Author: staradmin

തിരുവനന്തപുരം: ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലന്ന് പ്രശാന്ത് പറഞ്ഞു. അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ ഇന്നലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍​ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ സി വേണു​ഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ​ഗുരുതര ആരോപണങ്ങള്‍ ആണ് പി എസ് പ്രശാന്ത് ഉയര്‍ത്തിയത്. കെ സി വേണു​ഗോപാലാണ് കേരളത്തില്‍ കോണ്‍​ഗ്രസ് സംഘടന തകര്‍ച്ചയുടെ മൂല കാരണം. കെ സി വേണു​ഗോപാലുമായി അടുത്ത് നില്‍ക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു. വര്‍​ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. നെടുമങ്ങാട്ട് തന്നെ തോല്‍പിച്ചത് പാലോട് രവിയാണ്. ഇക്കാര്യം തെളിവുകള്‍ സഹിതം പാര്‍ട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും അം​ഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് പാര്‍ട്ടി കണക്കിലെടുത്തില്ല. പകരം തോല്‍പിക്കാന്‍ ശ്രമിച്ച ആള്‍ക്ക് പ്രമോഷന്‍…

Read More

തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി), കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2020-21), 6.58 കോടി രൂപ അറ്റാദായം നേടി. സ്ഥാപനത്തിന്റെ വാർഷിക കണക്കുകൾ 31.08.2021, ചൊവ്വാഴ്ച അതിന്റെ ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗം അംഗീകരിച്ചു . 2020-21 സാമ്പത്തിക വർഷത്തിൽ, വയ്പ്പാ അനുമതി,150 ശതമാനം വളർച്ച രേഖപ്പെടുത്തി, 4147 കോടി രൂപയായി. 3709 കോടി രൂപ വിതരണം ചെയ്തു. മൊത്തം വരുമാനം 491 കോടി രൂപയായി വളർന്നു. “കോവിഡ് പ്രതിസന്ധി കാരണം സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലാണെങ്കിലും, കോർപ്പറേഷന് മികച്ച പ്രകടനത്തിലൂടെ ലാഭം നിലനിർത്താനും, വായ്പാ ആസ്തി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിക്കാനും കഴിഞ്ഞു. വയ്പ്പാ അനുമതി , വിതരണം , തിരിച്ചടവ് എന്നിവയിലും നേട്ടം കൈവരിച്ചു. നിഷ്‌ക്രിയ ആസ്തി നിയന്ത്രിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായി, ”കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കോർപ്പറേഷന്റെ അറ്റ മൂല്യം…

Read More

നെടുമങ്ങാട്: ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. ചികില്‍സയിലായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പുലര്‍ച്ചെ പെണ്‍കുട്ടി മരണപ്പെട്ടത്. വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി. സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി…

Read More

മനാമ: ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 –ന് സെപ്റ്റംബർ 1 ബുധനാഴ്ച വൈകിട്ട് തിരശ്ശീല ഉയരും. ബി എം സി ഗ്ലോബൽ ലൈവ് എന്ന വർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനവും മുൻ ഇന്ത്യൻ ഡിപ്ലോമാറ്റ് ടി പി ശ്രീനിവാസൻ മുഖ്യപ്രഭാഷണ വും നടത്തും. ഡി എം സി ചെയർപേഴ്സൺ അഡ്വ. ദീപ ജോസഫ്, യൂണികോ സിഇഒ ജയശങ്കർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. രണ്ടാംദിവസമായ സെപ്റ്റംബർ രണ്ടിന് ബഹറിൻ മീഡിയ സിറ്റിയുടെ…

Read More

ഒമാന്‍: താമസരേഖകളില്ലാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് സപ്തംബര്‍ അവസാനം വരെ നീട്ടി. ഇത് ഏഴാം തവണയാണ് തൊഴില്‍ മന്ത്രാലയം കാലഹരണപ്പെട്ട വര്‍ക്ക് പെര്‍മിറ്റുള്ള പ്രവാസി തൊഴിലാളികള്‍ക്കായി പൊതുമാപ്പ് നീട്ടുന്നത്. സമയപരിധി ആഗസ്ത് 31ന് അവസാനിക്കേണ്ടതായിരുന്നു. തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കും. 70,000 ഓളം പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 50,000 ഓളം പേര്‍ നാടണഞ്ഞതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 30ന് മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പൊതിമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി സെപ്റ്റംബര്‍ 31ന് മുമ്പ് നാടണയാന്‍ സാധിക്കുക. ഇതിന് ശേഷം ഒമാനില്‍ തുടരുന്നവര്‍ക്ക് നാടണയണമെങ്കില്‍ നിയമം അനുശാസിക്കുന്ന പിഴ അടയ്ക്കേണ്ടിവരും.

