Author: staradmin

മനാമ: മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ ബഹറിനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലും, ഇന്ത്യൻ സ്കൂളുകൾ നൽകുന്ന സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു.

Read More

മ​നാ​മ: വേ​ന​ല​വ​ധി​ക്കു​​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ബഹ്‌റൈനിൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മാ​യും ഓൺ​ലൈ​നി​ലാ​ണ്​ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ട്രാഫിക് ലൈറ്റ് സിസ്റ്റം മാതൃകയിലുള്ള അലേർട്ട് അനുസരിച്ചു സ്​​കൂ​ളു​ക​ളി​ൽ നേ​രിട്ടെ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നും സൗ​ക​ര്യം ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും താ​ൽ​പ​ര്യം അ​റി​യാ​ൻ സ​ർ​വേ ന​ട​ന്നു​​വ​രു​ക​യാ​ണ്. അതുപ്രകാരം രാജ്യം റെഡ് ലെവലിൽ ആണെങ്കിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺ​ലൈ​ൻ പഠനത്തിന് ശ്രമിക്കും. ഓറഞ്ച്, യെല്ലോ, ഗ്രീൻ തലങ്ങളിൽ കുട്ടികളെ തിരികെ സ്കൂളിലേക്ക് അയയ്ക്കാനോ ഓൺലൈൻ വിദ്യാഭ്യാസം നേടാനോ രക്ഷിതാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. മൊത്തം ശേഷിയുടെ ഓറഞ്ചിൽ 30 ശതമാനവും മഞ്ഞയിൽ 50 ശതമാനവും ഹാജർ നില കവിയരുത്. അതേസമയം ഗ്രീനിൽ ഇത് 100 ശതമാനമാണ്. ഓറഞ്ച്, യെല്ലോ ലെവലുകൾക്ക് ഒരു മീറ്ററും ഗ്രീൻ ലെവലിൽ അര മീറ്ററും സാമൂഹിക അകലം ബാധകമാണ്. ബഹ്റൈൻ നിലവിൽ മഞ്ഞ തലത്തിലാണ്, വെള്ളിയാഴ്ച…

Read More

മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിന്​ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ എംബസി സന്ദർശിച്ചു. അവിടത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

Read More

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ചിക്കാഗോ KCS ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് സിബു കുളങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഫൊക്കാനാ നാഷണൽ പ്രസിഡന്റ് ജോർജ്ജി വർഗ്ഗീസ് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദാഘാടനം ചെയ്തത്. ചിക്കാഗോയുടെ മണ്ണിൽ സ്തുത്യര്ഹവും സുതാര്യവുമായ സേവനങ്ങൾകൊണ്ട് ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിട്ടുള്ള ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചത് ഒരു വലിയ അവസരമായാണ് കാണുന്നത് എന്ന് ഉദ്ഘാടന സന്ദേശത്തിൽ ജോർജ്ജി വർഗ്ഗീസ് സൂചിപ്പിച്ചു. അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് കരുത്തും തുണയും ആയി നമ്മുടെ സംഘടനകൾ പ്രവർത്തിക്കേണ്ട ആവശ്യകതെയെപ്പറ്റിയും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകികൊണ്ട് വിഭാവനം ചെയ്യുന്ന 2022 ലെ ഫൊക്കാന കൺവെൻഷന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് , ഫൊക്കാന സെക്രട്ടറി സജി മോൻ…

Read More

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനല്‍കുന്നതിനുളള കേരളാ പോലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും. കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക. സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെപോലീസ്…

Read More

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം. മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 30 ന് നടത്തിയ 15,853 കോവിഡ് ടെസ്റ്റുകളിൽ 112 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 46 പേർ പ്രവാസി തൊഴിലാളികളാണ്. 49 പുതിയ കേസുകൾ സമ്പർക്കം മൂലവും 17 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 86 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,091 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 974 പേരാണ്. ഇവരിൽ 2 പേർ ഗുരുതരാവസ്ഥയിലാണ്. 972 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 59,16,779 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,45,386 പേർ ഓരോ ഡോസും 10,87,473 പേർ രണ്ട് ഡോസും 2,52,605 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

