Author: staradmin

മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്‌റൈൻ സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച് വി. മുരളീധരൻ ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൾറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗഡുമായി ഇന്ത്യയിലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. “ഇന്ത്യയിലെ ബഹ്റൈൻറെ അംബാസഡർ അബ്ദുൽറഹ്മാൻ അൽ ഗൗഡുമായി എന്റെ ഓഫീസിൽ സംവദിക്കുന്നതിൽ സന്തോഷം. ബഹറിനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു, ” എന്നും വി. മുരളീധരൻ ഇന്നലെ ട്വീറ്റ് ചെയ്തു.

Read More

തിരുവനന്തപുരം: കെ സുധാകരനും വിജയരാഘവനും സ്പീക്കർ എംബി രാജേഷും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലബാർ വർഗീയകലാപത്തിൽ നിർദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപി സിസി പ്രസിഡന്റ് കെ സുധാകരനും സിപിഎം സെക്രട്ടറി എ വിജയരാഘവനും സ്പീക്കർ എംബി രാജേഷും ചരിത്ര സത്യങ്ങളെ മനഃപൂർവം വളച്ചൊടിക്കുകയാണ് . കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് . കലാപകാരികൾ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവർ സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റിൽ പെട്ടില്ല. 1975 ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാർ കലാപ നേതാക്കളായ വാരിയൻ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോൺഗ്രസ്സ് – സിപിഎം – മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച് മുഹമ്മദ് കോയയും നേതൃത്വം നൽകിയ സർക്കാർ സ്വാതത്ര്യ സമര സേനാനികളല്ലെന്ന് പറഞ്ഞ്…

Read More

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ സിഗ്‌നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും നടന്‍ നെടുമുടിവേണുവും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. കോവിഡ് കാലഘട്ടത്തില്‍ പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്ന മഴമിഴി പദ്ധതി തുടരുമെന്നും ഇത്തരത്തില്‍ സിനിമാ സാംസ്‌കാരിക രംഗങ്ങളിലെ മുഴുവന്‍ പ്രമുഖരേയും സഹകരിപ്പിച്ചുകൊണ്ടുള്ള കൂടുതല്‍ പദ്ധതികള്‍ക്കു രൂപം നല്‍കുമെന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. കാലംകെട്ട കാലത്ത് കലാകാരന്മാര്‍ എങ്ങിനെ ജീവിക്കുന്നു എന്ന കാര്യം ആലോചിക്കാന്‍ പോലും ഭയമാണ്. ഈ സാഹചര്യത്തില്‍ കലാകാരന്മാര്‍ക്കു കൊടുക്കുന്ന ചെറിയ സഹായത്തിനു പോലും വലിയ മൂല്യമുണ്ടെന്ന് നെടുമുടി വേണു പറഞ്ഞു. പാരമ്പര്യ കലാരൂപങ്ങള്‍ അവയുടെ തനത് രീതിയിലും സാഹചര്യത്തിലും അവതരിപ്പിച്ച് ഷൂട്ട് ചെയ്ത് ആര്‍ക്കൈവ് ചെയ്യുക എന്നത് ദീര്‍ഘ വീക്ഷണത്തോടെയുള്ള സംരംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ്…

Read More

തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. മിച്ചംവരുന്ന പാൽ മിൽമ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി പാൽപ്പൊടിയാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വന്തമായി പാൽപ്പൊടി ഫാക്ടറി യാഥാർഥ്യമാകുന്നതോടെ ഇക്കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാകും. മൂല്യവർധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പനീർ യൂണിറ്റിനും മിൽമ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന മേഖലയിലേക്കു വലിയ തോതിൽ ചെറുകിട സംരംഭങ്ങൾ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവർ ഈ മേഖലയോടു വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവർക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നൽകേണ്ടതുണ്ട്. സെന്റർ…

Read More

മനാമ: ബഹ്‌റൈൻ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. സുധീർ ഉണ്ണിയാണ് മരണപ്പെട്ടത്. 53 വയസായിരുന്നു. അവൽ മറീനിൽ ജോലി ചെയ്ത് വരികയായിരുന്നു. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. സംഗമം ഇരിഞ്ഞാലക്കുടയുടെ സജീവ അംഗമായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍ വിദ്യാഭ്യാസ വകുപ്പു പരിഷ്‌കരിച്ചു. വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരവും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. https://itiadmissions.kerala.gov.in എന്ന ‘ജാലകം’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍…

