Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍കോട് 243 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,406 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,02,33,417 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572…

Read More

കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. സംഘത്തില്‍ അൻപതോളം മലയാളികള്‍ ഉണ്ടെന്നാണ് സൂചന. അതേസമയം എല്ലാ മലയാളികളും തിരികെ എത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിയതിന് ശേഷം മാത്രമേ മലയാളികള്‍ എല്ലാവരും നാട്ടിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും വരദരാജന്‍ വ്യക്തമാക്കി. പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം…

Read More

മുംബയ് : മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും പൊലീസ് പിടികൂടി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പെണ്‍വാണിഭം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് തന്ത്രപരമായി ഇഷയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.വര്‍ഷങ്ങളായി മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ ആസൂത്രകയാണ് ഇഷ. ഇഷയോടാപ്പം പിടിയിലായവരില്‍ പ്രശസ്തയായ മറ്റൊരു മോഡലും ടിവി താരവുമുണ്ടെന്നും മണിക്കൂറിന് രണ്ടുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത് എന്നും പോലീസ് വ്യക്തമാക്കി. ഇഷ ഖാന്റെ പെണ്‍വാണിഭ സംഘത്തെ കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേന ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷ ഇടപാട് ഉറപ്പിക്കുകയായിരുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കസ്റ്റമര്‍ എന്ന വ്യാജേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്ഷണിച്ച ശേഷം രണ്ട് സ്ത്രീകളുമായി ഇഷ എത്തുകയായിരുന്നു. ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കൂടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.…

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ  ബഹ്‌റൈൻ വനിതാ വിഭാഗം  മനാമ  ഏരിയ    ഓൺലൈൻ  ബോധവത്കരണക്ലാസ്   സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 24  ചൊവ്വ വൈകീട്ട് 4 :30 നു നടക്കുന്ന  പരിപാടിയിൽ “കോവിഡാനന്തര ആരോഗ്യ പരിരക്ഷ” എന്ന വിഷയത്തിൽ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍, സ്പെഷലിസ്റ്റ്, ഡോ. അനൂപ്‌ അബ്ദുല്ല  നേതൃത്വം നൽകും. വിശദ  വിവരങ്ങൾക്ക്  33230855   എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Read More

“സത്യസന്ധതയ്ക്കും സത്യത്തിനും , സഹാനുഭൂതിക്കും , നീതിക്കും വേണ്ടിയും, അനീതിക്കെതിരെയും, കളവിനും, അത്യാഗ്രഹത്തിനും എതിരായും, ശബ്ദമുയർത്താൻ ഒരിക്കലും ഭയപ്പെടരുത്. ആളുകൾ അപ്രകാരം ചെയ്യുണെങ്കിൽ അത് ലോകത്തെ മാറ്റിമറിക്കും.” – വില്യം ഫോക്നർ. 2021 ഓഗസ്റ്റ് 16 ന് ഫോമാ നാഷണൽ വിമൻസ് ഫോറം വനിതാ പ്രാദേശിക നേതാക്കളുമായി ഫോമായ്ക്കും , ഏതാനും ഫോമ എക്സിക്യൂട്ടീവുകൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് നടത്തിയ കൂടിയാലോചനയിൽ ആരോപണ വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്ന് തീരുമാനിച്ചു. എന്നിരുന്നാലും, സ്ത്രീകളോട് ആദരവോടെ പെരുമാറണമെന്നും സാമൂഹ്യമായും, വൈകാരികമായും ലൈംഗികമായും വനിതകളോട് മോശമായി പെരുമാറാൻ ആർക്കും അവകാശമില്ലെന്നും വിശ്വസിക്കുന്നു. ലോകമെമ്പാടും നേതൃത്വത്തിലുള്ള സ്ത്രീകൾ മിക്കപ്പോഴും പക്ഷപാതം, അധിക്ഷേപം, ശരീരാധിക്ഷേപത്തിനും വിധേയരാകുന്നുണ്ട് . ലിംഗഭേദമില്ലാതെ, പരസ്പരം കളങ്കപ്പെടുത്തലും അധിക്ഷേപവും ഉണ്ടാകുന്നതിനാൽ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകുക എന്നതാണ് വനിതാ ഫോറത്തിന്റെ തുടക്കം മുതലുള്ള അജണ്ട. സ്ത്രീകൾക്കെതിരായ ഏതു തരത്തിലുമുള്ള അതിക്രമങ്ങളെയും പീഡനങ്ങളെയും ഫോമാ വനിതാ വനിതാ വിഭാഗം ശക്തമായി അപലപിക്കുന്നു, എന്നാൽ ആരോപണ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. 160 ലധികം തൊഴിലാളികൾക്കായി സൽമാൻ സിറ്റിയിലെ ഒരു ജോലിസ്ഥലത്താണ് വിതരണം നടന്നത്. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് ഏഴാം ആഴ്ച പിന്നിടുന്നു . ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു . ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു…

