- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: staradmin
തിരുവനന്തപുരം: ജലവിഭവ വകുപ്പും കേരള വാട്ടർ അതോറിറ്റി എന്‍ജിനീയേഴ്സ് ഫെഡറേഷനും റോട്ടറി ഇന്റർനാഷണലും സംയുക്തമായി നടപ്പാക്കുന്ന ‘സ്നേഹ തീർത്ഥം’ പദ്ധതിക്ക് തുടക്കമായി. വഞ്ചിയൂരിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ഐ എസ് സുധീപിന് കുടിവെള്ള കണക്ഷന്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച പിതാവിന്റെ വേദനയാണ് അത്തരം കുട്ടികളുടെ കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷന്‍ എന്ന ആശയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്‌നേഹം പകര്‍ന്നു നല്‍കിയാല്‍ പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ് ഇവര്‍. അവരുടെ ചികിത്സയ്ക്കു തന്നെ ഭാരിച്ച ചെലവാണ്. പലര്‍ക്കും കുടിവെള്ള കണക്ഷന്‍ ഇല്ല. ഒരുപാട് ദൂരത്തു നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നത്. ഇതെല്ലാം അറിഞ്ഞപ്പോള്‍ ഈ കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെ ഡിമാന്‍ഡ് ഡേ ചര്‍ച്ചയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പദ്ധതി…
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കോവിഡ് ബാധിതനായി ഐ സി യു വിൽ ചികിത്സയിലിരിക്കുന്ന സമയത്ത് പക്ഷാഘാതമുണ്ടാകുകയും നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തുണയാകുകയും ചെയ്ത പൊന്മള സ്വദേശി പൂവാട്ടു പറമ്പത് സദാനന്ദനെ നാട്ടിൽ അയക്കുകയും തുടർ ചികിത്സക്കു വേണ്ട കാര്യങ്ങളും കമ്മിറ്റി ചെയ്തിരുന്നു. നാട്ടിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ജില്ലാ കെഎംസിസി ചെയ്ത ഈ ഉദ്യമത്തെ ഏവരാലും പ്രകീർത്തിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് തുടർ ചികിത്സ ചെയ്യുന്നതിന്ന് വേണ്ടി കെഎംസിസി ജില്ലാ കമ്മിറ്റി തന്നെ മുൻകയ്യെടുത്തു പെരിന്തൽമണ്ണ മൗലാന ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഇപ്പോൾ അദ്ദേഹത്തിന്റെ തുടർ ചികിത്സക്കാവശ്യമുള്ള ജില്ലാ കമ്മിറ്റിയുടെ ധനസഹായം കോട്ടക്കൽ എം എൽ എ പ്രൊഫസർ കെ കെ ആബിദ് ഹുസൈൻ തങ്ങൾ കൈമാറു കയും ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് എ കെ സൈനുദ്ധീൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ്…
വാര്യന്‍കുന്നനെ മഹത്വവത്കരിക്കല്‍: ഡിവൈഎഫ്‌ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറി: യുവമോര്‍ച്ച
തിരുവനന്തപുരം: വാര്യന്‍കുന്നനെ മഹത്വവത്കരിക്കുന്നതിലൂടെ ഡിവൈഎഫ്‌ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണൻ. പ്രത്യേക മതരാഷ്ട്രത്തിന് വേണ്ടിയുള്ള കലാപമായ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടും ദേശാഭിമാനികളോടും ചെയ്യുന്ന ക്രൂരതയാണെന്നും പ്രഫുല്‍ കൃഷ്ണൻ പറഞ്ഞു.ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയും ക്ഷേത്രങ്ങള്‍ തകര്‍ത്തും മതം മാറ്റിയും സ്ത്രീകളെ ബലാത്കാരത്തിന് ഇരയാക്കിയും നടത്തിയ കലാപം സ്വാതന്ത്ര്യ സമരം എന്ന് പ്രചരിപ്പിക്കുന്ന ഡിവൈഎഫ്‌ഐയും സിപിഎമ്മും മന്ത്രിമാരും ബോധപൂര്‍വ്വം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. മാപ്പിള ലഹളയക്ക് നേതൃത്വം നല്‍കയ വാര്യന്‍ കുന്നനെ മഹത്വ വത്കരിക്കുന്ന ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും നിലപാട് തീവ്രവാദത്തിന് പിന്തുണ നല്‍കുന്നതാണ്. ധീര ദേശാഭിമാനി ഭഗത്‌സിംഗിനെയും മത കലാപത്തിന് നേതൃത്വം നല്‍കിയ വാര്യന്‍ കുന്നനെയും താരതമ്യപ്പെടുത്തിയ സ്പീക്കര്‍ എം.ബി.രാജേഷിന്റെ നിലപാട് അല്‍പത്തരമാണ്. എം.ബി.രാജേഷ് നിലപാട് തിരുത്തി മാപ്പ് പറയണം. കാലടി സര്‍വ്വകലാശാലയില്‍ ഭാര്യയ്ക്ക് മുസ്ലീം സംവരണത്തിൽ ജോലി നേടാൻ റാങ്ക് ലിസ്റ്റ് വരെ അട്ടിമറിച്ചെന്ന ആരോപണമുള്ള എം ബി രാജേഷ് ഇതിലപ്പുറം…
