Author: staradmin

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളിന്‍മേല്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി.

Read More

തിരുവനന്തപുരം: മുൻ കാലങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ ഒരു തലത്തിലെങ്കിലും ചർച്ച നടത്തിയോ എന്ന് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ മറുപടി പറയണം. സ്ഥാനാർഥി നിർണയം, ഭാരവാഹിത്വം എന്നിവയിൽ മുൻ കാലങ്ങളിൽ ഒരു ചർച്ചയും നടത്താത്തവരാണ് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്. ചർച്ച നടത്തിയിട്ടില്ല എന്ന് പരാതി പറയുന്ന ഇവരുടെ കാലത്ത് സ്ഥാനാർഥി നിർണയത്തിലടക്കം ചർച്ച നടത്തിയിട്ടുണ്ടോ ? ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായും താൻ ചർച്ച നടത്തിയിരുന്നു. മറിച്ചുള്ള ആരോപണം ശരിയല്ല. ഇത്രയും കാലം രണ്ട് പേർ മാത്രം തീരുമാനിച്ച കാര്യം മറ്റ് തലങ്ങളിലേക്ക് നീങ്ങിയത് ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അത് സ്വാഭാവികം മാത്രം. ഇവർ ആരോടൊക്കെ ചർച്ച നടത്തിയാണ്പണ്ട് തീരുമാനംഎടുത്തത് ? തങ്ങൾ സ്വീകരിച്ച അന്തസാർന്ന തീരുമാനത്തോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ശരിയായില്ല സംസ്ഥാന കോൺഗ്രസിൽ സുധാകരൻ – സതീശൻ – വേണുഗോപാൽ അധികാര കേന്ദ്രം വന്നു എന്ന വിമർശനം തെറ്റായി കാണുന്നില്ല. അത്തരം അധികാര കേന്ദ്രം സ്വാഭാവികം. രണ്ട് നേതാക്കൾക്കെതിരെയുള്ള നടപടിയിൽ മാറ്റമില്ല.…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കോൺഗ്രസ്‌ എം പി കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഫ്യൂഡൽ മനസ്സുള്ള മാടമ്പിയാണ് കൊടിക്കുന്നിൽ സുരേഷ് എന്ന് ശിവൻകുട്ടി പറഞ്ഞു. പരാമർശം വിവാദമായിട്ടും അതിൽ ഉറച്ചു നിൽക്കുന്നു എന്ന നിലപാടിൽ ആണ് കൊടിക്കുന്നിൽ സുരേഷ് എന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം കോൺഗ്രസ്‌ നേതാക്കൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കോൺഗ്രസിന്റെ സാംസ്കാരിക പാപ്പരത്തം ആണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. തികച്ചും സ്ത്രീവിരുദ്ധമാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവന. സ്ത്രീകൾക്ക് സ്വാതന്ത്രമായ നിലനിൽപ്പുണ്ടെന്ന്‌ ആധുനിക യുഗത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പോലുള്ളവർക്ക് ആരാണ് പറഞ്ഞു മനസിലാക്കി കൊടുക്കുക . സ്വന്തം ജീവിതത്തിലും വീട്ടിലും കൊടിക്കുന്നിൽ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ സി.കെയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽശാന്തിപുരം ഭാഗത്ത് വച്ച് KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.26 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവുംതൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്ത് കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെതിരെ കേസെടുത്തു. പരിശോധനയിൽ പി ഒമാരായ ദിലീപ് കുമാർ, അരവിന്ദ്, സി ഇ ഒമാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലെ കോൺഗ്രസിൽ കലാപം. പോര് തെരുവിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കൾ പരസ്യമായി രംഗത്ത്. പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെയാണ് ഡി.സി.സി പ്രസിഡന്റുമാരാക്കിയിരിക്കുന്നതെന്ന് കെ പി സി സി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ പറഞ്ഞു. സുധാകരൻ പുതിയ ഗ്രൂപ്പിന്റെ നേതാവ് മാത്രമായിരിക്കുകയാണ്. സുധാകരനിലുള്ള അണികളുടെ പ്രതീക്ഷ നശിച്ചതായും അനിൽകുമാർ പറഞ്ഞു. മുൻ എംഎൽഎ കെ ശിവദാസൻ നായരുംഡി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ രംഗത്തെത്തി. ഇരുവരേയും പാർട്ടിയിൽ നിന്ന് സസ് പെന്റു ചെയ്തതായി കെ പി സി സി പ്രസിഡന്റ് വാർത്താക്കുറിപ്പിറക്കി.ഡി.സി.സി പ്രസിഡന്റു സ്ഥാനങ്ങൾ സുധാകരനും വി ഡി സതീശനും വീതം വയ്ക്കുകയായിരുന്നുവെന്ന് വിവിധ ഗ്രൂപ്പുകൾ ആരോപിക്കുന്നു.

