Author: staradmin

മനാമ: മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിന് ബഹ്‌റൈൻ പ്രതിഭ സ്വീകരണം നൽകി. ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന സ്വീകരണ യോഗത്തിന് പ്രതിഭ ജനറൽ സെക്രെട്ടറി പ്രദീപ് പതേരി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ശ്രീജിത്ത് ആശംസകൾ നേർന്ന് സംസാരിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് കേരളത്തിലെ മതേതര മൂല്യങ്ങളെ കാത്ത് സൂക്ഷിക്കാനും , കേരള വികസനത്തെ ത്വരിതപ്പെടുത്താനും പ്രവാസി മലയാളികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. അനാവശ്യമായ വിവാദങ്ങൾ അന്തരീക്ഷത്തിൽ പടർത്തി വികസന യാഥാർത്ഥ്യങ്ങളെ ജനങ്ങളിൽ നിന്നും ഒളിപ്പിച്ചു വെക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയ പാർട്ടികളും അതിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങളും. ഇരുപത് വർഷത്തിന് ശേഷമുള്ള ഒരു കേരളത്തെ ഇന്നെ ചിന്തിച്ച് പ്രവർത്തിക്കേണ്ട എന്നാണ് കെ. റെയിൽ വിരോധം പറയുന്ന ആളുകളുടെ വാദം. അത് അപ്പോൾ മതി എന്നാണ്. നാല് കുടുംബങ്ങൾക്ക് ഒരു കാറ് എന്നതാണ്…

Read More

തിരുവനന്തപുരം: കിളിമാനൂർ നഗരൂർ കരവാരം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശങ്ങളായ പാറമുക്ക് പുല്ലുതോട്ടം പ്രദേശങ്ങൾ പന്നി ശല്യം രൂക്ഷമെന്ന് പരാതി. കടവിള , പുല്ല് തോട്ടം പുലരിയിൽ മണികണ്ഠൻ (60 )ആണ് ഇന്നലെ രാവിലെ എട്ടര മണിയോടുകൂടി പന്നിയുടെ ആക്രമണത്തിനിരയായത്.വീടിന് സമീപത്തെ കൃഷി തോട്ടത്തിലെ മരച്ചീനി പന്നികൾ നശിപ്പിക്കുന്നതായിഅറിയുകയും തുടർന്ന് രാവിലെ ശേഷിക്കുന്ന മരച്ചീനി ഭാര്യയുമൊത്ത് പിഴുത് മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പന്നിയുടെ തേറ്റ കൊണ്ട് ഉണ്ടായ ആക്രമണത്തിൽ മണികണ്ഠൻ്റെ വയറിൽ വലിയ മുറിവ് ഉണ്ടായി ഏതാനും ആഴ്ചകൾക്കു മുമ്പ് രാത്രി 9 മണിയോടുകൂടി പാറ മുക്ക് ഭാഗത്ത് പന്നി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയും അതിലുണ്ടായിരുന്ന തട്ടത്തുമല സ്വദേശിയായ ഗൃഹനാഥയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി കാലങ്ങളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ പകലും തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പന്നികളെ അമർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതർ സത്വര നടപടികൾ എത്രയും വേഗം കൈകൊള്ളണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Read More

ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനും ഇവയുടെ വികസന പ്രവർത്തനങ്ങൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള നൂതനമായ ആശയങ്ങൾ നടപ്പിൽ വരുത്തിയും സ്റ്റാർട്ടപ്പുകളുടെ ധ്രുതഗതിയിലുള്ള വളർച്ചക്കാവശ്യമായ എക്കോസിസ്റ്റം സൃഷ്ടിച്ചെടുത്താണ് ഇത്തവണയും കേരളം ടോപ്പ് പെർഫോമർ പട്ടികയിൽ ഇടം പിടിച്ചത്. കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി നിയമിച്ച വിദഗ്ദ്ധ സമിതിയാണ് ഈ അവാർഡ് നൽകുന്നത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലൻ്റ് റാങ്കിംഗിലും കേരളം ഏഷ്യയിൽ ഒന്നാമതെത്തിയിരുന്നു. നമ്മുടെ നാട്ടിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവരേയും തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും വിവാദത്തിലാക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകുന്ന മറുപടി കൂടിയാണ് ഇത്തവണത്തെ സ്റ്റാർട്ടപ്പ് റാങ്കിങ്ങ്. സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി സംസ്ഥാന സർക്കാർ കൈക്കൊണ്ട വിവിധ പ്രവർത്തനങ്ങളെ അവാർഡ് നിർണയിച്ച സമിതി പ്രത്യേകം പരാമർശിച്ചു . കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനവും…

