- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
കണ്ണൂർ : വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐയിലെ ഭിന്നത പരസ്യമായി. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് എത്തിയതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പരസ്യമായത്. കണ്ണൂർ സർവ്വകലാശാലയുടെ വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർഎസ്എസ് നേതാക്കളുടെ പുസ്തകവും സർവ്വകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സൻ്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സൻ്റെ…
നഷ്ടപ്പെട്ട അഞ്ചരപ്പവന്റെ താലിമാല യുവാവ് തിരിച്ചേല്പിച്ചു; വിവാഹത്തിന് മുഹൂര്‍ത്തം തെറ്റിയില്ല
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെ കല്യാണമണ്ഡപത്തിലേക്ക് വരനും വധുവും കയറാനിരിക്കുമ്പോഴാണ് താലിമാല നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. എന്നാല്‍, കളഞ്ഞുകിട്ടിയ അഞ്ചരപ്പവന്റെ താലിമാലയുമായി യുവാവ് എത്തിയപ്പോള്‍ കല്യാണം മുഹൂര്‍ത്തം മാറാതെ നടന്നു.കളഞ്ഞുകിട്ടിയ താലിമാല സുജിത് വരന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുന്നുകാസര്‍കോട് വള്ളിയാലുങ്കല്‍ ശ്രീനാഥിന്റെയും പത്തനംതിട്ട കോന്നിയിലെ ശ്രുതിയുടെയും കല്യാണമായിരുന്നു വ്യാഴാഴ്ച. പാലക്കാട് സ്വദേശി സുജിത്താണ് കളഞ്ഞുകിട്ടിയ താലിമാല ബന്ധുക്കളെ ഏല്പിച്ചത്.വരന്റെ അമ്മയുടെ ബാഗില്‍ താലിമാല കാണാതായപ്പോള്‍ വരന്റെയും വധുവിന്റെയും കുടുംബം സങ്കടത്തിലായി. വിവരം പോലീസ് കണ്‍ട്രോള്‍ മുറിയില്‍ അറിയിച്ചു.ക്ഷേത്രത്തില്‍നിന്ന് മൈക്കില്‍ അറിയിപ്പും ഉയര്‍ന്നു. കല്യാണം മുടങ്ങാതിരിക്കാന്‍ വരന്റെ അച്ഛന്‍ ഉടന്‍ ജൂവലറിയില്‍ പോയി ചെറിയൊരു താലി വാങ്ങിവന്നു. അത് മഞ്ഞച്ചരടില്‍ കോര്‍ത്ത് കെട്ടാന്‍ വധൂവരന്മാര്‍ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ്, കളഞ്ഞുപോയ താലിമാല തിരിച്ചുകിട്ടിയിരിക്കുന്നുവെന്ന അനൗണ്‍സ്മെന്റ് ഉയര്‍ന്നത്. ബന്ധുക്കള്‍ പോലീസ് കണ്‍ട്രോള്‍ മുറിയില്‍ ചെന്ന് താലിമാല വാങ്ങി. തത്കാലത്തേക്ക് വാങ്ങിയ താലി ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.പാലക്കാട് കമ്പ സ്വദേശി അറുമുഖന്റെ മകനാണ് മാല കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സുജിത് (42). മേല്‍പ്പുത്തൂര്‍…
കോഴിക്കോട്: സംസ്ഥാനത്തിന് തന്നെ അപമാനമായി കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് പീഡിപ്പിച്ചത്. അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു. യുവതി ആശുപത്രിയിലായ ശേഷം…
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്‌സാഹന പദ്ധതിക്കായി പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കാണ് സമ്മാനം. 2020-21 അക്കാഡമിക് വർഷം പത്താംക്ലാസ് മുതൽ മുകളിലേക്കുള്ള എല്ലാ അംഗീകൃത കോഴ്‌സുകളിലും (പ്രൊഫഷണൽ കോഴ്‌സ് ഉൾപ്പെടെ) അവസാന വർഷ പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്ക് http://egrantz.kerala.gov.in മുഖേന അപേക്ഷ നൽകാം. ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം അപേക്ഷിക്കണം. അപേക്ഷകർ കേരളത്തിനുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരാകണം. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.
കൊച്ചി : ഐഎസ്ആർഒ കാർഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുള്ളൂ. ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം. നോക്ക് കൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു.
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച വിവാദ വൈദിക ധ്യാനത്തിൽ അന്വേഷണത്തിനായി പൊലീസ് സിഎസ്ഐ സഭാ ആസ്ഥാനത്ത്
കോട്ടയം : കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച വിവാദ വൈദിക ധ്യാനത്തിൽ അന്വേഷണത്തിനായി പൊലീസ് സിഎസ്ഐ സഭാ ആസ്ഥാനത്ത്. ബിഷപ്പ് ധർമരാജ് റസാലത്തിന്റെ മൊഴി എടുക്കാനാണ് മൂന്നാർ പൊലീസ് എത്തിയത്. താൻ സ്ഥലത്തില്ല എന്നാണ് ബിഷപ്പ് അറിയിച്ചിരിക്കുന്നത്. സെക്രട്ടറിയും സ്ഥലത്ത് ഇല്ല. തിങ്കളാഴ്ച മാത്രമേ തിരികെ എത്തുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 13 മുതൽ 17 വരെയാണ് ചട്ടം ലംഘിച്ചു 450 പേര് പങ്കെടുത്ത ധ്യാനം നടന്നത്. നൂറിലേറെ പേര് കൊവിഡ് ബാധിതരാവുകയും നാല് വൈദികർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ആൾ എന്ന നിലയ്ക്കാണ് അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴി എടുക്കുന്നത്.
കണ്ണൂർ: കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട സിലബസ് വിവാദത്തിൽ പ്രതികരണവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ. സിലബസിന് എതിരായ നിലപാടാണ് എസ്‌എഫ്‌ഐയ്‌ക്ക് ഉള്ളത്. ഇത് ഔദ്യോഗിക നിലപാടാണ്. ആര്‍എസ്എസ് സൈദ്ധന്തികന്റെ പുസ്‌തകം സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.സച്ചിൻ ദേവ് വ്യക്തമാക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 1.200 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി കീളിയോട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം ഗണേഷ്ലാൽ മകൻ ബ്രിട്ടോലാലാണ് (35) 1.200 കിലോ ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കുമായി എക്സൈസ് പിടിയിലായത് . എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ പ്രേമചന്ദ്രൻനായർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ,അനീഷ്, സതീഷ്കുമാർ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
ബാലരാമപുരം:മാതാവിന്റെ തലക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച് വീടിന് മുന്നിലിട്ട് മകള്‍ തീ കൊളുത്തി.മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) മരിച്ചത്.വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല വീട്ടിനുള്ളല്‍ വച്ച് മതാവിന്റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിച്ചത്.തല ഭാഗീകമായി കത്തിനശിച്ചു.മാനസിക രോഗിയായ മകളുമായിട്ടാണ് അന്നമ്മ താമസിക്കുന്നത്.തീ കത്തിക്കുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികളാണ് തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.
കണ്ണൂർ : വിവാദ വ്ലോഗർ സഹോദരങ്ങളായ ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.