- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ 2021 ലെ മികച്ച കര്‍ഷകര്‍ക്കുള്ള മാതൃകാ കര്‍ഷക അവാര്‍ഡ് ഇടുക്കി സ്വദേശി ഇ.എസ്. തോമസിന്. ഇടുക്കി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട കര്‍ഷകനാണ് ഇ.എസ്. തോമസ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സാണ് മികച്ച കര്‍ഷകരെ പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനം വൈക്കം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട കെ.എം. സെബാസ്റ്റ്യനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സ്ഥാനം ലഭിച്ച കര്‍ഷകനു നല്‍കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കര്‍ഷകന് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 14 റീജിയണല്‍ ഓഫീസുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍ നിന്നാണ് വിദഗ്ദ്ധ സമിതി മികച്ച കര്‍ഷകരെ തീരുമാനിച്ചതെന്ന് സോളമന്‍ അലക്‌സ് പറഞ്ഞു. താലൂക്ക് തലത്തില്‍ കര്‍ഷകരെ…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1543 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 567 പേരാണ്. 1607 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8795 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 65 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 284, 32, 95തിരുവനന്തപുരം റൂറല്‍ – 256, 38, 87കൊല്ലം സിറ്റി – 352, 21, 32കൊല്ലം റൂറല്‍ – 56, 56, 135പത്തനംതിട്ട – 41, 41, 52ആലപ്പുഴ – 17, 6, 3കോട്ടയം – 100, 93, 331ഇടുക്കി – 37, 4, 0എറണാകുളം സിറ്റി – 86, 22, 9എറണാകുളം റൂറല്‍ – 90, 16, 152തൃശൂര്‍ സിറ്റി – 7, 2, 2തൃശൂര്‍ റൂറല്‍ – 9, 10, 33പാലക്കാട് – 19,…
കോഴിക്കോട്: താലിബാന്‍ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനേയും കുടുംബത്തേയും തീര്‍ക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നതെന്നും ഭീഷണിക്കത്തില്‍ പറയുന്നു. കുറേ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. കടുത്ത ഭാഷയിലാണ് കത്തെന്നും പോലിസ് മേധാവിക്ക് കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയതായും എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ താലിബാന്‍ വിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ല. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കുമെന്നും പറഞ്ഞ മുനീര്‍ പോസ്റ്റ് പിന്‍വലിക്കാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,06,19,046 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1576…
തിരുവനന്തപുരം: ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസി ബിൾ ടൂറിസം അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് പാനലിലേക്ക് ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള കെ. രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായ വേൾഡ് ട്രാവൽ മാർട്ട് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്ററാണ് കെ. രൂപേഷ് കുമാർ. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ടൂറിസം മേഖലയിലെ അന്താരാഷ്ട്ര അവാർഡ് നിർണ്ണയിക്കുന്നതിനുള്ളജഡ്ജിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡോ. ഹരോൾഡ് ഗുഡ്വിൻ ചെയർമാനായ അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ കെ. രൂപേഷ് കുമാറിനെ കൂടാതെ വിസിറ്റ് സ്കോട്ലന്റിന്റെ മാർട്ടിൻ ബ്രാക്കൻബറി, കരോലിൻ ബാർബർട്ടൻ, ഗ്രീൻ ടൂറിസത്തിന്റ ആൻഡ്രിയ നിക്കോളാഡീസ്, ബുക്കിംഗ് ഡോട്ട് കോമിന്റെ ബക്കാ സാം പ്സൺ, യൂറോ മോനിട്ടറിന്റെ കരോലിൻ, ഔട്ട് ത്രീ മാഗസിന്റെ ഉവറിൻ ജോംഗ്, ട്രാവൽ വിത്തൗട്ട് പ്ലാസ്റ്റിക്കിന്റെ ജോൺ…
മനാമ: 1993ൽ ബഹറിനിൽ പ്രവാസ ജീവിതം തുടങ്ങിയ സിദ്ധീഖ് വെട്ടിച്ചിറ ഇരുപതിയഞ്ചു വർഷം ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ട്രാഫ്‌കോയുടെ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബ്ൾ സെക് ഷനിൽ സേവനമനുഷ്ടിച്ച് 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു ജന്മ നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയാണ് സ്വദേശം. സ്നേഹത്തോടെ സിദ്ധിയാക്ക എന്നും സിദ്ധീഖ് ട്രാഫ്‌കോ എന്നൊക്കെ കൂട്ടുകാർ വിളിക്കാറുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുണ്ട്. ഐ സി എഫ് മനാമ സെൻട്രൽ സീനിയർ മെമ്പറും, സെൻട്രൽ മാർക്കറ്റ് യൂണിറ്റ് പബ്ലിക്കേഷൻ പ്രസിഡന്റും കൂടിയാണ്. കേരളത്തിലെ പ്രമുഖ മത സംസ്‍കാരിക വിദ്യാഭ്യാസ സ്ഥാപനമായ മർകസിന്റെയും മറ്റു പല സ്ഥാപനങ്ങളുടെയും സഹകരിയും കൂടിയാണ്. സെൻട്രൽ മാർക്കറ്റ് പരിസരങ്ങളിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങിയ സുകൃതങ്ങളുടെ ആത്മ നിർവൃതിയോട് കൂടെയാണ് ബഹറിനോട് വിട വാങ്ങുന്നത്. നിസ്വാർത്ഥ സേവനങ്ങളിലൂടെയും, സൗമ്യമായ പെരുമാറ്റത്തിലൂടെയും ഉണ്ടാക്കിയെടുത്ത ഒരു പറ്റം ആത്മാർത്ഥ സുഹൃത്തുക്കളെയും അന്നം നൽകിയ ബഹറിനിനെയും വിട്ടോഴിഞ്ഞു പോകുന്നതിലുള്ള ദുഃഖം വിടവാങ്ങൽ…
