Author: staradmin

മുംബൈ: നടനും മോഡലുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈ കൂപ്പർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. റിയാലിറ്റി ഷോ ബിഗ് ബോസ് 13 ലെ വിജയിയായിരുന്നു സിദ്ധാർഥ്. സിദ്ധാർത്ഥ് ശുക്ല ബാബുൽ കാ ആങ്കൻ ചൂട്ടെ നാ എന്ന ഷോയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം ജാനേ പെച്ചാനെ സേ … യെ അജ്ഞാബി, ലവ് യു സിന്ദഗി എന്നിവയുൾപ്പെടെയുള്ള ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ബാലിക വധു എന്ന സീരിയലിലൂടെയാണ് പ്രശസ്തനായത്. ബിഗ് ബോസിന് പുറമെ, ഫിയർ ഫാക്ടർ: ഖത്രോൻ കെ ഖിലാഡി 7 വിജയിയായിരുന്നു. സവ്ദാൻ ഇന്ത്യ, ഇന്ത്യസ് ഗോട്ട് ടാലന്റ് എന്നിവയുടെ അവതാരകനുമായിരുന്നു. 2014 ൽ ഹംപ്ടി ശർമ്മ കി ദുൽഹാനിയ എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് ശുക്ല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

Read More

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “ക്വിസ് ഇന്ത്യ”യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ​​ബഹ്‌റൈൻ നടത്തുന്ന ക്വിസ് അടുത്ത വർഷം ജനുവരി 21 ന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ@75, ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ 50 വർഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്കൃതി ബഹ്‌റൈൻ ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് . സംസ്കൃതി ​​ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ​​ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം .കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടുക.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നു കോഴ്‌സുകളുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴിൽ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കംകുറിച്ചതായി മന്ത്രി പറഞ്ഞു. നാടിനു ചേർന്ന സാങ്കേതികവിദ്യ പരിശീലിപ്പിച്ച് അതിന്റെ ഗുണഫലം നാടിനാകെ ലഭിക്കുന്നരീതിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സജ്ജമാക്കും. ഇതിനായി വൈദഗ്ധ്യപോഷണത്തിനുള്ള പുതുതലമുറ കോഴ്‌സുകൾ തെരഞ്ഞെടുത്തു പരിശീലനം നൽകണം. പഠനത്തോടൊപ്പം തൊഴിൽ എന്നതും ഇതിന്റെ ഭാഗമായി ഒരുക്കണം. നവവൈജ്ഞാനിക സമൂഹമായുള്ള കേരളത്തിന്റെ മാറ്റത്തിന് ഇതു പ്രയോജനകരമാകും. സാങ്കേതികവിദ്യ പെൺകുട്ടികൾക്ക് അപ്രാപ്യമാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ വനിതാ പോളിടെക്‌നിക്കുകൾക്കു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത രംഗങ്ങളിൽ പഠനത്തിനും പരിശീലനത്തിനും വനിതാ പോളി ടെക്‌നിക്കുകളിൽ…

Read More

മനാമ: ബഹ്റൈൻ ഇന്ത്യ കൾച്ചർ & ആർട്സ് സെർവിസ് (BICAS) പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കണ്ടു. ബഹ്റൈനിലെ BICAS ൻറെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയ്ക്ക് വിശദീകരിച്ചുകൊടുത്തു. ബഹ്റൈനിൽ ഇന്ത്യയുടെ കലാ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിൽ BICAS പ്രതിനിധികളെ മന്ത്രി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Read More

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 1 ന് നടത്തിയ 17,601 കോവിഡ് ടെസ്റ്റുകളിൽ 95 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 38 പേർ പ്രവാസി തൊഴിലാളികളാണ്. 38 പുതിയ കേസുകൾ സമ്പർക്കം മൂലവും 19 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. 0.54% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്-19ൽ നിന്ന് 95 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 2,70,296 ആയി വർദ്ധിച്ചു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 1,388 ആണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 951 പേരാണ്. ഇതിൽ 1 ആൾ ഗുരുതരാവസ്ഥയിലാണ്. 950 പേരുടെ നില തൃപ്തികരമാണ്. ബഹ്‌റൈനിൽ ഇതുവരെ 59,51,437 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

സാക്രമെന്റൊ (കലിഫോര്‍ണിയ) : വടക്കന്‍ കലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ പൊലിസ് ഓഫിസര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ (27) അനുസ്മരണ സമ്മേളനം സെപ്റ്റംബര്‍ 2ന് വൈകിട്ട് നോര്‍ത്ത് സ്റ്റെപ്‌സ് കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ (സാക്രമെന്റെ) ചേരുന്നതാണെന്ന് സംഘാടകരില്‍ ഒരാളായ സെര്‍ജന്റ് മഹാവിര്‍ അറിയിച്ചു.ഗാര്‍ട്ട് പോലിസ് ഓഫീസറും, 2020 ല്‍ ഓഫിസര്‍ ഓഫ് ദ ഇയറുമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രവാളിന്റെ മരണം സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മഹാവിര്‍ പറഞ്ഞു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന, നല്ല വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഗ്രവാളെന്ന് ഗാള്‍ട്ട് ഇടക്കാല ചീഫ് ഓഫ് പോലീസ് റിച്ചാര്‍ഡ് നേമാന്‍ അനുസ്മരിച്ചു.കാലിഫോര്‍ണിയ എല്‍സറാഡോയില്‍ വച്ച് ഓഗസ്റ്റ് 22 നായിരുന്നു അപകടം. എതിരെ വന്നിരുന്ന വാഹനത്തിന്റെ ഡ്രൈവറും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രവാളും കൂടെയുണ്ടായിരുന്ന ഹരേരയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗ്രവാളിന്റെ ജീവന്‍ രക്ഷിക്കാനായില്ല.…

