- ബഹ്‌റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
മനാമ: മനാമയിൽ ബലി പെരുന്നാളിന് ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് പമുഖ പണ്ഠിതൻ അജ്‌മൽ മദനി നേതൃത്വം നൽകും. മനാമ ബാബുൽ ബഹ്‌റൈനിൽ ചാർട്ടഡ് ബേങ്കിന് പിറകു വശമുള്ള മുൻസിപ്പാലിറ്റി കാർപ്പാർക്കിങ്ങിലാണ് ഈദ് ഗാഹ് നടക്കുന്നത്. രാവിലെ 5:11 നാണ് നമസ്കാരം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ പാക്കിസ്ഥാൻ ക്ലബ്ബിൽ നടത്തിവന്നിരുന്ന ഈദ് ഗാഹ് ബാബുൽ ബഹ്‌റൈനിലെ ഈദ് ഗാഹുമായി ചെർന്ന് നടത്തുന്നതിനാൽ പാക്കിസ്ഥാൻ ക്ലബ്ബിൽ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ലെന്നും ബാബുൽ ബഹ്‌റൈനിലെ ഈദ് ഗാഹിൽ പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു. ടൗണിൽ നിന്നും ആളുകൾ നടന്ന് എത്താൻ പറ്റുന്നത്രയും അകലം മാത്രമേ ഈദ് ഗാഹിലേക്കുള്ളൂ എന്നതും വിശാലമായ കാർപ്പാർക്കിംഗ് സൗകര്യവും പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 39223848, 34046624 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വുദു ചെയ്ത് മുസല്ലയുമായി വരണമെന്ന് ഈദ് ഗാഹ് സംഘാടകർ അറിയിക്കുന്നു.
മനാമ: ബഹ്‌റൈനില്‍ സാമൂഹികജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന എച്ച്എസ്‌കെ (HSK)കൂട്ടായ്മ, സ്റ്റാര്‍വിഷന്‍ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കിംസ് “ഈദ് ഇശല്‍ നൈറ്റ് 2022” എന്ന പരിപാടിയുടെ ടിക്കറ്റ് ലോഞ്ച് നടന്നു. ജൂലൈ 9 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന ഈ ഈദ് കലാപരിപാടിയിൽ പ്രമുഖ നിരവധി കലാകാരൻമാർ പങ്കെടുക്കുന്നു. കിംസ് മുഖ്യപ്രായോജകരായ “ഈദ് ഇശല്‍ നൈറ്റ് 2022” ടിക്കറ്റ് ലോഞ്ച് കിംസ് ഹെൽത്തിൽ വച്ച് നടന്നു. കിംസ് ഗ്രൂപ്പ് മാർക്കറ്റിംഗ് & ബിസിനസ്സ് ഡെവലൊപ്മെൻറ് ഹെഡ് പാരിതോഷ് പി, സീനിയർ മാർക്കറ്റിംഗ് അസിസ്റ്റന്റ് അനുഷ എംവി എന്നിവർക്കൊപ്പം സംഘാടകരായ സിജു, അഫ്‌സൽ എന്നിവരും പങ്കെടുത്തു. ഈദ് ഇശൽ നൈറ്റ് മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ഒന്നാം പെരുന്നാൾ ദിവസമായ ജൂലായ് ഒൻപത് ശനിയാഴ്ച്ച ഇന്ത്യൻക്ലബ്ബിൽ അവതരിപ്പിക്കുന്നതാണ്. മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ എസ് രഹ്‌ന, മാപ്പിളപ്പാട്ടു ഗായകൻ സലിം കോടത്തൂർ, പട്ടുറുമാൽ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രെശസ്ത കലാകാരനും ബിഗ് ബോസ്…
റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എല്ലാ ആധുനിക സജജീകരണങ്ങളോടും കൂടിയ നവീകരിച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ബഹുമാനപെട്ട ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ഇന്ന് ഉത്ഘാടനം ചെയ്തു ബഹുമാനപെട്ട കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് ആധ്യക്ഷനായ ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ: ആശ ജെ ബാബു സ്വാഗതം പറഞ്ഞു. HMC മെമ്പർമാരായ S വിക്രമൻ, RS ബിജു, ശിവദാസൻ പിള്ള, സാജൻ, മഞ്ഞപ്പാറ സലിം, ആശുപത്രി ജീവനക്കാർ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം ജില്ലയിൽ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി, ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ ആശുപത്രി. സർക്കാരിന്റെയും, തൃതല പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹായത്താൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. മുൻ എം. എൽ. എ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഡ്മിനിസ്ട്രേഷൻ…
തിരുവനന്തപുരം: പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന്‍ നായരാണ് അറസ്റ്റിലായത്. പതിനാറുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയില്‍ മാരായമുട്ടം പൊലീസാണ് കേസെടുത്തത്. കൊല്ലയില്‍ പഞ്ചായത്ത് ബിജെപി വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമാണ് വിക്രമന്‍ നായര്‍. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്‌ഐആർ ഇട്ടു. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജിവച്ചതിൽ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. ഏറെ വിവാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് സജി ചെറിയാൻ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിലാണ് രാജി. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സി.പി.എം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം. അതിനിടെ, സജി ചെറിയാൻ എംഎൽഎ…
സ്വപ്ന സുരേഷിനെ പുറത്താക്കി; ശിവശങ്കറിനെ ജോലിയിൽനിന്നും പിരിച്ചുവിട്ട് സർക്കാർ മാതൃക കാണിക്കണം – എച്ച്ആര്‍ഡിഎസ്
