Author: staradmin

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,650 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1195…

Read More

എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കില്ലെന്ന് ഹരിത. പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും നീതി കിട്ടിയില്ലെന്നും ഹരിത ഭാരവാഹികൾ.ഇന്നലെ നടന്ന ചർച്ച തൃപ്തികരമല്ലെന്നും നേതാക്കൾ. ഹരിതയും എം.എസ്.എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായത് കൊണ്ട് യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടെയും പ്രാതിനിധ്യത്തോടെ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മുസ്‍ലിം ലീഗ് അറിയിച്ചു.

Read More

കോഴിക്കോട്: കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 29, 30 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 29ാം തിയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30ന് ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമോ അതിശക്തമോ ആയ മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം. മുതൽ 204.4 എം.എം. വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ നാല് ദിവസത്തേക്ക്…

Read More

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മഹാമാരിയെ കേരളം പ്രചാരവേലകൾക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ശാസ്ത്രീയമായുള്ള പ്രതിരോധമാർഗ്ഗങ്ങൾ അവലംബിച്ചതുകൊണ്ടാണ് ഡൽഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ഒരുവർഷത്തോളം എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തി ‘കരുതലിന്റെ പാഠം’ പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോൾ കാണാനില്ലെന്ന് മുരളീധരൻ പരിഹസിച്ചു. കേരളം രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്  അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 58.76 കോടിയിലധികം (58,76,56,410) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 1,03,39,970 ഡോസുകൾ കൂടി ഉടൻ ലഭ്യമാക്കും. 3.77 കോടി (3,77,09,391) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

Read More

മനാമ: സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപം. ഇതിനെ വര്‍ഗീയ ലഹളയാക്കി മാറ്റാനുള്ള നീക്കം അപലപനീയമാണ്. ഈ നീക്കം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരോട് നടത്തുന്ന നീതികേടാണെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ആക്ടിംഗ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവര്‍ പറഞ്ഞു. സംഘ്പരിവാറിന്റെ കുഴലൂത്തുകാരായി രാജ്യത്തിന്റെ ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറിയിരിക്കുന്നുവെന്നത്, ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം പിന്നിടുമ്പോഴാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സ്വാന്ത്ര്യ സമരത്തില്‍ ഒരു പങ്കുപോലും അവകാശപ്പെടാനില്ലാത്തവരുടെ…

Read More

ഡൽഹി: ഗുഡ്ഗാവ് സീറോ മലങ്കര രൂപതാ അധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. പത്തനംതിട്ട റാന്നി സ്വദേശിയായ അഭിവന്ദ്യ തിരുമേനി ബദനി സന്യാസസമൂഹം അംഗമായിരുന്നു. ബദനി സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ആയിരിക്കയാണ് സഭയുടെ ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിതനാകുന്നത്. സീറോ മലങ്കര സഭയിലെ ഗുഡ്ഗാവ് രൂപതയുടെ മെത്രാൻ ആയിരുന്നു തിരുമേനി. സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007ൽ ചുമതലയേറ്റു. 2015ൽ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 25 ന് നടത്തിയ 17,631 കോവിഡ് ടെസ്റ്റുകളിൽ 130 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 43 പേർ പ്രവാസി തൊഴിലാളികളാണ്. 68 പുതിയ കേസുകൾ സമ്പർക്കം മൂലവും 19 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.74% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 90 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,69,572 ആയി വർദ്ധിച്ചു. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 973 പേരാണ്. ഇവരിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 971 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 58,32,213 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,38,225 പേർ ഓരോ ഡോസും 10,81,480 പേർ രണ്ട് ഡോസും 2,46,335 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

തിരുവല്ല: ചലച്ചിത്ര നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരതരാവസ്ഥയില്‍. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. നൗഷാദ് ആലത്തൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.

Read More

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. സിയാര്‍ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍ വച്ച് താലിബാന്‍ സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാര്‍ ട്വീറ്റ് ചെയ്തു. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു. കൈത്തോക്കുപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിയാറിന്റെ ഫോണും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More