Author: staradmin

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ നേട്ടം എറിഞ്ഞെടുത്തു. 68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങള്‍. പാരാലിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയാണ് അവനിയുടേയും സുവര്‍ണ നേട്ടം. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി ലെഖാര.

Read More

തിരുവനന്തപുരം: കോവിഡ് ബോധവത്കരണത്തിനു ജില്ലാ ഭരണകൂടം തയാറാക്കുന്ന വിഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ബോധവത്കരണ വിഡിയോകൾ പ്രത്യേക സാഹചര്യങ്ങളിൽ സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു. 2020 മെയ് 14ന് ജില്ലാ ഭരണകൂടം ഇറക്കിയ ‘മാസ്‌ക്കാണ് വീരൻ’ എന്ന ബോധവത്കരണ വിഡിയോയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ് ഇപ്പോൾ മറ്റൊരു ആശയ രൂപത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമർശങ്ങളുണ്ട്. കുറ്റിവാളികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ഭരണകൂടം അത്തരമൊരു വിഡിയോ തയാറാക്കിയിട്ടില്ലെന്നും ഈ വിഡിയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഇതു പ്രചരിപ്പിക്കുന്നവർക്കും കൈമാറുന്നവർക്കുമെതിരെയും കർശന നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

Read More

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ്.യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.യു.എസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഘാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഘാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.അഫ്ഘാന്‍ വിടുന്നതിന് തങ്ങള്‍ തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്‌റ്റെനക്‌സായ് അറിയിച്ചു. താലിബാന്‍ അംഗീകരിച്ച കരാര്‍ പാലിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കക്ക് ഉണ്ടന്ന് യു.എസ് നാഷണല്‍ സെക്യരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവന്‍ പറഞ്ഞു.താലിബാന്റെ ഉയര്‍ന്ന നേതാക്കള്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവന്‍ പറഞ്ഞു അവര്‍ വാക്കു പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ സംവിധാനത്തെ അപ്പാടെ തകര്‍ക്കുന്ന സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കേരള സംസ്ഥാന ഘടകം നിയമനടപടിക്ക് ഒരുങ്ങുന്നു. കൊച്ചിയിലെ അമ്പലമേട്ടില്‍ പുതിയതായി ആരംഭിച്ച സ്വകാര്യ മേഖലയിലുള്ള ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാനായി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കിയ ഉത്തരവിനെതിരെയാണ് ഐ.എം.എ. ഹൈക്കോടതിയെ സമീപിക്കുന്നത്. ബയോമെഡിക്കല്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 75 കിലോമീറ്റര്‍ ചുറ്റളവില്‍ സംവിധാനം വേണമെന്നാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. കേന്ദ്ര ചട്ടം ഇതായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഇന്നുവരെ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 18 വര്‍ഷമായി (2003 മുതല്‍) ഐ.എം.എ.യുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഇമേജ് (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോഫ്രണ്ട്‌ലി) എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് യാതൊരു ലാഭേച്ഛയും ഇല്ലാതെ സംസ്ഥാനത്തെ മുഴുവന്‍ ബയോമെഡിക്കല്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആരോഗ്യ…

Read More

തിരുവനന്തപുരം – തെങ്കാശി അന്തർസംസ്ഥാന പാതയിലെ വഴയില മുതൽ പഴകുറ്റി വരെയുള്ള ഭാഗം നാലുവരിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നു ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകന്നതോടെ നെടുമങ്ങാട് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര സുഗമമാകും. നിലവിൽ ഒരു മണിക്കൂറോളമാണു യാത്രയ്‌ക്കെടുക്കുന്നത്. ഇവിടുത്തെ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പെട്ടുപോകുന്നതും പതിവ്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുകയും വാണിജ്യ, ടൂറിസം മേഖലയിൽ വലിയ പുരോഗതിയുണ്ടാകുകയും ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിക്കായി പ്രത്യേകം നിയോഗിച്ച ലാൻഡ് അക്വിസിഷൻ തഹസിൽദാരാണു മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടത്തുന്നത്. ഇത് സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കും. ഘട്ടംഘട്ടമായി സ്ഥലമേറ്റെടുപ്പും പദ്ധതി നിർവഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തികവർഷംതന്നെ നിർമാണഘട്ടത്തിൽ എത്തും. 279.31 കോടി രൂപ നിർമാണത്തിനും 59.22 കോടി രൂപ സ്ഥലമേറ്റെടുപ്പിനും ഉൾപ്പെടെ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് (30 ഓഗസ്റ്റ് 2021) 1700 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1409 പേർ രോഗമുക്തരായി. 14.85 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13694 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1596 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2497 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2531 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 30729 ആയി.

