- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി
- മഴക്കെടുതി; 3 ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- കപ്പൽ അപകടം; 10 കോടി അനുവദിച്ച് സർക്കാർ, ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ 1000 രൂപയും 6 കിലോ അരിയും
- കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ മുന്നറിയിപ്പ്
- കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
- ഭരണമാറ്റത്തിനു വേണ്ടിയുള്ള കേളികൊട്ട്, പിണറായി സർക്കാർ ഒരു കാവൽ മന്ത്രിസഭ മാത്രമാകും- ചെന്നിത്തല
Author: staradmin
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ പുറത്തിറക്കി. മിമി ആപ്പിലൂടെയുള്ള ആദ്യ വില്‍പന സുപ്രസിദ്ധ ചലച്ചിത്രതാരവും അവതാരകയുമായ ആനിയ്ക്ക് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നടത്തിയത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ (കെഎസ്‌സിഎഡിസി) യുടെ സാമൂഹ്യ-സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കു കീഴില്‍ ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോര്‍ അഡ്വാന്‍സ് ടെക്നോളജീസ് ആന്‍ഡ് മാനേജ്മന്‍റ് ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. മത്സ്യത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമാണ് ഈ ആപ്പ് വഴി ഒരുങ്ങാന്‍ പോകുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മത്സ്യത്തിന് പുറമെ പുതുമയുള്ള മത്സ്യോത്പന്നങ്ങളും ഭാവിയില്‍ മീമീ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന് ശ്രീ സജി ചെറിയാന്‍ പറഞ്ഞു. തങ്ങളുടെ സമീപത്തുള്ള മീമീ സ്റ്റോര്‍…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1416 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1636 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8285 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 234, 25, 83തിരുവനന്തപുരം റൂറല്‍ – 225, 44, 52കൊല്ലം സിറ്റി – 398, 29, 24കൊല്ലം റൂറല്‍ – 59, 59, 120പത്തനംതിട്ട – 53, 48, 34ആലപ്പുഴ – 19, 6, 14കോട്ടയം – 59, 55, 348ഇടുക്കി – 44, 7, 2എറണാകുളം സിറ്റി – 87, 22, 23എറണാകുളം റൂറല്‍ – 74, 20, 152തൃശൂര്‍ സിറ്റി – 3, 3, 1തൃശൂര്‍ റൂറല്‍ – 9, 6, 32പാലക്കാട് – 17,…
തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരിക്കല്‍ കൂടി ഓര്‍ക്കാം: ഹോം ഐസൊലേഷന്‍ എങ്ങനെ? ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍…
കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമതെത്തിച്ച് 20,000 പേരുടെ ജീവനെടുത്തതാണ് ഭരണ നേട്ടം: കെ സുധാകരന്‍
രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോള്‍ കേരളത്തില്‍ മാത്രം തുടര്‍ച്ചയായി മുകളിലോട്ട് ഉയരുകയാണ്. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരില്‍ 1.82 ലക്ഷം രോഗികളും കേരളത്തില്‍ നിന്നാണ്.റ്റിപിര്‍ 19 ശതമാനത്തിന് മുകളിലാണ്. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗദ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് സംബന്ധമായ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനും എത്രയോ മുകളിലാണ്.കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു.സര്‍ക്കാര്‍ കണക്കുപ്രകാരം 20,000 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്.യാഥാര്‍ത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്രപേരെക്കൂടി കേരള സര്‍ക്കാര്‍ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക. ലോകത്തിന് തന്നെ കേരള ആരോഗ്യ…
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്കും. മൈസൂരിലെ ഒരു പ്രശസ്ത എൻജിനീയറിങ് കോളേജിലെ 4 വിദ്യാർ്‌തഥികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇവരിൽ മൂന്ന് പേർ മലയാളികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. വിദ്യാര്‍ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സംഭവശേഷം കാണാതായ വിദ്യാര്‍ഥികള്‍ക്കായാണ് അന്വേഷണം. ഐജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് യുപി സ്വദേശിനിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പറുകള്‍പിറ്റേദിവസം ആക്ടീവ് അല്ലെന്ന്…
ഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ. കനത്ത മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-ഋഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ നദിയിൽ ഒലിച്ചുപോയി. ജഖാൻ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂൺ-ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ നദിയൊഴുകുന്നത് പാലത്തിന് മുകളിലൂടെയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാൽദേവത-സഹസ്രധാര ലിങ്ക് റോഡ് പൂർണമായും നദിയിൽ മുങ്ങി. പാലം രണ്ടായതോടെ ഋഷികേശ്-ദേവപ്രയാഗ്, ഋഷികേശ്-തെഹ്‌റി, ഡെറാഡൂൺ-മസ്സൂറി തുടങ്ങിയ പ്രധാന പാതകൾ അടച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ടെക്സസ് ആശുപത്രികളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 8100 ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരും: ഗവര്‍ണര്‍
