- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
Author: staradmin
ഓസ്റ്റിന്‍::ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് കോവിഡ് വിമുക്തനായി..ഇന്നു (ഞായറാഴ്ച} നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയതെന്നു അഞ്ചു മണിക് ഗവര്‍ണര്‍ ട്വിറ്ററിൽ കുറിച്ച് .നാലു ദിവസത്തിന് മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും .രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലായെന്നും തന്റെ പ്രവർത്തനങ്ങൾക്കു യാതൊരു തടസ്സവും ഇല്ലെന്നും .തൻ പൂർണമായും ആരോഗ്യവാനാണെന്നും ഗവർണർ പറഞ്ഞിരുന്നു .രണ്ടു ഡോസ് കോവിഡു വാക്‌സിൻ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നാണ് ഗവർണർ ഓഫീസ് അറിയിച്ചിരുന്നത് .കോവിഡ് കുത്തിവെപ്പ് നടത്തിയവർക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങൾ നിരവധിയാണ് ഔദ്യോഗീക വസതിയിൽ സ്വയം മാറി താമസിച്ചിരുന്ന ഗവര്‍ണര്‍ക്ക് കൂടുതൽ ഇൻഫെക്ഷൻ വരാതിരിക്കുന്നതിനു മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സയാണ് നല്‍കിയതെന്നു കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്. മാസ്‌ക്ക് ധരിക്കണമെന്നു നിബന്ധനകൾക്കെതിരെ ശ ക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നിയമനിർമാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കൻ ഗവര്‍ണറാണ് ഗ്രെഗ് ആബട്ട്. കോവിഡ് നെഗറ്റീവായെങ്കിലും ഡോക്ടർമാരുടെ നിര്ദേശപ്രകാരം ക്വാറെന്റനിൽ തുടരുമെന്നും ഗവർണർ അറിയിച്ചു.
ഡാളസ് :കെ എ പ്രകാശിന്റെ (മോൻ) ഭാര്യ ശോഭന പ്രകാശ് (67) നിര്യാതയായി. അമേരിക്കയിലെ ആദ്യകാല ഇന്ത്യൻ റസ്റ്റോറൻറ് ആയിരുന്ന ന്യൂജേഴ്സി ടീനക്കിലെ സിദ്ധാർ പാലസിനെ ഉടമ ഡാളസിൽ താമസിക്കുന്ന ഷാജു കെ പോളിന്റെ സഹോദരിയാണ് പരേത. ദീപ്തി(ഷിക്കാഗോ), റോഷിനി (ന്യൂസിലാൻഡ് ) എന്നിവർ മക്കളാണ് സംസ്കാര ശുശ്രൂഷകൾ ആഗസ്ത് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ചൂണ്ടിയിലെ വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കണ്ടനാട് ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ടനാട് കത്തീഡ്രൽ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്കു ഷാജു കെ പോൾ (ഡാളസ് )469 347 1817 റിപ്പോർട്ട് :സണ്ണി മാളിയേക്കൽ
ഓര്‍ലാന്റോ: ഓര്‍ലാന്റോയില്‍ കഴിയുന്നവര്‍ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയര്‍ ബസി ഡിയര്‍ അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ അഭ്യര്‍ത്ഥനയില്‍ ലിക്വഡ് ഓക്‌സിജന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുകൊണ്ടാണ് ടാപ് വാട്ടര്‍ ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് ധാരാളമായി ലിക്വഡ് ഓക്‌സിജന്‍ ഉപയോഗിക്കേണ്ടിവരുന്നു. ഇതേ ലിക്വഡ് ഓക്‌സിജനാണ് പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നത്.”ഞങ്ങളുടെ ആശുപത്രികള്‍ വാക്‌സിനേറ്റ് ചെയ്യാത്ത കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലരുടേയും ജീവന്‍ തന്നെ അപകടത്തിലാണ്. അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ലിക്വഡ് ഓക്‌സിജന്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ അല്‍പം സഹനം പ്രകടിപ്പിക്കണം’- മേയര്‍ അഭ്യര്‍ത്ഥിച്ചു.