Author: staradmin

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2241 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 829 പേരാണ്. 2343 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9701 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 52 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 357, 33, 231തിരുവനന്തപുരം റൂറല്‍ – 599, 107, 383കൊല്ലം സിറ്റി – 317, 26, 50കൊല്ലം റൂറല്‍ – 80, 80, 143പത്തനംതിട്ട – 82, 80, 62ആലപ്പുഴ – 67, 31, 7കോട്ടയം – 96, 104, 303ഇടുക്കി – 95, 3, 40എറണാകുളം സിറ്റി – 128, 42, 35എറണാകുളം റൂറല്‍ -122, 17, 165തൃശൂര്‍ സിറ്റി – 17, 17, 5തൃശൂര്‍ റൂറല്‍ – 53, 59, 110പാലക്കാട് – 37, 58,…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…

Read More

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡല്‍ഹിയില്‍ നിന്നും തിരികെയെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്ലാ അഭിപ്രായങ്ങളും ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.അതിനുമേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വിവാദങ്ങളെല്ലാം അവസാനിപ്പിക്കണം.എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് സാധ്യമല്ലെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി,ഡിസിസി ഭാരവാഹികളുടെ പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും.അതിനായി ഹൈക്കമാന്റ് സമയപരിധി നിശ്ചയിച്ചിട്ടില്ല.കഴിവും പ്രാപ്തിയുമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരും. രണ്ട് ചാനലില്‍ നിന്നുള്ളവരുടെ സംയോജനമല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്. എല്ലാവരെയും സഹകരിപ്പിച്ച് കൊണ്ടുപോകുക എന്നതാണ് പൊതുനയം.എന്നാല്‍ അതിന് വേണ്ടി പാര്‍ട്ടി അച്ചടക്കം ബലികഴിക്കാനും സുതാര്യമായ പാര്‍ട്ടി പ്രവര്‍ത്തനം വഴിമുടക്കാനും താല്‍പ്പര്യമില്ല.ഇത്രയുംനാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ യത്‌നിച്ചവര്‍ കോണ്‍ഗ്രസിന് ഹാനികരമാകുന്ന തലത്തിലേക്ക് പോകരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എന്നും താങ്ങും തണലുമായി ഉണ്ടാകണമെന്നാണ് വ്യക്തിപരമായ തന്റെ ആഗ്രഹം.അത് സഫലീകരിക്കാന്‍ അവര്‍…

Read More

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം അവനി ലേഖാരയാണ് സുവർണ നേട്ടം കൈവരിച്ചത്. 249.6 പോയിന്‍റ് നേടിയ ലോക റെക്കോർഡോടെയാണ് അവനി ജേതാവായത്. 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്‍റ്) വെള്ളിയും ഉക്രെയിന്‍റെ ഇറിന ചെത്നിക് വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ അവനി ലേഖാര 621.7 പോയിന്‍റ് നേടി ഏഴാം സ്ഥാനം നേടിയിരുന്നു. 2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതൽ വീൽചെയറിലാണ് അവർ കഴിയുന്നത്. 2015ൽ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങും അമ്പെയ്ത്തും തെരഞ്ഞെടുത്തു. തുടർന്ന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലേഖാര. പാ​ര​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ (ടേ​ബ്​​ൾ ടെ​ന്നി​സ്), നി​ഷാ​ദ്​ കു​മാ​ർ (ഹൈ​ജം​പ്), വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ വി​നോ​ദ്​ കു​മാ​ർ (ഡി​സ്​​ക​സ്​​ത്രോ) എ​ന്നി​വ​രാ​ണ്​…

Read More

മനാമ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് (തിങ്കളാഴ്ച) ബഹ്‌റൈനിലെത്തും. ബഹ്‌റൈനിലെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇതാദ്യമായാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഓഗസ്റ്റ് 30 മുതല്‍ സംപ്റ്റംബര്‍ 1 വരെ നീളുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം ബഹ്‌റൈനിലെ ഇന്ത്യക്കാരുമായി, ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജോലി ചെയ്യുന്നവരും വ്യാപാര മേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ നടത്തും.

Read More

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണ മിശ്രിതം പാന്റിനുള്ളിൽ പൂശി അതിനു മുകളിൽ തുണി തുന്നിചേർത്താണ് സ്വർണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധമായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യഥു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Read More

ദുബൈ: കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വീസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു. ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വീസ ലഭിച്ചത്. മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോറിറ്റി അറിയിച്ചിരുന്നു. ദുബായിലെ കൾച്ചറൽ വിസ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തേതാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾച്ചറൽ വിസ ആരംഭിക്കുന്നത്.

Read More

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കി നിൽക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി. വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്. സിനിമാ ആസ്വാദകർക്ക് മികച്ച നാടകാനുഭവം സമ്മാനിക്കുവാൻ കഠിന പ്രയത്നം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ രാധാകൃഷ്ണകുമാർ പറഞ്ഞു. ജന്മാഷ്ടമി ദിവസത്തിൽ ചിത്രത്തിന്റെ പോസ്റ്റർ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹുഭാഷ പ്രണയചിത്രമായ രാധേശ്യാമിൻ്റെ കഥ നടക്കുന്നത് 1970 കളിലെ യൂറോപ്പിൻ്റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. യുവി ക്രിയേഷൻ്റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ്…

Read More

മൈസൂരു: മൈസൂരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ തമിഴ്‌നാട്ടിൽ കൊലപാതക കേസിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ നാല് പേരെ തിരുപ്പൂർ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ ഒരാളെ പടിഞ്ഞാറൻ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. കർണ്ണാടകയിൽ നിന്നുള്ള പോലീസ് സംഘങ്ങൾ എൻ.മുരുകേശൻ (22), എസ്.ജോസഫ് (28), എസ്.പ്രകാശ് അല്ലെങ്കിൽ അരവിന്ദ് (21), ബൂപ്പതിയെ (28), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരും തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ്. കൂട്ട ബലാത്സംഗവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ആറാമന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു മിനി ട്രക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഈറോഡ് ജില്ലയിൽ നടന്ന ഒരു കൊലപാതകത്തിൽ മുരുകേശന് പങ്കുണ്ടെന്നാണ് ആരോപണം. പ്രതികൾ ദിവസക്കൂലിക്കാരായതിനാൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ കൊണ്ടുപോകുന്നതായി നടിച്ച് കർണാടകയിൽ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ എംബിഎ വിദ്യാര്‍ത്ഥിനിയാണ് ഓഗസ്റ്റ്…

Read More

തിരുവനന്തപുരം: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പുഷ്പലതയെ പ്രത്യേകം അഭിനന്ദിച്ചു. പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി. ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന്…

Read More