Author: staradmin

കേരളത്തിൽ നാടൻപാട്ടുകൾ പാടിയും അവതരിപ്പിച്ചും ഉപജീവനം ചെയ്യുകയും, പ്രാചീനകലാരൂപങ്ങളെ നിലനിർത്താൻ സജീവമായി പ്രവർത്തിക്കുന്ന കേരളത്തിലെ കലാകാരന്മാർക്ക് ഫോമാ ഹെല്പിങ് ഹാന്റ് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നൂറു കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. സിബി ഡേവിഡ്, ഉണ്ണി തൊയക്കാട്ട്, സഞ്ജു കുറുപ്പ്, പ്രദീപ് നായർ എന്നിവരാണ് ഓണക്കിറ്റുകൾ സംഭാവന ചെയ്‍തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പാടാൻ വേദികളോ, അവസരങ്ങളോ ഇല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുകയാണ് കേരളത്തിലെ പ്രാചീനകാലകളെയും, നാടൻപാട്ടുകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ. ഹെല്പിങ് ഹാന്റിന്റെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന എല്ലാ അഭ്യുദയകാംഷികൾക്കും ഫോമാ എക്സിക്യൂട്ടീവ് ഓഫീസേഴ്‌സ് ആയ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, ഹെല്പിങ് ഹാന്റ് എക്സിക്യൂട്ടീവ് ലീഡ് പ്രദീപ് നായര്‍,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയ്ന്‍ കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, മാത്യു ചാക്കോ നന്ദി അറിയിച്ചു. റിപ്പോർട്ട്: സലിം ആയിഷ

Read More

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഗ്രോട്ടോ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ തോക്കു ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു കവര്‍ച്ചക്കാരില്‍ ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 13 വര്‍ഷമായി ഡിറ്റക്റ്റീവായി പ്രവര്‍ത്തിച്ചുവന്നിരുന്ന എവറട്ട് ബ്രിസ്‌ക്കൊ കൊല്ലപ്പെടുകയും, കൂടെയുണ്ടായിരുന്ന ഡയ്റ്റിന്‍ റിക്കുല്‍ഫൈ(43) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്ന 40,000 ഡോളര്‍ ഒരു ലക്ഷം(100,000) ഡോളറായി ഉയര്‍ത്തി. ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ചൊവ്വാഴ്ചയാണ് പ്രതിഫലം ഉയര്‍ത്തിയ വിവരം അറിയിച്ചത്. ഇതിനകം തന്നെ ധാരാളം സൂചനകള്‍ ലഭിച്ചു കഴിഞ്ഞതായും മേയര്‍ പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം- റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രണ്ടുപേര്‍ തോക്കുമായി അവിടെയെത്തി. കൈവശം ഉണ്ടായിരുന്നതെല്ലാം തരണമെന്ന്, എല്ലാവരേയും കൈ ഉയര്‍ത്തി പിടിക്കുന്നതിനും ഇവര്‍ ആവശ്യപ്പെട്ടു. അവിടെ ഉണ്ടായിരുന്നവരെല്ലാം ഇവരുടെ  വാക്ക് അനുസരിച്ചു കൈ ഉയര്‍ത്തിയിരിക്കുമ്പോഴാണ് ഇതിലൊരാള്‍ വെടിയുതിര്‍ത്തത്. ഓഫ് ഡ്യൂട്ടിലിയിലായിരുന്ന ഡിറ്റക്ക്റ്ററ്റീവ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.…

Read More

പാംബീച്ച് കൗണ്ടി(ഫ്‌ളോറിഡാ): വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളുടെ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു പാം ബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും, ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌ക്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍ പ്രതീകാത്മക പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് മറ്റുള്ളവര്‍ക്ക് ഒരു പ്രലോഭനമായി ഈ ബഹിഷ്‌ക്കരണം മാറുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുവാന്‍ തങ്ങള്‍ക്കു കഴിയുന്നില്ല. അത്രയും രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. പാം ബീച്ച് ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ രൂപേഷ് ധാരിയ പറഞ്ഞു. ഇതൊരു രാഷ്ട്രീയ നീക്കമല്ലെന്നും, മറ്റുള്ളവരുടെ സഹകരണം ലഭിക്കുക എന്നതും ഈ ബഹിഷ്‌ക്കരണത്തിലൂടെ തങ്ങള്‍ പ്രതീക്ഷിക്കുന്നു ഡോക്ടര്‍ പറഞ്ഞു. ഫൈസര്‍ കോവിഡ് 19 വാക്‌സീന് എഫ്.ഡി.എ.യുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇനിയും വാക്‌സീന്‍ സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഫ്‌ളോറിഡായില്‍ കോവിഡ് 19-ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചു വരികയാണെന്നും, കഴിഞ്ഞ ഒരാഴ്ച ശരാശരി പ്രതിദിനം 21329 പുതിയ കേസ്സുകളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 23 വരെയുള്ള…