ഓര്‍ലാന്റോ യൂട്ടിലിറ്റി കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓര്‍ലാന്റോയിലെ താമസക്കാര്‍ അവരുടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള ജലസേചനവും ഒഴിവാക്കണം. വാഹനങ്ങള്‍ വെള്ളം ഉപയോഗിച്ച് കഴുകുന്നതും മറ്റും താത്കാലികമായി വേണ്ടെന്നു വയ്ക്കണമെന്നും, അതോടൊപ്പം വാക്‌സിനേറ്റ് ചെയ്യാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
ഡാളസ്: അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്‌ടെയ്ല്‍ വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഡൊമസ്റ്റിക് മെയിന്‍ ക്യാബിനിലെ ആല്‍ക്കഹോള്‍ വിതരണവും ഇതോടൊപ്പം നിര്‍ത്തിയിരിക്കുന്നതായും വക്താവ് അറിയിച്ചു. ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 13 വരെ പ്രഖ്യാപിച്ചിരുന്ന മാസ്ക് മന്‍ഡേറ്റ് ജനുവരി 18 വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മദ്യവിതരണം നിരോധിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്നത് മദ്യ ലഹരിയില്‍ യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്നു എന്നതാണ്. മാസ്ക് ധരിക്കാതെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ മറ്റുള്ളവരുടെ ആരോഗ്യത്തിനുവരെ ഭീഷണി ഉയര്‍ത്തുന്നുവെന്നതാണ് മാസ്ക് മന്‍ഡേറ്റിനു പ്രേരിപ്പിക്കുന്നത്. വിമാന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരില്‍ നിന്നും ഒരു മില്യന്‍ ഡോളര്‍ പിഴയായി ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനുവരി 18-നുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനം തുടരണോ എന്നു തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം 2021” ന് ഹമദ് ടൌൺ ഏരിയയിൽ, ഉത്രാട സദ്യയോട് കൂടി ആരംഭം കുറിച്ചു. പത്തു ഏരിയകളിയിൽ ആയി നടക്കുന്ന ഓണാഘോഷ പരിപാടികൾ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടെ സമാപനം കുറിക്കും. കെ.പി.എ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു. ഏരിയ പ്രെസിഡന്റ്റ് വി.എം പ്രമോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നൽകി, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ഏരിയ കോ-ഓർഡിനേറ്റർ നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകളും, ഏരിയ ജോ.സെക്രട്ടറി പ്രദീപ് സ്വാഗതവും, ഏരിയ ട്രെഷറർ അനൂപ് നന്ദിയും അറിയിച്ചു. മുതിർന്ന പ്രവാസികൾക്ക് സീനിയർ മെമ്പർ അജിത് കുമാർ ഓണക്കോടി നൽകി ആദരിച്ചു. അടുത്ത ആഴ്ച…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1273 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 42 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 157, 19, 73തിരുവനന്തപുരം റൂറല്‍ – 189, 42, 85കൊല്ലം സിറ്റി – 375, 23, 23കൊല്ലം റൂറല്‍ – 26, 26, 75പത്തനംതിട്ട – 45, 43, 77ആലപ്പുഴ – 15, 6, 26കോട്ടയം – 59, 56, 311ഇടുക്കി – 47, 4, 5എറണാകുളം സിറ്റി – 69, 18, 19എറണാകുളം റൂറല്‍ – 70, 15, 117തൃശൂര്‍ സിറ്റി – 5, 10, 4തൃശൂര്‍ റൂറല്‍ – 10, 21, 43പാലക്കാട് – 23,…