തിരുവനന്തപുരം: എച്ച്ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. കാര്‍ഡ്രൈവറെ നേരത്തെ പിന്‍വലിച്ചിരുന്നു. സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു. എച്ച്ആര്‍ഡിഎസ് നല്‍കിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി എച്ച് ആര്‍ഡിഎസ് വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെത്തുടർന്നാണ് നടപടി. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ ഭരണകൂട ഭീകരതയുടെ ഇരയായി സ്ഥാപനം മാറിയെന്ന് എച്ച്ആർഡിഎസ് ആരോപിച്ചു. സ്വർണക്കടത്തുകേസിലെ കൂട്ടുപ്രതിയായ എം ശിവശങ്കറെ ജയിൽ മോചിതനായപ്പോൾ സർക്കാർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. ഇതിനാൽ സ്വപ്നയ്ക്കൊരു ജോലി നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് കരുതിയത്. സ്വർണക്കടത്ത് കേസ് പ്രതിയെ…
സജി ചെറിയാൻ രാജിവച്ച് ആർ എസ് എസിൽ ചേരണം മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും കേന്ദ്രമന്ത്രിസ്ഥാനം കിട്ടുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ ആർ എസ് എസിന്റെ അഭിപ്രായങ്ങൾക്ക് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർ എസ് എസിന്റെ ആശയങ്ങളാണ് സജി ചെറിയാൻ ഉയർത്തുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത, ഭരണഘടനോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട മന്ത്രിയാണ് ഭരണഘടന രാജ്യത്തിന് കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് അവഹേളിച്ചിരിക്കുന്നത്. ഈ പരാമർശം ആർ എസ് എസിന്റേതിന് തുല്യമാണ്. ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നാണ് ആർ എസ് എസിന്റെ സ്ഥാപകാചാര്യനായ ഗോൾവാൾക്കറും പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെയും സജി ചെറിയാന്റെയും അഭിപ്രായം സമാനമാണെങ്കിൽ സജി ചെറിയാനെ നിലനിർത്താം. അല്ലെങ്കിൽ മന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുക. അതുമല്ലെങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കണം. ബി ആർ അംബേദ്‌കറെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. ആർ എസ് എസിന്റെ മാത്രം ആശയങ്ങൾ പഠിച്ച് വരികയാണ് സജി ചെറിയാൻ. രാജിവച്ച്…
സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുകയാണ്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരിക്കുകയാണ്. തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. പ്രതിഷേധങ്ങളിൽ…
നാഗ്‌പൂർ: കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടു. നാഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. യുവാവ് ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ല. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. ഡ്രൈവറാണ് മരിച്ച അജയ്. വെൽഡിംഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി 23 കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാർക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെൺകുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവാവിന്റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ലൈംഗികബന്ധത്തിനിടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. യുവാവിന്റെ അടുത്തുനിന്നോ മുറിയിൽ…
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം തിരുവനന്തപുരം: ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 200 ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. മനുഷ്യരില്‍ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നും പകരുന്നവയാണ്. പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 70 ശതമാനവും ജന്തുക്കളില്‍ നിന്നുമാണ് ഉണ്ടാകന്നത്. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്‌സ് തുടങ്ങിയ പല ജന്തുജന്യ രോഗങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യം ജന്തു ജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് ഇന്ത്യയില്‍ ആദ്യമായി ഏക ലോകം ഏകാരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കി. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം തന്നെ മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗ പ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പേവിഷബാധയ്‌ക്കെതിരെ ലൂയി പാസ്ചര്‍ വാക്‌സിന്‍ കണ്ടുപിടിച്ചതിന്റെ ആദര സൂചകമായാണ് ജൂലൈ 6 ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നത്. ജന്തുജന്യ…