Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,04,53,773 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313…

Read More

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ ഉള്ളിയേരി കുന്നുമ്മൽ കെ ഗോപാലൻ(72) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഉള്ളിയേരിയിലെ വീട്ടിലാണ് സംസ്ക്കാരം. ഭാര്യ: സതി, മകൻ: അനൂപ്(ഏഷ്യാനെറ്റ് ന്യൂസ്). കെ ഗംഗാധരൻ, കെ ഭാസ്ക്കരൻ (ബിജെപി മുൻ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌), നാരായണി, ജാനു, മാധവി, ദേവി എന്നിവർ സഹോദരങ്ങളാണ്.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 23 ന് നടത്തിയ 15,383 കോവിഡ് ടെസ്റ്റുകളിൽ 84 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 36 പേർ പ്രവാസി തൊഴിലാളികളാണ്. 40 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.55% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 102 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,69,362 ആയി വർദ്ധിച്ചു. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,387 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 966 പേരാണ്. ഇവരിൽ 4 പേർ ഗുരുതരാവസ്ഥയിലാണ്. 962 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 57,96,788 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,35,011 പേർ ഓരോ ഡോസും 10,78,986 പേർ രണ്ട് ഡോസും 242,930 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

മനാമ: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത് ബഹ്‌റൈൻ രാജകുമാരൻ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ. തന്റെ സ്റ്റാഫുകൾ ഒരുക്കിയ ഓണാഘോഷത്തിലാണ് മുഖ്യാതിഥിയായി അദ്ദേഹം എത്തിയത്. https://youtu.be/lbNp0RM8Jcc നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ മാതൃകയും ചെണ്ടമേളവും മുത്തുക്കുടയുമൊരുക്കി രാജകീയമായാണ് രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ രാജകുമാരനെ സ്റ്റാഫുകൾ വരവേറ്റത്. പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് എത്തിയ അദ്ദേഹം കൊട്ടാരത്തിലെ ഓണാഘോഷത്തിന് തിരിതെളിച്ചു. തുടർന്ന് കേരളത്തിന്റെ തനിമയും ഓണത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്ന വിവിധതരം വേഷങ്ങൾ, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, മാർഗംകളി എന്നീ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. തന്റെ സ്റ്റാഫുകൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചു ഓണത്തിന്റെ ഐതിഹ്യത്തെകുറിച്ചുള്ള ദൃശ്യാവിഷ്കാരവും ആസ്വദിച്ച്  സ്റ്റാഫുകൾക്കൊപ്പം ഫോട്ടോ എടുക്കാനും സമയം ചിലവിട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. വിവിധ മതസ്‌ഥരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നത്തിന്  ബഹ്‌റൈൻ…

Read More

മനാമ: 75 ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെഎംസിസി ബഹ്റൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്. പ്രബന്ധ രചന മത്സര വിജയികളെ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലവും ചിത്രരചന മത്സര വിജയികളെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പിവി മുസ്തഫയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇന്ത്യ@75 സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്നായിരുന്നു കെഎംസിസി ബഹ്റൈനിന്റെ കീഴില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ശറഫുദ്ധീന്‍ കടവന്‍ ഒന്നാം സ്ഥാനവും ബിജി തോമസ്, ഖൈറുന്നീസ റസാഖ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീഭവാനി വിവേക് ഒന്നാം സ്ഥാനവും പാര്‍ത്ഥി ജെയ്ന്‍ രണ്ടാം സ്ഥാനവും അമീന റെന കരുവന്തൊടികയില്‍ മൂന്നാം സ്ഥാനവും നേടി.…

Read More

മനാമ: മുഹറഖ് ഗവർണറേറ്റ്ന്റെ വിവിധ ഭാഗങ്ങളിൽ നിർധരരായ തൊഴിലാളികൾക്ക് സമാജ൦ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എരിയുന്ന വയറിനു ഒരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി സൗജന്യ ഓണസദ്യ വിതരണം ചെയ്തു. മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, പ്രസിഡന്റ്‌ അൻവർ നിലമ്പുർ, വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, ജോയിന്റ് ട്രഷറർ ബാബു എംകെ, സ്പോർട്സ് വി൦ഗ് കൺവീനർ ബിജിൻ ബാലൻ, എക്സിക്യൂട്ടീവ് അംഗം ഷംഷാദ് അബ്ദുറഹ്മാൻ,വനിതാ വേദി അംഗം നാഫിയാ അൻവർ, ബാലവേദി കൺവീനർ മൊയ്‌ദീൻ എന്നിവർ നേത്യത്വം നൽകി. സമാജം ഫേസ്ബുക് പേജിൽ മൂന്ന് ദിവസങ്ങളിൽ ആയി ഓണാഘോഷ ലൈവ് പ്രോഗ്രാമുകളു൦ അരങ്ങേറി എക്സിക്യൂട്ടീവ് അംഗം അനീഷ് കുമാർ, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.