Read More

ചിക്കാഗോ: ചിക്കാഗോയിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുവോണ നാളായ ഓഗസ്റ്റ് 21 ന് ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നോർത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമായികൊണ്ട് ടെക്‌സാസിലെ മൈസൂരി സിറ്റിയിൽ മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ട് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദാഘാടനം ചെയ്തത്. ചിക്കാഗോയിൽ വളർന്നു, നോർത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമായികൊണ്ട് ടെക്‌സാസിൽ മണ്ണിൽ വിജയക്കൊടി പാറിച്ച റോബിൻ ഇലക്കാട്ടിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും സമർപ്പണവും ഏവർക്കും മാതൃകയാക്കേണ്ടത് മലയാളി സമൂഹത്തിന്റെ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നും പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചിക്കാഗോയിലെ മലയാളി സമൂഹം എന്നും തന്റെ ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു സമൂഹമാണ് എന്നും സ്റ്റീഫൻ കിഴക്കേകുറ്റിനെ പോലെ നിരവധി സുഹൃത്തുക്കളെ…

Read More

ഡാളസ്: കോഴഞ്ചേരി വാഴകുന്നത്തു പരേതനായ മാത്യുവിന്റെ  ഭാര്യ  അന്നമ്മ മാത്യു (77)നിര്യാതയായി.കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്.ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ അനിയൻ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു.മക്കൾ :സ്റ്റാൻലിൻ ,ബെറ്റി മാത്യു .മേരിക്കുട്ടി മാത്യു (ഫ്ലോറിഡ ),ബാവ (കാനഡ ).പരേതരായ രാജൻ മേപ്പുറം ,സണ്ണി മേപ്പുറം(സണ്ണിവൈൽ  ,ടെക്സാസ്)എബ്രഹാം മേപ്പുറത്തു (അനിയൻ). ഡാളസ്, കുമാരി പാപ്പച്ചൻ  (മസ്‌ക്വിറ്റ് ,ഡാളസ് ) ലീലാമ്മ എന്നിവർ സഹോദരങ്ങളാണ് .സംസ്കാരം ആഗസ്റ് 1ബുധനാഴ്ച വാഴകുന്നത്തെ സെന്റ് മേരീസ് യാക്കോബാ ചർച്ചിൽ വെച്ചു നടത്തപ്പെടും.കൂടുതൽ  വിവരങ്ങൾക്കുഅനിയൻ മേപ്പുറം (ഡാളസ് ) (214 505 6634) റിപ്പോർട്ട്: പി .പി .ചെറിയാൻ

Read More

തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിഷേധിച്ചതാണ് മകളെ അരുൺ കൊലപ്പെടുത്താൻ കാരണമെന്ന് നെടുമങ്ങാട് കുത്തേറ്റ് കൊല്ലപ്പെട്ട യുവതിയുടെ അമ്മ വത്സല. അരുൺ മോഷണ കേസിലെ പ്രതിയാണെന്നറിഞ്ഞാണ് വിവാഹ ആലോചന നിരസിച്ചത്. ഒരിക്കൽ പ്രതി അരുൺ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തുകയും മോളുടെ മാലയും മൊബൈലും തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. അന്ന് പൊലീസിൽ പരാതി നൽകിയതാണ് . ആര്യനാട് എസ്.ഐ അരുണിനെ താക്കീത് നൽകി വിട്ടയച്ചതാണ്. ആ സംഭവം കഴിഞ്ഞിപ്പോൾ നാല് വ‍ർഷമായി. ഈ നാല് വ‍ർഷത്തിൽ ഇവനെ കൊണ്ട് യാതൊരു ഉപദ്രവും ഉണ്ടായിരുന്നില്ല. ഇന്ന് ഓ‍ർക്കാപ്പുറത്താണ് ഇവൻ പിന്നാലെ വന്നത് – വത്സല പറയുന്നു. സമീപ ഭാവിയിലൊന്നും ഈ കുട്ടിയോ ഇവരുടെ കുടുംബമോ അരുണിനെതിരെ പരാതിയുമായി സമീപിച്ചിരുന്നില്ലെന്ന് പൊലീസും പറയുന്നു. നാല് വർഷം മുൻപ് ഇയാൾ പെൺകുട്ടിയെ തടഞ്ഞു നിർത്തുകയും മൊബൈലും മാലയും തട്ടിയെടുക്കുകയും ചെയ്തു. അന്ന് വിഷയത്തിൽ പൊലീസ് ഇടപെടുകയും അരുണിനെ താക്കീത് ചെയ്യുകയും ചെയ്തു. അരുണുമായുള്ള പ്രശ്നങ്ങൾ പൊലീസ് ഒത്തുതീ‍ർപ്പാക്കിയ ശേഷം കൊല്ലത്തുള്ള…

Read More