Author: staradmin

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പത്, 16, 23 തീയതികളില്‍ നടക്കും. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ സെപ്റ്റംബര്‍ 16 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പതാണ്. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പരാതികള്‍ സെപ്റ്റംബര്‍ 23 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.…

Read More

മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്​തു. സാമ്പത്തിക സഹകരണത്തിലും നിക്ഷേപ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക വളർച്ചയും അഭിവൃദ്ധിയും കൈവരിക്കുന്നതിന് ഉഭയകക്ഷി വ്യാപാരം, ദ്വിമുഖ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ്​ -19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്​ ഇന്ത്യയും ബഹ്​റൈനും സഹകരിച്ച്​ പ്രവർത്തിച്ചത്​ കിരീടാവകാശി എടുത്തുപറഞ്ഞു. ബഹ്​റൈന്റെ വളർച്ചക്ക്​ ഇന്ത്യൻ സമൂഹം നൽകുന്ന സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിലും അന്താരാഷ്​ട്ര തലത്തിലും പരസ്​പര താൽപര്യമുള്ള വിയഷങ്ങളും ഇരുവരും ചർച്ച ചെയ്​തു. മേഖലയിലെ സുസ്​ഥിരതയും സുരക്ഷയും ഉറപ്പ്​ വരുത്തുന്നതിന്​ മറ്റ്​ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രി…

Read More

വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാന്‍ഡില്‍ ലൈറ്റഅ വിജിലിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റി ടൈം സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുകേഷ് മോഡി, കൃഷ്ണ റെഡ്ഢി എന്നിവര്‍ സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ഇതൊരു ഭീകരാക്രമണമാണ്, പൈശാചിക നടപടിയാണ്. ഇത് രണ്ടിനേയും നാം ധീരതയോടെ ചെറുക്കണം മുകേഷ് റെഡി പറഞ്ഞു. ആഗസ്റ്റ് 29ന് നടന്ന അതിഭീകരാക്രമണത്തില്‍ പതിനൊന്ന് മറീനുകളും, ഒരു നേവി സെയ്‌ലറും, സ്‌പെഷല്‍ ഫോഴ്‌സ് പട്ടാളക്കാരനുമടക്കം പതിമൂന്ന് പേരും, 170 അഫ്ഗാന്‍ക്കാരുമാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ നാം തോളോടുതോള്‍ ചേര്‍ന്നും, ഒരാള്‍ മറ്റൊരാള്‍ക്ക് പിന്തുണ നല്‍കിയും ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും, നാം ഉയര്‍ത്തി പിടിച്ച സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പ്രതിജ്ഞാബന്ധരാകേണ്ട സമയമാണെന്നും പ്രാസംഗീകര്‍ ചൂണ്ടികാട്ടി. ഡോ.സുരീന്ദര്‍കൗള്‍, അചലേഷ് അമര്‍ എന്നിവരാണ് ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. ഇസ്ലാമില്‍ സ്റ്റേറ്റ് ഭീകരുടെ ഈ ഭീരുത്വപരമായ…

Read More

ഹൂസ്റ്റന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.6 ദശലക്ഷം അനുയായികളുള്ള മോഡല്‍ മിസ് മെഴ്സെഡിസ്   മോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്‌നി ഗേയ്ഗറെ (33) മരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റന്‍ കോര്‍ട്ട്‌ലാന്റ് അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. സമീപത്തു മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു പുരുഷന്റേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മേഴ്‌സിഡിസിനെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. കെവിന്‍ അലക്‌സാണ്ടറാണ് (34) കൊല്ലപ്പെട്ട യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചയാളും മേഴ്‌സിഡിസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് റിച്ച്‌മോണ്ട് പൊലീസ് അറിയിച്ചു. ഫോര്‍ട്ട്‌ബെന്റി കൗണ്ടിയിലാണ് സംഭവം നടന്നത്. രണ്ടു മൃതദേഹങ്ങളും ഫോര്‍ട്ട്ബെന്റ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ തിരിച്ചറിയലിനായി അയച്ചതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മേഴ്‌സിഡിസിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ചു. മേഴ്‌സിഡിസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. 1987 നവംബറില്‍ 26ന് ടെക്‌സസിലെ എല്‍പാസോയിലാണ് മോറിന്റെ ജനനം. വിഡിയോ സ്റ്റാര്‍, മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ചുരുങ്ങിയ സമയം കൊണ്ടു പ്രശസ്തിയിലേക്കുയര്‍ന്നിരുന്നു.…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 81 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 215 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…

