- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു
- മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
- ബഹ്റൈനില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
Author: staradmin
അച്ഛനും മകൾക്കുമെതിരെ മോഷണക്കുറ്റം ആരോപിക്കൽ: പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി
ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: റബ്ബർ അധിഷ്ടിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറായി മുൻ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ചു. അഞ്ചംഗ ഡയറക്ടർ ബോർഡും ഇതോടൊപ്പം നിലവിൽ വന്നു. വ്യവസായ വകുപ്പ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ എന്നിവരാണ് ബോർഡിലുള്ളത്. കൊച്ചി സിയാൽ മാതൃകയിലാണ് കമ്പനിയുടെ പ്രവർത്തനം വിഭാവനം ചെയ്യുന്നത്. കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഉടനെ പ്രവർത്തനം ആരംഭിക്കും. റബ്ബർ ബോർഡ് ചെയർ പേഴ്സൺ, നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവവുമായാണ് ഷീല തോമസ് പുതിയ കമ്പനിയുടെ ചുമതലയേൽക്കുന്നത്.
ദേശീയ കായിക ദിനമായ ഇന്ന് കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
ന്യൂ ഡൽഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ രണ്ടാം വാർഷികം, ആസാദി കാ അമൃത് മഹോത്സവം ആഘാഷങ്ങൾ എന്നിവയുടെ ഭാഗമായി, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ മൈതാനത്ത് ഇന്ന് നടന്ന ചടങ്ങിലാണ് അദ്ദേഹം ആപ്ലിക്കേഷൻ രാജ്യത്തിന് സമർപ്പിച്ചത്. അദ്ദേഹത്തോടൊപ്പം യുവജനകാര്യ, കായിക മന്ത്രാലയ സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്കും ചടങ്ങിൽ പങ്കെടുത്തു. പ്രകാശന ചടങ്ങിന് ശേഷം ആപ്ലിക്കേഷന്റെ ഉപയോഗം സദസിനു മുൻപിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഗുസ്തി താരം സൻഗ്രാം സിംഗ്, മാധ്യമപ്രവർത്തകൻ ആയാസ് മേമൻ, പൈലറ്റ് ക്യാപ്റ്റൻ ആനി ദിവ്യ, ഒരു സ്കൂൾ വിദ്യാർത്ഥി, ഒരു വീട്ടമ്മ എന്നിവരുമായി മന്ത്രിമാർ വിർച്യുൽ ആയി ആശയവിനിമയവും നടത്തി …
പൊതുനിരത്തിൽ അച്ഛനെയും മകളെയും ഫോൺ മോഷ്ടാക്കളാക്കി അപമാനിച്ച സംഭവം: പിങ്ക് പൊലീസ് ഓഫീസറെ സ്ഥലംമാറ്റി
ആറ്റിങ്ങൽ: പൊതുനിരത്തിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഓഫീസർക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി പിങ്ക് പൊലീസ് ഓഫീസർ രജിതയെ റൂറൽ എസ് പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ആറ്റിങ്ങൽ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്ഥലംമാറ്റൽ നടപടി. പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തി. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന് അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തി. റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐഎസ്ആർഒ വാഹനം കാണണമെന്നു മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ ആറ്റിങ്ങലിൽ എത്തിയത്. ഇതിനിടയിലാണ് മൊബൈൽ കാണാനില്ലെന്ന ആരോപണമുണ്ടായത്. ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി.…
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനുമായ എം.മാധവന്‍ (88) അന്തരിച്ചു. ഒളിമ്ബിക്‌സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1952-ല്‍ പി.ടി.ഐയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും 1993-ല്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു. മാതൃഭൂമി ദിനപത്രത്തിലും സ്‌പോര്‍ട്‌സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. തളിപ്പറമ്ബ് കാനൂല്‍ മയിലാട്ട് വീട്ടില്‍ പരേതരായ രാമന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.
പൊമ്മുടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്മുടി ഇക്കോ ടുറിസം മേഖലയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. വാരാന്ത്യ ലോക് ഡൗൺ ആയതിനാൽ ഇന്ന് പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രേവേശനം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന്…
മനാമ: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ആറു ലക്ഷം രൂപ ബഹ്‌റൈൻ കോ ഓർഡിനേറ്റർ ചെമ്പൻ ജലാലിൽ നിന്നും പ്രമുഖ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൌക്കത്ത് ഏറ്റു വാങ്ങി. സെന്റർ ചെയർമാൻ പി എ ജബ്ബാർ ഹാജിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ഭാരവാഹികളായ ആദിൽ പറവത്ത്, ജലീൽ പട്ടാമ്പി, ഹനീഫ പുളിക്കൽ, നാസർ മഞ്ചേരി, നിയാസ് കണ്ണിയൻ, ഹാരിസ്, അസൈനാർ കളത്തിങ്കൽ, ഖൽഫാൻ,സുബൈർ പട്ടാമ്പി, അബൂട്ടി,മുഹമ്മദ് കാരി എന്നിവർ ആശംസകൾ അർപ്പിച്ചു. അബൂബക്കർ ഹാജി, സി കെ നാടിക്കുട്ടി, ചുക്കാൻ ബിച്ചു, മുന്നാസ് കെ എ, പി വി മുഹമ്മദ് അലി, സി ടി മുഹമ്മദ്, അഡ്വ അൻവർ സാദത്ത്, പി വി ഹസ്സൻ ബാവു, ബാപ്പു ഹാജി, അലവി ഹാജി പണ്ടാരപ്പെട്ടി, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. സിദ്ധീഖ് മാസ്റ്റർ യോഗം…
കൊച്ചി : പി സി ചാക്കോയ്ക്ക് എതിരെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയുടെ കട്ടിംഗ് എൻ സി പി സംസ്ഥാന ആദ്യക്ഷൻ പിസി ചക്കൊയുടെ മാത്രം അനുയായികളുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെആർ രാജൻ എന്ന പിസി ചാക്കോയുടെ വിശ്വസ്ഥനെ ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. പിസി ചാക്കോയോടൊപ്പം സാദാ സമയവും കാറിൽ സഞ്ചരിക്കുകയും ഉറ്റ അനുയായിയുമായ എറണാകുളം സ്വദേശി എൻ.സി.പി നേതാവ് കെ ആർ രാജനെയാണ് പുറത്താക്കിയത്. കെ ആർ രാജനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയത് വിവാദ ൽമായിരിക്കുകയാണ് ഇതിനെതിരെ കെ ആർ രാജൻ പി സി ചാക്കോയ്ക്ക് പരാതി നൽകി. എന്നാൽ സംസ്ഥാന അധ്യക്ഷൻ തന്നെ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിൽ എൻ സി പി യെ ദുർബലപ്പെടുത്തുന്നതിൽ അണികൾ ആസ്വസ്ഥരാണ്. കോൺഗ്രസിൽ നിന്നും പുറത്താക്കിയവരും സ്ഥാനമാനങ്ങൾ കിട്ടാതെ പാർട്ടി വിട്ടവരെയും പിസി ചാക്കോ എൻ.സി.പിയിൽ സ്ഥാനമാനങ്ങൾ നൽകുന്നത് പരമ്പരഗത എൻ.സി.പി പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എ…
തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാണ്ടം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാണ്ടം സാമ്പിളുകള്‍ എടുത്ത് രോഗ ബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും വിലയിരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്. ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ്…
