Author: staradmin

കാലിഫോര്‍ണിയ: സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജ്‌റായ് അറിയിച്ചു. പത്തൊമ്പതു കുടുംബങ്ങളില്‍ നിന്നുള്ള ഇരുപത്തി ഒമ്പത് കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൂപ്രണ്ട് കെന്റ് കേരണനെ പ്രതിനിധീകരിച്ചു രാജ്‌റായ് പറഞ്ഞു. ഇന്നു രാവിലെ വരെ 32 വിദ്യാര്‍ത്ഥികളാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ 3 വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായി സൂപ്രണ്ട് പറഞ്ഞു. യു.എസ്സില്‍ ഏറ്റവും കൂടുതല്‍ അഫ്ഗാനിസ്ഥാന്‍ ഇമ്മിഗ്രന്റ്‌സ് ഉള്ളത് കാലിഫോര്‍ണിയായിലെ സാക്രമെന്റോയിലാണ്.ജൂലായ് അവസാനവാരം മുതല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തിയവര്‍ 120,000 പേരാണ്. ഇവരില്‍ 5500 അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രി കാബൂളില്‍ നിന്നും യു.എസിന്റെ അവസാന പ്ലൈറ്റ് കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് ബൈഡന്‍ ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ 15നും 200നും അമേരിക്കന്‍ പൗരന്മാരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളതെന്നും അവരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന്…

Read More

മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സഖീർ കൊട്ടാരത്തിൽ സ്വീകരിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സന്ദേശം വി. മുരളീധരൻ രാജാവിന് കൈമാറി. ബഹ്റൈൻ ജനതയുടെ കൂടുതൽ വളർച്ചയ്ക്കും അഭിവൃദ്ധിക്കും ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശവും കൈമാറി. ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ആശംസകൾ അറിയിക്കാനും ഇന്ത്യൻ ജനതയ്ക്ക് തുടർച്ചയായ വികസനത്തിനുള്ള ആശംസകൾ അറിയിക്കാനും രാജാവ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. അവ ആഴത്തിൽ വേരൂന്നിയതാണെന്നും പൊതുവായ ചരിത്രത്തിന്റെയും പരസ്പര താൽപ്പര്യങ്ങളുടെയും ഉറച്ച അടിത്തറയെ അടിസ്ഥാനമാക്കിയെന്നും രാജാവ് വിശദീകരിച്ചു. പൊതു ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ രാജാവ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയുമായി ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ വികസനത്തിനും സ്ഥിരതയ്ക്കുമുള്ള അന്താരാഷ്ട്ര പിന്തുണയുടെ പ്രാധാന്യം ഹമദ് രാജാവ് അടിവരയിട്ടു. പ്രദേശത്തും ലോകത്തും…

Read More

പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികൾ. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടർന്ന മഞ്ഞ കലർന്ന വെളുത്ത പൂക്കളും ചിലതിൽ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തിൽ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറിൽ വിളയുന്ന ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു. മെക്‌സിക്കയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഒരു ഹെക്ടറിന് 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടം കെ. വിജയൻ എന്ന കർഷകന്റേതാണ്. വെള്ള, മഞ്ഞ, ചുമപ്പ് എന്നീ നിറങ്ങളിലെ ഡ്രാഗൺ പഴങ്ങൾ വർഷങ്ങളായി അദ്ദേഹം വിളവെടുക്കുന്നു.…

Read More

ഇ​രി​ട്ടി: കോ​വി​ഡിന്റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ർ​ണാ​ട​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കു​ട​ക് ജി​ല്ല ഭ​ര​ണ കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കു​ള്ള എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ക്കി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ്, കേ​ര​ള​ത്തി​ൽ​നി​ന്ന്​ കു​ട​കി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ബ​സ് സ​ർ​വി​സി​നും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം 13വ​രെ നീ​ട്ടി​യ​ത്. നേ​ര​ത്തെ ആ​ഗ​സ്​​റ്റ്​ 31 വ​രെ​യാ​യി​രു​ന്നു നി​യ​ന്ത്ര​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ 13 വ​രെ നീ​ട്ടി കു​ട​ക് അ​സി. ക​മീ​ഷ​ണ​ർ ചാ​രു​ല​ത സോ​മ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ ഉ​ത്ത​ര​വി​റ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴു​ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ഗൃ​ഹ സ​മ്പ​ർ​ക്ക​വി​ല​ക്കും ക​ർ​ശ​ന​മാ​ക്കി. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഗൃ​ഹ​സ​മ്പ​ർ​ക്ക വി​ല​ക്കി​ലേ​ക്ക്​ ന​യി​ച്ച​ത്. നി​ല​വി​ൽ തു​ട​രു​ന്ന രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വും വ്യ​ക്തി​ക​ൾ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ കോ​വി​ഡി​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റും…

Read More

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ 2016 മുതൽ മൂന്നു വർഷം പലസ്ഥലങ്ങളിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിനെ തുടർന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Read More

തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇതുസംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ശ്രീജയെ നേരിട്ട് വിളിച്ചത്. അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് മാതൃകാപരമായി ക്വാറന്റൈനില്‍ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. ഈ കോവിഡ് കാലത്ത് നമ്മളറിയാത്ത ഓരോ കഥകള്‍ ഓരോ ആരോഗ്യ പ്രവര്‍ത്തകനും പറയാനുണ്ടാകും. അവരുടെ ആത്മാര്‍ത്ഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം…