Read More

കുവൈറ്റ് സിറ്റി: ഒക്ടോബർ 3 മുതൽ പ്രധാന ഹൈവേകളിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നത് കുവൈറ്റ് നിരോധിച്ചു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച്, സാധനങ്ങൾ വിതരണം ചെയ്യുന്ന മോട്ടോർ ബൈക്കുകൾ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് റിംഗ് റോഡുകളിൽ ഓടിക്കാൻ അനുവദിക്കില്ല. 30, 40, 50, 60, 80 എന്നീ റോഡുകൾ കൂടാതെ ജമാൽ അബ്ദുൽ-നാസർ റോഡ്, ജാബർ കോസ്വേ എന്നിവയിലും ഡെലിവറി മോട്ടോർ ബൈക്കുകൾ ഓടിക്കാൻ അനുവദിക്കില്ല.

Read More

മസ്‍കത്ത്: ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്കു മാത്രമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്‍റ്റംബര്‍ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് സെപ്‍റ്റംബര്‍ ഒന്ന് മുതൽ ഒമാനിലേക്ക്  പ്രവേശനം അനുവദിച്ച പശ്ചാത്തലത്തിൽ വിമാനത്തവാളത്തിൽ എത്തുന്ന  യാത്രക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ്  ആപ്പിൽ  ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിൻ സെർട്ടിഫിക്ക്,  പി.സി.ആർ പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാൻ  എയർപോർട്ട് അധികൃതർ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു.

Read More

ന്യൂ‍ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. കേസിൽ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു. ഏതാനും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ലീന മരിയ പോൾ സുകാഷിന്റെ കൂട്ടാളിയായിരുന്നു. സാമ്പത്തിക തിരിമറിക്കേസുകളിൽ ലീനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. ഇയാൾ 17 വയസ്സുമുതൽ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. സുകാഷിനെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ട്. ഇരുപതോളം തട്ടിപ്പുകേസുകൾ സുകാഷിനെതിരെയുണ്ട്.

Read More

മനാമ: ചാരിറ്റിയുടെയും, ദുരന്തങ്ങളുടെയും മറവിൽ പണം പിരിച്ചു പോക്കറ്റിലാക്കുകയും, തുടർന്ന് പണം കൊടുത്തും, സ്‌പോൺസർഷിപ് തരപ്പെടുത്തികൊടുത്തുമുള്ള ബഹ്‌റൈനിലെ മലയാളികളുടെ ഇടയിലെ അവാർഡുകൾ പരിഹാസമാകുന്നു. കോവിഡ് കാലഘട്ടത്തിൽ 95 ദിനാറിന്‌ നാട്ടിലേക്ക് അയച്ചവരെ നോക്കുകുത്തിയാക്കി,120 ബഹ്‌റൈൻ ദിനാറിന്‌ കൊള്ളലാഭം ഉണ്ടാക്കിയവർ പണം കൊടുത്തു വാങ്ങുന്ന അവാർഡുകൾ പുച്ഛത്തോടെ മാത്രമേ കാണാൻ കഴിയു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ത്രിദ്വിന സന്ദർശനത്തിനായി ബഹ്​റൈനിൽ എത്തി നാട്ടുകാരിൽ നിന്നും അനധികൃത പിരിവെടുത്തും, വലിയ അവാർഡുകൾ നേടാനായി സ്പോൺസർഷിപ്പും, പണവും കൊടുത്തു മലയാളികളുടെ രക്ഷകനായി അവതാരമെടുക്കുമ്പോൾ ഈ കോമാളികളെ ഓർത്തു പരിതപിക്കാനെ സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് കഴിയു. ഇത്തരത്തിലുള്ള തട്ടിപ്പുവീരന്മാരുടെ പൊതുസമൂഹത്തിൽ നിന്നും തട്ടിയ പണത്തിൻറെ കണക്കുകൾ ഒരുനാൾ പുറത്തുവരും. അതുവരെ കാലാകാലങ്ങളിൽ മാറിവരുന്ന കുട്ടികൊരങ്ങന്മാരെ കൊണ്ട് കീജയ് വിളിയും പുകഴ്ത്തലുകളും തുടരട്ടെ.

Read More

മനാമ: മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്​റൈനിൽ എത്തി. ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്​മിനിസ്​ട്രേറ്റീവ്​ കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ്​ അഹ്​മദ്​ അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ സന്ദർശനം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരന്റെ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. ബഹ്​റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തും. ഇതിന്​ പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്​, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​. ഇരു രാജ്യങ്ങളും തങ്ങളുടെ വിജയകരമായ നയതന്ത്ര ബന്ധത്തിന്‍റെ സുവര്‍ണ ജൂബിലി 2021ല്‍ ആഘോഷിക്കുകയാണ്. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരത്തിനാണ് ബഹ്‌റൈനുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. ബഹ്​റൈനും ഇന്ത്യയും തമ്മിൽ ശക്​തമായ രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധമാണ്​ നിലനിൽക്കുന്നത്​. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഈ സഹകരണം കൂടുതൽ മെച്ചപ്പെടുകയും ചെയ്​തു.…

Read More