- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന്‍ വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
Author: staradmin
റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ കുട്ടി വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ: നെറ്റ് വർക്ക് ലഭിക്കൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും മരണത്തിൻ്റെ വ്യാപാരികൾ- യുവമോർച്ച
തിരുവനന്തപുരം: യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ചു.കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ മന്ത്രി വീണാ ജോർജുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. സംസ്ഥാന സർക്കാറിൻ്റെ കോവിഡ് പ്രതിരോധം അശാസ്ത്രീയമായിരുന്നു. ഇൻസ്റ്റിറ്റ്യൂഷണൻക്വാറൻറ്റൈൻ ഒരുക്കുന്നതിൽ സർക്കാർ കാണിച്ച അലംഭാവമാണ് തീവ്ര വ്യാപനത്തിന് കാരണമായത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ വാക്സിൻ പോലും ഫലപ്രദമായി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ല. കേരളത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നാണംകെട്ട് നിൽക്കേണ്ടി വന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് പൂർണ്ണ പരാജയമാണെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വ്യക്തമായിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയുടെ മുൾമുനയിലാണ്. മുഖ്യമന്ത്രിയും ആര്യോഗ്യമന്ത്രിയും മരണത്തിൻ്റെ വ്യാപാരികൾ ആയി മാറിയിരിക്കുന്നു എന്നും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.…
തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ 27-08-2021 മുതൽ 30-08-2021 വരെ തീയ്യതികളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 28-08-2021: ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 29-08-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27-08-2021:എല്ലാ ജില്ലകളിലും 28-08-2021:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസറഗോഡ് 29-08-2021:കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 30-08-2021:…
തിരുവല്ല: പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ എം.വി.നൗഷാദ്(54) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. കാഴ്ച, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. പ്രമുഖ കാറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ്. ടെലിവിഷൻ കുക്കറി ഷോകളിലൂടെയാണ് നൗഷാദ് മലയാളികൾക്ക് സുപരിചിതനാകുന്നത്. തിരുവല്ലയിൽ റസ്റ്റോറന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽ നിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിക്കുകയായിരുന്നു. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമ്മാതാവായി തുടക്കമിടുന്നത്. ഭാര്യ: പരേതയായ ഷീബ, മകൾ: നഷ്‌വ
ഒറിഗണില്‍ പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കി ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ ഉത്തരവിറക്കി
ഒറിഗണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് ഡല്‍റ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. വാക്‌സിനേറ്റ് ചെയ്തവര്‍ക്കും ഇത് ബാധകമാണെന്ന് ആഗസ്‌ററ് 24ന് പുറത്തിറക്കിയ ഗവര്‍ണ്ണറുടെ ഉത്തരവില്‍ ചൂണ്ടികാണിക്കുന്നു. കോവിഡിനെ തടയുന്നതിന് ഏറ്റവും ഫലപ്രദമാര്‍ഗമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതു മാസ്‌ക്ക് ധരിക്കുകയും, സാമൂഹ്യ അകലം പാലിക്കുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.കഴിഞ്ഞവര്‍ഷം കോവിഡ് 19 സ്ഥിരീകരിക്കുന്ന രോഗികളേക്കാള്‍ കൂടുതല്‍ സാധ്യത ഇപ്പോള്‍ വ്യാപിച്ചിരിക്കുന്ന ഡല്‍റ്റാ വേരിയന്റിനാണെന്ന് സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഡീന്‍ സൈസ് ലിന്‍ജര്‍ അഭിപ്രായപ്പെട്ടു. നാസാദ്വാരത്തിലൂടെ എളുപ്പം ഡല്‍റ്റാ വേരിയന്റ് വ്യാപിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. പുറത്ത് മാസ്‌ക്ക് ധരിക്കണമെന്നതു നിര്‍ബന്ധമാണെങ്കിലും കുടുംബാംഗങ്ങള്‍ ഒത്തു ചേരുമ്പോള്‍ മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടേയും, ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കയാണെന്നും, മാസ്‌ക്കും, വാക്‌സിനേഷനും മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്യാത്തവര്‍ ഉടനെ വാക്‌സിനേറ്റ് ചെയ്യണമെന്നും, അതിനുള്ള…
മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ പ്രതിക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ
മിഷിഗണ്‍ : മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയായ 25 വയസ്സുകാരന്‍ ടൈ ഗാര്‍ബിനെ 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി റോബര്‍ട്ട് ജോണ്‍കര്‍ ഉത്തരവിട്ടു . ആഗസ്‌ററ് 25 ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത് .ഒരു ഡസനിലധികം പേര്‍ പ്രതികളായുള്ള ഈ ഗൂഡാലോചനയില്‍ അഞ്ചു പേര്‍ കുറ്റം നിഷേധിച്ചിരുന്നു . അവരുടെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും. ടൈ ഗാര്‍ബിന് 75 മാസത്തെ തടവും തുടര്‍ന്ന് 3 വര്‍ഷത്തേക്ക് നല്ല നടപ്പും 2500 ഡോളര്‍ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത് . എയര്‍പ്ലെയ്ന്‍ മെക്കാനിക്കാണ് ടൈ ഗാര്‍ബിന്‍ . വിധി പ്രസ്താവിച്ച ഉടനെ ഗവര്‍ണറോടും കുടുംബാംഗങ്ങളോടും ചെയ്ത തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു ഞാന്‍ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതി പറഞ്ഞു . സംസ്ഥാന ഗവണ്മെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഡാലോചനയില്‍ 2020 ഒക്ടോബര്‍ എട്ടിന് ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലാണ്…
ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കുന്നതിന് കോവിഡ് വാക്‌സിന്‍ തിരസ്കരിച്ച മാതാവും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചു
അലബാമ: ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു . ഹേലി റിച്ചാര്‍ഡ്‌സണ്‍ (32) ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു എന്നിവരാണ് കോവിഡിന് കീഴടങ്ങിയത് .കോവിഡിനെ തുടര്‍ന്ന് നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ ആഗസ്‌ററ് 18 ന് കുഞ്ഞും രണ്ടു ദിവസത്തിന് ശേഷം ആഗസ്റ്റ് 20 ന് മാതാവും അന്തരിക്കുകയായിരുന്നു. ഫ്‌ലോറിഡ പെന്‍സ കോള അസന്‍ഷന്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലെ നഴ്സായിരുന്നു ഹേലി . ഇവരും ഭര്‍ത്താവും രണ്ടു വയസ്സുള്ള മകളും ഒരുമിച്ച് അലബാമയിലായിരുന്നു താമസിച്ചിരുന്നത്. ജൂലായ് ഒടുവിലാണ് ഹേലിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഭയമാണ് ഇവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കിയതെന്ന് ഭര്‍ത്താവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു . കോവിഡ് വന്നുവെങ്കിലും വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും അലബാമ മൊബൈല്‍ യു.എസ്എ. ഹെല്‍ത്ത്…
മനാമ: ബഹ്റൈനിലേക്കുള്ള യാത്രാ പ്രവേശന നടപടിക്രമങ്ങൾ പുതുക്കി സിവിൽ ഏവിയേഷൻ അഫയേഴ്സ്. ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്നവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10ാം ദിവസവുമാണ് പരിശോധന നടത്തേണ്ടിയിരുന്നത്. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരമാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ തുടരും. റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് ഇനി പട്ടിക പുതുക്കുന്നത്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും, 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും നിലവിൽ ബഹ്‌റൈനിൽ റെസിഡൻസ് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺ അറൈവൽ വിസയ്ക്ക് അർഹരായ രാജ്യങ്ങളിൽ നിന്നും വരുന്നവർ, യാത്ര പുറപ്പെടുന്നതിന് മുമ്പ് www.evisa.gov.bh എന്ന വെബ്സൈറ്റിലൂടെ വിസ ഓൺ അറൈവൽ യോഗ്യത ഉറപ്പു വരുത്തണം.…
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്.അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ സ്‌ഫോടനമെന്നാണ് സൂചന. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഉള്ളതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാബൂൾ വിമാനത്താവളത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ആവശ്യപ്പെട്ടിരുന്നു. ആളപായമുണ്ടെന്നും എന്നാൽ എത്രയാണെന്നോ ഏതൊക്കെ രാജ്യക്കാരാണെന്നോ വ്യക്തമായിട്ടില്ല. ഇതുവരെ 90000 അഫ്ഗാന്‍ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും ‘കോണ്‍ഗ്രസ്സ് സൈബര്‍ ടീം’ തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായോ, പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സുധാകരന്‍ പറഞ്ഞു.
