Author: staradmin

കോന്നി: ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗവും ചേർന്നു. കാഷ്വാലിറ്റി, ഐ.സി.യു, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. കോവിഡ് വാർഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ കിടത്തി ചികിത്സയും പുനരാരംഭിക്കും. കാഷ്വാലിറ്റി വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു വിഭാഗങ്ങൾ ഉണ്ടാകും. ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിൻ്റെ ചുമതല വഹിക്കുന്ന ഡോക്ടർമാർ രോഗിയുടെ അവസ്ഥ വിലയിരുത്തി എവിടേയ്ക്ക് മാറ്റണമെന്നു തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കം,പ്ളാസ്റ്റർ കണ്ടേതു പോലെ ക്ഷതമേറ്റിട്ടുള്ളവരുൾപ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും, തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കു മാണ് മാറ്റുക. എല്ലാ വിഭാഗവും പ്രവർത്തിക്കുന്നതിനാവശ്യമായ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരിൽ ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്.…

Read More

ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ ‘മെസഞ്ചര്‍’ ദിനാചരണം ആഗസ്റ്റ് 22ന് ഭദ്രാസനാതിർത്തിയിലുള്ള എല്ലാ ഇടവകളിലും ആഘോഷിച്ചു.സെപ്റ്റംബര്‍ 30 വരെ ഇതിന്റെ ഭാഗമായി  മെസഞ്ചര്‍ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനം രൂപം നല്‍കി. ഭദ്രാസനത്തിലെ എല്ലാ ഇടവക ഭവനങ്ങളിലും  ‘മെസഞ്ചറിന്റെ’ പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കു  ഭദ്രാസനത്തിൽ തുടക്കം കുറിച്ചത്.  പ്രൊമോട്ടര്‍മാരും വികാരിമാരും ഓരോ ഇടവകകകളും സന്ദര്‍ശിച്ചു. മെസഞ്ചര്‍ വരിക്കാരാകുന്നതിന്റെ പ്രാധാന്യം ഇടവക ജനങ്ങളെ അറിയിക്കും. മെസഞ്ചറിന്റെ ആയുഷ്‌ക്കാല വരിസംഖ്യ 300 ഡോളറും മൂന്ന് വർഷത്തേക്ക് 33 ഡോളറുമാണ്.മാര്‍ത്തോമാ മെത്രാപോലീത്താ ,ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, കാലോചിത വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങളും, ബൈബിള്‍ പഠനവുമാണ് മെസഞ്ചറില്‍ ഉള്‍ക്കൊള്ളഇച്ചിരിക്കുന്നത്. കഴിഞ്ഞ നാല്പതുവര്‍ഷമായി മെസഞ്ചറിന് ഇടവക ജനങ്ങള്‍ നല്‍കിയിരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും, പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം  താല്‍പര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക്…

Read More

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി.  മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍,അനസ് നാട്ടുകല്ലിനെ വരിചേർത്തി, പത്രത്തിന്റെ കോപ്പി നൽകിയാണ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ അഷ്റഫ് അൻവരി, വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, മുസ്ഥഫ കളത്തിൽ,മുസ്ഥഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, മജീദ് ചോലക്കോട്, നവാസ് കൊല്ലം, ശജീർ മാഹി തുടങ്ങി  കേന്ദ്രകമ്മിറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.ഇതോടനുബന്ധിച്ച്  മനാമ സമസ്തയിൽനടന്ന യോഗത്തിൽ എസ്.എം അബ്ദുൽ വാഹിദ്(ചെയർമാൻ), ഖാസിം റഹ് മാനി(കൺവീനർ), ശാഫി വേളം ( കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ   പ്രചരസമിതിയും നിലവിൽ വന്നു. പ്രചരണ കാമ്പയിന്റെ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തത്‌. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം…

Read More

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാനമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്. ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ജസ്റ്റിസ് ജ്യോതി സിംഗ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്നേഷ് ഹാജരായി. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടി കൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക…

Read More

തിരുവനന്തപുരം : യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ യുവതികൾക്ക് വേണ്ടി നടത്തുന്ന 35മത്തെ വിവാഹം തിരുവനന്തപുരത്ത്. കാഴ്ച പരിമിതരായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രവി കുമാറിന്റെയും,മലപ്പുറം താളൂർ സ്വദേശിനിയുമായ സുജാതയുടെയും വിവാഹമാണ് അഭിവന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ നടക്കുന്നത്. 2021 ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 11:35ന് തിരുവനന്തപുരം എകെജി സെന്ററിന് സമീപമായുള്ള ഹസൻ മരക്കാർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ പൂർണമായും കേന്ദ്ര-കേരള സർക്കാരുകളുടെ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

Read More

പൊന്മുടി: പൊന്മുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു. പതിനഞ്ചാം വളവിലാണ് സംഭവം. ബാലരാമപുരം സ്വദേശികളായ നാസ് (51) സലീന (47) നൂറ (19) നജ്മ (17) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്മുടി പോലീസ് അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ പോലീസ് ജീപ്പിൽ കയറ്റി വിതുരയിലേക്ക് പുറപ്പെട്ടു യാത്രാമധ്യേ വിതുര ഫയർഫോഴ്സിന്റെ ആംബുലൻസിലേക്ക് മാറ്റി വിതുര താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എല്‍. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായിട്ടുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90…

Read More

തിരുവനന്തപുരം: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ പദ്ധതി പോലെ ചെലവ് കുറഞ്ഞ ഉത്പാദന പദ്ധതിയുണ്ടെങ്കിലേ സംസ്ഥാനത്ത് വ്യവസായ മേഖലകളിലുള്‍പ്പെടെ വികസനം കൈവരിക്കാനാകൂ. സോളാര്‍ പദ്ധതികള്‍ വ്യാപകമാക്കാന്‍ ജനപ്രതിനിധികളുടെ സഹകരണം ഉണ്ടാവണമെന്നും കര്‍ഷകര്‍ കൃഷി ശാസ്ത്രീയരീതിയില്‍ നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഏകദേശം ഒരു ലക്ഷം കോടി രൂപ മുഖവിലയുള്ള വൈദ്യുതി വിതരണ മേഖല സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം സാധാരണക്കാരന് സബ്സിഡിയായി വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി കിഴായൂരില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് 20.6 കോടി രൂപ ചെലവിലാണ് 110 കെ.വി.സബ് സ്റ്റേഷന്‍ നിര്‍മിച്ചത്. പട്ടാമ്പി, മുതുതല, ഓങ്ങല്ലൂര്‍ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പദ്ധതിയിലൂടെ പരിഹാരമാവും. 50,000ത്തോളം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ…

Read More

തിരുവനന്തപുരം: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളിൽ വ്യാപകമായ ടെസ്റ്റിംഗ് നടത്തും. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിലവിൽ സംസ്‌ഥാനത്തിന്റെ പക്കൽ പതിനാറ് ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം എസ്. സി. എൽ നേരിട്ട് വാക്‌സിൻ ഉത്പ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോ തദ്ദേശ…

Read More

തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്. തിരുവോണ ദിവസത്തെ മാത്രം പാല്‍ വില്‍പ്പന 32,81,089 ലിറ്റര്‍ ആണ്. 2020ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്‍റെ വര്‍ധന. തൈര് വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനം വര്‍ധന. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു. ഇതിനു പുറമേ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ളേവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ മില്‍മയ്ക്കായി. കോവിഡ്…

Read More