തിരുവനന്തപുരം: നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു. ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പെറ്റീഷനിൽ ആവശ്യപ്പെട്ടു. 2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ടമരംകൊള്ളക്ക് ഇടയാക്കിയത്. ഇൗ ഉത്തരവിന്റെ വെളിച്ചത്തിൽ കോടികളുടെ മരം 100 ദിവസങ്ങൾ കൊണ്ട് വെട്ടി മുറിച്ചുമാറ്റാൻ മരം മാഫിയകൾക്ക് മനപ്പൂർവം അവസരം നൽകി. സംരക്ഷിത മരങ്ങളെല്ലാം വെട്ടി മാറ്റി എന്ന ഉറപ്പായ സാഹചര്യത്തിലാണ് 100 ദിവസങ്ങൾക്കുശേഷം 2021 ്രെബഫുവരി എട്ടിന് ഉത്തരവുകൾ സർക്കാർ പിൻവലിച്ചത്. എഡിജിപിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണംകൊണ്ട് കുറ്റവാളികളെ പിടികൂടാനാവില്ല. ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ്…
മനാമ: ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ 200 വർഷത്തിലേറെ പഴക്കമുള്ള മനാമ ക്ഷേത്രം സന്ദർശിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ, ക്ഷേത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. https://youtu.be/eg8Riqr2fPY
ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം പ്രമുഖ ബിസിനസ് പ്രമുഖരുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി
മനാമ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രമുഖ ബിസിനസ് കാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സ്ഥാനപതി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ബഹ്‌റൈനിലെയും ഇന്ത്യയിലെയും ഔദ്യോഗിക പ്രതിനിധികൾക്ക് ഒപ്പം വി.കെ.എൽ ഹോൾഡിംഗ്‌സ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വർഗീസ് കുരിയൻ, മുഹമ്മദ് ദാദാഭായ്, രവിപിള്ള എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.…
മനാമ: കേസുകൾ കുറവായതിനാൽ ആരോഗ്യ പ്രോട്ടോക്കോളുകൾ അവഗണിക്കുന്നത് തെറ്റാണെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് അംഗം ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. വൈറസ് പടരുന്നതിന്റെ കുറഞ്ഞ നിരക്കും തീവ്രപരിചരണത്തിലോ ചികിത്സയിലോ ഉള്ള കേസുകളുടെ എണ്ണവും നിലവിലെ ഘട്ടത്തിൽ മരണസംഖ്യ കുറയുന്നതും വൈറസ് മറികടന്നതായി അർത്ഥമാക്കുന്നില്ല. അതിനാൽ മുൻകരുതൽ നടപടികൾ പാലിക്കുന്നത് വിജയത്തിലേക്കുള്ള പാതയാണെന്നും ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി നേടിയെടുക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യാൻ എല്ലാ രക്ഷിതാക്കളും മുൻകൈയെടുക്കണമെന്ന് അവർ പറഞ്ഞു. ബഹ്‌റൈനിൽ പ്രതിരോധശേഷി കുറഞ്ഞ 3-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ നൽകാൻ തുടങ്ങി. സിനോഫാം വാക്‌സിനാണ് ഈ കുട്ടികൾക്ക് നൽകുന്നത്. കൂടാതെ 12-17 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് “സിനോഫാം” അല്ലെങ്കിൽ “ഫൈസർ -ബയോൺടെക്” വാക്‌സിനുകൾ ലഭ്യമാണ്. വിദ്യാർത്ഥികളെ സ്കൂളുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ശ്രദ്ധ ചെലുത്തുന്നതായി നാഷണൽ ടാസ്ക് ഫോഴ്സ് അറിയിച്ചു.
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാർഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ കഴിയും. അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധനയില്ല.
ചിക്കാഗോ: 2022 ജൂലൈ 7-10 വരെ ഒർലാണ്ടോയിൽ വച്ച് നടത്തപെടുന്ന ഫൊക്കാനയുടെ നാഷണൽ കൺവെൻഷന്റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്റെ നാടായ ചിക്കാഗോയിൽ ചരിത്ര വിജയത്തോടെ ശ്രദ്ധേയമായി. കിക്ക് ഓഫ് ദിനത്തിൽ തന്നെ 50000 ലധികം ഡോളർ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചുകൊണ്ടാണ് ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൺ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചത്. നാഷണൽ പ്രസിഡണ്ട് ജോർജ്‌ജി വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാഷണൽ സെക്രട്ടറി സജി മോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു കുളങ്ങര, വൈസ്പ്രസിഡൻര് തോമസ് തോമസ് (ന്യൂയോർക്ക്) , അസ്സോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് (ഡിട്രോയിറ്റ്), കൺവെൻഷൻ ചെയര്മാന് ചാക്കോ കുര്യൻ (ഒർലാണ്ടോ) , നാഷനൽ കമ്മറ്റി അഗങ്ങളായ അനിൽകുമാർ പിള്ള , സതീശൻ നായർ, ജോർജ് പണിക്കർ, റ്റോമി അമ്പനാട്ട്, വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളായ ഡോ. ബ്രിഡ്‌ജറ് ജോർജ്ജ് തുടങ്ങി ഫൊക്കാനയുടെ നിരവധി നേതാക്കന്മാർ കിക്ക് ഓഫിന് ശക്തിപകരുവാനായി മീറ്റിങ്ങിൽ പങ്കെടുത്തു.…