Read More

മസ്‌കത്ത്: കോവിഷീല്‍ഡ് ഉള്‍പ്പെടെ അഞ്ച് കൊവിഡ് വാക്‌സിനുകള്‍ക്ക് ഒമാൻ അംഗീകാരം നൽകി. ഓക്‌സ്ഫഡ് അസ്ട്രാസെനെക്ക, ഫൈസര്‍ ബയോഎന്‍ടെക്, സിനോവാക്, സ്പുട്‌നിക് വി എന്നിവയാണ് രാജ്യത്ത് അംഗീകരിച്ചിട്ടുള്ള മറ്റു വാക്‌സിനുകള്‍. ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നതാണ് പുതിയ യാത്രാ നിബന്ധന. അംഗീകൃത വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചതായിട്ടുള്ള, അല്ലെങ്കില്‍ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ മതിയാവുന്ന വാക്‌സിന്‍ സ്വീകരിച്ചതായുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാനിലേക്ക് യാത്രാ അനുമതി. സര്‍ട്ടിഫിക്കറ്റില്‍ സാധുത പരിശോധിച്ച് ഉറപ്പാക്കാവുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമാണ്.

Read More

മനാമ: കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ഓണം ആഘോഷിക്കാൻ കഴിഞ്ഞ ആഴ്ചയിൽ 120 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും പൂക്കളും ബഹ്‌റൈനിൽ ഇറക്കുമതി ചെയ്തു. കൂടാതെ, 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തോടനുബന്ധിച്ചുള്ള ഓണസദ്യയ്ക്ക് 20,000 ത്തിലധികം വാഴയിലകളും ഇറക്കുമതി ചെയ്തു. തിരുവോണം ആഘോഷിക്കുന്നതിനായി ഇന്ത്യൻ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. കസവ് സാരി, ധോതികൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയ പരമ്പരാഗത ഓണ വസ്ത്രങ്ങളും വിപണിയിലെത്തിയിരുന്നു.

Read More

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഹൃദയ സ്പർശം എന്ന പേരിൽ ഒരുക്കുന്ന രണ്ടാം രക്തദാന ക്യാമ്പ് നാളെ വെള്ളിയാഴ്ച (27 / 08 / 2021 ) സൽമാനിയ ആശുപത്രിയിൽ രാവിലെ 8 മണി മുതൽ 1 മണി വരെയുള്ള സമയത്തു നടക്കുന്നതാണ് എന്ന് തണൽ ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് ഓരോ സെക്കന്റിലും രക്തം ആവശ്യമായി വരുന്ന സമയത്ത് അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് രക്ത ദാനം ചെയ്യുവാൻ തയ്യാറുള്ള ആരോഗ്യപരമായ പ്രശ്നങ്ങളില്ലാത്ത വ്യക്തികൾ സ്വമേധയാ തയ്യാറാവണമെന്നും രക്തദാനമെന്ന മഹാ പ്രവർത്തിയുടെ ഭാഗമാകണമെന്നും തണൽ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരിയും ജനറൽ സിക്രട്ടറി മുജീബ് മാഹിയും പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു. രക്ഷണം നൽകുവാൻ തയ്യാറുള്ളവർ https://tinyurl.com/yscyf8mr എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുകയോ മുജീബ് റഹ്‌മാൻ (33433530) , ഇബ്രാഹിം പുറക്കാട്ടിരി ( 39478807 ) റഷീദ് മാഹി (39875579 ) എന്നീ നമ്പറുകളിലൂടെ ബന്ധപ്പെടുകയോ വേണമെന്നും ഭാരവാഹികൾ…

Read More

ന്യൂഡല്‍ഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുപതി , രവി തേജ, രാകുല്‍ പ്രീത് സിങ്, പുരി ജഗനാഥ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാലു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാനാണ് നോട്ടിസ്. രാകുൽ പ്രീത് സിങ് (സെപ്റ്റംബർ 6), റാണ ദഗ്ഗുപതി (സെപ്റ്റംബർ 8), രവി തേജ (സെപ്റ്റംബർ 9), പുരി ജഗനാഥ് (ഓഗസ്റ്റ് 31) എന്നീ ദിവസങ്ങളിലാണു ചോദ്യം ചെയ്യലിനു ഹാജരാകേണ്ടത്. മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017-ലാണ് തെലങ്കാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചാർമി കൗർ, നവദീപ്, മുമൈദ് ഖാൻ, നന്ദു, തരുൺ, തനിഷ്, രവി തേജയുടെ ഡ്രൈവർ എന്നിവരാണു ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റുള്ളവർ. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് തെലങ്കാന എക്‌സൈസ് വകുപ്പ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്യുകയും 62 പേരെ…

Read More