Read More

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയിലൂടെ കൈവരുന്ന ജീവിത സൗകര്യങ്ങൾ എല്ലാ മനുഷ്യർക്കുമെന്നോണം മലയാളിക്കും അവകാശപ്പെട്ടതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മേയേഴ്സ് കൗൺസിലും ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമെനും കിലയും കെ.എം സി എസ് യു വും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നവകേരളവും നവനഗരസഭകളും’ കർമ്മ പരിപാടിയുടെ ഭാഗമായ കൊല്ലം ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ കേരളീയർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് ബാലഗോപാൽ പറഞ്ഞു.അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പടെ മുപ്പത്തഞ്ച് ലക്ഷത്തോളം പേർക്ക് പരിരക്ഷ നൽകുന്ന മെഡിസെപ്പ് എന്നും അദ്ദേഹം പറഞ്ഞു. ബഹു .കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു, കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ജയൻ,കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, പരവൂർ നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ്…

Read More

മനാമ: പാക്‌ട് ഓണപൂത്താലം ആഘോഷങ്ങൾക്ക് അനീഷ് നിർമലൻ നയിച്ച “മായാപ്രപഞ്ചം” എന്ന ഓൺലൈൻ ഫാമിലി ക്വിസ് മത്സരത്തോടെ സമാരംഭം. ബഹ്‌റിനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പമ്പാവാസൻ നായർ, പ്രേംജിത് നാരായണൻ, രഞ്ജിത്ത് എം കെ എന്നിവരാണ് ഈ കുടുംബ മത്സര വേദിയിൽ മുഖ്യ അതിഥികളായി എത്തിയത്. 30 ടീമുകൾ വാശിയോടെ പങ്ക് എടുത്ത മത്സരങ്ങൾക്കൊടുവിൽ വിജയികളായവർ ദേവിക സുരേഷും കുടുംബവും , സജ്‌ന സതീഷും കുടുംബവും കൃപ രാജീവും കുടുംബവും ആണ്. വിവിധ കളികളുമായി ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി & പായസ മത്സരം, എന്നിങ്ങനെ നിരവധി പരിപാടികൾ അണി നിരക്കുന്ന ഓണപൂത്താലം, സെപ്തംബർ പതിനാറിന് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്ന പൊന്നോണസദ്യയോട് കൂടെയാണ് അവസാനിക്കുക.

Read More

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. https://youtu.be/cTzQfu2lfUw ഈ കേസിന്‍റെ അന്വേഷണത്തില്‍ 24.6.2022 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കി യിരുന്നു. അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍…

Read More

തിരുവനന്തപുരം: വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വർദ്ധനവ് വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർദ്ധനവ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. പിസി ജോര്‍ജിന് ജാമ്യം പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. പിസി ജോര്‍ജിന് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു. പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്യം ഇല്ലെന്നും അന്തസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളം കണക്കാക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊല്ലം: കടയ്ക്കലിൽ പെയ്ത മഴയിൽ ഒരു വീട് പൂർണ്ണമായും നശിച്ചു. പുല്ലുപണ ഇരുട്ടപച്ചയിൽ അനീഷിൻറെ വീടാണ് അപകടത്തിൽ പെട്ടത്. https://youtu.be/Pz-qj9yByzE പ്രൈവറ്റ് ബസ് കണ്ടക്ടറാണ്‌ ആണ് അനീഷ്. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ടപ്പെട്ട അനീഷ് ഒറ്റക്കാണ് താമസം. ഓടും, ഷീറ്റു മായിരുന്നു മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിൽ ആളില്ലായിരുന്ന സമയമായതുകൊണ്ട് ദുരന്തം ഒഴിവായി.

Read More

കണ്ണൂർ: തളിപ്പറമ്പിൽ മുഖം മൂടിസംഘം കാർ അടിച്ച് തകർത്തു. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടന്‍റെ ഇന്നോവ കാറിന് നേരെയാണ് ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്. അക്രമത്തിൽ പരിക്കേറ്റ ദിൽഷാദിനെയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രവർത്തകനും സിപിഎം ഞാറ്റുവായൽ ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദീഖിനെയും തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. ജുമാഅത്ത് കമ്മിറ്റിയുടെ വഫഖ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏതാനും ദിവസങ്ങളായി വിവാദങ്ങൾ നടന്നുവരികയാണ് . ഇതിൻറെ തുടർച്ചയാണ് അക്രമം എന്ന് സമിതി  ഭാരവാഹികൾ ആരോപിച്ചു. ഈ സംഭവത്തിന് പിന്നാലെ കണ്ണൂർ കുറ്റിക്കോലിൽ ലീഗ് ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിന് അക്രമികൾ തീയിട്ടു. സി എച്ച് മന്ദിരം കത്തി നശിച്ചു. രാത്രി ഒരു മണിയോടെയാണ് സംഭവം. ഓഫീസിന് അകത്തെ ടി വി തകർത്തിട്ടുണ്ട്. സംഭത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സാമൂഹ്യവിരുദ്ധരാണ് അക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ…

Read More