Author: staradmin

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്, മലയിന്‍കീ‍ഴ് മാധവകവിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാധവമുദ്രപുരസ്കാരം നാ‍ളെ (02.09.2021) വിതരണം ചെയ്യും. തിരുവനന്തപുരം മലയിന്‍കീ‍ഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലാണ് പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം 7 മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പുരസ്കാരം വിതരണം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പന്‍ , ഐ.ബി.സതീഷ് എം.എല്‍എ, ദേവസ്വം കമ്മീഷണര്‍ ബി.എസ്സ്.പ്രകാശ്, കവി വി.മധുസൂദനന്‍നായര്‍ തുടങ്ങിയവര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും. 2019 ലെ മാധവമുദ്രപുരസ്കാരം കവിതയ്ക്കുള്ള സമഗ്രസംഭാവന കണക്കിലെടുത്ത് കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കും. 2020 ലെ മാധവമുദ്രപുരസ്കാരത്തിന് ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. തിക്കുറിശ്ശി ഗംഗാധരനാണ് അര്‍ഹനായത്.

Read More

ന്യൂഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ദ്ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ദ്ധിപ്പിച്ചിരുന്നു.15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിച്ചത് 50 രൂപയാണ്‌. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയാണ് വർദ്ധന. ഇതോടുകൂടി പുതിയ സിലിണ്ടറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരിക.

Read More

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 2021ലെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ദാനം ഇന്ന്. ബാങ്ക് ഹാളില്‍ രാവിലെ 11.30 ന് പ്രസിഡന്റ് സോളമന്‍ അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡ് വിതരണം ചെയ്യും. ഇടുക്കി സ്വദേശി ഇ.എസ്. തോമസാണ് മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച രണ്ടാമത്തെ കര്‍ഷകനായി വൈക്കം സ്വദേശി കെ.എം.സെബാസ്റ്റ്യനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും അവാര്‍ഡ് ഏറ്റു വാങ്ങും. ചടങ്ങില്‍ മാനെജിംഗ് ഡയറക്ടര്‍ ബിനോയ് കുമാര്‍ എം, ഡയറക്ടര്‍മാരായ കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ, മമ്മിക്കുട്ടി എംഎല്‍എ, മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ എന്നിവരും പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്നത്തെ പരിപാടിയില്‍ ചേര്‍ക്കാന്‍ മാതൃകാ കര്‍ഷക അവാര്‍ഡ് ദാനം – കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഹാള്‍ -…

Read More

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ. ജില്ലയിലെ മുഴുവൻ സ്‌കൂൾ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും പൂർത്തിയാക്കേണ്ടതുള്ളതിനാൽ മോപ്പ് അപ്പ് ആക്ടിവിറ്റിയായാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ ജീവനക്കാരനാണെന്നു കാണിക്കുന്ന ഐഡി കാർഡുമായി സർക്കാർ കോവിഡ് വാക്സിനേഷൻ സെന്ററിൽ എത്തി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം. ഗവ. വിമൻസ് കോളേജിൽ പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെയും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ ലഭിക്കും. ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

Read More

കഴക്കൂട്ടം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് വെട്ടിക്കൊന്നത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രഭ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റൂറൽ എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

മനാമ: ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി. ഇന്ത്യ ഉൾപ്പെടെ നാലുരാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കി. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, പനാമ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്. അഞ്ചു രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസ്നിയ, ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ഇക്വഡോർ എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. പുതിയ അപ്ഡേറ്റ് അനുസരിച്ച്, റെഡ് ലിസ്റ്റിൽ ശ്രീലങ്ക, ടുണീഷ്യ, ജോർജിയ, ബോസ്നിയ, ഹെർസഗോവിന, സ്ലൊവേനിയ, എത്യോപ്യ, കോസ്റ്റാറിക്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, നേപ്പാൾ, മ്യാൻമാർ, ഇറാൻ, ഇറാഖ്, മലേഷ്യ, വിയറ്റ്നാം, മംഗോളിയ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ, നമീബിയ, മൊസാംബിക്ക്, മലാവി, ഉക്രെയ്ൻ, മെക്സിക്കോ എന്നിവ ഉൾപ്പെടുന്നു. സെപ്റ്റംബർ 3 വെള്ളിയാഴ്ച മുതൽ പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ പരിഷ്ക്കരിക്കുന്നത്.