Read More

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി യുവാവ് 35 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണ മെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. യുവാവിൻെറ ഡിഎൻഎ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂർ സബ് ജയിലിൽ തടവിൽ കഴിഞ്ഞു.സ്കൂളിൽ നിന്നും മടങ്ങിയ പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കൽപ്പകഞ്ചേരി പോലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പോലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിൻ്റെ ആവശ്യപ്രകാരമാണ് ഡി എൻ എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ…

Read More

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ ഇടപെടൽ മേഖലകൾ സാന്ത്വന വിദ്യാഭ്യാസം ആയി കാണണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സാന്ത്വന വിദ്യാഭ്യാസം ലഭിക്കാൻ കുട്ടികൾക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം നോഡൽ ഓഫീസായി പ്രവർത്തിക്കണം. കോവിഡ് കാലം ഏറ്റവും കൂടുതൽ അരക്ഷിതത്വം സൃഷ്ടിച്ചത് ഭിന്നശേഷി, ഗോത്രവർഗ മേഖലകളിലാണ്. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി കുട്ടികൾക്കും ഗോത്രവിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കണം. ആദിവാസി ഗോത്ര മേഖലയിലും പഠനപോഷണ പരിപാടികൾക്ക് ഊന്നൽ നൽകണം. 2021 – 22 ൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ കൈപുസ്തകത്തിന്റെ പ്രകാശനവും ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി തയ്യാറാക്കിയ ടോക്കിംഗ് ടെക്സ്റ്റ് പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഈ വർഷത്തെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ…

Read More

മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ പരിഷ്കരിച്ച യാത്ര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്ന ആറു വയസും അതിൽ കൂടുതലും ഉള്ളവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ്​ പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന്​ 10ാം ദിവസവുമായിരുന്നു​ പരിശോധന നടത്തേണ്ടിയിരുന്നത്​. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ കൊറോണ വൈറസിനായുള്ള (കോവിഡ് -19) മൂന്ന് പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റുകൾക്ക് 36 ബഹ്‌റൈൻ ദിനാർ നൽകണം. നേരത്തെ രണ്ട് ടെസ്റ്റുകൾക്കായി 24 ദിനാറായിരുന്നു അടക്കേണ്ടിയിരുന്നത്. പരിശോധനകൾക്കുള്ള പേയ്മെന്റ് എയർപോർട്ടിലെ കിയോസ്ക് വഴിയോ അല്ലെങ്കിൽ ‘ബിഅവെയർ ബഹ്‌റൈൻ’ ആപ്ലിക്കേഷൻ വഴി അടക്കാവുന്നതാണ്.

Read More

മനാമ: മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്​ ബഹറിനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസ്കൃതി ​​ബഹ്റൈൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സംസ്കൃതി ​​ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി റിഥിൻ രാജ്, ശബരീശ്വരം വിഭാഗം പ്രസിഡന്റ് സിജു എന്നിവരാണ് ഗൾഫ് ഹോട്ടലിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

Read More

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. ആദ്യ ആക്രമണത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് നേരെയുള്ള രണ്ടാമത്തെ ഡ്രോൺ ആക്രമണത്തിലാണ് എട്ട് പേർക്ക് പരിക്കേറ്റത്. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു. 2015 മുതൽ, അറബ് സഖ്യവുമായി പോരാടുന്ന യമനിലെ ഹൂതി തീവ്രവാദികൾ സൗദി അറേബ്യയ്ക്കുള്ളിലെ സൈനിക സ്ഥാപനങ്ങളും നിർണായക എണ്ണ ഇൻഫ്രാസ്ട്രക്ചറും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നുണ്ട്.

Read More