറേബ്യയിൽ . ഈ മാസം 29 മുതല്‍ സ്കൂളുകളിൽ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. സ്കൂളുകൾ തുറക്കുന്നതിന് സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ പ്രവേശനമുണ്ടാകില്ല. സ്‌കൂളുകള്‍ തുറക്കുന്ന 29 മുതല്‍ പുതിയ ഉത്തരവുകള്‍ പ്രാബല്യത്തിൽ വരും. അതേസമയം യാത്രാ വിലക്കുള്ള ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുടെ സ്‌കൂള്‍ തുറക്കുന്നതിൽ അവ്യക്തത തുടരുകയാണ്.സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശൈഖാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പ്രോട്ടോകോള്‍ പ്രഖ്യാപിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇത് ജീവനക്കാര്‍ക്കും ബാധകമാണ്. ക്ലാസുകള്‍ ആരംഭിച്ച് കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ ക്ലാസിലെ അദ്ധ്യയനം പൂർണമായി ഓണ്‍ലൈനിലേക്ക് മാറ്റും. ഒന്നിലധികം ക്ലാസുകളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്‌സിറ്റികളിലും സമാന പ്രോട്ടോകോള്‍ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. മാനങ്ങളുടെ സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍…

Read More