Read More

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒര് നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വലയില്‍ കുടുങ്ങി വള്ളം മറിയുക ആയിരുന്നെന്നാണ് കോസ്റ്റല്‍ പൊലീസ് പറയുന്നത്. ഇന്ന് രാവിലെ കായംകുളം വലിയഴീക്കലിൽ നിന്നാണ് മത്സ്യ ബന്ധനത്തിനായി വള്ളം പോയത്. വള്ളം തിരയിൽ പെട്ട് മറിയുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read More

മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം പ്രവാസി വനിതകൾക്കായി നടത്തിവരുന്ന തംഹീദുൽ മർഅ  ദ്വിവർഷ  ഇസ്ലാമീക പഠന‌ക്ലാസ് കോഴ്സിന്റെ ഒന്നാവർഷ പരീക്ഷഫലം പ്രഖ്യാപിച്ചു. സുബൈദ കെവി ഒന്നാം സ്ഥാനവും സുബൈദ മുഹമ്മദലി രണ്ടാം സ്ഥാനവും  സുമയ്യ നിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷംല ഷെരീഫ്, സുആദ ഫാറൂഖ്, മുഹ്സിന ഷെറിൻ, സുൽഫത്, സഫിയ അബ്ദുസ്സമദ്, റഷീദ സുബൈർ, സുമയ്യ ഷാഫി, ഫാത്തിമ സഹല എന്നിവർ എപ്ലസോടെ (A+) വിജയിച്ചു. വ്യത്യസ്ത കാരണങ്ങളാൽ മതപഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് പഠിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കാനുമായി തയ്യാറാക്കിയ പാഠ്യ പദ്ധതിയിൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ് എന്നിവ ഉൾക്കൊള്ളിച്ചുള്ള സമഗ്രവും ലളിതവുമായ പഠനരീതിയാണ് കൈകൊണ്ടത്.   പരീക്ഷയിൽ സംബന്ധിച്ചവരെ   വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം അഭിനന്ദിച്ചു. കൺവീനറർ   സാജിദ സലീം വിജയികളെ പ്രഖ്യാപിച്ചു.

Read More

നടനും എംപിയുമായ സുരേഷ് ഗോപി പത്തനാപുരത്ത് ഒരു പെൺകുട്ടിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനം കൈമാറി. ജയലക്ഷ്മി എന്ന പെൺകുട്ടി പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ സുരേഷ് ഗോപിക്ക് ഒരു പേരക്ക തൈ നൽകിയിരുന്നു. അവളുടെ അഭ്യർത്ഥന സ്വീകരിച്ച സുരേഷ് ഗോപി തീർച്ചയായും പ്രധാനമന്ത്രിക്ക് പേരക്ക തൈ നൽകുമെന്ന് വാഗ്ദാനം ചെയ്തു. വാഗ്ദാനം പാലിച്ചുകൊണ്ട് സുരേഷ് ഗോപി ബുധനാഴ്ച പ്രധാനമന്ത്രിക്ക് തൈ നൽകി. വ്യാഴാഴ്ച അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രധാനമന്ത്രിക്കു തൈകൾ സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചു. പേരക്ക തൈയുടെ പിന്നിലെ കഥയെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ്‌ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്: പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു…

Read More

ചിക്കാഗോ: ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന ഇല്ലിനോയി സംസ്ഥാനത്ത് സ്‌കൂളുകളിലും ആശുപത്രികളിലും ജോലിചെയ്യുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കി. ഗവർണർ ജെ ബി പ്രിറ്റ്സ്‍കർ ആണ് ഇതുസംബന്ധിച്ച നിർദേശം അറിയിച്ചത്. വർധിച്ചുവരുന്ന കോവിഡ് ബാധിതരുടെ എണ്ണവും അതിവേഗത്തിൽ വ്യാപിക്കുന്ന ഡെൽറ്റാ വേരിയന്റുമാണ് ഈ നിർബന്ധിത വാക്‌സിനേഷൻ തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. ഈ പുതിയ തീരുമാന പ്രകാരം ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് ആശുപത്രികളിലും നേഴ്സിങ്ങ് ഹോമുകളിലും ജോലിചെയ്യുന്നവരെയും സ്‌കൂളുകളിലും കോളേജുകളിലും ജോലിചെയ്യുന്നവരെയും കോളേജ് വിദ്യാർത്ഥികളെയും ഈ നിർബന്ധിത വാക്സിനേഷൻ തീരുമാനാം ബാധിക്കും.സെപ്റ്റംബർ 5 ഓടെ രണ്ടു ഡോസുകളിലായി കൊടുക്കപെടുന്ന വാക്സിന്റെ ആദ്യ ഡോസും 30 ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഡോസും സ്വീകരിക്കണം എന്നാണ് പുതിയ നിർദേശത്തിൽ അറിയിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലോ മതപരമായ കാരണങ്ങളാലോ വാക്സിൻ സ്വീകരിക്കുവാൻ സാധിക്കാത്തവർക്ക് പ്രതിവാര കോവിഡ് ടെസ്റ്റടക്കം കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മാസാദ്യം കുക്ക് കൗണ്ടി ബോർഡ് പ്രസിഡണ്ട് ടോണി പ്രെക്വിങ്കിൾ കുക്ക് കൗണ്ടി ജീവനക്കാർക്കാരുടെ നിർബന്ധിത വാക്സിനേഷൻ സംബന്ധിച്ച…

Read More