Read More

മനാമ: കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷങ്ങളുടെ അനുബന്ധിച്ച് പായസം മത്സരം സംഘടിപ്പിച്ചു. അത്യന്തം ആവേശകരമായ മത്സരത്തിൽ ഉണ്ണിയപ്പ പായസത്തിന്റെ മധുരവുമായി രശ്മി അനൂപ് ഒന്നാം സ്ഥാനം നേടി. ആബിത സാഗർ രണ്ടാം സ്ഥാനവും ഡോക്ടർ ശബാന ഫൈസൽ, സീമ ജോബി എന്നിവർ മൂന്നാം സ്ഥാനവും നേടി. എന്റർടൈൻമെന്റ് സെക്രട്ടറി ജോബി ജോസ്,കൺവീനർമാരായ മനോജ് മാത്യു, ശീതൾ ജിയോ, കോർഡിനേറ്റർ അലിൻ ജോഷി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജോബി ആന്റണി,ബിന്ദു ജയ്സൺ എന്നിവർ വിധികർത്താക്കൾ ആയിരുന്നു. കോവിഡ് നിബന്ധനകൾക്ക് അനുസൃതമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് കെസിഎ പ്രസിഡണ്ട് റോയി ആന്റണി യും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു.

Read More

മനാമ: നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്‌മാൻ സാഹിബിന് യാത്ര അയപ്പ് നൽകി. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർസാഹിബ്‌ കൈപമംഗലം. സൗത്ത് സോൺ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബഷീർ സാഹിബ് തിരുനെല്ലത്ത്. സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹൽ സാഹിബ്‌ തൊടുപുഴഎന്നിവർ ചേർന്ന് കെഎംസിസി യുടെ സ്നേഹോപഹാരം നൽകി.

Read More

മുംബൈ : ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരോധിത ലഹരിമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അജയ് രാജു സിംഗിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവിൽ കൊക്കെയ്ൻ പിടികൂടി. എൻ.സി.ബി. സംഘം ചോദ്യം ചെയ്യലിനായി അര്‍മാനെ ദക്ഷിണ മുംബൈയിലെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അര്‍മാന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു. അര്‍മാനെ അറസ്റ്റ് ചെയ്തതിന് ഒരു ദിവസം മുന്‍പാണ് ടെലിവിഷന്‍ താരം ഗൗരവ് ദീക്ഷിതിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 28 ന് നടത്തിയ 16,475 കോവിഡ് ടെസ്റ്റുകളിൽ 98 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 27 പേർ പ്രവാസി തൊഴിലാളികളാണ്. 57 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.74% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 138 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,69,904 ആയി വർദ്ധിച്ചു. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 954 പേരാണ്. ഇവരിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 952 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 58,82,304 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,42,176 പേർ ഓരോ ഡോസും 10,85,079 പേർ രണ്ട് ഡോസും 2,49,761 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

ഡാളസ് :ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. സൂം പ്ലാറ്റുഫോം വഴി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിൽ ഡാളസ് സൗഹൃദ വേദി പ്രഡിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിക്കും. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായൺ മുഖ്യാതിഥിയായി പങ്കെടുക്കും.യോഗത്തിൽ ഡാളസിലെ സാംസ്‌കാരിക നേതാവും കവിയുമായ ലാനാ പ്രസിഡന്റു ജോസെൻ ജോർജ് ഓണ സന്ദേശം നൽകും.. തുടർന്ന് അജയകുമാർ , ഷീബാ മത്തായി ഡാളസിലെ പ്രമുഖരായ സാംസ്‌കാരിക നേതാക്കൾ എന്നിവർ ഓണം ആശംസകൾ അറിയിക്കും. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചുഡാളസിലെ എല്ലാ മലയാളികളെയും ഈ സൂം മീറ്റിംഗിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിച്ചു.

Read More