Author: staradmin

മനാമ: കഴിഞ്ഞമാസം ഹൃ ദയ സ്തംഭനം മൂലം ബഹ്‌റൈനിലെ റിഫയിൽ മരണപെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുബത്തിനെ സഹായിക്കാനായി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി. സംഘടനയിലെ അംഗങ്ങൾ മാത്രം ചേർന്ന് സ്വരൂപിച്ച ഫണ്ട്, സംഘടനയുടെ ജോ: സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മൽ തുടങ്ങിയവർ ചേർന്ന് സംഘടനാ പ്രസിഡന്റ് ജോണി താമരശ്ശേരി, ചീഫ് കോഡിനേറ്റർ മനോജ് മയ്യന്നൂർ തുടങ്ങിയവർക്ക് കൈമാറി. ചടങ്ങിൽ രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, അനിൽ മടപ്പള്ളി, ജോജിഷ് പ്രതീക്ഷ, സുബീഷ് മടപ്പള്ളി, രാജേഷ് ഒഞ്ചിയം തുടങ്ങിയവർ സംബന്ധിച്ചു. ഇരുപതു വർഷത്തോളമായി റിഫയിലെ ഒരു കോൾഡ് സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്ന സുബൈറിന് ഭാര്യയും, രണ്ട് മക്കളും ഉപ്പയും, ഉമ്മയുമാണ് നാട്ടിലുള്ളത്. സുബൈറിന്റെ മരണത്തോടെ കുടുംബം തീർത്തും അനാഥമായിരിക്കയാണ്.

Read More

അട്ടപ്പാടി: മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്ത HRDS ന്റെ സെക്രട്ടറി അജി കൃഷ്ണനെ പകവീട്ടലിന്റെ ഭാഗമായി പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിടച്ചു. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണൻ. ഇന്നലെ രാത്രി അട്ടപ്പാടിയിൽ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ വന്ന ചർച്ചയിൽ അട്ടപ്പാടി സ്വദേശിയായ ഒരു സ്ത്രീ HRDS ൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ സെക്രട്ടറി പോയിരുന്നു. ഡിവൈ.എസ്.പി അപ്പോൾ ഓഫീസിൽ ഇല്ലായിരുന്നു. നാളെ വരാമെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ച സെക്രട്ടറി അജി കൃഷ്ണനെ യാത്രാമധ്യേ ആനകട്ടിയിൽ വച്ച് ഷോളയൂർ സി.ഐ യും സംഘവും വാഹനം തടഞ്ഞു നിർത്തി ഡി.വൈ.എസ്.പി ഉടൻ വരുമെന്നും കാണാമെന്നും പറഞ്ഞ് തിരികെ പോലീസ് സ്റ്റേഷനിലേക്ക്…

Read More

ലഖ്‌നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ പ്രവർത്തനമാരംഭിച്ചു. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിർവഹിച്ചു. നിയമസഭ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത,ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി. ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മാളിന്റെ സവിശേഷതകൾ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ നിലനിൽക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിൻറെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ,…

Read More

റിപ്പോർട്ട്‌ : സുജീഷ് ലാൽ കൊല്ലം: ചടയമംഗലം കുരിയോട് വച്ച് ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആറ്റുകാൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിവന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുരിയോട് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കണ്ടയിനർ ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ ഇടിച്ചു കയറുകയായിരുന്നു.കാറിലെ യാത്രക്കാരിയായ പുത്തൂർ മാവടി ഹൌസിൽ പങ്കജാക്ഷി അമ്മ (88)ആണ് മരണപ്പെട്ടത്. പങ്കജാക്ഷിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന ഡ്രൈവർ ജീവ (21), അഖില (33), അർജുൻ (7), മിയ (4), അശോക് ബാബു (56), ഗീത (56),എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

Read More

റിപ്പോർട്ട് : സുജീഷ് ലാൽ കൊല്ലം: നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. 09-07-2022 രാവിലെ 7.30 ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്. ഇവിടെ നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. സുഖ്മാ – ബീജാപ്പൂർ ജില്ലകളുടെ അതിർത്തിയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവർ നാല് പേരെയും രക്ഷിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലം ശൂരനാട് തെക്ക് രവീന്ദ്രൻ, മണി ദാമ്പതികളുടെ മകനാണ് സൂരജ്. സൗരജ്, നീരജ് എന്നിവർ സഹോദരങ്ങളാണ്.

