Author: staradmin

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ മരിക്കുന്നതിനിടയായ സംഭവത്തില്‍ ഉത്തരവാദിയായവര്‍ക്ക് ഞങ്ങള്‍ മാപ്പു നല്‍കില്ലെന്നും, തിരിച്ചടിക്കുമെന്നും പ്രതിജ്ഞയെടുത്ത് ബൈഡന്‍. ബൈഡന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം യു.എസ്. മിലിട്ടറി ISIS-K ക്കുനേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ISIS-K ആസൂത്രിതര്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ നംഗഹര്‍ പ്രൊവിന്‍സില്‍ നടത്തിയ ആക്രമണത്തിലാണ് ISIS-K പ്ലാനര്‍ കൊല്ലപ്പെട്ടതെന്ന് യു.എസ്. നേവി ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍, സെന്‍ട്രല്‍ കമാന്റ് സ്‌പോക്ക്‌സ്മാന്‍ വെള്ളിയാഴ്ച വൈകീട്ട് വെളിപ്പെടുത്തി. പ്രഥമ റിപ്പോര്‍ട്ടനുസരിച്ച് സിവിലിയന്‍മാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ബില്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ക്കെതിരെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ISIS-K പ്രധാനമായും അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അഫ്ഗാന്‍ പ്രൊവിന്‍സുകളായ നംഗാര്‍ഹര്‍, കുനാര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ്.അതേ സമയം എയര്‍പോര്‍ട്ട് ഗേറ്റുകളില്‍ യാത്രക്കായി കാത്തുനില്‍ക്കുന്ന യു.എസ്. പൗരന്മാരോട് ഉടന്‍ സ്ഥലം വിടണമെന്ന് കാബൂളിലെ യു.എസ്. എംബസി ആവശ്യപ്പെട്ടു. പുതിയ ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗസ്റ്റ്…

Read More

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാം രക്തദാന ക്യാമ്പ് വിജയകരമായി സൽമാനിയ ആശുപത്രിയുമായി നടത്തിയ രക്തദാന ക്യാംപിൽ നൂറോളം ആളുകൾ രക്തം ദാനം ചെയ്യുകയുണ്ടായി. പുരുഷന്മാരെ പോലെ തന്നെ നിരവധി സ്ത്രീകളും രക്‌തം നൽകുവാൻ എത്തിയിരുന്നു. ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തെ ആരോഗ്യ വിദഗ്ദർ വിശേഷിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് പ്രവാസികൾക്കെന്നും തണലായി നിൽക്കുന്ന പവിഴദ്വീപിന്‌ ഹൃദയപൂർവ്വം എന്ന പേരിൽ നടത്തിയ തണലിന്റെ രണ്ടാമത് രക്തദാന ക്യാമ്പായിരുന്നു വെള്ളിയാഴ്ച സംഘടിപ്പിച്ചത്. തണൽ ബഹ്‌റൈൻ ചാപ്റ്റർ ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം പുറക്കാട്ടിരി, ജനറൽ സെക്രട്ടറി മുജീബ് മാഹി, ഭാരവാഹികളായ ജയേഷ്, റഷീദ് മാഹി, ശ്രീജിത്ത് കണ്ണൂർ, എ പി ഫൈസൽ, ജമാൽ കുറ്റിക്കാട്ടിൽ, സുരേഷ് മണ്ടോടി, റഫീക്ക് അബ്ദുള്ള, റഫീക്ക് നാദാപുരം, സലിം കണ്ണൂർ, ടിപ് ടോപ്പ് ഉസ്മാൻ , ഷബീർ മാഹി, അഷ്‌കർ പൂഴിത്തല, ഫൈസൽ പാണ്ടാണ്ടി, അസീൽ അബ്ദുൽ റഹ്‌മാൻ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…

Read More

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആറുമാസമാണ് കോഴ്സ് കാലാവധി. പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പും പഠന ശേഷം മുന്‍നിര ഐറ്റി കമ്പനിയായ ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിംഗ് പ്ലാറ്റ്ഫോമിലെ 14000 ഓളം കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും. പ്ലേസ്‌മെന്റ് അസിസ്റ്റന്റ്, ഐഇഎല്‍റ്റിഎസ് അടിസ്ഥാന പരിശീലനം, ക്രോസ് കള്‍ച്ചര്‍ പരിശീലനം എന്നിവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. നികുതി…

Read More

കറിവേപ്പിലയുടെ അമൂല്യ ഔഷധഗുണങ്ങളെക്കുറിച്ച് ആയുർജീവനത്തിൽ പ്രശസ്ത ആയുർവേദ ഡോക്ടർ എൽ.ടി. ലക്ഷ്‌മി വിശദീകരിക്കുന്നു. നിരവധി രോഗങ്ങൾ തടയാൻ കഴിയുന്ന കറിവേപ്പില, കറികളിൽ വെറുതെ ഉപയോഗിക്കുകയാണ് മലയാളികളിൽ ഭൂരിഭാഗവും. https://youtu.be/HnBNFqe0uHU