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 19 ന് നടത്തിയ 14,701 കോവിഡ് ടെസ്റ്റുകളിൽ 102 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 34 പേർ പ്രവാസി തൊഴിലാളികളാണ്. 42 പുതിയ കേസുകൾ സമ്പർക്കം മൂലവും 26 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.69% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 165 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,69,127 ആയി വർദ്ധിച്ചു. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,386 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,021 പേരാണ്. ഇവരിൽ 4 പേർ ഗുരുതരാവസ്ഥയിലാണ്. 1,017 പേരുടെ നില തൃപ്തികരമാണ്.

Read More

കിളിമാനൂർ : തോക്കും, വെടിയുണ്ടയും, പാസ്പോർട്ടും, ഉൾപ്പടെ വിവിധ രേഖകൾ അടങ്ങിയ ബാഗ് കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിലാണ് രാത്രിയോടെ കണ്ടക്റ്ററുടെ ശ്രദ്ധയിൽ ഇവ പെടുന്നത്.ഉടൻ തന്നെ ഇവ കിളിമാനൂർ പോലീസിൽ ഏൽപ്പിച്ചു.അതേ സമയം ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട് എന്നാണ് വിവരം.കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട കരാറുകൾ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടക്ടർക്ക് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടർന്ന് ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ…

Read More

കാബൂള്‍ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോ‍ർട്ട്. 150 ഇന്ത്യക്കാരെയാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. എല്ലാവരും സുരക്ഷിതരാണെനാണ് വിവരം. വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130 ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. ദില്ലിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ കൂടുതൽ…

Read More

കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്. ഖൊറസാനി അഫ്ഗാനിലെ പുലെ ഛർഖി ജയിലിൽ തടവിലായിരുന്നു. നേതാവിനെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഷെയ്ഖ് ഒമർ ഖൊരസാനി തീവ്രവാദ ഗ്രൂപ്പിലെ മറ്റ് രണ്ട് മുതിർന്ന നേതാക്കളോടൊപ്പമാണ് പിടിക്കപ്പെട്ടത്‌. നൻഗർഹാറിൽ ഐ എസ് ക്യാമ്പ് രൂപീകരിച്ചപ്പോൾ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഖൊറസാനിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാൽ താലിബാന്റെ ആവശ്യത്തിന് ഐഎസ് വലിയ വില കൽപ്പിച്ചില്ല. കൂടാതെ താലിബാൻ അംഗങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇത് ഇരു ഭീകരരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു. 2015 മുതൽ അഫ്ഗാനിൽ ശക്തമായ ആധിപത്യം ഉണ്ടാക്കാൻ ഐ.എസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ നൻഗർഹാറിൽ 2015ൽ ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ പ്രാെവിൻസ് എന്ന പേരിൽ ക്യാമ്പ് രൂപീകരിച്ചെങ്കിലും വളർച്ച പ്രാപിക്കാൻ കഴിഞ്ഞില്ല. താലിബാൻ അന്ന് മുതൽ…

Read More