കോവിഡ്-19 നോര്‍ക്ക-പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന് വൈകുന്നേരം 5.30ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത-പേള്‍, രണ്ടുകോടി വരെയുള്ള സംരംഭങ്ങള്‍ക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത- മെഗാ എന്നീ പദ്ധതികളാണ് യാഥാര്‍ഥ്യമാവുന്നത്. കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാണ് സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള പേള്‍ പലിശരഹിത സംരംഭകത്വ വായ്പയും പിന്തുണസഹായങ്ങളും നല്‍കുന്നത്. കെ.എസ്.ഐ.ഡി.സി മുഖേനെ നടപ്പാക്കുന്ന പ്രവാസി ഭദ്രത- മെഗാ പദ്ധതിയില്‍ ഒരു സംരംഭത്തിന് 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപവരെയാണ് വായ്പ. ആദ്യത്തെ നാലുവര്‍ഷം അഞ്ചു ശതമാനം മാത്രം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ബാക്കി പലിശ നോര്‍ക്ക സബ്സിഡി അനുവദിക്കും. ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി…
അഫ്ഗാൻ പൗരൻമാർക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം
ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടും. അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന. വിമാനത്താവളത്തിൽ എത്തുന്നവരെ താജിക്കിസ്ഥാനിൽ എത്തിക്കാൻ വ്യോമസേന വിമാനം തല്ക്കാലം അവിടെ തങ്ങും. ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്ന സിഖ് സമുദായ…
യൂട്ട : നാല് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ യൂട്ട ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കില്‍ വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . ആഗസ്‌ററ് 14 നാണ് ഇരുവരെയും കാണാതായത് . യൂട്ടായില്‍ നിന്നും വാനില്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഉല്ലാസയാത്രക്ക് തിരിച്ചവരായിരുന്നു നവദമ്പതികള്‍ . ആഗസ്‌ററ് 18 ന് കാണാതായതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം നാഷണല്‍ പാര്‍ക്കില്‍ വാഹനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു . പോലീസിന്റെ അന്വേഷണത്തില്‍ ഇരുവരും വെടിയേറ്റ് മരിച്ചതായും , മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഗ്രാന്റ് കൗണ്ടി ഷെരീഫ് പോലീസ് അറിയിച്ചു . മരിച്ച ദമ്പതികളെക്കുറിച്ചുള്ള വിവരം ആഗസ്‌ററ് 23 തിങ്കളാഴ്ച പോലീസ് പുറത്തുവിട്ടു . ആര്‍ക്കാന്‍സാസില്‍ നിന്നുള്ള ക്രിസ്റ്റല്‍ ടര്‍ണര്‍ (38) , മൊണ്ടാനയില്‍ നിന്നുള്ള കെയ്ലന്‍ ഷുര്‍ട്ട്‌സ് (24) എന്നിവരാണ് കൊല്ലപ്പെട്ടവര്‍ . ഇവര്‍ യൂട്ടായില്‍ മോമ്പു പ്രദേശത്ത് വാനിലായിരുന്നു ജീവിച്ചിരുന്നത് ഇവിടെ നിന്നാണ്…
സിംഗപ്പൂര്‍: അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരേയും, സഖ്യ കക്ഷി പൗരന്മാരേയും ഒഴിവാക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് കമലാഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമല സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍ പ്രാധാനമന്ത്രിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അഫ്ഗാന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നിലപാട് എന്താണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏകലക്ഷ്യമാണ് ഉള്ളത്. അമേരിക്കന്‍ പൗരന്മാരെ മാത്രമല്ല കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാന്‍ പൗരന്മാരേയും അവിടെനിന്നും ഒഴിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാന്‍ മടിക്കില്ല- കമലഹാരിസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കമലഹാരിസ് ചിരിച്ചുവെന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സ്വതസിന്ധമായ ശൈലിയില്‍ പുഞ്ചിരിയോടെയാണ് കമല മറുപടി പറഞ്ഞത്. അഫ്ഗാന്‍ വിഷയമായതുകൊണ്ടാണ് അനവസരത്തിലുള്ള പുഞ്ചിരി പ്രതിഷേധത്തിനവസരം നല്‍കിയത്. സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കമലാ ഹാരിസ് വിയറ്റ്‌നാമിലേക്ക് പോകും. ബൈഡന്റെ…