- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: staradmin
കൊല്ലം :- സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം രാത്രി വീട്ടിൽ കഴിയാൻ നിവൃത്തിയില്ലാതെ യുവതിയും മക്കളും തീവണ്ടിയിൽ അഭയം തേടിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസേടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ജില്ലാകളക്ടറും ജില്ലാപോലീസ് മേധാവിയും വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതിക്ക് പരാഹാരം കാണണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന മഞ്ജുവിന്റെയും മക്കളുടെയും ദുരിതത്തിലാണ് കമ്മീഷൻ ഇടപെട്ടത്. അനാഥാലയത്തിൽ വളർന്ന മഞ്ജുവിന് സുനാമി ഫ്ലാറ്റിൽ താമസ സൗകര്യം ലഭിച്ചപ്പോഴാണ് ചില സാമൂഹികദ്രോഹികൾ വാതിലിൽ മുട്ടിയും വൈദ്യുതി ബന്ധം വിഛേദിച്ചും വീടുകയറി ആക്രമിച്ചും ഇവരെ ഉപദ്രവിക്കാൻ തുടങ്ങിയത്. തുടർന്നാണ് മഞ്ജുവും രണ്ടു കുട്ടികളും തീവണ്ടിയിൽ അഭയം തേടിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ജനുവരി 16ന് വാക്‌സിനേഷന്‍ ആരംഭിച്ച് 223 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂര്‍ത്തീകരിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും യജ്ഞത്തിന്റെ ഭാഗമായി പ്രതിദിനം വാക്‌സിന്‍ നല്‍കാനായി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത്…
കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാംപയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ലെന്ന് സിഇഒ എം എ നിഷാദ് പറഞ്ഞു. വ്യാജ വെബ്‌സൈറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് വഴി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം നറുക്കെടുപ്പില്‍ വിജയിയാകുമെന്നും സമ്മാനങ്ങള്‍ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് വ്യാജ ഓഫറുകള്‍ എത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ ലുലു ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നിയമനടപടി സ്വീകരിക്കും. ലിങ്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തയതിന് ശേഷം മാത്രം വ്യക്തിപരമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുക. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് ലുലുവിന്റെ പേരില്‍ നടക്കുന്ന വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പിനെ അതീവശ്രദ്ധയോടെയാണ്…
തിരുവനന്തപുരം: ആശുപത്രികളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ എ എസ് രചിച്ച ‘ക്രിയേറ്റിങ് വാല്യു ഇന്‍ ഹെല്‍ത്ത് കെയര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിരവധി ആളുകള്‍ വരുന്ന സ്ഥലമാണ് ആശുപത്രികള്‍. ഇവിടെ ശരിയായ രീതിയിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമുക്തഭടൻമാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ വികസന സമിതികള്‍ വഴി പുതുതായി നിയമിക്കുന്ന സുരക്ഷാജീവനക്കാര്‍ വിമുക്ത ഭടൻമാരായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരെ പിരിച്ചുവിടുമെന്ന് ഇതിനര്‍ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ ഏറ്റവുമടുത്തുള്ള പോലീസ് എയിഡ് പോസ്റ്റിലേക്ക് കൂടി നല്‍കിയാല്‍ മേല്‍നടപടികള്‍ പെട്ടന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങള്‍ പോലും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വലിയ തോതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളം പിടിച്ചു നിന്നത് ആരോഗ്യമേഖലയിലെ ജനകീയ ബദല്‍ കൊണ്ടാണ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എല്‍. ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റര്‍ സൗകര്യമോ ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതില്‍ 1020 കോവിഡ് രോഗികളും 740 നോണ്‍ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതില്‍ 444 കോവിഡ് രോഗികളും 148 നോണ്‍ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകള്‍ (75 ശതമാനം) ഒഴിവുണ്ട്. കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനല്‍ഡ് ആശുപത്രികളിലായി 20,724 കിടക്കകള്‍ സജ്ജമാണ്. ഈ ആശുപത്രികളില്‍…