Read More

വാഷിംഗ്ടണ്‍: കാബൂളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മറീന്‍ റൈലിയുടെ മാതാവ് ബൈഡനെതിരേ പൊട്ടിത്തെറിച്ചു. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് “വില്‍ക്കൊ മജോറിറ്റി’ ഷോയില്‍ അഭിപ്രായപ്പെട്ടു. മകന്റെ മരണത്തിന് കാരണക്കാരന്‍ ഡിമന്‍ഷ്യ – റിഡന്‍ (Dimentia-Riden)ബൈഡനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 13 മറീനുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇരുപത് വര്‍ഷവും ആറു മാസവും പ്രായമുള്ള മകന്‍ റൈലന്‍ തനിക്ക് ജനിക്കാനിരിക്കുന്ന മകനെ കാണുവാന്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ബൈഡന്‍ എന്റെ മകനെ കാബൂളിലേക്കു അയച്ചു കൊലപ്പെടുത്തിയത്- വികാരം അടക്കാനാവാതെ അവര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്ന സമയം രണ്ട് സൈനീകര്‍ എന്റെ വീടിന്റെ മുന്‍വശത്തുള്ള ഡോറില്‍ മുട്ടിവിളിച്ചാണ് റൈലന്‍ മരിച്ച വിവരം അറിയിച്ചത്. ബൈഡന്‍ മാത്രമല്ല, ബൈഡനെ പ്രസിഡന്റാക്കിയ ഡമോക്രാറ്റുകളും എന്റെ മകന്റെ മരണത്തില്‍ പങ്കുകാരാണെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. ബൈഡനു ഇതുവരെ അമേരിക്കൻ  പ്രസിഡന്റാണെന്നു തോന്നിയിട്ടില്ല ഇപ്പോഴും സെനറ്ററാണെന്നാണ് ബൈഡന്റെ വിചാരം. റൈലന്റെ ഗര്‍ഭിണിയായ ഭാര്യയേയും ജനിക്കാനിരിക്കുന്ന മകനേയും…

Read More

തിരുവനന്തപുരം: വർഗീയതയോട് സന്ധി ചെയ്യുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. അതുകൊണ്ടാണ് കോൺഗ്രസ്‌ നേതാക്കൾക്ക് ബിജെപിയിലേക്ക് യാതൊരു മടിയും കൂടാതെ ചേക്കേറാൻ കഴിയുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ്‌ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും രക്തസാക്ഷിത്വദിനത്തിൽ വെഞ്ഞാറമൂട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രം പോലും തിരുത്തിയെഴുതുന്ന ബിജെപിയ്ക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് മഹാത്മാ ഗാന്ധിയെ പുറത്താക്കുന്ന കാലം വിദൂരമല്ല. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ ഇല്ലാതാക്കിയത് തിരുവോണത്തലേന്ന് ആയിരുന്നു.ആട്ടിൻതോലിട്ട ചെന്നായകൾ ആണ് തങ്ങളെന്ന്‌ കോൺഗ്രസുകാർ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എംഎല്‍എയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എംഎല്‍എ ഡി കെ മുരളി,…