മനാമ: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ 2021 വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 12 നു കേരള ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉത്ഘാടനം ചെയ്തു. അതിന്റെ ഭാഗമായി ഡബ്ള്യു എം എഫ് ബഹ്‌റൈൻ നാഷണൽ കൌൺസിൽ ഓഗസ്റ്റ് 20 വെള്ളിയാഴ്ച ഉത്രാടദിനത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രസിഡന്റ് കോശി സാമുവേൽ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ ഉൽഘാടനം നിർവഹിച്ചു. അന്നേ ദിവസം ബഹ്‌റൈനിലെ ഒരു ലേബർ ക്യാമ്പിലുള്ള 200 ഓളം വരുന്ന മലയാളി സുഹൃത്തുക്കൾക്ക് ഓണസദ്യ വിതരണം നടത്തുകയും അതോടൊപ്പം ബഹ്‌റൈൻ നാഷണൽ കൌൺസിൽ ഭാരവാഹികളും കുടുംബാംഗങ്ങളും ചുരുക്കം ചില പ്രവർത്തകരും പങ്കെടുത്ത ഓണാഘോഷ പരിപാടികൾ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുകയും ചെയ്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഡബ്ള്യു എം എഫ് ബഹ്‌റൈൻ നാഷണൽ കൗൺസിൽ നന്ദി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 771 പേരുടെ…
മനാമ: പ്രതിസന്ധികളിൽ വേദനിക്കുന്ന ജനങ്ങളെ കണ്ടെത്തി സാന്ത്വനമേകാൻ ശ്രദ്ധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർക്കസ് ഗ്ലോബൽ കമ്മിറ്റി ഒരുക്കിയ ‘തംകീൻ’ എംപവർമെൻറ് കാമ്പയിൻ പ്രഖ്യാപനം നിർവഹിക്കുകായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വിവിധരീതിയിലുള്ള വിഷമങ്ങളിലൂടെ കടന്നുപോകുന്ന ധാരാളം ആളുകളുണ്ട്. വ്യഥകൾ മറ്റാരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുകയാണവർ. അത്തരം ആളുകൾക്ക് സമാശ്വാസമെത്തിക്കാനും സാന്ത്വനത്തിൻറ കരസ്പർശം ലഭ്യമാക്കാനും സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാധിക്കേണ്ടതുണ്ട്. രോഗാവസ്ഥയിലൂടെ കടന്നുവന്ന ആളുകൾക്ക് മാനസിക പിന്തുണ നൽകുക, പഠന സാഹചര്യമില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ സഹജീവികൾ നേരിടുന്ന എല്ലാപ്രയാസങ്ങളും പരിഹരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിവിധ വിദേശ രാജ്യങ്ങളിലെ മർകസ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, മർകസ് നോളജ് സിറ്റി ഡയറക്ടർ എ.പി. അബ്ദൽ ഹകീം അസ്ഹരി, മർകസ് ഗ്ലോബൽ പ്ലാനിങ് ബോർഡ് എച്ച്.ഒ.ഡി…
ഡാളസ് :കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോൺ. മക്കൾ :ജോൺ ചാക്കോ-ലൂസി ചാക്കോ (ന്യൂസിലാൻഡ് )രാജു ചാക്കോ -ജെസ്സി ചാക്കോ (മിനി) ഡാളസ്ജോളി ബെഥേൽ-ജോയ് ബെഥേൽ ( ഡാളസ് )കൊച്ചുമോൾ ജോബി-ജോബി സ്കറിയ (ഡാളസ് )മിനി റോയ് -റോയ് കോശി (ഡാളസ്) പൊതു ദര്ശനം – സംസ്കാര ശുശ്രുഷആഗസ്ത് 25 ബുധനാഴ്ച രാവിലെ 9 മുതൽ സ്ഥലം: മാറാനാഥ ഫുൾ ഗോസ്പൽ ചർച്Address: 2206 W Bruton Rd, Balch Springs, TX 75181 തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോംAddress: 500 US-80, Sunnyvale, TX 75182 കൂടുതൽ വിവരങ്ങൾക്കു രാജു ചാക്കോ ഡാളസ്(214 597 6568) റിപ്പോർട്ട്:പി പി ചെറിയാൻ