Author: staradmin

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ ആറ് വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം. അവശ്യ സർവ്വീസുകളെ ഇവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ. നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ വിദഗ്ദ്ധരുടെ യോഗം മറ്റന്നാള്‍ നടക്കും. രാത്രി പത്ത് മണി മുതല്‍ ആറ് വരെ സംസ്ഥാനത്തെ കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടായിരിക്കും. ഇളവുകൾ അനുവദിച്ചിട്ടുള്ളവ: 1.ആശുപത്രി യാത്രക്കാർക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്രക്ക് അനുമതിയുണ്ട്. എല്ലാ ചരക്ക് ഗതാഗതങ്ങൾക്കും തടസ്സമില്ലട്രെയിന്‍, വിമാനയാത്രക്കാര്‍ അവരുടെ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. കേരളത്തിൽ ജനസംഖ്യാ അനുപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഐ.​ടി.ഐ പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ പ്രാ​ക്​​ടി​ക്ക​ല്‍…

Read More

ന്യൂഡൽഹി: ഇന്ത്യയുമായി അഫ്‌ഗാനിസ്ഥാൻ നടത്തിയിരുന്ന വ്യാപാര സാംസ്കാരിക രാഷ്ട്രീയ ബന്ധങ്ങൾ പുതിയ താലിബാൻ ഭരണകൂടത്തിനു കീഴിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായി പറഞ്ഞു. 46 മിനിട്ട് നീളമുള്ള വീഡിയോ സന്ദേശത്തിലാണ് സ്താനിസ്കായി ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചത്. ഒരു പാകിസ്ഥാൻ ദേശീയ മാദ്ധ്യമമാണ് പഷ്തു ഭാഷയിൽ ഇന്ത്യയെ കുറിച്ചുള്ള താലിബാന്റെ നിരീക്ഷണം റിപ്പോർട്ട് ചെയ്തത്.ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് താലിബാൻ വലിയ പ്രാധാന്യം നൽകുന്നുവെന്നും ആ ബന്ധം നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സ്താനിസ്കായി പറഞ്ഞു. https://youtu.be/jPMXeqMasMo വ്യോമപാത വഴിയുള്ള ബന്ധങ്ങളും തുറന്നിടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്താനിസ്കായി വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും തുടർന്നും ഇത്തരം നവീകരണ പ്രവർ‌ത്തനങ്ങളിൽ ഇന്ത്യ താത്പര്യം കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സ്താനിസ്കായി അറിയിച്ചു. മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത പല പദ്ധതികളും പാതി വഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ ഇന്ത്യ മുൻകൈയെ‌ടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ നേതാവ്…

Read More

തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

പാലക്കാട്: എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെയ്‌ക്കുന്നുവെന്ന് ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെയെന്താകുമെന്ന് പ്രവചിക്കാനാവില്ല. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുരളീധരനുമെല്ലാം പ്രിയപ്പെട്ടവരാണ്. എന്നാൽ കോൺഗ്രസിലുള്ള തന്റെ എല്ലാ പ്രതീക്ഷയും ഇപ്പോൾ നഷ്ടപ്പെട്ടു. രാജി അനിവാര്യമാണെന്ന് സ്വയം തോന്നിതയിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു. കോൺഗ്രസിന്റെ തടസ്സക്കാരനായി മാറുന്നുണ്ടോ എന്ന സംശയം എന്നും അലട്ടിയിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. പലതവണ മനസിനോട് ആവർത്തിച്ച് ചോദിച്ചു. ഇനി തടസ്സമായി നിൽക്കില്ല. ഈ നിമിഷം മുതൽ താൻ കോൺഗ്രസുകാരനല്ല. കുടുംബത്തിനെക്കാൾ ഉപരി കോൺഗ്രസിനെ താൻ സ്‌നേഹിച്ചുവെന്നും ആരുടേയും പ്രേരണക്ക് വഴങ്ങിയല്ല രാജിയെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു. കോൺഗ്രസ് തന്റെ ജീവനാഡിയാണ്. പ്രസ്ഥാനത്തിന് വേണ്ടി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. നാൽപത്തിമൂന്ന് വർഷത്തോളം പാലക്കാടിനെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി സംരക്ഷിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കൾക്ക് തന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളരാൻ സാധിച്ചില്ലെന്ന് ഗോപിനാഥ് പറഞ്ഞു. പാർട്ടി അംഗത്വം…

Read More

കോലഞ്ചേരി: കോലഞ്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രൻ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവരാണ് മരിച്ചത്. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാദ് ആർ പിള്ളേയെ(20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം.

Read More

മുംബൈ: ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അനിൽ പരാബിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ഏജൻസി ഓഫീസിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് ഇഡി നിർദേശം. മുൻ സംസ്ഥാന മന്ത്രി അനിൽ ദേശ്മുഖ് അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഈ കേസിൽ ഇഡി അയച്ച അഞ്ച് സമൻസുകളെങ്കിലും ദേശ്മുഖ് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.