Read More

വാഷിംഗ്ടണ്‍ ഡി.സി : മെക്‌സിക്കോ – യു.എസ് അതിര്‍ത്തിയില്‍ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ നിരാശയിലാക്കി ട്രംപ് കൊണ്ട് വന്ന ‘റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ’ (REMAIN IN MEXICO) പോളിസിക്ക് സ്റ്റേ നല്‍കണമെന്ന ബൈഡന്‍ ഗവണ്മെന്റിന്റെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളി . ബൈഡന്റെ ഇമിഗ്രെഷന്‍ നയത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ വിധി . ആഗസ്റ്റ് 24 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഒന്‍പത് ജഡ്ജിമാരില്‍ ആറു പേരുടെ പിന്തുണയോടെ പുറപ്പെടുവിച്ചത് . ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാര്‍ ഭൂരിപക്ഷ തീരുമാനത്തോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി . ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി യു.എസ് സുപ്രീം കോടതിയെ സമീപിച്ചത് . പുതിയ ഉത്തരവ് ടെക്‌സസ് ഗവണ്‍മെന്റിന്റെയും മിസോറി സംസ്ഥാനത്തിന്റെയും വിജയമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു . മെക്‌സിക്കോ- ടെക്‌സസ് അതിര്‍ത്തിയില്‍ ആയിരകണക്കിന് അഭയാര്‍ത്ഥികളാണ് അവരുടെ ഊഴവും കാത്ത് കഴിയുന്നത് . ഗവര്‍ണര്‍ ഗ്രെഗ് എംബര്‍ട്ട്…

Read More

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ. ഇന്ന്(25 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്നു ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. ഇ. മുഹമ്മദ് സഫീർ അറിയിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69 ഉം അഞ്ചാം വാർഡിൽ 8.29 ഉം 10-ാം വാർഡിൽ 8.6 ഉം ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14-ാം വാർഡിൽ 15.77, 20-ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.14 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ രോഗവ്യാപന തോത്. കർശന ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു…

Read More

തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി ധൂർത്തടിക്കുന്ന സർക്കാരാണ് സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ. 7.9 ശതമാനം പലിശനിരക്കിൽ ഇന്നലെയെടുത്ത 2500 കോടി രൂപയുൾപ്പടെ ഈ സാമ്പത്തിക വർഷം മാത്രം 9 തവണയായി 11500 കോടി രൂപയാണ് കടമെടുത്തത്. റവന്യൂ വരുമാനം വർദ്ധിപ്പിക്കാതെ കടമെടുത്ത് സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ട് പോകുന്ന സർക്കാർ എത്ര നാൾ ഇങ്ങനെ തുടരാനാകുമെന്ന് ചിന്തിക്കണം. അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം സംഘടനാബലവും വോട്ട് ബാങ്കും ലക്ഷ്യമാക്കിയുള്ള ധൂർത്താണ് നടത്തുന്നത്. രാജ്യത്തിൻറെ ആസ്തികൾ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം കേരളത്തെ കടം വാങ്ങി മുടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പത്രകുറിപ്പിൽ പറഞ്ഞു.

Read More

ഡൽഹി: പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നേമം നിയോജക മണ്ഡലം എം എൽ എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി ശിവൻകുട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല. ടോൾ പ്ലാസക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കരുത് എന്ന് മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ഒരാഴ്ചയായി പ്രദേശത്ത് ജനകീയസമരങ്ങൾ നടക്കുകയാണ്. വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനും തിരുവനന്തപുരം എംപി ശശി തരൂരും ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കണം. തിരുവല്ലം – കൊല്ലംതറ ഭാഗത്തെ ടോൾ ബൂത്തിൽ നിന്ന് 4 കിലോമീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ…

Read More

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഗൗരവമായ നടപടി സ്വീകരിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥനെ അന്വേഷണ ഘട്ടത്തില്‍ മാറ്റിനിര്‍ത്തണമെന്ന ശുപാര്‍ശയോടെ അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ 18 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 29നാണ് സമര്‍പ്പിക്കുന്നത്.അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി സംശയകരമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചത്.ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം ഗൗരവമില്ലെന്നാണ് വനം മന്ത്രി അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി നടപടി ഒന്നും വേണ്ടെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. വീണ്ടും അന്വേഷണം നടത്തണം എന്ന വിശദീകരണത്തോടെ…

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് തൊഴിൽദായകരായി ഉയരണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 1000 ജനസംഖ്യയിൽ അഞ്ചുപേർക്ക് എന്ന രീതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കണം. പ്രാദേശികമായ സാധ്യതകളും അവസരങ്ങളും മനസ്സിലാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് യോഗങ്ങള്‍ വിളിച്ചുചേർക്കുന്നത്. തൊഴിലും വരുമാനവും ഉറപ്പിക്കാനുള്ള സമീപനത്തോടെ കുടുംബശ്രീ സംവിധാനത്തെ സമകാലികമാക്കണം. അടുത്ത അഞ്ചുവർഷം നവകേരള നിർമ്മാണത്തിനുള്ള കർമ്മപദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുതിയ സമീപനവും പുതിയ ലക്ഷ്യബോധവും കൈക്കൊള്ളണമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. 2021-22 വാർഷിക പദ്ധതി…

Read More

തിരുവനന്തപുരം: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്കു തിരികെ നല്‍കാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തില്‍ മൂന്നംഗ സമിതിയായിരിക്കും പ്രവര്‍ത്തിക്കുക. തിരിമറി കേസില്‍ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു ്െനൂര്‍ കവിട്ട് പോകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ പൊതുവായ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സും നീതി സ്റ്റോറുകളും കരുവന്നൂര്‍ ബാങ്കിനുണ്ട്. ഇവിടെ നിന്നും വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ട് പോകുക. നിക്ഷേപകര്‍ക്ക് നിക്ഷേപം തിരികെ നല്‍കുന്നതിനുള്ള പാക്കേജ് തയ്യാറാക്കി വരുകയാണ്. തിരികെ നല്‍കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്‍, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ് എന്നിവയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള നടപടികളും…

Read More