Read More

മൊബൈൽ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി. കടൽ മത്സ്യവും ഉൾനാടൻ മത്സ്യങ്ങൾക്കുമൊപ്പം 20ഓളം മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തുടക്കത്തിൽ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടർന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളിൽ മികച്ച ശീതീകരണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിലൂടെ കൂടുതൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റിൽ സൗരോർജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കമായി. ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ, തീരദേശ വികസന കോർപറേഷൻ എം. ഡി പി. ഐ. ഷേക്ക് പരീത് എന്നിവർ സംബന്ധിച്ചു.

Read More

തിരുവനന്തപുരം: വീടുകളിൽ നിന്നുള്ള സമ്പർക്കത്തിലൂടെ കൊറോണ വൈറസ് പകരുന്നതാണ് കേരളത്തിൽ ഇപ്പോൾ രോഗവ്യാപനം ഉയരാൻ കാരണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ജനങ്ങളെ കുറ്റക്കാരാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. രോഗബാധിതർ വീടുകളിൽ ക്വാറൻന്റൈനിൽ കഴിയുന്നത് നിരീക്ഷിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടി. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി സമ്പർക്കപട്ടിക തയ്യാറാക്കുന്നതിലടക്കം സംസ്ഥാന സർക്കാറിന് സംഭവിച്ച വീഴ്ചകൾ മറച്ചുവച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രി പ്രസ്താവനയിറക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. രോഗവ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാറിന്റെ ശക്തമായി നടപടികൾ അടിയന്തിരമായി ഉണ്ടാകണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗ ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്ന വീണ ജോർജിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

Read More

കാബൂൾ: അമേരിക്കൻ സൈനികരെ വീണ്ടും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി. കാബൂൾ വിമാനത്താവളത്തിലെ നാല് കവാടങ്ങളിലുമായി തങ്ങിയിരിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരോടും ഉടൻ സ്ഥലത്തുനിന്നും മാറണമെന്നാണ് നിർദ്ദേശം. ‘അമേരിക്കൻ പൗരന്മാരും സൈനികരും കാബൂളിലെ വിമാനത്താവളത്തിന് ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം. അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ്, ന്യൂ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നും എത്രയും പെട്ടന്ന് പിന്മാറണം.’ കാബൂളിലെ യു.എസ്. എംബസ്സി മുന്നറിയിപ്പിൽ പറയുന്നു. രണ്ടു ദിവസം മുമ്പാണ് അബ്ബേ കവാടത്തിലും ഹോട്ടൽ പരിസരത്തുമായി ഐ.എസ്.ചാവേർ ആക്രമണം നടത്തിയത്. അബ്ബേ കവാടത്തിൽ സുരക്ഷ നോക്കിയിരുന്ന 13 സൈനികരാണ് കൊല്ലപ്പെട്ടത്. ഐ.എസ് ഭീകര നേതാവിനെ വകവരുത്തിക്കൊണ്ടാണ് അമേരിക്ക 24 മണിക്കൂറിനുള്ളിൽ തിരിച്ചടിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് കാറിൽ സഞ്ചിരിക്കുകയായിരുന്ന നേതാവിനെ വധിച്ചതെന്ന് പെന്റഗൺ ഇന്ന് സ്ഥിരീകരിച്ചിരുന്നു.

Read More

തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശിച്ചു. പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. 15 സ്ത്രീകളാണ് പരാതികള്‍ നല്‍കാന്‍ എത്തിയത്. ഈ പരാതികള്‍ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാര്‍ക്ക് കൈമാറി. തുടര്‍ന്ന് അദ്ദേഹം . ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ക്രമസമാധാനനില, വിവിധ കേസുകളുടെ വിവരങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ അദ്ദേഹം വിലയിരുത്തി. തുടര്‍ന്ന് ജില്ലാ സായുധസേനാ ക്യാമ്പ് സന്ദര്‍ശിച്ചു. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലൂരി, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം മികച്ചതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളെ കണ്ടെത്തല്‍, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷന്‍, കുറഞ്ഞ മരണനിരക്ക് എന്നിവയെല്ലാം സംസ്ഥാനം ഏറ്റവും മികച്ചനിലയിലാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്തുന്ന സംസ്ഥാനമാണ് കേരളം. ആറുകേസില്‍ ഒരെണ്ണം വീതം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെയര്‍ത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ല്‍ ഒന്നാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. 70.24 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിനെടുത്തു. 25.51 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവര്‍, കിടപ്പുരോഗികള്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.സി.എം.ആര്‍. നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റിബോഡി…

Read More