Read More

ഡാളസ്സ് : അഫ്ഗാനിസ്ഥാനിലെ സ്ഫോടനാത്മകമായ അന്തരീക്ഷത്തിൽ നിന്നും ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ അഫ്ഗാൻ വിടുന്നതിനു ശ്രമിക്കുമ്പോൾ അവരെ സഹായിക്കുന്നതിന് ബൈഡൻ ഭരണകൂടം ആവശ്യമായ സമയങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡാളസ്സ് ഡൗൺ ടൗണിൽ ഡസൻ കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഡാളസ്സ് ഫോർട്ട് വർത്ത് അഫ്ഗാൻ യൂണിറ്റി സംഘടന വൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഡാളസ്സ് സിവിക് ഗാർഡനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള  പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നു. താലിബാന്റെ തോക്കിനു മുമ്പിൽ നിന്നും രക്ഷപെടാൻ യു.എസ്സ്. പൗരന്മാരും വിദേശ പൗരൻമാരും അഫ്ഗാനികൾ പോലും ശ്രമിക്കുമ്പോൾ ആവശ്യമായ പിന്തുണ നൽകാതെ നിരുത്തരവാദപരമായി പെരുമാറുന്ന ബൈഡൻ ഭരണകൂടത്തിന്റെ നടപടികളെ DFW അഫ്ഗാൻ യൂണിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് പാർക്ക് ജോൺ നയ്മ്പ് വിമർശിച്ചു.കഴിഞ്ഞ 20 വർഷം കൊണ്ട് അഫ്ഗാൻ ജനത നേടിയെടുത്ത സ്ഥിരത , പുത്തൻ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതെല്ലാം ബൈഡൻ യു.എസ് സൈന്യത്തെ പിൻവലിച്ചതോടെ ഇല്ലാതായതായി അദ്ദേഹം…

Read More

തിരുവനന്തപുരം: ഐക്യത്തിടെ മുന്നോട്ടുപോകേണ്ട ഘട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കൊവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുത്. ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണം. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് 50 വെന്റിലേറ്റർ കൂടി സജ്ജമാകുമെന്നും എല്ലാ ജില്ലയിലും ഐ.സി.യുയും വെന്റിലേറ്ററും കൂട്ടുമെന്നും വീണ ജോര്‍ജ് അറിയിച്ചു. അതേസമയം, ഹോം ഐസൊലേഷനിൽ ഇരുന്നവരുടെ വീടുകളിലെയും ചികിത്സ വൈകിയുമുള്ള മരണം ആരോഗ്യമന്ത്രി ശരിവച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോം ഐസൊലേഷനിൽ കഴിഞ്ഞവരടക്കം 1795 കൊവിഡ് രോഗികളാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് മരിച്ചത്.

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8539 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 56 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 114, 50, 215തിരുവനന്തപുരം റൂറല്‍ – 250, 42, 73കൊല്ലം സിറ്റി – 406, 30, 27കൊല്ലം റൂറല്‍ – 64, 64, 114പത്തനംതിട്ട – 49, 49, 101ആലപ്പുഴ – 22, 10, 13കോട്ടയം – 92, 105, 337ഇടുക്കി – 42, 6, 5എറണാകുളം സിറ്റി – 88, 29, 17എറണാകുളം റൂറല്‍ – 82, 26, 145തൃശൂര്‍ സിറ്റി – 2, 2, 0തൃശൂര്‍ റൂറല്‍ – 10, 11, 25പാലക്കാട് – 20,…

Read More

ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ളവര്‍ 30,31 തിയതികളിലായി വാങ്ങേണ്ടതാണെന്നും 30/08/2021-ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നും ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍‍ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്നലെ വരെ (28/08/2021) 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപ്പറ്റിയിട്ടുണ്ട്. കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കാര്‍ഡുകളുടെ എണ്ണം-കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം- ശതമാനം (എന്ന ക്രമത്തില്‍) 5,83,536(AAY കാര്‍ഡുകള്‍)- 5,67,521 – 97.25%32,50,609 (PHH കാര്‍ഡുകള്‍) – 31,42,198 – 96.66%24,96,285(NPS കാര്‍ഡുകള്‍) – 22,93,529 – 91.87%27,33,459(NPNS കാര്‍ഡുകള്‍) – 23,23,199 – 85%ആകെ കാര്‍ഡുകള്‍-90,63,889 – കിറ്റ് കൈപ്പറ്റിയവരുടെ ആകെ എണ്ണം-83,26,447 (91.86%) ആഗസ്റ്റ് മാസത്തെ നോര്‍മല്‍ റേഷന്‍…

Read More