ഓസ്റ്റിന്‍ : ടെക്‌സസില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായതും ആശുപത്രികളില്‍ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെ ലഭിക്കാത്തതുമായ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും 8100 നഴ്‌സുമാര്‍, റസ്പിറ്റോറി ടെക്‌നീഷ്യന്മാര്‍ എന്നിവരെ അടിയന്തിരമായി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പ് ആരംഭിച്ച നടപടിയിലൂടെ ഏകദേശം 2500 സ്റ്റാഫിനെ സംസ്ഥാനത്തെ ആശുപത്രികളില്‍ എത്തിക്കുവാന്‍ കഴിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു. ഓഗസ്റ്റ് 26 നു ലഭ്യമായ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ചു സംസ്ഥാനത്ത് ആകെയുള്ള ഇന്റന്‍സീവ് കെയര്‍ ബെഡുകളില്‍ പകുതിയിലധികം കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. രോഗികള്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് വെളിപ്പെടുത്തി.ടെക്‌സസിലെ ആകെയുള്ള ആശുപത്രി ബെഡ്ഡുകളില്‍ നാലിലൊരു ഭാഗവും (52,000) കോവിഡ് രോഗികള്‍ക്കായി മാറ്റിയിരിക്കുന്നതായും സിഎച്ച്എസ് അധികൃതര്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള ഫലപ്രദ ചികിത്സ മോണോ കൊളേനല്‍ ആന്റ് ബോഡി ചികിത്സക്കുള്ള ഇന്‍ഫ്യൂഷന്‍ സെന്ററുകളും ഈ മാസമാദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയതായി ഗവര്‍ണറുടെ…
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേര്‍ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി സി.ഡി.സിയുടെ കോവിഡ് ഡാറ്റായില്‍ ചൂണ്ടികാണിക്കുന്നു. ആഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് 21765 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുകയും 901 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തതായി സി.ഡി.സി. ഡാറ്റാ ഉദ്ധരിച്ച് ‘മയാമി ഹെതല്‍സ്’ റിപ്പോര്‍ട്ട് ചെയ്തു ഭൂരിപക്ഷ മരണവും ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെ തുടര്‍ന്നാണ്.കോവിഡിനെ തുടര്‍ന്ന് ആഗസ്റ്റ് 23 തിങ്കളാഴ്ച സംസ്ഥാനത്ത് 726 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3151909 ആയി ഉയര്‍ന്നു. മരണം 43632 ആയിട്ടുണ്ട്. അതേസമയം അര്‍ഹരായി 11138433 പേര്‍ക്ക് (സംസ്ഥാനത്തെ ജനസംഖ്യയില്‍ 51.90%) ഇതുവരെ രണ്ടു ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി സി.ഡി.സി.യുടെ അറിയിപ്പില്‍ പറയുന്നു.വ്യാഴാഴ്ച്ച 16833 പേരെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3688 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ്. സംസ്ഥാനത്തെ 256 ആശുപത്രികളില്‍ ലഭ്യമായ ഐ.സി.യു ബഡ്ഡുകളില്‍ 55.28%…
ഹൂസ്റ്റണില്‍ 100 ഡോളര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചതോടെ വാക്‌സിനേറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 708% വര്‍ധന
ഹാരിസ് കൗണ്ടി(ഹൂസ്റ്റന്‍): കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇന്‍സെന്റീവായി 100 ഡോളര്‍ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്‌സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 708 ശതമാനം വര്‍ധനവുണ്ടായതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ആഗസ്‌ററ് 26 വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചൊവ്വാഴ്ചയായിരുന്നു ജഡ്ജി 100 ഡോളറിന്റെ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തില്‍ നിന്നും വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്കാണ് തുക ലഭിക്കുകയെന്നും ഇതിന്റെ വിശദവിവരങ്ങള്‍ ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ചയ്ക്കു ശേഷം ഒറ്റ ദിവസം ഹാരിസ് കൗണ്ടിയിലെ 3400 പേരാണ് വാക്‌സീനേഷന്‍ (ഫസ്റ്റ് ഡോസ്) സ്വീകരിച്ചത്. ഹാരിസ് കൗണ്ടിയിലെ അര്‍ഹരായ 70ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് സര്‍വീസില്‍ നിന്നും മാത്രം വാക്‌സീനേഷന്‍ സ്വീകരിച്ചവര്‍ക്കാണ് 100 ഡോളറിന്റെ ഇന്‍സെന്റീവ് ലഭിക്കുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടും ഇത്രയും പേര്‍ വാക്‌സീനേഷന് തയാറായി മുന്നോട്ടു വന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും…
കാബൂൾ വിമാനത്താവളത്തിന് സമീപം ചാവേർ അക്രമണം 13 യു എസ് സൈനികറുൾപ്പെടെ 73പേർ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു ചാവേർ സ്ഫോടനത്തിൽ 13 അമേരിക്കൻ സൈനികറുൾപ്പെടെ 73 പേരോളം കൊല്ലപ്പെട്ടതായി ഇന്ന് ഉച്ചക്ക് കാബൂലിന്റെ ചുമതലയുള്ള യു എസ് കമാൻഡർ കെന്നത് മ്കനിസ് നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. സൈന്യത്തിലെ ഇരുപതോളം പേർക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.150ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട് നിരവധി താലിബാന്‍ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാബൂൾ വിമാനത്താവളത്തിൽ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനത്തിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോൺ ഹോട്ടലിന് സമീപവും ചാവേർ ആക്രമണമുണ്ടായി. വിമാനത്താവളത്തില്‍ ചാവേര്‍ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു.രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികൾ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ് ചാവേർ ഇടക്ക് കയറി പൊട്ടിത്തെറിച്ചത്.അമേരിക്കയും ബ്രിട്ടനും ഇത് സംബന്ധിച്ച മുന്നറിയിപ്പും നൽകിയിരുന്നു. ആക്രമണത്തെ താലിബാനും അപലപിച്ചു. ഇത് ‘ഭീകര പ്രവർത്തനം’ എന്നാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞത് . ‘ഭീകരർക്ക്…