Read More

മനാമ: പ്രവാസി കമ്മീഷനംഗം വും, ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവും, ICRF മോർച്ചറിവിഭാഗംവുമായസുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടികാഴ്ച നടത്തി. നിലവിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ കേന്ദ്ര കോവിഡ് മരണ ലിസ്റ്റിൽ ഉൾപെടുത്തി അവർക്കുള്ള കുടുംബ സഹായം നൽകണമെന്നാവശ്യമുന്നയിച്ചു. അത് കൂടാതെ I C W F.ഫണ്ട് കൂടുതൽ സുതുര്യവൽക്കരിക്കേണ്ട ആവശ്യകതയും ഈ മഹാമാരിയിൽ അകപ്പെട്ട പ്രവാസിസമൂഹത്തിൻ്റെ ഉന്നമനത്തിന് അത് ഉപയോഗിക്കേണ്ട ആവശ്യകതയും പ്രവാസി സമൂഹം നേരിടുന്ന യാത്ര വിഷയങ്ങളും, പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ വിപുലീകരണത്തെ സംബന്ധിച്ചും, പാസ്പോർട്ട് പുതുക്കൽ സമയം വേഗത്തിലാക്കുന്നതിനെ സംബന്ധിച്ചും, ബഹ്റൈൻ ഇന്ത്യൻ സമൂഹം മഹാമാരിക്കാലത്ത് ഒരുമിച്ച് നിന്ന്കമ്മ്യൂണിറ്റി ഐക്യമുണ്ടാക്കി സഹപ്രവാസികളുടെ കൈതാങ്ങായി നിന്ന് പ്രവർത്തിച്ച കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി, വളരെ സൗഹാർദ്ദപൂർണ്ണമായ’ കൂടി കാഴ്ചയിൽ, ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ…

Read More

തിരുവനന്തപുരം: വാക്സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലുംആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലകള്‍ക്ക് വാക്സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം. സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്‍റെയിന് ആവശ്യമായ നടപടികള്‍…

Read More

സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്‍കി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു. കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആവിഷ്കരിച്ച ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്കൂളുകളില്‍ പൂര്‍ത്തിയാക്കി. ജൂലൈ അവസാനവാരം ആദ്യം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് ഇ സ്കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്.ഇ സ്കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്കൂളുകളിലും, 141 ഹയര്‍സെക്കന്ററി സ്കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്കൂളുകളിലുമായി 426 സ്കൂളുകളില്‍ പൈലറ്റ് വിന്യാസം പൂര്‍ത്തിയാക്കിയത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്കൂളുകളിലാണ് പൈലറ്റ് വിന്യാസം നടത്തിയത്. 76723 കുട്ടികളും 8372 അധ്യാപകരും പൈലറ്റ് വിന്യാസത്തിന്റെ ഭാഗമായി സവിശേഷ ലോഗിന്‍ ഐഡി ഉപയോഗിച്ച് ജിസ്യൂട്ട് പ്ലാറ്റ്ഫോം വിജയകരമായി പ്രയോജനപ്പെടുത്തി. 47 ലക്ഷം കുട്ടികള്‍ക്കും 1.7 ലക്ഷം അധ്യാപകര്‍ക്കും സുരക്ഷിതവും…

Read More

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എം എൽ എമാരുടേയും ആവശ്യം പരിഗണിച്ച് മന്ത്രി ഇടപെടുകയായിരുന്നു. സെപ്റ്റംബർ ആറു മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ ആറ് മുതൽ 27 വരെയാകും. സെപ്റ്റംബർ ഏഴു മുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് സെപ്റ്റംബർ ഏഴ് മുതൽ 27 വരെയാകും. ഒരു പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകൾ ക്രമീകരിച്ചിരിക്കുന്നത്. ചില വിഷയങ്ങളിലെ പരീക്ഷകൾ തമ്മിൽ അതിലേറെ ദിവസങ്ങളുടെ ഇടവേളയുണ്ട്. കുട്ടികൾക്ക് പരീക്ഷാ ദിനങ്ങൾക്കിടയിൽ പഠിക്കാനുള്ള സമയം കുറയും എന്ന ബുദ്ധിമുട്ട്…

Read More