- മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം
- പത്തനംതിട്ട ജില്ലാ സംഗമം 16-മത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡു ജാഫറലി പാലക്കോടിന് നൽകി
- അന്‍വറിന്റെ അധ്യായം അടച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ: അടൂര്‍ പ്രകാശ്
- യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന് രാജിവെക്കുകയാണ് നല്ലത്; പി വി അന്‍വര്‍
- അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബിരുദദാന ചടങ്ങ് നടത്തി
- തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ട; വിദ്യാര്‍ഥികളെ പിടികൂടി
- ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് ലീല ജഷന്മല് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു
- രാജ്യത്ത് പാചകവാതക വില കുറഞ്ഞു, പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ :
Author: staradmin
ഹൂസ്റ്റണ്‍: ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്ത് 31നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ നീതി പ്രസാദ് വചന പ്രഘോഷണം നടത്തുന്നു.നോർത്ത് അമേരിക്ക ഭദ്രാസന പ്രോഗ്രാം ഡയറക്ടറും കണക്ടിക്കട്ട് ജെറുസലേം മാർത്തോമാ ചർച്ച വികാരിയുമായ റവ ക്രിസ്റ്റഫർ ഫിൽ ഡാനിയേലിന്റെ പത്നിയും മാർത്തോമാ ചർച്ച സംഘടിപ്പിക്കുന്ന നിരവധി ബൈബിൾ കോൺഫ്രൻസുകളിൽ ആധികാരികമായി ദൈവവചനം വ്യാഖ്യാനിക്കുകയും ചെയ്യുന്ന നീതി പ്രസാദ് മാസ്റ്റർ ബിരുദധാരിയും ബാംങ്ക്ലൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സയന്റിഫിക് ജേർണൽ മുൻ അസ്സോസിയേറ്റ് എഡിറ്ററൂമാണ് . വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത് . വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്ററ് 31 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന നീതി പ്രസാദിന്റെ പ്രഭാഷണം കേൾകുന്നതിനും , അനുഗ്രഹം…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീ മീറ്റർ മഴ വരെ ലഭിക്കാം. പത്തനംതിട്ട, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും, തീരമേഖലകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. നൂറ്റി അറുപതോളം തൊഴിലാളികൾക്കായി മറാസി അൽ ബഹ്‌റൈനിൽ ഉള്ള ഒരു വർക്ക് സൈറ്റിൽ ആണ് ഇന്നത്തെ വിതരണം നടന്നത്. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് എട്ടാം ആഴ്ച പിന്നിടുന്നു . ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും, ടൂത് പേസ്റ്റും, ബ്രുഷും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു.ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ ഭാഗമായുള്ള ഈ വർഷത്തെ രണ്ടാമത്തെ ഓണാഘോഷം സിത്ര ഏരിയയിൽ നടന്നു. കെ.പി.എ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു. ഏരിയ പ്രെസിഡന്റ്റ് അഭിലാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ, ഏരിയ ജോ. സെക്രട്ടറി ഇർഷാദ് എന്നിവർ ആശംസകളും അറിയിച്ചു. മുതിർന്ന പ്രവാസികൾക്ക് വിശിഷ്ടാതിഥി നൗഷാദ് അബ്ദുൽ ഹമീദ് ഓണക്കോടി നൽകി ആദരിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ദിഖ് ഷാൻ സ്വാഗതവും, ഏരിയ വൈ. പ്രെസിഡന്റ്റ് സാബിത് നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും,…