Read More

സാന്‍ ആഞ്ചലോ : ടെക്‌സസിലെ വിവിധ കേന്ദ്രങ്ങളില്‍ മാസ്കിനെതിരെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെയും ആളുകളെ കൂട്ടി പ്രക്ഷോഭം നയിച്ച കാലേബ് വാലസ് (30) ഒരു മാസത്തോളം കോവിഡിനോട് പടപൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാതെ കോവിഡിന് കീഴടങ്ങിശാന്തമായ മരണം വരിക്കുകയായിരുന്നുവെന്ന് കാലേബിന്റെ ഭാര്യ ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നു കുട്ടികളുടെ പിതാവും , നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കാന്‍ ചില ദിവസങ്ങള്‍ കൂടി ശേഷിച്ചിരിക്കെയാണ് കാലേബിനെ മരണം പിടികൂടിയത് .2020 ജൂലായ് നാലിനാണ് ആദ്യമായി സാന്‍ അഞ്ചലോയില്‍ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത് . സാന്‍ ആഞ്ചലോ ഫ്രീഡം ഡിഫന്‍ഡേഴ്‌സ് എന്നൊരു സംഘടനക്കും കാലേബ് രൂപം നല്‍കി .ജൂലായ് 26 നാണ് ഭര്‍ത്താവിന് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതെന്നും എന്നാല്‍ പരിശോധന നടത്തുന്നതിനോ ആശുപത്രിയില്‍ പോകുന്നതിനോ അദ്ദേഹം തയ്യാറായില്ലെന്നും ഭാര്യ ജെസ്സിക്ക വാലസ് പറഞ്ഞു . പകരം വിറ്റാമിന്‍ സി , സിങ്ക് , ആസ്പിരിന്‍ തുടങ്ങിയ…

Read More

ഹൂസ്റ്റൻ ∙ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ഓണമഹോത്സവം കേരളത്തനിമയുള്ള വിവിധ പരിപാടികളോടെ വെര്‍ച്വല്‍ ആയി സൂം പ്ലാറ്റ്ഫോമില്‍ സെപ്റ്റംബര്‍ നാലിന് ശനിയാഴ്ച രാവിലെ 11 മണി (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) മുതല്‍ നടത്തുന്നു. ഈ ഓണാഘോഷ മഹോത്സവത്തില്‍ നാടിന്‍റെ നാനാഭാഗത്തു നിന്നും വൈവിധ്യമേറിയ മലയാളി തനിമയുള്ള ആകര്‍ഷകമായ കലാപരിപാടികള്‍ അരങ്ങേറും. ഓണപ്പാട്ടുകള്‍, ഓണക്കളികള്‍, മാവേലി തമ്പുരാന്‍റെ എഴുന്നള്ളത്ത്, തിരുവാതിര, നൃത്തം, മിമിക്സ്, കഥാപ്രസംഗം, വില്ലടിച്ചാന്‍പാട്ട്, നാടന്‍പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയവ കലാപരിപാടിയുടെ ഇനങ്ങളാണ്. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരന്മാരുമായും എഴുത്തുകാരുമായി ഹ്രസ്വമായ അഭിമുഖങ്ങള്‍, റൗണ്ട് ടേബിള്‍ സംഭാഷണങ്ങള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന്‍റെ ഭാഗമായിരിക്കും. ഏതാണ്ട് ഏഴ് മണിക്കൂര്‍ നീണ്ടു നിൽക്കുന്ന ഓപ്പണ്‍ ഫോറ മഹോത്സവമായതിനാല്‍ പരിപാടികള്‍ക്കിടയില്‍ കൊടുക്കുന്ന അറിയിപ്പുകളും അനൗണ്‍സുമെന്‍റുകളും ശ്രദ്ധിക്കാന്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു. കേരളാ ഡിബേറ്റ് ഫോറം ഒരു സംവാദവേദി കൂടി ആയതിനാല്‍ ഓണസങ്കല്‍പ്പങ്ങളെ പറ്റിയുള്ള വൈവിധ്യമേറിയ അഭിപ്രായങ്ങള്‍, ഓണം അന്നും ഇന്നും, പ്രവാസി മലയാളികളുടെ…

Read More