തിരുവനന്തപുരം: കേരള ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടു പോകണമെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചു. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്ക് സമാനമായി അത്യാധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഐടി ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് പൂര്‍ണമായും ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ബാങ്കിലുണ്ടാകും.മറ്റ് ദേശസാല്‍കൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ബിസിനസ് പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്കിലെ നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകള്‍ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. കുടിശികക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബാങ്കിനു കനത്ത ബാദ്ധ്യത വരാത്ത രീതിയിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമപരമായ തിരിച്ചുപിടിക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരാത്ത തരത്തിലായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ ബാങ്കിന്റെ…
നരക തുല്യമായ നൂറുദിനങ്ങൾ; കൊവിഡിൽ കേരളത്തെ നമ്പർ വണ്ണാക്കി പിണറായി സർക്കാർ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഏതൊരു പുതിയ സർക്കാരും അതിൻ്റെ മധുവിധു കാലം എന്നറിയപ്പെടുന്ന ആദ്യനാളുകളിൽ വലിയ വിവാദങ്ങളില്ലാതെ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് തുടക്കം കുറിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ രണ്ടാം പിണറായി സർക്കാർ തുടക്കത്തിൽ തന്നെ അതിൻ്റെ സഹജസ്വഭാവം കാണിച്ചു. കോടിക്കണക്കിന് രൂപയുടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങൾ ആദ്യ പിണറായി സർക്കാരിൻ്റെ അവസാന നാളുകളിൽ കൊള്ളയടിക്കപ്പെട്ടതിൻ്റെ വാർത്തകളോടെയാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎമ്മും- സിപിഐയും പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടി. റവന്യൂ-വനം വകുപ്പുകൾ പരസ്പരം പഴിചാരാൻ നോക്കിയെങ്കിലും അഴിമതിയിൽ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോൾ ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന തിരുവനന്തപുരം സ്വർണ്ണക്കടത്തിലെ പ്രധാന പ്രതികളുടെ മൊഴി പുറത്തു വന്നതോടെ ദിവസവും 6 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം വരെ മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു. കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിദേശത്തേക്ക് ഡോളർ കടത്തിയതിൽ…
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തുകയും രജിസട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്.വിവിധ അലവന്‍സുകളില്‍ വര്‍ദ്ധന വരുത്തിയുിട്ടുണ്ട്. ഇന്‍ക്രിമെന്റുകള്‍ നേരത്തയുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായി കാലതാമസമില്ലാതെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2018 ജൂലൈയ്ക്ക് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കും പുതുക്കിയ സ്‌കെയിലിലായിരിക്കും ശമ്പളം ലഭിക്കുക. 6200 രൂപയില്‍ തുടങ്ങി 86,455 ല്‍ അവസാനിച്ചിരുന്ന മാസ്റ്റര്‍ സ്‌കെയില്‍ പരിഷ്‌കരണത്തിന് ശേഷം 9300 രൂപയില്‍ തുടങ്ങി 1,07,950 രൂപയിലായിരിക്കും അവസാനിക്കുക. വിവിധ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അപകടപരമാം വിധം വർദ്ധിക്കുകയാണെന്നും ഇത് തടയാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു. ഇതിനു വേണ്ട ഫണ്ട് സംസ്ഥാന സർക്കാർ നൽകണം. പ്രതിരോധ വോളണ്ടിയർമാർ സജീവമല്ല. വാർഡ്തല പ്രതിരോധ സമിതികൾ പുനസംഘടിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. രോഗ വ്യാപനം തടയുന്നതിൽ സർക്കാരും, ആരോഗ്യ വകുപ്പും പൂർണ്ണമായി പരാജയപ്പെട്ടു. ഐഎസിഎംആറിന്റെയും, കേന്ദ്ര സർക്കാരിൻ്റേയും നിർദ്ദേശങ്ങൾ പാലിക്കാത്തതും പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിച്ചതുമാണ് കേരളത്തിലെ ഗുരുതരമായ രോഗ വ്യാപനത്തിന് കാരണം. സംസ്ഥാനത്ത് സർക്കാർ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാർ നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ഇൻസ്റ്റിറ്റുഷണൽ ക്വാറൻറിൻ സംവിധാനം അട്ടിമറിച്ച് പകരം ഹോം ക്വാറൻ്റിൻ സംവിധാനം നടപ്പാക്കിയതാണ് രോഗ വ്യാപനം രൂക്ഷമാകാൻ കാരണം. ഇന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയത് 35% രോഗികളും വീടുകളിൽ നിന്നാണന്നാണ്. സംസ്ഥാനത്ത് ബഹുഭൂരിപക്ഷം വീടുകളിലും ഹോം ക്വാറൻറിൻ സൗകര്യമില്ല. ഒരാൾക്ക് രോഗം…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1445 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 504 പേരാണ്. 1662 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8637 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 255, 19, 130തിരുവനന്തപുരം റൂറല്‍ – 214, 37, 67കൊല്ലം സിറ്റി – 364, 26, 22കൊല്ലം റൂറല്‍ – 65, 65, 113പത്തനംതിട്ട – 50, 50, 79ആലപ്പുഴ – 16, 5, 17കോട്ടയം – 90, 78, 342ഇടുക്കി – 47, 2, 5എറണാകുളം സിറ്റി – 90, 23, 20എറണാകുളം റൂറല്‍ – 73, 17, 141തൃശൂര്‍ സിറ്റി – 3, 3, 0തൃശൂര്‍ റൂറല്‍ – 14, 12, 29പാലക്കാട് – 18,…