Read More

തൃശൂര്‍:  ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബര്‍ മൂന്ന് ,നാല് തീയതികളില്‍ നടക്കും. ഡോക്റ്റര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഒക്യൂപേഷനല്‍, ഫിസിയോ, ഡെവലപ്മെന്റല്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനും (നിപ്മര്‍)അസോസിയേഷന്‍ ഓഫ് നിയോനാറ്റല്‍ തെറാപ്പിസ്റ്റും(എഎന്‍ടി) സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. നവജാത ശിശു പരിചരണം സംബന്ധിച്ച പ്രബന്ധാവതരണവും സമഗ്ര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളുമാകും കോണ്‍ഫറന്‍സിന്റെ ഹൈലൈറ്റ്സ്. നിയോനാറ്റല്‍ തീവ്രപരിചരണം (എന്‍ഐസിയു), പൊസിഷനിങ് ആന്‍ഡ് ഫീഡിങ് ടെക്നിക്ക്സ്, സെന്‍സറി ആന്‍ഡ് ന്യൂറോ ബിഹേവിയറല്‍ ഓര്‍ഗനൈസിങ്, ഫാമിലി കെയര്‍ എന്‍ഐസിയു, പോസ്റ്റ് എന്‍ഐസിയു കെയര്‍ എന്നീ മേഖലകള്‍ സംബന്ധിച്ച് ദേശീയ-അന്തര്‍ദേശീയ പ്രൊഫഷനലുകള്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കും. തുടര്‍ന്ന് പാനല്‍ ചര്‍ച്ചയും നടക്കും. വിശദവിവരങ്ങള്‍: For further details visit: www.nipmr.org.in , www.neonataltherapy.org

Read More

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയ്ക്ക് ഇതില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. വനം സംരക്ഷിക്കാന്‍ ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കുള്ള ധര്‍മ്മടം ബന്ധം എന്താണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വനംവകുപ്പില്‍ സത്യസന്ധമായ നിലപാടെടുത്ത ഒരു ഉദ്യോഗസ്ഥന്‍ ഉള്ളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കപ്പെട്ടത്. ആ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരാണ് ഈ മരം മുറി മാഫിയയുടെ അടുത്തയാളുകള്‍. മരം മാഫിയയെ സഹായിച്ചെന്ന ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അയാള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി മാറ്റുകയും ചെയ്തു. ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഫയലാണ് പതിയെ മുട്ടിലിഴഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. മുഖ്യമന്ത്രി, അയാളുടേത് ഒരു സാധാരണ ട്രാന്‍സ്ഫര്‍ എന്ന നിലയില്‍…

Read More

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം, ഇന്ത്യ @75 എന്ന ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസ്സിയുടെ രക്ഷകർത്തൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൻറെ വിജയികളെ പ്രഖ്യാപനവും അവാർഡ് ദാന ചടങ്ങും ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടന്നു. സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹനാൻ, ആരോഹി കേൽകാർ, ചേതന വാസുദേവൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അനന്യ ശ്രീകുമാർ, ദേവനാ പ്രവീൺ, ദൃഷ്ടി ബോത്ര എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ശില്പ സന്തോഷ്‌, കീർത്തന കണ്ണൻ, എന്നിവർ യഥാക്രമം ഒന്നും, രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ, മൂന്നാം സ്ഥാനം വാറ്റ്ഷ്യ ബാലസുബ്രഹ്മണിയൻ, നിഹാൽ എന്നിവർ പങ്കിട്ടെടുത്തു. പ്രസ്തുത ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ, പ്രശസ്ത കമ്മ്യൂണിറ്റി ലീഡർ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാഥിതിയും, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റാലിൻ തോമസ് സന്നിഹിതരായിരുന്നു. ഇന്ത്യൻ അംബാസിഡർ പിയൂഷ്‌ ശ്രീവാസ്തവ വീഡിയോ സന്ദേശത്തിലൂടെ…

Read More

മസ്കിറ്റ് (ഡാളസ് ):  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ആഗസ്ത് 22 ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം സംഘടിപ്പിച്ച കാർഷീക വിഭവങ്ങളാൽ സമ്പന്നമായ ആദ്യഫല ശേഖരം കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായി . ഗൃഹാതുരത്വത്തിന്റെ സ്മരണകളുയർത്തി. കേരളത്തിന്റെ കാർഷീക വിഭവങ്ങളായ പയറു ,കുംബളം, പാവക്ക, പടവലം, വെണ്ടക്കായ, പച്ചമുളക്, മുരിഞ്ഞിക്ക, കോവക്ക, തക്കാളി തുടങ്ങി ഉത്പന്നങ്ങൾ കൂടാതെ വിവിധ തരത്തിലുള്ള വാഴകൾ, അമ്പഴ മരം, മുരിഞ്ഞ തൈ, മുല്ലച്ചെടി, മുളകും തൈകൾ, ചേന തൈ, പപ്പായ തൈ എന്നിവയും ഈ വർഷത്തെ പുതുമയാർന്ന വിഭവങ്ങളായിരുന്നു. ഏഴാം കടലിനക്കരെ താമസിക്കുമ്പോഴും  ജനിച്ച നാട്ടിലെ  ഓണാഘോഷത്തിന്റെ  സ്മരണകൾ അയവിറക്കിയാണ് കോവിഡിന്റെ ഭീഷിണിയെ പോലും അവഗണിച്ചു വിശ്വാസ സമൂഹം ഇന്നു  പള്ളിയിൽ സംഘടിപ്പിച്ച ആദ്യഫല ശേഖര പെരുന്നാളിൽ മത്സരിച്ചു പങ്കെടുത്തത്. ഇടവക വികാരി മാത്യു തോമസ് അച്ചൻറെ പ്രാർത്ഥനയോടെ ആരംഭിച്ച ഓക്ഷനു  ഇടവക ട്രസ്റ്റീ എൻ വി എബ്രഹാം, ഉമ്മൻ കോശി, എബ്രഹാം മേപ്പുറത്തു,…

Read More