Read More

ജൂലൈ 11 ലോക ജനസംഖ്യാദിനം തിരുവനന്തപുരം: ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നു. അതിലൂടെ ഭാവിയില്‍ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സബ് സെന്ററില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ…

Read More

കൊല്ലം: കേന്ദ്രസർക്കാരിന്റെ ലക്ഷ്യ, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിക്ക്. അടുത്തിടെ കേന്ദ്രസർക്കാരിന്റെ കായകല്പ പുരസ്കാരം ലഭിച്ചതിനു തൊട്ടുപിന്നാലെയാണിത്. ഈവർഷംതന്നെ കേന്ദ്രസർക്കാരിന്റെ മൂന്നു പുരസ്കാരങ്ങൾ ലഭിച്ച ആതുരാലയമാണിത്. ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരം ലഭിച്ചതുവഴി 1.26 കോടി രൂപ ആശുപത്രിക്ക് ലഭിക്കും. ലക്ഷ്യ പുരസ്കാരംവഴി മൂന്നു ഘട്ടങ്ങളിലായി 12 ലക്ഷം രൂപയും ലഭിക്കും. 5065 ഗുണമേന്മാ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ക്വാളിറ്റി അഷ്വറൻസ് പുരസ്കാരം നൽകിയത്. ലക്ഷ്യ പുരസ്കാരം ലഭിച്ചത് പ്രസവമുറിയുടെയും ശസ്ത്രക്രിയാ തിയേറ്ററിന്റെയും ഗുണമേന്മ, ഗർഭിണികൾക്കു നൽകുന്ന ക്ലിനിക്കൽ സേവനങ്ങൾ തുടങ്ങി 1056 മാനദണ്ഡങ്ങളുടെ പരിശോധനയ്ക്കുശേഷമാണ്. ലക്ഷ്യ പുരസ്കാരം നേടുന്ന ജില്ലയിലെ ആദ്യ ആശുപത്രിയാണിതെന്ന് സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷാ പറഞ്ഞു. 2018-ലും ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരം ലഭിച്ചിരുന്നെന്നും അന്ന് ഈ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആതുരാലമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെ പുരസ്കാരം എട്ടുതവണയും കായകല്പ പുരസ്കാരം മൂന്നുതവണയും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.…

Read More

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിംപ്യൻ പി ടി ഉഷ. രാജ്യസഭാ നാമനിര്‍ദേശം ഇന്ത്യന്‍ കായികരംഗത്തിനുള്ള അംഗീകാരമാണ്. സ്പോര്‍ട്സ് ജീവവായുവാണ്, സ്പോര്‍ട്സിനുവേണ്ടിയാണ് ഇനിയും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പിന്തുണയുണ്ടെന്നും പി ടി ഉഷ പറഞ്ഞു. കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പിടി ഉഷയുടെ വസതിയിലെത്തി ആദരം അറിയിച്ചപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഉഷ നന്ദി അറിയിച്ചു. പുതിയ സ്ഥാനം ലഭിച്ചതിൽ ആവേശമൊന്നുമില്ല, തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു. എളംമരം കരീമിന്റെ വിവാദ പ്രസ്താവനയോട് ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. പലർക്കും പല അഭിപ്രായമല്ലേ എന്നും അവർ പ്രതികരിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.

Read More

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. പരിശോധനകളില്‍ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താന്‍ തിരുവനന്തപുരം അമരവിള, പൂവാര്‍ ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ അമരവിള ചെക്ക്‌പോസ്റ്റില്‍ ലോറിയില്‍ കൊണ്ടുവന്ന ചൂരമീന്‍ നല്ലതും ചീത്തയും ഇടകലര്‍ത്തിയതായി കണ്ടെത്തി. അത് പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര നഗരസഭക്ക് കൈമാറിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി അമ്പലപ്പുഴ, പുറക്കാട് മേഖലകളിലെ മത്സ്യ മൊത്തവ്യാപാര സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആകെ 11 വാഹനങ്ങളും, മൂന്ന് കമ്മീഷന്‍ ഏജന്‍സികളിലും പരിശോധന നടന്നു. 16 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലാത്ത 60 കിലോ അയല നശിപ്പിച്ചു. ഒരാള്‍ക്ക് നോട്ടീസ് നല്‍കി. അമരവിള,…

Read More

ടോക്യോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു. നാരാ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വെടിയേറ്റ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ചികിത്സ നൽകിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആബേ മരണപ്പെട്ടതായി ജാപ്പനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഷിന്‍സോ ആബേയുടെ ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലായിരുന്നു. ജപ്പാനിലെ ഏറ്റവും ജനകീയനായ നേതായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തവണ പ്രധാനമന്ത്രി ആയ അദ്ദേഹത്തിന്റെ വേർപാട് ജാപ്പനീസ് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നാല് തവണയാണ് അദ്ദേഹം ജപ്പാന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുള്ളത്.

Read More