Read More

ന്യൂയോർക്ക്: എൺപതോളം അംഗ  സംഘടനകളുടെ വലിയ കൂട്ടായ്മയായ ഫോമാ കേരളീയ സമൂഹത്തിനും, പ്രവാസി മലയാളികൾക്കും ചെയ്യുന്ന  കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയവും, പ്രവാസി സംഘടനകൾക്കു,  മാതൃകയുമാണെന്ന് ഇന്നസെന്റ്. ഫോമാ  സാംസ്കാരികോത്സവം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്തെ   നിരന്തരമായ സാന്നിദ്ധ്യമാകാനും, സമൂഹത്തിന്റെ മാറ്റത്തിന്റെ ഭാഗമാകാനും  ഫോമയുടെ സാംസ്കാരിക വിഭാഗത്തിന്  കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രശസ്ത  മലയാള ചലച്ചിത്ര  സംവിധായകൻ ശ്രീ ലാൽ ജോസ്,   ചലച്ചിത്ര താരം  ഇന്ദ്രജിത്ത്, സംവിധായകൻ ജോജു  എന്നിവർ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . നാടൻ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ  പാലക്കാട് പ്രണവം  ശശി  നാടൻ പാട്ടുകൾ കൊണ്ട് ഉദ്ഘാടന വേദിയെ സംഗീത സാന്ദ്രമാക്കി.  ജനപ്രിയ  മിമിക്രി കലാകാരനും അഭിനേതാവുമായ സാബു തിരുവല്ല ഏകാഭിനയ കലയിലൂടെ സദസ്സിനെ ചിരിപ്പിച്ചു. ഫോമ,പ്രസിഡണ്ട് അനിയൻ ജോർജ് ജനറൽ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണൻ ട്രഷറർ തോമസ് ടി ഉമ്മൻ ,വൈസ് പ്രസിഡണ്ട് പ്രദീപ് നായർ,ജോയിൻ സെക്രട്ടറി ജോസ് മണക്കാട്, ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  ആശംസകൾ…

Read More

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സന്നദ്ധ സംഘടനകൾ, അധ്യാപകർ, വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളികൾ, യുവജന സംഘടനകൾ തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. തിരുവനന്തപുരം എസ് എം വി സ്കൂളിൽ രാവിലെ 9 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8 മണിക്ക് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പങ്കെടുക്കുന്നുണ്ട്. മറ്റ് ഇടങ്ങളിൽ എം എൽ എമാർ, തദ്ദേശ ഭരണ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക്…

Read More

മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ഹ്യൂമൻ ഡെവലപ്പ് മെന്റിലും സാമൂഹിക പരിപാലനത്തിലും സഹകരണം വർദ്ധിപ്പിക്കുന്നതിനും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപ അവസരങ്ങളും മുൻനിര അനുഭവങ്ങളിൽ നിന്ന് പ്രയോജനം നേടാനുമുള്ള മാർഗങ്ങൾ യോഗം അവലോകനം ചെയ്തു. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസൃതമായി വിപുലമായ ദേശീയ തൊഴിൽ നിയമനിർമ്മാണം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ പരിശ്രമങ്ങളെക്കുറിച്ചും തൊഴിൽ ശക്തി സംരക്ഷണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ഹുമൈദാൻ വിശദീകരിച്ചു. വിവിധ മേഖലകളിൽ ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിലും മുന്നേറുന്നതിലും ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. വികസനം, ബഹ്റൈൻ വിവിധ മേഖലകളിൽ കാണുന്ന വളർച്ച, മനുഷ്യാവകാശ മേഖലയിൽ ബഹ്റൈനിന്റെ അന്താരാഷ്ട്ര പദവി എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ വി മുരളിധരൻ എടുത്തു പറഞ്ഞു. കോവിഡിനെ നേരിടുന്നതിനും തൊഴിലാളികൾക്ക് അവരുടെ…

Read More

മനാമ: സൗദി അറേബ്യയിൽ നിന്നും വരുന്ന പാൽ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിച്ചു. ഇവയ്ക്ക് മുൻപ് നല്കിവന്നിരുന്ന സബ്‌സിഡി എടുത്തുമാറ്റാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വില വർദ്ധനവ്. പാൽ, തൈര്, ശീതീകരിച്ച പാലുല്പന്നങ്ങൾ, ക്രീം തുടങ്ങിയവയ്ക്കാണ് വില വർദ്ധിക്കുന്നത്. 30 മുതൽ 50 ശതമാനം വരെയാണ് വില വർദ്ധിക്കുന്നത്. എന്നാൽ ബഹ്റൈനിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ അവാൽ നിലവിലെ വിലകൾ മാറ്റമില്ലാതെ തുടരും. മാർക്കറ്റിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിലെ വിലകൾ നിലനിർത്താൻ കമ്പനി തീരുമാനമെടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം സൈനെൽ ′ ′ അൽ-ബലദ് ′ ′ അറിയിച്ചു.

Read More