മനാമ: നന്മയുടെയും സാഹോദര്യത്തിന്റെയും യദാർത്ഥ മുഖം എന്താണെന്ന് കൊറോണ കാലം നമ്മെ ഉണർത്തിയെന്നും പഠിപ്പിച്ചെന്നും സ്വാമി പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മൂലം മരണപ്പെട്ട ഹതഭാഗ്യർക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ ഉറ്റവരോ ഉടയവരോ അല്ല ഉണ്ടായിരുന്നത് മറിച്ച് തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകരാണ് അവർക്ക് ഉണ്ടായിരുന്നതെന്നും പ്രവാസലോകത്ത് അതിൽ ഉണർന്ന് പ്രവർത്തിച്ച വരാണ് ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തരെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ജോൺ ഐപ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി ചാപ്റ്റർ ഭാരവാഹികളെ പരിചയപ്പെടുത്തി സംസാരിച്ചു. ജി എം എഫ് ചെയർമാൻ റാഫി പാങ്ങോട്, സെക്രട്ടറി അഡ്വ: സന്തോഷ് കെ നായർ, മീഡിയ കോ ഓർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംഘടനയുടെ ലക്ഷ്യങ്ങളും പരിപാടികളും അവതരിപ്പിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ സന്നദ്ധ മാധ്യമ…
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺ ലൈനായി പുക്കള മത്സരവും, പായസ മത്സരവും നടത്തി വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെയും നാട്ടിലെയും മത്സരാർത്ഥികൾ മികച്ച രീതിയിൽ പങ്കെടുത്ത മത്സരത്തിൽ പൂക്കളം വിജയികളായത് യഥാക്രമം ചെസ്റ്റ് നമ്പർ 16 ഷീബസുനിൽകുമാർ ഫാമിലി ഒന്നാം സ്ഥാനം, ചെസ്റ്റ് നമ്പർ 12 സഞ്ജയ് ആൻഡ് സനയ് രണ്ടാംസ്ഥാനം, ചെസ്റ്റ് നമ്പർ 9 ദിവ്യപ്രജിത്ത്, ചെസ്റ്റ് നമ്പർ 15 നേവ അനിൽകുമാർ ഫാമിലി എന്നിവർ. മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു. പായസ മത്സരത്തിൽ ഒന്നാമതെത്തിയത് ചെസ്റ്റ് നമ്പർ 9 ശ്യാമള എ.എം, രണ്ടാം സ്ഥാനം ചെസ്റ്റ് നമ്പർ 10 താഹിറമുസ്തഫ, മൂന്നാം സ്ഥാനം ചെസ്റ്റ് നമ്പർ 8 ഷോണിമ എന്നിവരുമാണ്. പൂക്കള മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത ഹരീഷ് പി.കെ, ശശി അക്കരാൽ ,പായസ മത്സരം മികച്ച രീതിയിൽ കോഡിനേറ്റ് ചെയ്ത സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ് എന്നിവർക്കും, ജഡ്ജിംഗ് പാനലിനെ കോഡിനേറ്റ് ചെയ്ത…
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. “കോവിഡാനന്തര ആരോഗ്യ പരിരക്ഷ” എന്ന വിഷയത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് അനൂപ് അബ്ദുല്ല ക്ലാസെടുത്തു. കോവിഡ് ലോകമാകെയുള്ള മനുഷ്യരെ മാനസികമായും ശാരീരികമായും വല്ലാതെ തളർത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രവാസികളെയാണ് അതേറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം സംസാരത്തിൽ പറഞ്ഞു . കോവിഡ് വന്ന് കഴിഞ്ഞ് മാസങ്ങളോളം ക്ഷീണം അനുഭവപ്പെടുന്നുവെന്നും ഉറക്കക്കമില്ലായ്മയാണ് അതിൽ പ്രധാനമെന്നും ഇത് പിന്നീട് മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്നും ഇതിനൊക്കെയുള്ള പരിഹാരം സാവധാനത്തിലുള്ള വ്യായാമമുറകളിലൂടെ മനസ്സിനെ പോസിറ്റീവ് എനർജ്ജിയിലേക്ക് തിരികെ കൊണ്ട് വരികയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകി . ഏരിയ പ്രസിഡന്റ് റഷീദ സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും അമൽ സുബൈർ പ്രാർത്ഥന ഗീതം ആലപിക്കുകയും ചെയ്തു.…
