- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് കൊടിയേറി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. റോജൻ പേരകത് കൊടിയേറ്റി. ഇതോടൊപ്പം തന്നെ പുണ്ണ്യശ്ലോകനായ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ശ്രദ്ധപ്പെരുന്നാൾ ആചരിച്ചു. സെപ്റ്റംമ്പർ 3, 5, പെരുന്നാൾ ദിനമായ 7 എന്നീ ദിവസങ്ങളിൽ വി. കുർബാനയും, സെപ്റ്റംബർ 1, 2, 3, 4, 6 ദിവസങ്ങളിൽ ബൈബിൾ കൺവഷനുകളും ക്രമീകരിച്ചിരിക്കുന്നു. എല്ലാ ശുശ്രൂഷകളും യൂ ട്യൂബിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
ഇല്ലിനോയിൽ മാസ്ക് നിർബന്ധമാക്കി; പുതിയ നിർദേശം കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ
ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് മാസ്ക്കിന്റെ ഉപയോഗം നിർബന്ധമാക്കി. ബിസിനസ് & ഓഫിസ് സ്ഥാപനങ്ങൾക്കുള്ളിലാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഒരു പോലെ മാസ്കുകൾ നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ചുള്ള നിർദേശം തിങ്കളാഴ്ച്ച മുതൽ നിലവിൽ വന്നു. തുറസ്സായ പൊതുസ്ഥലങ്ങളിൽ മാസ്കുകൾ നിര്ബന്ധമാക്കിയിട്ടില്ല എങ്കിലും കൂടുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർദേശിച്ചിട്ടുണ്ട്. ചിക്കാഗോ നഗരത്തിൽ ഈ നിർദേശങ്ങൾ ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കുകയും നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് ഈ നിർദേശം നടപ്പിലാക്കാത്തതിന്റെ പേരിൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. നാളിതുവരെയും ഈ നിബന്ധികളിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകിയിരുന്നു. ഇല്ലിനോയി സംസ്ഥാനത്ത് 4127 പുതിയ രോഗബാധിതരാണ് ഓഗസ്റ്റ് 28 ലെ കണക്കനുസരിച്ച് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തെ കണക്കനുസരിച്ച് ഏറ്റവും വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 18 പേരുകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ഇല്ലിനോയി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരെടെ എണ്ണം 26472 ആയി. ചിക്കാഗോ നാഗരാധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ജാഗ്രതാ ലിസ്റ്റിൽ…
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് എന്നീ നേതാക്കൾ പങ്കെടുത്ത് ഭാരവാഹികൾക്ക് ഊർജം പകർന്നു. അതോടൊപ്പംസൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡൻ്റ് അനീഷ് ജയിംസിന്റെ സാന്നിധ്യം അയൽ പ്രോവിന്സിന്റെ പിന്തുണയും പ്രചോദനവുമായി. 2010 ൽ പെൻസൽവേനിയയിൽ മലയാളികൾ തിങ്ങി പാർക്കുന്ന ഫിലാഡൽഫിയ ആസ്ഥാനമാക്കി തുടങ്ങിയ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുകയും 2016 ൽ വിപുലമായ റീജിയൻ കോൺഫറൻസ് നടത്തുകയും വളരെയധികം സാമൂഹ്യ സേവന പരിപാടികൾക്ക് ഭഗവാക്കാകുകയും ചെയ്തിട്ടുണ്ട്. മനോഹരമായ അമേരിക്ക റീജിയണൽ കോൺഫെറൻസിന് അന്ന് ചുക്കാൻ പിടിച്ചവരിൽ തന്നോടൊപ്പം പ്രധാനികളാണ് സാബു ജോസഫ് സി. പി. എ. (ജനറൽ കൺവീനർ), ജോർജ് പനക്കൽ, പി. സി മാത്യു, ഫിലിപ്പ് മാരേട്ട്, കുരിയൻ സഖറിയ, ഷോളി കുമ്പിളിവേലി, എൽദോ പീറ്റർ,…
ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടൻ” ഹൂസ്റ്റണിൽ നീറ്റിലിറക്കി. ആ ചുണ്ടനുമായി രണ്ടാമതൊരു ടീം ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി വള്ളപ്പാട്ടുകൾ പാടി ആവേശത്തോടെ തുഴയെറിഞ്ഞു മുന്നേറിയപ്പോൾ അക്ഷരാർത്ഥത്തിൽ മാഗിന്റെ ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദി “ആറന്മുളയെ” ഓർമ്മപ്പെടുത്തിയപ്പോൾ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്‌ആർഎ) നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഓഗസ്റ്റ് 28 നു ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ജീമോൻ റാന്നി അധ്യക്ഷത വഹിച്ച ഉത്‌ഘാടന ചടങ്ങിൽ റാന്നി സ്വദേശിയും സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക വികാരിയുമായ റവ. ഫാ. വർഗീസ് തോമസും (സന്തോഷ് അച്ചൻ) മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവനും ചേർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സ്പോൺസർമാരുടെയും സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. മീരാ സഖറിയയുടെ പ്രാർത്ഥനാ…
മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 31 ന് നടത്തിയ 17,057 കോവിഡ് ടെസ്റ്റുകളിൽ 87 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 30 പേർ പ്രവാസി തൊഴിലാളികളാണ്. 44 പുതിയ കേസുകൾ സമ്പർക്കം മൂലവും 13 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.51% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 110 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,201 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 951 പേരാണ്. ഇവരിൽ 1 പേർ ഗുരുതരാവസ്ഥയിലാണ്. 950 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 59,33,836 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം 11,46,939 പേർ ഓരോ ഡോസും 10,88,446 പേർ രണ്ട് ഡോസും 2,53,724 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്‌പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുള്ള ശ്രീചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് സി.ഡി.സി.യുടെ ഒ.പി. തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സി.ഡി.സി.യിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയുന്നതാണ്. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി…
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള 29 ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. കോവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങൾ കൊണ്ടോ പരീക്ഷ എഴുതുവാനാകാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസ് ആയി തന്നെ പരിഗണിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാൻ സർവകലാശാലക്ക് സുപ്രീം കോടതിഅനുമതി നൽകിയത്. അഡ്വക്കേറ്റ് പി.വി ദിനേശ് സർവകലാശാലക്ക് വേണ്ടി ഹാജരായി.
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡ് അതൃപ്‌തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ അധ്യക്ഷ പട്ടിക സംബന്ധിച്ച ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെപിസിസിയുടെ വിലക്ക്. അതേസമയം പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നുമാണ് ഹെക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറി ഉണ്ടാകില്ലെന്ന ഉറപ്പിൻമേൽ ആയിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.
ശബരിമല തീര്‍ഥാടന മുന്നൊരുക്കം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കണം-അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിക്കണം. റാന്നി ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് കെഎസ്ഇബി പരിഹാരം കാണണം. കനത്തമഴയില്‍ സംരക്ഷണ ഭിത്തി ഇടിയുന്നതു മൂലം റാന്നി മണ്ഡലത്തില്‍ വീടുകള്‍ ഉള്‍പ്പെടെ അപകടാവസ്ഥയില്‍ ആയിട്ടുണ്ട്. ഇതിന്റെ കണക്കെടുത്ത് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കണം. റാന്നി പാലം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗമാക്കണം. ഡിടിപിസിയുടെ വടശേരിക്കരയിലെ കെട്ടിടം മോശം സ്ഥിതിയിലാണ്. ഇതു പുനരുദ്ധരിക്കണം. കുമ്പളാംപൊയ്ക ഉതിമൂട് റോഡില്‍ കുമ്പളാംപൊയ്ക പാലം അപകടാവസ്ഥയിലാണ്. ഇതിനു പരിഹാരം കാണണമെന്നും അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു.
കുട്ടികളെ സംരക്ഷിക്കാം; ശുചീകരണത്തിൽ പങ്കാളിയാകാം; പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നാളെ മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.