മനാമ: കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈന്‍ കെഎംസിസിയുടെ സഹായഹസ്തം. സിഎച്ച് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന് വേണ്ടിയുള്ള ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാനില്‍നിന്ന് ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികളെ സഹായിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും അതിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് കോയ ഹാജി അധ്യക്ഷത വഹിച്ചു. എംഎ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഡോ. ടിപി അഷ്‌റഫ്, ഡോ. എംഎ അമീറലി, കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഭാരവാഹികളായ ഷാഫി പാറക്കട്ട, ഇസ്ഹാഖ്, എംഎ റഹ്‌മാന്‍, ഫൈസല്‍ കോട്ടപ്പള്ളി, ജെപികെ തിക്കോടി, ആലിയ ഹമീദ് ഹാജി, സിഎച്ച് സെന്റര്‍ ഭാരവാഹികളായ എളേറ്റില്‍ ഇബ്രാഹിം, എംവി സിദ്ധീഖ് മാസ്റ്റര്‍, ഇ മാമുക്കോയ മാസ്റ്റര്‍, പിഎന്‍കെ അഷ്‌റഫ്,…
കാലിഫോര്‍ണിയ: റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവെച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന എഴുത്തിയെട്ടു വയസുകാരനായ പ്രതി സിര്‍ഹനയ്ക്ക് അമ്പതുവര്‍ഷത്തിനുശേഷം പരോള്‍ അനുവദിക്കുന്നതിന് വെള്ളിയാഴ്ച(ആഗസ്റ്റ് 27) ചേര്‍ന്ന കാലിഫോര്‍ണിയ പരോള്‍ ബോര്‍ഡ് വോട്ടിനിട്ട് അംഗീകാരം നല്‍കി. സ്ഥിരമായി ജയില്‍ വിമോചനം ലഭിക്കുമോ എന്നത് ഗവര്‍ണ്ണറുടെ തീരുമാനത്തിനടിസ്ഥാനമായിട്ടായിരിക്കും നിശ്ചയിക്കുക. ഇതിനു മുമ്പു 16 തവണ പരോള്‍ ബോര്‍ഡ് പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ രണ്ടു മക്കളും (ഡഗ്ലസ്‌കൊണ്ടായിയും, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും) സിര്‍ഹാന ജയില്‍ വിമോചനം നല്‍കണമെന്ന് പരോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. പരോള്‍ ബോര്‍ഡിന്റെ തീരുമാനം തൊണ്ണൂറു ദിവസത്തിനകം ബോര്‍ഡ് സ്റ്റാഫ് പരിശോധിച്ചു യുക്തമെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിനായി വിട്ടുകൊടുക്കണം. ഗവര്‍ണ്ണര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിയമപ്രകാരം 30 ദവിസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സ് ഹോട്ടലില്‍ വെച്ചാണ് റോബര്‍ട്ട് എഫ് കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യു.എസ്. സെനറ്ററായ റോബര്‍ട്ട് എഫ് കെന്നഡി തന്റെ സഹോദരനായ…
മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്ത മഹാ വ്യക്തിത്വമായിരുന്നു മർഹൂം സിദ്ധീഖ് ഹസൻ സാഹിബെന്ന് അൽ നൂർ ഇൻറർനാഷനൽ സ്കൂൾ ചെയർമാൻ അലി കെ ഹസൻ അനുസ്മരിച്ചു. പ്രബോധനം വിശേഷാൽ പതിപ്പായ പ്രഫ. കെ സിദ്ധീഖ് ഹസൻ അക്ഷരസ്മൃതിയുടെ ബഹ്‌റൈൻ തല പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി അമീറായിരിക്കെ ബഹ്‌റൈൻ സന്ദർശന വേളയിൽ ദീർഘ സമയം അദ്ധേഹവുമായി സംവദിക്കാനും ആശയങ്ങൾ കൈമാറാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. കെ എം സി സി ആക്ടിംഗ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലത്തിന് കോപ്പി നൽകി അക്ഷരസ്മൃതിയുടെ പ്രകാശനം അലി കെ ഹസൻ നിർവഹിച്ചു. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം എം, സോഷ്യൽ വെൽഫയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവ്വാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.